Thursday, September 30, 2010

ബിഎസ്ആര്‍ബിയുടെ സമകാലിക പ്രസക്തി

വന്‍തോതില്‍ ബാങ്കു നിയമനം നടക്കുന്നുവെന്ന പ്രതീതിയാണ് പത്രപ്പരസ്യങ്ങളിലൂടെ പുറത്തുവരുന്നത്. ബാങ്കുകളിലാകട്ടെ മതിയായ ജീവനക്കാരില്ലാത്തതുമൂലം ഇടപാടുകാര്‍ക്ക് അനുഭവിക്കേണ്ടിവരുന്ന കഷ്‌ടതകള്‍ ദുസ്സഹമാണ്. എന്നാല്‍, ജീവനക്കാരെ നിയമിക്കുന്ന കാര്യത്തില്‍ ഇപ്പോള്‍ ബാങ്കുകള്‍ അവലംബിക്കുന്ന രീതി ചൂഷണാധിഷ്‌ഠിതവും ഉദ്യോഗാര്‍ഥികളെ വലയ്‌ക്കുന്ന വിധത്തിലുമാണ്. ഓരോ ബാങ്കും വെവ്വേറെ അപേക്ഷാഫീസ് വാങ്ങി ടെസ്‌റ്റും ഇന്റര്‍വ്യൂവും നടത്തുമ്പോള്‍ തൊഴില്‍രഹിതര്‍ക്കുണ്ടാകുന്ന ധനനഷ്‌ടവും ക്ളേശവും നിസ്സാരമല്ല. ബാങ്കുകള്‍ നാമമാത്രമായിട്ടേ നിയമനം നടത്തുന്നുള്ളു എന്നതിനാല്‍ മഹാഭൂരിപക്ഷം പേര്‍ക്കും നിരാശയാണ് നീക്കിബാക്കി. ടെസ്‌റ്റില്‍ കടന്നുകൂടാന്‍ ഉദ്യോഗാര്‍ഥികളെ സഹായിക്കുന്നതിനായി ‘എന്‍ട്രന്‍സ് കോച്ചിങ് ’ മാതൃകയില്‍ വിവിധ പ്രദേശങ്ങളില്‍ ബാങ്ക് ടെസ്‌റ്റ് പരിശീലന കേന്ദ്രങ്ങളും പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. ഇത്തരം കോച്ചിങ് സെന്ററുകളില്‍ പരിശീലനം നേടിയ ഒരേ ഉദ്യോഗാര്‍ഥികളാണ് എല്ലാ ബാങ്കുകളിലും റാങ്ക് ലിസ്‌റ്റുകളില്‍ ആദ്യ റാങ്കുകാരായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

എന്‍ജിനിയറിങ് - പ്രൊഫഷണല്‍ വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ് ക്ളറിക്കല്‍ തസ്‌തികയില്‍ വന്നുപെടുന്നതെന്നതിനാല്‍ അവര്‍ ആ ജോലിയില്‍ തുടരുമെന്നതിന് ഒരുറപ്പുമില്ല. ഒഴിവുകള്‍ കുറച്ചുകാണിക്കുന്നതിനാല്‍ ആദ്യ റാങ്കുകാര്‍ക്കു മാത്രമേ നിയമനം ലഭിക്കാറുള്ളു. ഇവരില്‍ പലരും ആദ്യം ലഭിക്കുന്ന ബാങ്കില്‍ ജോലിക്കു കയറുമെങ്കിലും, പിന്നീട് മെച്ചപ്പെട്ട, സൌകര്യപ്രദമായ ജോലിതേടി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലോ, ബിഎസ്എന്‍എല്ലിലോ പോയി നിലയുറപ്പിക്കുന്നതായാണ് കണ്ടുവരുന്നത്. തന്മൂലം ഇത്തരക്കാര്‍ ആദ്യം ചേര്‍ന്ന ബാങ്കുകളിലെ ഒഴിവുകള്‍ നികത്തപ്പെടാതെ കിടക്കുന്നു. ഇതുമൂലം ജോലി ലഭിക്കാമായിരുന്ന നിരവധിപേരുടെ അവസരം നഷ്‌ടപ്പെടുത്തുന്നതായിട്ടാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ബാങ്ക് ഒഴിവുകളുടെ പരസ്യങ്ങള്‍ കാണുമ്പോള്‍ തൊഴില്‍രഹിതരില്‍ മോഹങ്ങള്‍ കിളിര്‍ക്കുന്നത് സ്വാഭാവികം. ഓടിയെത്തുന്ന അവരില്‍നിന്ന് വന്‍ തുകയാണ് അപേക്ഷാഫീസിനത്തില്‍ ഈടാക്കുന്നത്. പ്രൊബേഷനറി ഓഫീസര്‍ക്ക് 500 രൂപ, ക്ളര്‍ക്കിന് 300 രൂപ നിരക്കില്‍ എല്ലാ ബാങ്കിലും അപേക്ഷ നല്‍കുമ്പോള്‍ സമാന്യം നല്ല തുക ചെലവാകുമെന്ന് തീര്‍ച്ച. ബാങ്കുകളാകട്ടെ ഇതൊരു വരുമാന മാര്‍ഗമായി കാണുന്നു എന്നതാണ് ഏറ്റവും ക്രൂരമായ വശം. അപേക്ഷാ ഫീസിനത്തില്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാത്രം സമാഹരിച്ചത് 100 കോടി 12 ലക്ഷം രൂപയാണ്. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ 2009ല്‍ മാത്രം ഈ ഇനത്തില്‍ 90 കോടി രൂപ വരുമാനമുണ്ടാക്കി. ഇങ്ങനെ കനറാ ബാങ്കും ബാങ്ക് ഓഫ് ബറോഡയും വന്‍ തുകകളാണ് അപേക്ഷാഫീസിനത്തില്‍ തൊഴില്‍രഹിതരില്‍ നിന്ന് ഈടാക്കിയിട്ടുള്ളത്. മുന്‍ പ്രതിപാദിച്ച കാരണങ്ങളാല്‍ ഒഴിവുകള്‍ പൂര്‍ണമായി നികത്താനാകാത്തതിനാല്‍ വീണ്ടും വീണ്ടും റിക്രൂട്ട്മെന്റ് പരസ്യങ്ങള്‍ നല്‍കി ബാങ്കുകള്‍ വരുമാനമുണ്ടാക്കുകയും ഉദ്യോഗാര്‍ഥികള്‍ കബളിപ്പിക്കപ്പെടുകയും ചെയ്യുന്നു. തൊഴിലന്വേഷകരുടെ ഉദ്വേഗത്തെയും തൊഴിലിനായുള്ള കാത്തിരിപ്പിനെയും ചൂഷണംചെയ്‌ത് വരുമാനമുണ്ടാക്കുന്ന ബാങ്കുകളുടെ മനോഭാവം അധിക്ഷേപാര്‍ഹമാണ്. ബാങ്ക് നിയമനരീതിയുടെ അശാസ്‌ത്രീയതയാണ് ഈ ദുരവസ്ഥയ്‌ക്കു കാരണം.

1969ല ബാങ്ക് ദേശസാല്‍ക്കരണം ഇന്ത്യന്‍ ബാങ്കിങ് വ്യവസായത്തിന്റെ മുഖച്‌ഛായ മാറ്റാനിടയാക്കിയ ഒരു ചരിത്രസംഭവമാണ്. തന്മൂലം വ്യവസായത്തിന് ആവശ്യമായി വന്ന ജീവനക്കാരെ നിയമിക്കാന്‍ നിയുക്തമായ സംവിധാനമായിരുന്നു 1978ല്‍ സ്ഥാപിതമായ ബാങ്കിങ് സര്‍വീസ് റിക്രൂട്ട്മെന്റ് ബോര്‍ഡ് (ബിഎസ്ആര്‍ബി). ഭാരതത്തിന്റെ വൈവിധ്യം കണക്കിലെടുത്ത് രൂപീകൃതമായ 15 മേഖലാ ഓഫീസുകള്‍കൂടി പ്രവര്‍ത്തനക്ഷമമായതോടെ എല്ലാ ബാങ്കിലേക്കും വേണ്ട ജീവനക്കാരെ കണ്ടെത്തുന്ന കേന്ദ്ര റിക്രൂട്ടിങ് ഏജന്‍സിയായി അതു മാറി. മെറിറ്റും സംവരണവും മാനദണ്ഡമാക്കി സ്വതന്ത്രവും കാര്യക്ഷമവുമായി ബിഎസ്ആര്‍ബി രാജ്യത്താകമാനം പൊതുപരീക്ഷകള്‍ നടത്തി. അങ്ങനെ തയ്യാറാക്കിയ റാങ്ക് ലിസ്‌റ്റില്‍നിന്നാണ് ഓരോ ബാങ്കും ആവശ്യപ്പെടുന്ന മുറയ്‌ക്ക് ജീവനക്കാരെ നല്‍കിവന്നിരുന്നത്.

ഒരു നീതീകരണവുമില്ലാതെ 2001ല്‍ ബിഎസ്ആര്‍ബി പിരിച്ചുവിട്ടു. ബാങ്കിങ് രംഗത്ത് നടപ്പാക്കിയ പരിഷ്‌കരണ നടപടികളുടെ തുടര്‍ച്ചയായിട്ടായിരുന്നു ഇത്. തുടര്‍ന്ന് നിയമനങ്ങളൊന്നും നടക്കാതായി. ഓരോ ബാങ്കും തീര്‍ത്തും ആശാസ്യമല്ലാത്ത വിധം മാനദണ്ഡങ്ങളെല്ലാം ഗോപ്യമാക്കിക്കൊണ്ട് ജീവനക്കാരെ നിയമിക്കുന്ന സമ്പ്രദായം ഉടലെടുത്തു. ഇത്തരം സന്ദര്‍ഭങ്ങളില്‍ പിന്‍വാതില്‍ നിയമനവും സ്വജനപക്ഷപാതവും അഴിമതിയും ജന്മമെടുക്കുന്നത് സ്വാഭാവികം. തൊഴിലില്ലായ്‌മയെന്ന സാമൂഹ്യദുരന്തത്തെപ്പോലും ചൂഷണംചെയ്‌ത് ബാങ്കുകള്‍ വരുമാമനമുണ്ടാക്കുകയും ബാങ്കുകളില്‍ ആവശ്യത്തിനു ജീവനക്കാരെ നിയമിക്കാതിരിക്കുകയും ചെയ്യുന്ന ഇന്നത്തെ ബാങ്ക് നിയമന സമ്പ്രദായം ഏതുവിധേനയും തിരുത്തപ്പെടേണ്ടതാണ്.

ബാങ്കുകളില്‍ ഇപ്പോള്‍ വലിയ തോതില്‍ ഒഴിവുകള്‍ പ്രത്യക്ഷപ്പെടുന്നതിന് ഒരു പശ്ചാത്തലമുണ്ട്. 1969 ലെ ബാങ്ക് ദേശസാല്‍കരണത്തെത്തുടര്‍ന്ന് ഉണ്ടായ വ്യവസായ അഭിവൃദ്ധിയുടെ ഫലമായി വന്‍ തോതില്‍ നിയമനങ്ങള്‍ നടക്കുകയുണ്ടായി. അങ്ങനെ 1970-80 കാലയളവില്‍ ബാങ്ക് നിയമനം ലഭിച്ച ലക്ഷക്കണക്കിന് ബാങ്ക് ജീവനക്കാര്‍ റിട്ടയര്‍ചെയ്യുന്ന കാലയളവാണിത്. വരുന്ന രണ്ടുമൂന്നുവര്‍ഷത്തിനകം ഇപ്പോള്‍ ബാങ്കുകളില്‍ ജോലിചെയ്യുന്ന മൂന്നില്‍രണ്ട് ജീവനക്കാരും വിരമിക്കും. തന്മൂലമുണ്ടാകുന്ന കൂട്ട ഒഴിവുകളും ബിസിനസ് വര്‍ധനയുടെ ഭാഗമായി വേണ്ടിവരുന്ന ആവശ്യങ്ങളും കണക്കിലെടുത്താല്‍ ചുരുങ്ങിയത് 5 ലക്ഷം പേര്‍ക്കെങ്കിലും തൊഴില്‍ നല്‍കാന്‍ ബാങ്കിങ് മേഖലയ്‌ക്കുകഴിയും. ബാങ്കിങ് സ്ഥാപനങ്ങളെ കൂടുതലായി ഗ്രാമീണതലത്തിലെത്തിക്കുമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപനവും നിലനില്‍ക്കുന്നുണ്ട്.

നാട്ടിലെ അഭ്യസ്‌തവിദ്യരായ യുവതീയുവാക്കള്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്ന ഈ സംരംഭത്തെ സുതാര്യമായും കാര്യക്ഷമമായും പ്രയോഗിക്കാന്‍ ഇന്നത്തെ നിയമനരീതി തീര്‍ത്തും അപര്യാപ്‌തമാണ്. പബ്ളിക് സര്‍വീസ് കമീഷന്‍ മാതൃകയില്‍, ബാങ്ക് നിയമനങ്ങള്‍ക്കായി ഒരു കേന്ദ്ര റിക്രൂട്ടിങ് ഏജന്‍സിയെ നിയമിക്കണമെന്ന ആവശ്യം ഏറെ പ്രസക്തമാണിന്ന്. ഡിവൈഎഫ്ഐ, ബിപിഡബ്ള്യു, ബെഫി സംഘടനകളും ഈ ആവശ്യം ഉന്നയിച്ച് വലിയ പ്രചാരണ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുകയുണ്ടായി. ബിഎസ്ആര്‍ബി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിയും കേന്ദ്രസര്‍ക്കാരിന് കത്തെഴുതിയിരുന്നു. കേരളത്തിലെ പ്ളസ് വൺ പ്രവേശനത്തിന് അവലംബിക്കുന്ന ഏകജാലക സംവിധാനംപോലെ എല്ലാ ബാങ്കിലും ജീവനക്കാരെ നിയമിക്കുന്നതിനായി ഒരു പൊതു കവാടം സജ്ജമാക്കുകയെന്നതാണ് ഏറ്റവും കരണീയമായ പരിഹാരമാര്‍ഗം.

ബാങ്കുകളാകട്ടെ ഇന്നത്തെ സാഹചര്യത്തെ തുറന്ന മനസ്സോടെയല്ല നോക്കിക്കാണുന്നത്. മതിയായ ജീവനക്കാരെ നിയമിച്ച് മെച്ചപ്പെട്ട സേവനം നല്‍കി ബാങ്കിങ് വ്യവസായത്തെ കാര്യക്ഷമമാക്കാനുള്ള ചിന്തകള്‍ നടക്കുന്നേയില്ല. മറിച്ച് ഉദ്യോഗാര്‍ഥികളെ ലഭിക്കുന്നില്ലെന്ന വ്യാജപ്രചാരണം നടത്തി ബാങ്ക് ജോലികള്‍ പുറം ഏജന്‍സികള്‍ക്ക് കരാറായി നല്‍കുന്ന സമ്പ്രദായത്തിലേക്കാണ് അവര്‍ നീങ്ങുന്നത്. ആള്‍ക്ഷാമത്തിന്റെ പേരു പറഞ്ഞ് സാധാരണക്കാര്‍ക്ക് നല്‍കിവരുന്ന സേവന സൌകര്യങ്ങള്‍ പടിപടിയായി വെട്ടിക്കുറയ്‌ക്കുന്ന നടപടികളും ആരംഭിച്ചുകഴിഞ്ഞു. ജീവനക്കാരുടെ എണ്ണത്തിലുണ്ടാകുന്ന കുറവിനെ മുന്‍പറഞ്ഞ വിധത്തില്‍ തരണംചെയ്യാനാണ് ബാങ്കുകളുടെ ശ്രമം. ഐസിഐസിഐ, എച്ച്ഡിഎഫ്‌സിപോലുള്ള നവസ്വകാര്യ ബാങ്കുകള്‍ നിയോഗിച്ച പുറം കരാര്‍ ഏജന്‍സികളുടെ വഴിവിട്ട പ്രവര്‍ത്തനാനുഭവങ്ങള്‍ ഇത്തരുണത്തില്‍ എല്ലാവര്‍ക്കും പാഠമാകേണ്ടതാണ്. ബാങ്ക് രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്തതിനും ബാങ്ക് തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കിയതിന്റെ പേരിലും 42 പുറംകരാര്‍ ഏജന്‍സികളുടെ സേവനം റദ്ദാക്കാനും അവരെ കരിമ്പട്ടികയില്‍പ്പെടുത്താനും റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടതും ഈയിടെയാണ്.

വിശ്വസനീയതയും സുരക്ഷിതത്വവുമാണ് ബാങ്കിങ്ങിനെ വളര്‍ത്തി വലുതാക്കുന്ന കാതലായ ഘടകങ്ങള്‍. അതു പരിഗണിക്കാതെ പുറംകരാര്‍ ഏജന്‍സികളുടെ ദയാദാക്ഷിണ്യത്തിലേക്ക് ബാങ്കുകള്‍ പ്രവേശിക്കുന്നതോടെ ബാങ്കിടപാടുകാരുടെ താല്‍പ്പര്യങ്ങളാണ് ഹനിക്കപ്പെടാന്‍ പോകുന്നത്. ഇന്ത്യന്‍ ബാങ്കിങ് സംവിധാനത്തിന്റെ അടിവേരറുക്കുന്ന ഇത്തരം പ്രതിലോമ ചിന്തകള്‍ക്കെതിരെ വലിയ സാമൂഹ്യരോഷം ഉയര്‍ന്നുവരേണ്ടതുണ്ട്.

ഇന്ത്യയില്‍ പുതിയ സ്വകാര്യബാങ്കുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തു വന്നുകഴിഞ്ഞു. സ്വകാര്യ ബാങ്കുകള്‍ക്ക് പ്രാമുഖ്യം ലഭിക്കുന്നതോടെ ബാങ്കുകളുടെ ലാഭാധിഷ്‌ഠിത ചിന്തകളുടെ മുകുളങ്ങള്‍ വര്‍ധിക്കും. ഇന്ത്യന്‍ പൊതുമേഖലാ ബാങ്കുകള്‍ തങ്ങളുടെ ജന്മലക്ഷ്യത്തെ തലകീഴാക്കി നിര്‍ത്തുന്നവിധം പ്രവര്‍ത്തിച്ചു തുടങ്ങിയാല്‍ വന്‍ വിപത്തായിരിക്കും പരിണതഫലം. ഒരിക്കല്‍ അപഥസഞ്ചാരത്തിലേക്ക് വഴുതിവീണാല്‍ തിരിച്ചുകൊണ്ടുവരിക എളുപ്പമല്ല.

വരുന്ന 2-3 വര്‍ഷങ്ങള്‍ ഇന്ത്യന്‍ ബാങ്കുകളെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. ആഗോള സാമ്പത്തിക പ്രതിസന്ധിയെ അതിജീവിച്ച സ്ഥാപനങ്ങളെന്ന ഖ്യാതി ഇന്ത്യന്‍ പൊതുമേഖലാ ബാങ്കുകള്‍ക്കുണ്ട്. ഒരു സ്ഥാപനത്തിന്റെ മികവ് അവിടെയുള്ള തൊഴില്‍ശക്തിയുടെ ഉള്ളടക്കവുമായി ബന്ധപ്പെട്ടതാണ്. വന്‍തോതില്‍ നിയമനം നടക്കാന്‍ സാഹചര്യമുള്ള ബാങ്കിങ് വ്യവസായത്തിലെ റിക്രൂട്ട്മെന്റ് നയത്തിന് അതിനാല്‍ വലിയ പ്രസക്തിയുണ്ട്. ഇന്ത്യന്‍ ബൌദ്ധിക സമ്പത്തിനെ സമാഹരിച്ചുകൊണ്ട് കരുത്തുറ്റ, ഗുണമേന്മയുള്ള ഒരു മാനവശേഷിയെ രൂപപ്പെടുത്തിയെടുക്കാന്‍ ബാങ്കുകളെ പ്രേരിപ്പിക്കേണ്ട സമയമാണിത്. പൊതുസമൂഹം ഈ പ്രശ്‌നത്തെ ഗൌരവകരമായി ഏറ്റെടുക്കേണ്ടതുണ്ട്.

ബാങ്ക് നിയമന രീതികളില്‍ നിലനില്‍ക്കുന്ന അശാസ്‌ത്രീയ സമീപനത്തെ അനാവരണംചെയ്യുന്നതില്‍ മാധ്യമങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ബാങ്ക് ജീവനക്കാരും യുവതീ യുവാക്കളും പൊതുസമൂഹവും കേന്ദ്രസര്‍ക്കാരില്‍ കടുത്ത സമ്മര്‍ദം ചെലുത്താനായാല്‍ വലിയൊരു സാമൂഹ്യനേട്ടം കൈവരിക്കാനാകുമെന്ന് തീര്‍ച്ചയാണ്.


*****


ടി നരേന്ദ്രന്‍, കടപ്പാട് : ദേശാഭിമാനി

( ബി ഇ എഫ് ഐ സംസ്‌ഥാന കമ്മിറ്റ് അംഗമാണ് ലേഖകൻ)

Wednesday, September 29, 2010

Ayodhya and what it Implies

The Supreme Court having dismissed a Special Leave Petition seeking deferment of the Allahabad High Court judgement which was slated to be delivered on the 24th of September, the decks have been cleared for the said judgement to be pronounced now at 3.30 afternoon tomorrow, the 30th of September, 2010.

At the heart of the issue in court is a title suit to determine who is in rightful possession of the site where the demolished mosque stood—a Muslim organization or a Hindu one.

Remarkably, after some sixty years of litigation in the matter, all parties to the dispute have welcomed the prospect of a legal determination regardless of who wins or loses, or whether the judgement-to-come confronts the parties with a mixed bag of determinations. But leaving the way open to all to go in appeal to the Supreme Court depending on how the chips fall.

It is to be recalled that one justification preferred for the demolition of the Babri mosque in 1992 was that the courts were taking forever, and that the Rambakhts were thus obliged to take matters into their own gruesome hands to level the ground for the construction of a “grand” temple to lord Ram, who they simply believe was born at the very exact spot where the main dome of the mosque stood.

Interestingly, the BJP whose stalwarts were in the forefront of the demolition event on December 6, 1992, and which till now had been holding to the view that the Constitution and the Courts have no locus standi in the matter of “civilizational” convictions, seems suddenly as fervently favourable to the judicial pronouncement as the Muslim litigants who have consistently argued that any final legal determination of the matter will be accepted by them without demur, however it turns out for their side.

The BJP’s new stance of course may not be as straightforward or upright as it seems. As much as we can forsee, having understood that the national mood in India is visibly transformed, it will be their further tactics to “go to the people” come national hustings and ask for a legislative majority in parliament so as they can legislate that “grand temple” to be “lawfully” constructed at Ayodhya—something they have tried before and failed to achieve. Which suggests importantly (something that tends to be brushed under the polemical carpet) that however they have sought to make the temple issue a “Hindu” one, endorsement for such a read has not been forthcoming. Remarkably, to this day, the BJP has failed to obtain the electoral patronage of some 70% among the Hindu electorate.

Cannily, most Hindu Indians who after all are not averse to a Ram temple being built also understand that it is not the temple so much that the BJP and the Sangh Parivar want as an anti-Muslim political and civilizational assertion, and a seal on the fascist view that the concerns and convictions of the sectarian-cultural majority must take precedence over electoral majorities as mandated by the Constitutional regime. A programme that ordinary Indians across the board do not concur with.

We have often defined India’s democracy as indeed still work-in-progress. There has been no better evidence of that than the manner in which two momentous arms of the state have through the years tended to deal with the Ayodhya imbroglio, namely the Executive and the Media.

In 1992, the year of the watershed demolition of the mosque, the central government led by the “secular” Congress party simply went into deep siesta the whole day long, allowing the vandals and the criminals to finish off the job in glee and glamour. And even now when there is overwhelming demand on all sides that the court be allowed to pronounce on the title suit, the characteristic pusillanimity of the Congress remains unaffected: it would much rather avoid having to assert the Constitutionally obligatory mandate of the State to sort out the publicly disorderly consequences, if any, of the judicial pronouncement, but will reluctantly do so if the parties to the suit fail to reconcile—something they have failed to do over six long decades of trying.

All that in stark contrast to its willingness to launch “operation greenhunt” against recalcitrant tribals in some six states of India and to fire real bullets at stone-pelting teenagers in the valley of Kashmir.

At the heart of the pusillanimity, let us repeat, has been the peculiar version of secularism adopted by the State from its inception, namely not a separation of church and state, but an “equal” regard of all religious faiths.

Clearly, where some 85% of all Indians are Hindus of one kind or another, that mandate of “equal” regard finds its own disequilibrium in the politics of “mainstream” India. Just as dependable citizenship remains coloured by denominational proclivities and preferences.

For those reasons, therefore, (and especially when a “new” young India refuses to be much drawn to the dispute), it will remain to be seen how the Congress party and the state led by it now rise to the occasion. No more inspiring words than those of the Supreme Court that just as the judiciary cannot be prevented form doing its job, it is for the State to do its.

As to the Media, especially of the big corporate variety: its class allegiance willy nilly obliges it to oscillate between the Congress and the BJP, its dream of long that such a two-party dispensation comes to gel to the exclusion of the plethora of other political formations whose agendas tend to be either inimical to big business or wholly localized and “socially retrograde.”

And between the Congress and the BJP, it has tended to prefer the latter for its more openly and completely market-friendly predilections. And where the BJP practices a non-lethal variety of religiosity, this is also seen as a boon, to the extent that such a stance taps the energies of the mass of working Hindus whose devotions to the deities are legendary, keeping them away from mobilizing on livelihood issues. No better ploy to keep the pretentious politics of the Left in its sidelined place. It is only when a communal mayhem is let loose that the corporate media begins to fidget, since the image of an India on the march to accumulation and profit maximization is then severely dented and thwarted.

In the current moment, there is evidence that some sections of this media are more boldly out to support the Constitutional assertion of the judiciary and the state than they have been hitherto.

Some others who have been more closely in embrace with the BJP are strangely and distressingly heard to counter the general mood in favour of a judicial determination of the Ayodhya issue with the old “tea party” argument about the non-justiciability of “faith.” A sort of back-up to the clandestine BJP position which the party itself for now seems to have suspended in the hope that any further prolonged career of the dispute in the Supreme Court will open the route to its demand for an electoral majority so that the temple construction be legislated.

But, finally, more than all these, a great deal of what may or may not transpire will depend on new civil society and mass attitudes to the judicial verdict due tomorrow.

A distinct watershed moment then in the post-Independent history of “modernizing” India which will tell us whether the Constitutional clock moves ahead or suffers a circum ambulatory regression in time.

*
Badri Raina

മസ്‌ജിദ്- മന്ദിര്‍ തര്‍ക്കം: ചരിത്രത്തില്‍നിന്നും ഉത്തരം തേടുമ്പോള്‍

ഇന്ത്യയുടെ സമകാലീനരാഷ്‌ട്രീയത്തെ വര്‍ഗീയവല്‍ക്കരിക്കുകയും വിദ്വേഷകലുഷിതമാക്കുകയും ചെയ്‌ത ബാബറിമസ്‌ജിദ്-രാമജന്മഭൂമി തര്‍ക്കത്തിന് ഉത്തരം തേടേണ്ടത് തീര്‍ച്ചയായും ചരിത്രത്തില്‍നിന്നുതന്നെയാണ്. 464 വര്‍ഷത്തിലേറേ അയോധ്യയിലെ (പഴയ ഔധിലെ) മുസ്ളിം മതവിശ്വാസികള്‍ തലമുറകളായി ആരാധന നടത്തിപ്പോന്ന ബാബറി മസ്‌ജിദ് തകര്‍ത്തത് ചരിത്രത്തെ വളച്ചൊടിച്ചും ദുര്‍വ്യാഖ്യാനിച്ചും പെരുംനുണകള്‍ ആവര്‍ത്തിച്ചു കൊണ്ടുമാണല്ലോ. ഇന്നിപ്പോള്‍ അതീവ സങ്കീര്‍ണമായിത്തീര്‍ന്നിരിക്കുന്ന അയോധ്യാതര്‍ക്കം എങ്ങനെയെങ്കിലും പരിഹരിക്കണമെന്നാണ് നിഷ്‌പക്ഷമനസ്‌കരായ ആളുകളെല്ലാം ആഗ്രഹിക്കുന്നത്. ബാബറിമസ്‌ജിദിനെ തര്‍ക്കഭൂമിയാക്കി പരിവര്‍ത്തനപ്പെടുത്തിയത് കൊളോണിയല്‍ ഭരണകാലത്തെ "ഭിന്നിപ്പിക്കുക, ഭരിക്കുക'' എന്ന രാഷ്‌ട്രതന്ത്രമാണ്. ബ്രിട്ടീഷ് ഭരണത്തിനെതിരെ ജ്വലിച്ചുയര്‍ന്ന ദേശീയബോധത്തെയും ജനകീയ ഐക്യത്തെയും വഴിതെറ്റിക്കാനും ശിഥിലീകരിച്ചുകളയാനുമുള്ള കൊളോണിയല്‍ തന്ത്രമാണ് ബാബറി മസ്‌ജിദിനെ തര്‍ക്കപ്രശ്‌നമാക്കിയത്. തീര്‍ച്ചയായും അതിന്റെ ചരിത്രപരമായ അടിവേരുകളും വര്‍ത്തമാനകാല പരിണതികളും പരിശോധിക്കപ്പെടേണ്ടതുണ്ട്. ചരിത്രത്തില്‍ ഇതിന് മുമ്പ് ഉയര്‍ന്നുവന്ന ആരാധനാലയതര്‍ക്കങ്ങള്‍ എങ്ങനെയാണ് പരിഹരിക്കപ്പെട്ടതെന്ന് സാമാന്യമായി സൂചിപ്പിച്ചുകൊണ്ട് മന്ദിർ‍-മസ്‌ജിദ് തര്‍ക്കത്തിന്റെ ചരിത്രപരമായ വിശദാംശങ്ങളിലേക്ക് കടക്കാം.

ജറുശലേം ദേവാലയവും കുരിശുയുദ്ധവും


ബാബറി മസ്‌ജിദ്-രാമജന്മഭൂമി തര്‍ക്കം ലോകചരിത്രത്തില്‍ സംഭവിച്ചിട്ടുള്ള ആരാധനാലയ തര്‍ക്കങ്ങളില്‍ ആദ്യത്തേതല്ല. ലോകത്തിലെ ഏറ്റവും വിഖ്യാതവും സുദീര്‍ഘവുമായ തര്‍ക്കം നടന്നത് ജറുശലേം ദേവാലയത്തെ കേന്ദ്രീകരിച്ചാണല്ലോ. യൂറോപ്യന്‍ രാജ്യങ്ങളെയാകെ സ്വാധീനിച്ച നൂറ്റാണ്ടുകളോളം നീണ്ടുനിന്ന, വിശുദ്ധസമാധിപീഠത്തിനുവേണ്ടിയുള്ള തര്‍ക്കമാണ് ചരിത്രത്തില്‍ കുരിശുയുദ്ധമായി രേഖപ്പെടുത്തപ്പെട്ടത്.

എന്തായിരുന്നു അപരമതവിദ്വേഷത്തിന്റെ ഉന്മാദലഹരിയിലേക്ക് യൂറോപ്യന്‍ സമൂഹത്തെയാകെ തള്ളിവിട്ട കുരിശുയുദ്ധം? കുരിശുയുദ്ധത്തിന്റെ ഭൂമിശാസ്‌ത്രരാഷ്‌ട്രീയ (geopolitics) പഠനങ്ങളെല്ലാം പൊതുവായി സമ്മതിക്കുന്നതുപോലെ റോമാസാമ്രാജ്യത്വത്തിന്റെ അതിജീവനതന്ത്രങ്ങളിലാണ് ജറുശലേം തര്‍ക്കവും ചരിത്രത്തിലെ ഏറ്റവും രക്തപങ്കലിമായ മതകലാപവും ജന്മമെടുക്കുന്നത്. ഇസ്ളാംമതം സ്വീകരിച്ച സെല്‍ജൂക്ക് തുര്‍ക്കികള്‍ സമീപപൂര്‍വദേശത്തേക്ക് നീങ്ങുകയും അവര്‍ മാന്‍സികെര്‍ട് യുദ്ധത്തില്‍ കിഴക്കന്‍ റോമാസാമ്രാജ്യത്വത്തിന്റെ ചക്രവര്‍ത്തിയെ തോല്‍പ്പിക്കുകയും ചെയ്‌തു. തുര്‍ക്കികള്‍ കോണ്‍സ്‌റ്റാന്റിനേപ്പിള്‍ പിടിച്ചെടുക്കുമെന്ന സ്ഥിതിയോളം കാര്യങ്ങള്‍ വികസിച്ചു. ഈയൊരു ഘട്ടത്തിലാണ് പോപ്പ് ഉര്‍ബാന്‍ രണ്ടാമന്‍ അങ്ങേയറ്റം മതപരമായ വിദ്വേഷം പടര്‍ത്തിക്കൊണ്ട് രംഗത്തുവരുന്നത്. മാനവചരിത്രത്തിലെ ആദ്യത്തെ 'വിശുദ്ധയുദ്ധ' പ്രഖ്യാപനം നടത്തി പോപ്പ് ഉര്‍ബാന്‍ രണ്ടാമൻ‍. 1095ല്‍ അദ്ദേഹം വിശുദ്ധഭൂമി വീണ്ടെടുക്കുവാന്‍ ക്രിസ്‌ത്യാനികള്‍ ഒരു പുണ്യയുദ്ധത്തിന് തയാറാവണമെന്ന് ആഹ്വാനംചെയ്‌തു. 1096 ല്‍ പോപ്പ് ഫ്രാങ്കുകാരോട് നടത്തിയ അഭ്യര്‍ഥന നീചമായ വംശീയവികാരം ഇളക്കിവിടുന്നതായിരുന്നു.

അത്യന്തം ഭീകരമായ മതസ്‌പര്‍ധ വളര്‍ത്തുന്ന ഭാഷയില്‍ പോപ്പ് നടത്തിയ അഭ്യര്‍ഥന ഇതായിരുന്നു: "നിങ്ങള്‍ വിശുദ്ധ സമാധിപീഠത്തിലേക്കുള്ള പാതയില്‍ അണിനിരക്കുക, ആ നീചവര്‍ഗക്കാരുടെ പക്കല്‍നിന്നും പുണ്യഭൂമി പിടിച്ചെടുത്ത് നിങ്ങള്‍തന്നെ സൂക്ഷിച്ചുകൊള്ളുവിൻ‍''. വിശുദ്ധഭൂമി വീണ്ടെടുക്കാനുള്ള യുദ്ധം ഈശ്വരഹിതമാണെന്നായിരുന്നു പോപ്പിന്റെ ഉദ്ബോധനം. മതപരമായ ഭക്തിവിശ്വാസങ്ങളെയാകെ ഇളക്കിവിട്ടുകൊണ്ട് ക്രിസ്‌തുവിന്റെ ആത്മത്യാഗത്തിന്റെയും കുരിശാരോഹണത്തിന്റെയും മുഹൂര്‍ത്തങ്ങളെ പുനരുജ്ജീവിപ്പിക്കാനായിരുന്നു പുരോഹിതന്മാര്‍ ശ്രമിച്ചത്. ഭ്രാന്തമായ വിശ്വാസലഹരിയില്‍ ക്രിസ്‌തുദേവന്റെ കുരിശുമരണത്തെ അനുസ്‌മരിപ്പിക്കുന്ന വിധത്തില്‍ കുരിശുകളുമേന്തി മതവിശ്വാസികള്‍ വിശുദ്ധഭൂമി വീണ്ടെടുക്കാനായി കൂട്ടത്തോടെ പുറപ്പെടുകയായിരുന്നു.

ആധുനിക മുതലാളിത്തത്തിന്റെ ജന്മത്തില്‍ ജറുശലേം ദേവാലയതര്‍ക്കവും കുരിശുയുദ്ധവും വഹിച്ച പങ്ക് നിര്‍ണായക പ്രാധാന്യമുള്ളതാണ്. യൂറോപ്പിനെ ബാധിച്ച മധ്യകാല അന്ധതയുടെ ഭ്രാന്തമായ പ്രവാഹഗതിയില്‍ തന്നെയാണ് ജറുശലേം ദേവാലയതര്‍ക്കവും ഒഴുകിപ്പോയതെന്നതാണ് ചരിത്ര യാഥാര്‍ഥ്യം. കുരിശുയുദ്ധത്തിനുപോയവരുടെ സഞ്ചാരവഴികളില്‍ വളര്‍ന്നുവന്ന വാണിജ്യകേന്ദ്രങ്ങള്‍ ആധുനികമുതലാളിത്തത്തിന്റെ വളര്‍ച്ചയില്‍ വഹിച്ച പങ്ക് അനിഷേധ്യമാണല്ലോ. ജറുശലേം പ്രശ്‌നം അന്നുന്നയിക്കപ്പെട്ട തരത്തില്‍ ചരിത്രത്തിലൊരു തര്‍ക്കപ്രശ്‌നമായി തുടര്‍ന്നില്ല. യൂറോപ്യന്‍ നവോത്ഥാനവും ദേശരാഷ്‌ട്രങ്ങളുടെ ഉത്ഭവവും ജനാധിപത്യമുന്നേറ്റങ്ങളും അതിന്റെ തന്നെ പ്രത്യയശാസ്‌ത്രമായി വികസിച്ച മതേതരത്വവും മധ്യകാലിക യൂറോപ്പിനെക്കുരുതിക്കളമാക്കിയ മതാന്ധതയൊക്കെ കഴുകിക്കളയുകയാണുണ്ടായത്. ജറുശലേം ദേവാലയതര്‍ക്കത്തിന്റെ പരിഹാരം മതേതര ജനാധിപത്യപ്രയോഗത്തിലൂടെയാണ് യൂറോപ്യന്‍ സമൂഹം അതിജീവിച്ചത്. സാമൂഹ്യവിപ്ളവങ്ങള്‍ കൈവരുത്തുന്ന ജനസമൂഹങ്ങളുടെ മാനസികവും ചിന്താപരവും വിശ്വാസപരവുമായ മഹോന്നതികളിലൂടെ മധ്യകാല മതക്രൂരതകളെ മനുഷ്യസമൂഹം നേരിടുകയായിരുന്നു.

ബാബറിമസ്‌ജിദ് തകര്‍ക്കപ്പെടുന്നത് ഹിന്ദുവര്‍ഗീയവാദികള്‍ ഏറെക്കാലമായി നടത്തിപ്പോന്ന ഭ്രാന്തമായ പ്രചാരണങ്ങളുടെയും കടന്നാക്രമണപരമായ സംഘാടനത്തിന്റെയും അത്യുച്ചാവസ്ഥയിലായിരുന്നല്ലോ. ഹിന്ദുവര്‍ഗീയവാദികളുടെ ഹിംസ്രമായ രാഷ്‌ട്രീയ പ്രയോഗം മാത്രമല്ല ഇതിലൂടെ അനാവരണം ചെയ്യപ്പെട്ടത്. ഇന്ത്യന്‍ മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും ദാരുണമായ അവസ്ഥകൂടിയായിരുന്നു. മതനിരപേക്ഷതയുടെ വാചകക്കസര്‍ത്തുക്കള്‍ക്കിടയില്‍ ഇന്ത്യന്‍ഭരണകൂടം ഒളിപ്പിച്ചുവെച്ച വര്‍ഗീയതയായിരുന്നു ബാബറിമസ്‌ജിദിന്റെ തകര്‍ച്ചക്ക് കാരണമായിത്തീര്‍ന്നത്. കര്‍സേവയെന്നപേരില്‍ അയോധ്യയില്‍ സമാഹരിക്കപ്പെടാന്‍പോകുന്ന വിധ്വംസകസേന ബാബറി മസ്‌ജിദ് നിലംപരിശാക്കുമെന്നതിനെക്കുറിച്ച് മുന്നറിയിപ്പുകള്‍ ഉണ്ടായിട്ടും ഇന്ത്യന്‍ഭരണകൂടം അതിനെ തടയാന്‍ കാര്യക്ഷമമായി ഒന്നും ചെയ്‌തില്ല. ഇത്തരമൊരു ദുഷ്‌കൃത്യം സമൂഹശരീരത്തിലേല്‍പ്പിക്കാന്‍ പോകുന്ന ആഴമേറിയ മുറിവുകളെക്കുറിച്ചോ വിരാമമില്ലാത്ത വര്‍ഗീയ കലാപങ്ങളെക്കുറിച്ചോ റാവുസര്‍ക്കാര്‍ ഗൌരവപൂര്‍വമായ ആലോചനകള്‍ക്ക് തയാറായില്ല. സങ്കുചിതമായ മതവികാരങ്ങളും വിശ്വാസഭ്രാന്തും ഇളക്കിവിട്ട് സംഘപരിവാര്‍ ശക്തികള്‍ നടത്തുന്ന നീചകൃത്യങ്ങളോട് ഒരര്‍ഥത്തില്‍ ഉദാസീനത പുലര്‍ത്തുകയാണ് ഇന്ത്യന്‍ ഭരണകൂടം ചെയ്‌തത്. ബാബറി മസ്‌ജിദ് പൊളിച്ചുമാറ്റി തല്‍സ്ഥാനത്ത് രാമക്ഷേത്രം പണിയുകയെന്ന സംഘപരിവാര്‍ ലക്ഷ്യത്തിന് കേന്ദ്രസര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയായിരുന്നുവെന്നല്ലാതെ മറ്റെന്താണ് പറയുക. ചിലപ്പോള്‍ ഗുദ്ധഗതിക്കാരായ ആളുകള്‍ കരുതുന്നതുപോലെ അപ്രതീക്ഷിതമായൊരു മുഹൂര്‍ത്തത്തില്‍ സംഭവിച്ചുപോയ ഒരു ദുരന്തരത്തെ നേരിടുന്നതില്‍ വന്നുപോയ വീഴ്‌ച മാത്രമായിട്ട് ഇതിനെ കാണാനാവില്ല. ബാബറിമസ്‌ജിദിന്റെ നാശത്തെ തടയുവാന്‍ ഇന്ത്യന്‍ ഭരണകൂടത്തിന് കഴിയാതെപോയത് അതിന്റെ മതേതരത്വം കൈയൊഴിയുന്ന നിലപാടുകള്‍ മൂലമായിരുന്നുവെന്നത് കാര്യങ്ങളെ യുക്തിപൂര്‍വവും സൂക്ഷ്‌മവുമായി പരിശോധിക്കുന്ന ആര്‍ക്കും മനസ്സിലാക്കാനാവും.

തര്‍ക്കങ്ങളുടെ ചരിത്രം

"സാമുദായിക വിഭജനത്തിന്റെ തീരത്തോളം രാഷ്‌ട്രത്തെ തള്ളിവിട്ടു''വെന്ന് ജസ്‌റ്റിസ് ലിബര്‍ഹാന്‍ നിരീക്ഷിക്കുന്ന ബാബറിമസ്‌ജിദ് തകര്‍ച്ചയുടെയും തര്‍ക്കങ്ങളുടെയും ചരിത്രം എങ്ങനെയാണ് കൊളോണിയല്‍ ഭരണകൂടവും 1947ന്ശേഷം ഇന്ത്യന്‍ ഭരണകൂടവും മതപരമായ ഭിന്നതകള്‍ സൃഷ്‌ടിക്കാന്‍ ആരാധനാലയ പ്രശ്‌നത്തെ ഉപയോഗിച്ചുവെന്നതിന്റെ ചരിത്രംകൂടിയാണ്. ബാബറി മസ്‌ജിദ് തകര്‍ത്തത് കര്‍സേവകരാണെങ്കിലും അതിന് പ്രത്യയശാസ്‌ത്രപരിസരമൊരുക്കിയത് കൊളോണിയല്‍ ശക്തികളാണ്. ബ്രിട്ടീഷ് അധികാരത്തിന്റെ നെടുംതൂണുകളെ പിടിച്ചുലച്ച ഒന്നാംസ്വാതന്ത്ര്യസമരത്തിലെ ജനകീയ ഐക്യം കണ്ട് പരിഭ്രാന്തരായ കൊളോണിയല്‍ ഭരണാധികാരികളാണ് മസ്‌ജിദ് തര്‍ക്കത്തിന് വഴിമരുന്നിടുന്നത്.

ഒന്നാം സ്വാതന്ത്ര്യസമരത്തില്‍ രണോത്സുകമായ സമരങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച മണ്ണാണ് അയോധ്യ. ഹിന്ദു-മുസ്ളിം വ്യത്യാസമില്ലാതെ വൈദേശികര്‍ക്കെതിരെ ജനങ്ങള്‍ തോളോട് തോള്‍ ചേര്‍ന്നു പോരാടി. ഹിന്ദുക്കളുടെയും മുസ്ളിങ്ങളുടെയും മതപരമായ വാസനകള്‍ ഒന്നിനൊന്നായി ഇണങ്ങി ദേശാഭിമാനപരമായ വാസനകള്‍ ജന്മമെടുക്കുന്നത് കണ്ട് ചാള്‍സ്‌ബാളിനെപ്പോലുള്ള ചരിത്രകാരന്മാര്‍ ആശ്ചര്യം കൊള്ളുന്നുണ്ട്. ഒന്നാംസ്വാതന്ത്ര്യസമരത്തിന്റെ ചരിത്രമെഴുതിയ സവര്‍ക്കര്‍ ചാള്‍സ്‌ബാളിനെ ഉദ്ധരിക്കുന്നത് നോക്കുക; "അത്ര അത്ഭുതകരവും അസാമാന്യവുമായ പരിണാമം ലോകചരിത്രത്തില്‍ത്തന്നെ വിരളമാണ്.'' ബ്രാഹ്മണരും ശൂദ്രരും ഹിന്ദുക്കളും മുഹമ്മദീയരുമെല്ലാം ഒരുമിച്ച് വിപ്ളവമുണ്ടാക്കുന്നതിന് സാധ്യതയുണ്ടെന്നതില്‍ കവിഞ്ഞ, ഇന്ത്യന്‍വിപ്ളവം നല്‍കുന്ന മറ്റൊരു മുന്നറിയിപ്പില്ലെന്നാണ് അക്കാലത്തെ ബ്രിട്ടീഷ് പൊളിറ്റിക്കല്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

1843 ല്‍ ഗവര്‍ണര്‍ ജനറലായിരുന്ന എല്ലന്‍ബറോ പ്രഭു വെല്ലിങ്ടണ്‍ പ്രഭുവിന് എഴുതിയ കത്തുതന്നെ ഇന്ത്യയില്‍ എങ്ങനെയാണ് മതപരമായ ഭിന്നതകള്‍ സൃഷ്‌ടിക്കുവാന്‍ ബ്രിട്ടീഷുകാര്‍ പദ്ധതിയിട്ടതെന്നതിന് നല്ലൊരു തെളിവാണ്. "മുഹമ്മദീയര്‍ അടിസ്ഥാനപരമായി ബ്രിട്ടീഷുകാര്‍ക്കും അവരുടെ നയങ്ങള്‍ക്കുമെതിരാണ്. അതിനാല്‍ നമ്മുടെ നയം ഹിന്ദുക്കളുമായി രമ്യതയിലാകുന്നതായിരിക്കണം.'' ഹിന്ദുക്കളെയും മുസ്ളിങ്ങളെയും സാഹചര്യങ്ങള്‍ക്കനുസരിച്ച് ശത്രുവായും മിത്രമായും പരിഗണിച്ച ചരിത്രമാണ് ബ്രിട്ടീഷുകാര്‍ക്കുള്ളത്. ഇരു മതപ്രത്യയശാസ്‌ത്രങ്ങളും ജനങ്ങളെ ഭിന്നിപ്പിക്കുവാനുള്ള വര്‍ഗീയ പ്രയോഗമായി വളര്‍ത്തുകയാണ് ബ്രിട്ടുഷുകാര്‍ ചെയ്‌തത്.

ഒന്നാം സാതന്ത്ര്യസമരം അടിച്ചമര്‍ത്തിയെങ്കിലും അതിലണിനിരന്ന ജനങ്ങളുടെ ഐക്യവും രണോത്സുകതയും ബ്രിട്ടീഷ് ഭരണാധികാരികളെ അത്ഭുതപ്പെടുത്തിയിരുന്നു. മതത്തെ മറ്റെന്തിനേക്കാളും വലുതായി കാണുന്ന ഒരേഷ്യന്‍സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള മാര്‍ഗമായി ബ്രിട്ടീഷുകാര്‍ മതബോധത്തെ ഇളക്കിവിടാനുള്ള പദ്ധതികള്‍ രൂപപ്പെടുത്തിയത് ഇങ്ങനെയൊരു ചരിത്ര സമ്മര്‍ദത്തിലാണ്. മതവിശ്വാസത്തിന്റെയും ദൈവചിന്തയുടെയും സാക്ഷാത്കാരമാണ് ആരാധന. ദൈവസാക്ഷാത്കാരത്തിന്റെയും സത്യാന്വേഷണത്തിന്റെയും വഴിയായി മതത്തെക്കാണുന്നവരെ സംബന്ധിച്ചിടത്തോളം ആരാധനാലയങ്ങള്‍ക്ക് ജീവിതത്തില്‍ നിര്‍ണായകസ്ഥാനമാണുള്ളത്. ഈശ്വരഭക്തിയുടെയും സാക്ഷാല്‍ക്കാരത്തിന്റെയും കേന്ദ്രമാണ് അവര്‍ക്ക് ദേവാലയങ്ങൾ‍. അതുകൊണ്ടുതന്നെ ആരാധനാലയങ്ങളെ തര്‍ക്കപ്രശ്‌നമാക്കിയാല്‍ വിശ്വാസിസമൂഹങ്ങള്‍ തമ്മില്‍ ഒരിക്കലും അവസാനിക്കാത്ത കലാപങ്ങള്‍ ഉയര്‍ത്തിയെടുക്കുവാനാകുമെന്ന് സാമ്രാജ്യത്വബുദ്ധികേന്ദ്രങ്ങള്‍ ആലോചിക്കുകയും ഇതിനായി ആസൂത്രിതമായ നീക്കങ്ങള്‍ നടത്തുകയും ചെയ്‌തു. 1857 ലെ കലാപത്തിലെ ഹിന്ദു-മുസ്ളിം ഐക്യവും ഇന്ത്യക്കാരുടെ അസാമന്യമായ പോരാട്ടവീര്യവും കണ്ട് പരിഭ്രാന്തരായ ബ്രിട്ടീഷുകാര്‍ പഴയ റോമാസാമ്രാജ്യത്തിലെ രാഷ്‌ട്രതന്ത്രമായ‘Divide at embora’ (ഭിന്നിപ്പിച്ച് ഭരിക്കുക) എന്ന തന്ത്രം പരീക്ഷിക്കുവാന്‍ തുടങ്ങി. അങ്ങനെയാണ് ബാബറിമസ്‌ജിദ് നിലനില്‍ക്കുന്ന അയോധ്യ തര്‍ക്കഭൂമിയാക്കി പരിവര്‍ത്തനപ്പെടുത്തുവാനുള്ള കുത്സിതപദ്ധതികള്‍ ആവിഷ്‌കരിക്കപ്പെടുന്നത്.

ഹിന്ദുമുസ്ളിംജനങ്ങള്‍ മതപരമായ വാസനകളെയെല്ലാം മാറ്റിവെച്ച് ഐക്യപ്പെട്ട് ബ്രിട്ടനെതിരെ പട നയിച്ചപ്പോള്‍ അയോധ്യയിലെ നല്ലൊരു വിഭാഗം മഹന്തുക്കള്‍ ബ്രിട്ടീഷ് പാദസേവയുടെ ദൌത്യമാണ് നിര്‍വഹിച്ചത്. സവര്‍ക്കര്‍തന്നെ തന്റെ ഒന്നാംസ്വാതന്ത്ര്യസമരത്തെപ്പറ്റിയുള്ള പുസ്‌തകത്തില്‍ ഗ്വാളിയോര്‍രാജാവ് ഉള്‍പ്പെടെ പിന്നീട് ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ ഹിന്ദുത്വപ്രസ്ഥാനത്തിന്റെ നേതൃത്വമായി വളര്‍ന്നുവന്ന പല നാടുവാഴിപ്രമാണിത്തശക്തികളും ബ്രിട്ടീഷുകാരുടെ പാദസേവകരായിരുന്നുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. സവര്‍ക്കറും പില്‍ക്കാലത്ത് ഇതേ രാജ്യദ്രോഹത്തിന്റെ പ്രത്യയശാസ്‌ത്രകാരനും പ്രയോക്താവുമായി പരിണമിച്ചുവെന്നത് വേറെ കാര്യം.

അയോധ്യയിലെ മഹന്തുക്കളെ പ്രീതിപ്പെടുത്തുവാനും മുസ്ളിംജനങ്ങള്‍ക്കിടയില്‍ അസ്വസ്ഥത പടര്‍ത്തുവാനുമാണ് ബാബറി മസ്‌ജിദിന് മുന്നിലുള്ള ഭൂമി മഹന്തുക്കള്‍ക്ക് നല്‍കിയത്. അവിടെ വേലിയുയര്‍ത്തി പള്ളിയിലേക്കുള്ള വഴി തടസ്സപ്പെടുത്തി.

1859ല്‍ അന്നത്തെ ബ്രിട്ടീഷ് റെസിഡന്റ് പള്ളിയിലേക്കുള്ള വഴി വടക്കേ ഗോപുരം വഴിയാക്കണമെന്ന് ഉത്തരവിറക്കുകയായിരുന്നല്ലോ. വളരെ ആസൂത്രിതമായി ഹിന്ദു മുസ്ളിം ഭിന്നതയും സ്‌പര്‍ധയും വളര്‍ത്തിയെടുക്കുവാനുള്ള ബ്രിട്ടീഷ് നീക്കങ്ങളെ അതിജീവിക്കുവാന്‍ ഹിന്ദുക്കള്‍ക്കും മുസ്ളിങ്ങള്‍ക്കുമിടയില്‍ സമവായവും സൌഹൃദവും ഉറപ്പിച്ച് നിര്‍ത്തുവാന്‍ നേതൃത്വം കൊടുത്ത അയോധ്യയിലെ ജനനേതാക്കളായിരുന്നു ഫൈസാബാദ് മൌലവിയും മഹന്ത് രാംചരണ്‍ദാസും. അഹമ്മദ്ഷാ മൌലവി എന്ന ഫൈസാബാദ് മൌലവി ഒന്നാം സ്വാതന്ത്ര്യസമരത്തില്‍ ജനങ്ങളെയാകെ അണിനിരത്തുന്നതില്‍ നിര്‍ണായകമായ പങ്ക് വഹിച്ച ആത്മീയനേതാവായിരുന്നു. അതേപോലെ മഹന്ത് രാംചരണ്‍ദാസും. ഇവര്‍ തമ്മിലെത്തിയ ധാരണയനുസരിച്ച് രാമഛത്രപുത്രയില്‍ ആരാധന നടത്തുവാന്‍ അവസരമൊരുക്കുകയും ബ്രിട്ടീഷുകാരുടെ വര്‍ഗീയവല്‍ക്കരണത്തിനുള്ള കുത്സിതമായ ശ്രമങ്ങളില്‍ വീണുപോകാതെ ഇരുസമുദായങ്ങളും സൌഹൃദപൂര്‍വം കഴിയാന്‍ ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണവും ആരംഭിച്ചു. അയോധ്യയുടെ ഭുതകാല ചരിത്രത്തിലെ സമുദായ സൌഹൃദത്തിന്റെയും മതമൈത്രിയുടെയും നായകന്മാരായിരുന്ന ഈ രണ്ട് ആത്മീയനേതാക്കളെയും ബ്രിട്ടീഷുകാര്‍ തൂക്കിലേറ്റുകയായിരുന്നു.

1858 മാര്‍ച്ച് 10നാണ് ഫൈസാബാദ് മൌലവിയെയും മഹന്ത് രാംചരണ്‍ദാസിനെയും ബ്രിട്ടീഷുകാര്‍ തൂക്കിലേറ്റിയത്. ഹിന്ദുക്കളും മുസ്ളിങ്ങളും ഒന്നിച്ച് നില്‍ക്കുന്നത് ഇന്ത്യയില്‍ ബ്രിട്ടീഷ് ആധിപത്യത്തിന് വെല്ലുവിളിയായി മാറുമെന്ന ചിന്തയാണ് ഈ രണ്ട് നീതിമാന്മാരെയും തൂക്കിലേറ്റാന്‍ കൊളോണിയല്‍ ശക്തികളെ നിര്‍ബന്ധിച്ചത്. അദമ്യമായ സ്വാതന്ത്ര്യബോധത്തിന്റെയും ജനകീയ ഐക്യത്തിന്റെയും സമരഭൂമിയായ പഴയ അയോധ്യയുടെ ഹൃദയത്തിന്റെ രണ്ടറകളെപോലെയായിരുന്നു അഹമ്മദ് ഷാ മൌലവിയും രാംചരണ്‍ദാസും. ബ്രിട്ടീഷുകാര്‍ ഈ രണ്ടുപേരെയും പ്രതികാരബുദ്ധിയോടെ വധിക്കുകയായിരുന്നു. അവരെ തൂക്കിലേറ്റിയ ആല്‍മരത്തെ അയോധ്യയിലെ ജനങ്ങള്‍ ആരാധിക്കുവാനും മതമൈത്രിയുടെയുംസ്വാതന്ത്ര്യബോധത്തിന്റെയും പ്രചോദനകേന്ദ്രമായി മാറ്റുകയും ചെയ്‌തതതോടെ മുറിച്ചുമാറ്റുകയായിരുന്നു. സ്വാതന്ത്ര്യത്തിനും ജനസമൂഹങ്ങളുടെ സഹോദര്യത്തിനുംവേണ്ടി ഇന്ത്യയുടെ രാഷ്‌ട്രീയചരിത്രത്തില്‍ആദ്യമായി തൂക്കിലേറ്റപ്പെട്ട രണ്ട് മഹോന്നതരുടെ രക്തസാക്ഷിത്വത്തിന്റെ മണ്ണാണ് അയോധ്യയും ഫൈസാബാദും.

ബാബറിമസ്‌ജിദിനെ തര്‍ക്കപ്രശ്‌നമാക്കി മാറ്റുവാനുള്ള ചരിത്രനിര്‍മിതി ആരംഭിക്കുന്നതുതന്നെ തോക്കുകൊണ്ടുമാത്രം ഇന്ത്യയില്‍ ഭരണം തുടരാനാവില്ലെന്ന ബ്രിട്ടീഷ് തിരിച്ചറിവില്‍നിന്നാണ്. ജയിംസ്‌മില്യനെപ്പോലുള്ള ഇന്തോളജിസ്‌റ്റുകളായ ബ്രിട്ടീഷ് ചരിത്രകാരന്മാരാണ് മതപരമായ വിഭാജ്യതയുടേതായ ചരിത്രനിര്‍മാണം ആരംഭിച്ചത്. 1813ല്‍ ബാബര്‍നാമയുടെ പരിഭാഷ ജോണ്‍ ലെയ്‌ഡന്‍ നിര്‍വഹിച്ചത് ഈയൊരു ദുഷ്‌ടലക്ഷ്യത്തോടെയായിരുന്നു. പഠാണികള്‍ക്കെതിരായ യുദ്ധത്തിനിടയില്‍ 1528 മാര്‍ച്ച് മാസത്തില്‍ ബാബര്‍ അയോധ്യയിലൂടെ കടന്നുപോയി എന്ന് ലെയ്‌ഡന്‍ വാദിച്ചു. ലെയ്‌ഡന്റെ വ്യാഖ്യാനങ്ങളെ പിന്‍പറ്റിയാണ് ബ്രിട്ടീഷ് ചരിത്രകാരന്മാര്‍ കെട്ടുകഥകള്‍ പടച്ചുവിട്ടത്. ലഖ്നോവിലെ റെസിഡന്റായിരുന്ന കര്‍ണല്‍സീമാനാണ് ബാബറിമസ്‌ജിദ് രാമജന്മഭൂമിയിലാണെന്ന വാദങ്ങളെ സാധൂകരിക്കുവാന്‍ ത്വരിതനീക്കങ്ങള്‍ നടത്തിയത്. 1867ല്‍ അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദിന്റെ ഒരു ചരിത്രം, സെറ്റില്‍മെന്റ് ഓഫീസറായിരുന്ന കര്‍ണല്‍ രചിച്ചു. ഇതിലദ്ദേഹം അയോധ്യയിലെ രാമജന്മസ്ഥാനത്ത് നല്ലൊരു ക്ഷേത്രമുണ്ടായിരിക്കണമെന്ന് നിരൂപിക്കുന്നു. 1528ല്‍ ബാബര്‍ അയോധ്യ സന്ദര്‍ശിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ കല്‍പ്പനപ്രകാരം പുരാതനമായൊരു ക്ഷേത്രം നശിപ്പിച്ചിട്ടുണ്ടെന്നും തോന്നുന്നുണ്ടെന്ന് തട്ടിവിട്ടു. 1813ല്‍ ജോണ്‍ലെയ്‌ഡന്‍ പറയുന്നത് ബാബര്‍ അയോധ്യയില്‍ വന്നിട്ടുണ്ടാകാമെന്നുമാത്രമാണ്. എന്നാല്‍ കര്‍ണല്‍സീമാന്‍ പറയുന്നത് അയോധ്യയില്‍ ഒരു ക്ഷേത്രമുണ്ടാകാമെന്നാണ്. ഇങ്ങനെ ബ്രിട്ടീഷുകാരുടെ തോന്നലുകളും ഉഹാപോഹങ്ങളും ചരിത്രമാക്കി അവതരിപ്പിക്കപ്പെടുകയായിരുന്നു. അയോധ്യയെ തര്‍ക്കഭൂമിയാക്കി രാജ്യത്തെ വര്‍ഗീയതയിലേക്ക് നയിച്ച ബാബറിമസ്‌ജിദ് -രാമജന്മഭൂമി പ്രശ്‌നത്തിന് മജ്ജയും മാംസവും വെപ്പിച്ചത് ബ്രിട്ടീഷുകാരുടെ തോന്നലുകളും ഊഹാപോഹങ്ങളുമായിരുന്നു.

സ്വാതന്ത്ര്യാനന്തരം

ബാബറി മസ്‌ജിദ് പ്രശ്‌നത്തെ ഇന്നത്തെ അവസ്ഥയിലേക്ക് എത്തിച്ചത് വര്‍ഗീയതയെ, പ്രത്യേകിച്ച് ഹിന്ദുവര്‍ഗീയതയെ പോഷിപ്പിക്കുന്നതും സഹായിക്കുന്നതുമായ ഇന്ത്യന്‍ഭരണകൂടത്തിന്റെ നയങ്ങളായിരുന്നു. മതനിരപേക്ഷതയെയും ജനാധിപത്യത്തെയും സംബന്ധിച്ച് ഭരണഘടന ഉദ്ഘോഷിക്കുന്ന മഹാവാക്യങ്ങള്‍ക്ക് പ്രയോഗക്ഷമമായ അര്‍ഥങ്ങളൊന്നും ഇന്ത്യന്‍ ഭരണകൂടം ഒരിക്കലും നല്‍കിയിട്ടില്ല. ഭരണകൂടമെന്നത് നിയമനിര്‍മാണ സംവിധാനമായ ലെജിസ്ളേച്ചറും നിയമനിര്‍വഹണ യന്ത്രമായ എക്‌സിക്യൂട്ടീവും നീതിന്യായസംവിധാനമായ കോടതിയും എല്ലാം ചേര്‍ന്നതാണല്ലോ. വിഭിന്നവര്‍ഗീയശക്തികളെ മാറിമാറി പ്രീണിപ്പിക്കുകയും അവരെ സങ്കുചിതമായ രാഷ്‌ട്രീയതാല്‍പ്പര്യത്തിനുവേണ്ടി ഉപയോഗിക്കുകയും അവരുടെ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കപ്പെടാന്‍ നിന്നുകൊടുക്കുകയും ചെയ്‌തതാണ് ഇന്ത്യന്‍ ഭരണകൂടത്തിന്റെ സ്വാതന്ത്ര്യാനന്തര ചരിത്രംതന്നെ. ഹിന്ദു, മുസ്ളിം, ക്രിസ്‌ത്യൻ‍, സിഖ് വര്‍ഗീയതകളിലൂടെയെല്ലാം ഇത്തരമൊരു പരസ്‌പര സഹായബന്ധമാണ് ഇന്ത്യന്‍ ഭരണകൂടം പുലര്‍ത്തിപ്പോന്നിട്ടുള്ളത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എക്കാലവും ഇത്തരമൊരു മതവര്‍ഗീയ പ്രീണനനയമാണ് തുടര്‍ന്നുപോന്നിട്ടുള്ളത്. അതില്‍തന്നെ ഭൂരിപക്ഷമതത്തിന്റെ പ്രതിനിധീകരണം അവകാശപ്പെടുന്ന ഹിന്ദുവര്‍ഗീയതയോട് കോണ്‍ഗ്രസ് കൂടുതല്‍ അടുത്ത ബന്ധം പുലര്‍ത്തിപ്പോന്നിട്ടുണ്ട്.

കോണ്‍ഗ്രസിന്റെ രാഷ്‌ട്രീയശക്തിയും ആര്‍എസ് എസിന്റെ സാംസ്‌കാരികശക്തിയും ഒന്നിച്ച് ചേരണമെന്ന ഗോള്‍വാക്കറുടെ രഹസ്യസ്വപ്‌നം കോണ്‍ഗ്രസിലെ ഒരു വിഭാഗം എന്നും പങ്കിട്ടിട്ടുണ്ട്. ഗാന്ധിവധത്തിനുശേഷം ആര്‍ എസ് എസിന്റെ നിരോധനം ഒരുവര്‍ഷം മാത്രമാണ് നീണ്ടുനിന്നത്. നെഹ്റു വിദേശത്തായ തക്കംനോക്കി ആര്‍എസ്എസ്സുകാര്‍ക്ക് കോണ്‍ഗ്രസില്‍ അംഗത്വം നല്‍കാന്‍ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി തീരുമാനിച്ചു. പിന്നീട് നെഹ്റുവിന്റെ ശക്തമായ ഇടപെടലിനെത്തുടര്‍ന്നാണ് 1949 നവംബറില്‍ ആ തീരുമാനം പിന്‍വലിച്ചത്. 1949 ഡിസംബര്‍ 22ന് ബാബറിമസ്‌ജിദിനകത്ത് സീത-രാമവിഗ്രഹങ്ങള്‍ "സ്വയംഭൂവാ''കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഈ ഒരു അവിശുദ്ധകൂട്ടുകെട്ടാണ്.

1947ന് ശേഷം വിഭജനത്തെത്തുടര്‍ന്നുള്ള വര്‍ഗീയ കലാപങ്ങളുടെയും വര്‍ഗീയ ധ്രുവീകരണത്തിന്റെയും ചണ്ഡവാതം ശമിച്ചുപോകുന്നതില്‍ പരിഭ്രാന്തരായവരാണ് മത മൈത്രിയുടെ പ്രവാചകനായ മഹാത്മാവിനെ വധിക്കുന്നത്. അക്കാലത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാവായിരുന്ന ആചാര്യ നരേന്ദ്രദേവ് രാജിവെച്ചതിനെത്തുടര്‍ന്ന് എംപി സ്ഥാനവും ഉപേക്ഷിച്ചു. ഉപതെരഞ്ഞെടുപ്പില്‍ അയോധ്യ ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ അദ്ദേഹത്തെ തോല്‍പ്പിക്കുവാന്‍ ബാബ രാഘവദാസ് എന്ന ഒരു സന്ന്യാസിയെയാണ് കോണ്‍ഗ്രസ് മത്സരിപ്പിച്ചത്. ഇതേ ബാബരാഘവദാസ് ഉള്‍പ്പെട്ട (മറ്റുള്ളവര്‍ ഹിന്ദുമഹാസഭാ നേതാവ് ദിഗ് വിജയനാഥ്, ബാബറൂര്‍പത്നി) മൂന്നംഗസംഘമാണ് ബാബറിമസ്‌ജിദിലേക്ക് വിഗ്രഹം ഒളിച്ചുകടത്തുന്നതിന് മുന്നോടിയായ 9 ദിവസം നീണ്ടുനിന്ന അഖണ്ഡനാമപരിപാടിക്ക് കാര്‍മികത്വം വഹിച്ചത്. ഫൈസാബദ് ജില്ലാ മജിസ്ട്രേട്ടായിരുന്ന കെ കെ നായരുടെയും മുഖ്യമന്ത്രി ജി ബി പാന്തിന്റെയും സഹായത്തോടെയും അറിവോടെയുമായിരുന്നു 1949 ഡിസംബര്‍ 22ന് പള്ളിക്കകത്തേക്ക് വിഗ്രഹങ്ങള്‍ ഒളിച്ചുകടത്തി സ്ഥാപിച്ചത്. ഈ വിവരമറിഞ്ഞ നെഹ്റുവിന്റെ പ്രഥമപ്രതികരണം, മസ്‌ജിദിനകത്തുനിന്നും വിഗ്രഹങ്ങള്‍ എടുത്ത് സരയൂനദിയുടെ പ്രവാഹഗതിയിലേക്ക് എറിഞ്ഞുകളയുക എന്നതായിരുന്നു.

നെഹ്റുവിന്റെ വാക്കുകള്‍ പാലിക്കപ്പെട്ടില്ല. ബാബറിമസ്‌ജിദ് പൂട്ടിയിട്ടു. നാലു നൂറ്റാണ്ടുകാലം അയോധ്യയിലെ മുസ്ളിംമതവിശ്വാസികള്‍ തലമുറകളായി നിസ്‌കരിച്ചുപോന്ന പള്ളി പൂട്ടി തര്‍ക്കപ്രശ്‌നമാക്കിത്തീര്‍ത്തു. കോണ്‍ഗ്രസിന് നേട്ടമുണ്ടായി. കടുത്ത വര്‍ഗീയവികാരം കത്തിച്ച് ബാബ രാഘവദാസ് എംപിയായി തെരഞ്ഞെടുക്കപ്പെട്ടു. അടുത്ത തെരഞ്ഞെടുപ്പില്‍ കെ കെ നായര്‍ ജോലി രാജിവെച്ച് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് എംഎല്‍എയായി. പിന്നീട് ജനസംഘം എംപിയുമായി. 1952ലെ തെരഞ്ഞെടുപ്പില്‍ ഇദ്ദേഹത്തിന്റെ ഭാര്യ ശകുന്തളാദേവി ജനസംഘം സ്ഥാനാര്‍ഥിയായിരുന്നു.

കേസുകൾ‍, നീതിനിഷേധങ്ങള്‍

നിഷ്‌പക്ഷമെന്ന് സാധാരണ പൌരന്മാര്‍ കരുതുന്ന ജുഡീഷ്യറിപോലും ലെജിസ്ളേച്ചറിനെയും എക്‌സിക്യൂട്ടീവിനെയുംപോലെ ബാബറിമസ്‌ജിദ് പ്രശ്‌നത്തില്‍ നീതിയുക്തമായൊരു സമീപനം സ്വീകരിച്ചുവെന്ന് പറയാനാവില്ല. ഭരണകൂടത്തിന്റെ മറ്റ് രണ്ട് ഘടകങ്ങളില്‍നിന്നും വ്യത്യസ്‌തമായി നിഷ്‌പക്ഷമായൊരു സമീപനമുണ്ടാകേണ്ടത് കോടതിയുടെ ഭാഗത്തുനിന്ന് തന്നെയാണ്. പള്ളിക്കകത്ത് അതിക്രമിച്ചുകടന്ന് വിഗ്രഹങ്ങള്‍ സ്ഥാപിച്ചതിനുശേഷം അയോധ്യ പൊലീസ് തയാറാക്കിയ പ്രഥമവിവര റിപ്പോര്‍ടില്‍ ഇരുളിന്റെ മറവില്‍ സന്ന്യാസിമാര്‍ ഉള്‍പ്പെടെയുള്ളവരാണ് അത് സ്ഥാപിച്ചതെന്ന് പറയുന്നു. നിലവിലുള്ള നിയമമനുസരിച്ചുതന്നെ കുറ്റകൃത്യമായിരുന്നു അത്. മാതാപ്രസാദ് എന്ന പൊലീസുകാരന്‍ അയോധ്യയിലെ സബ് ഇന്‍സ്‌പെക്‌ടര്‍ മുമ്പാകെ നല്‍കിയ പ്രഥമവിവര റിപ്പോര്‍ടില്‍ ആ സംഭവം വിവരിക്കുന്നത് നോക്കുക. "തലേന്ന് രാത്രി ബാബറിമസ്‌ജിദിന്റെ പൂട്ട് കുത്തിപ്പൊളിച്ച് ഒരുസംഘം ആളുകള്‍ പള്ളിക്കകത്ത് പ്രവേശിച്ചു. അവിടെ ശ്രീരാമചന്ദ്രന്റെ പ്രതിമ സ്ഥാപിച്ചു. അവര്‍ പള്ളിക്കകത്ത് ബലമായി കടക്കുകയും പരിശുദ്ധി നശിപ്പിക്കുകയംചെയ്‌തു.'' 1950 ഏപ്രില്‍ 24ന് ഫൈസാബാദ് ഡെപ്യൂട്ടി കമീഷണര്‍ ജെ എന്‍ അഗര്‍വാള്‍ മുമ്പാകെ ഹാജരാക്കിയ തെളിവുകള്‍ ആരാണ് കുറ്റവാളികള്‍ എന്ന് വ്യക്തമാക്കുന്നതായിരുന്നു.

ഒമ്പത് ദിവസം നീണ്ടുനിന്ന അനുബന്ധ പരിപാടിയുടെ ഭാഗമായി പള്ളിയോട് ചേര്‍ന്നുള്ള ശ്‌മശാനം കിളച്ചുമറിക്കുകയും പള്ളിയില്‍ കയറി വിഗ്രഹങ്ങള്‍ സ്ഥാപിക്കുകയും ചെയ്‌തതാണ്. ഇന്ത്യന്‍ പീനല്‍കോഡിലെ 295, 297 വകുപ്പുകള്‍ പ്രകാരം ശിക്ഷാര്‍ഹമായ കുറ്റകൃത്യമായിരുന്നു. ഏതെങ്കിലും മതവിശ്വാസികളുടെ ആരാധനാലയങ്ങള്‍ക്ക് നേരെ നടത്തപ്പെടുന്ന അതിക്രമങ്ങളെയും ശ്‌മശാനങ്ങളിലേക്ക് അതിക്രമിച്ച് കടക്കുന്നതിനെയും സംബന്ധിച്ച ശിക്ഷാവ്യവസ്ഥകളാണ് ഈ വകുപ്പുകൾ. പക്ഷേ ഒരാരാധനാലയത്തിനുനേരെ ഹിന്ദുവര്‍ഗീയവാദികള്‍ നടത്തിയ നഗ്നമായ അതിക്രമത്തെ കുറ്റമായി കാണാന്‍ ഇന്ത്യന്‍ ഭരണകൂടം വിസമ്മതിച്ചു. അര്‍ഹിക്കുന്ന ഗൌരവത്തോടെ ഈ വര്‍ഗീയാക്രമണത്തെ കൈകാര്യം ചെയ്യാന്‍ അന്നത്തെ യു പി സര്‍ക്കാരും ഫൈസാബാദ് ജില്ലാ ഭരണകൂടവും സന്നദ്ധമായില്ല. നെഹ്റു ഇതൊരു തീക്കളിയാണെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും ജെ ബി പാന്ത് ഹിന്ദുത്വവര്‍ഗീയശക്തികളെ നേരിടാനും പള്ളിയില്‍ സ്ഥാപിച്ച വിഗ്രഹങ്ങള്‍ എടുത്തുമാറ്റാനും തയാറാവാതെ തര്‍ക്കസ്ഥലമാക്കി പൂട്ടിയിടുകയാണ് ചെയ്‌തത്. ഹിന്ദുവര്‍ഗീയവാദികളെ നേരിടാന്‍ വിസമ്മതിക്കുന്നതിനെതിരെ അക്കാലത്തെ ഫൈസാബാദ് ഡിസിസി സെക്രട്ടറി അക്ഷയബ്രഹ്മചാരി പരസ്യമായി രംഗത്തുവന്നു. രാജ്യത്തെ ചുട്ട് ഭസ്‌മമാക്കുന്ന ഹിന്ദുത്വവാദികളും ഭരണകൂടവും തമ്മിലുള്ള കൂട്ടുകെട്ടിനെതിരെ അക്ഷയബ്രഹ്മചാരി നിരാഹാരസമരവും നടത്തി. ഹിന്ദുവര്‍ഗീയവാദികളും കോണ്‍ഗ്രസുകാരും അദ്ദേഹത്തിന്റെ നിരാഹാരപ്പന്തലും ആശ്രമവും തീയിട്ട് നശിപ്പിച്ചു. ഭ്രാന്തമായ വര്‍ഗീയത ആളിക്കത്തിച്ച് ഹിന്ദുത്വശക്തികളും ഫൈസാബാദ് ഭരണകൂടവും ഫൈസാബാദിലെ ഏറ്റവും മുതിര്‍ന്ന ആ കോണ്‍ഗ്രസ് നേതാവിനെ വേട്ടയാടി. അവസാനം അദ്ദേഹം ഫൈസാബാദ് വിട്ട് ലഖ്നൌവില്‍ അഭയം തേടി.

നിലവിലുള്ള നിയമങ്ങളെ ഉപയോഗിച്ച് വര്‍ഗീയവാദികളെ നേരിടാന്‍ യു പി സര്‍ക്കാരും ഫൈസാബാദ് ജില്ലാ ഭരണകൂടവും തുടര്‍ച്ചയായി വീഴ്‌ചവരുത്തി. ബാബറിമസ്‌ജിദില്‍ അതിക്രമിച്ചുകടന്ന് സ്ഥാപിച്ച വിഗ്രഹങ്ങള്‍ എടുത്തുമാറ്റി അതിനെ പൂര്‍വസ്ഥിതിയിലാക്കുവാന്‍ നിയമനടപടികള്‍ സ്വീകരിക്കുവാന്‍ മടിച്ചുനിന്നു. അങ്ങനെ ചെയ്‌താല്‍ രക്തച്ചൊരിച്ചിലുണ്ടാകുമെന്ന കപടസംഭീതി പരത്തി നീതിനിര്‍വഹണ ഉത്തരവാദിത്തത്തില്‍നിന്നും ഒഴിഞ്ഞുനിന്നു. 1898ലെ ക്രിമിനല്‍ നടപടി നിയമത്തില്‍ സ്ഥാവരസ്വത്തുക്കളെ സംബന്ധിച്ച തര്‍ക്കപരിഹാരത്തെക്കുറിച്ച ഒരധ്യായം തന്നെയുണ്ടായിരുന്നുവെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 1973ലെ ക്രിമിനല്‍ നടപടിച്ചട്ടം ഇതിന്റെ ചുവട് പിടിച്ചു തയാറാക്കിയിട്ടുള്ളതാണ്. ഒരു സ്ഥാവര വസ്‌തുവില്‍ അവകാശം സ്ഥാപിക്കുവാന്‍ ശ്രമിച്ചയാള്‍ക്ക് അത്തരം അവകാശം നിയമപരമായി നിലനില്‍ക്കുന്നുണ്ടോയെന്ന് തെളിയിക്കാന്‍ അവസരം കൊടുത്തുകൊണ്ടുതന്നെ, അത് തെളിയിക്കപ്പെടുന്നതുവരെ ആദ്യത്തെ ഉടമക്ക് സ്വത്ത് കൈവശം വെക്കുവാന്‍ അനുമതി നല്‍കുകയോ അല്ലെങ്കില്‍ കോടതി സ്വന്തം ഉത്തരവാദിത്തത്തില്‍ അത് കൈവശംവെക്കുകയോ ചെയ്യേണ്ടതായിരുന്നു.

1898ലെ ക്രിമിനല്‍ നടപടി നിയമത്തിന്റെ 145-ാം വകുപ്പും അതിന്റെ ഒന്നു മുതല്‍ ആറുവരെയുള്ള ഉപവകുപ്പുകളും ഇക്കാര്യത്തില്‍ സ്‌പഷ്‌ടമായ നിര്‍ദേശങ്ങള്‍ നല്‍കുന്നുവെന്ന് നിയമജ്ഞര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ വകുപ്പുപ്രകാരമാണല്ലോ കോടതി മസ്‌ജിദ് ഏറ്റെടുത്തത്. എന്നിട്ട് ഫൈസാബാദ് മുനിസിപ്പല്‍ ബോര്‍ഡ് ചെയര്‍മാന്‍ പ്രിയദത്ത്റാമിനെ റിസീവറായി നിയമിച്ചതും. പക്ഷേ ഇക്കാര്യത്തില്‍ നിയമമനുസരിച്ച് ചെയ്യേണ്ടിയിരുന്ന അതിക്രമിച്ച് കയറിയവരെ തടയാന്‍ കോടതി വിസമ്മതിക്കുകയാണുണ്ടായത്. 1949 ഡിസംബര്‍ 22ന് അതിക്രമിച്ച് കയറിയവര്‍ക്ക് ആരാധനക്കുള്ള അവസരം നല്‍കുകയും അന്നുവരെ മസ്‌ജിദിന്റെ ഉടമകളും അവിടെ ആരാധന നടത്തിപ്പോന്നവരുമായ വിഭാഗത്തിന് പ്രവേശനം നിഷേധിക്കുകയുമാണ് കോടതി ചെയ്‌തത്.

ബാബറിമസ്‌ജിദ് പ്രശ്‌നത്തില്‍ പില്‍ക്കാലത്തുണ്ടായ കോടതിവിധികളും ആദ്യവിധിയുടെ അനീതികളെ തിരുത്താനല്ല അതിനെ ശാശ്വതീകരിക്കുവാനും തീവ്രതരമാക്കുവാനുമാണ് സഹായിച്ചത്. ഒരര്‍ഥത്തില്‍ ബാബറി മസ്‌ജിദിനോട് നീതിപുലര്‍ത്തുവാന്‍ നിരന്തരമായി കോടതികള്‍ വിസമ്മതം കാണിക്കുകയാണുണ്ടായത്. 1950 ജനുവരി 16ന് ഫൈസാബാദ് സിവില്‍ ജഡ്‌ജിന് മുമ്പില്‍ സമര്‍പ്പിക്കപ്പെട്ട സിവില്‍സ്യൂട്ടിന് മേല്‍ കോടതി സ്വീകരിച്ച തീരുമാനം ആ ഗതിയിലുള്ളതായിരുന്നു. യു പി സര്‍ക്കാരോ അതിന്റെ ഉദ്യോഗസ്ഥരോ മുസ്ലിംമതപ്രമുഖരോ പള്ളിയില്‍ സ്ഥാപിക്കപ്പെട്ട വിഗ്രഹങ്ങളെ നീക്കം ചെയ്യുന്നത് തടയണമെന്നായിരുന്നു ഗോപാല്‍സിങ് വിശാരദിന്റെ സിവില്‍സ്യൂട്ടില്‍ അപേക്ഷിച്ചിരുന്നത്. തനിക്ക് തടസ്സങ്ങളൊന്നും കൂടാതെ അതിന് മുമ്പില്‍ ആരാധന നടത്തുവാന്‍ അനുമതി നല്‍കണമെന്നും അയാള്‍ അപേക്ഷിച്ചു. കോടതി ആ അപേക്ഷ സ്വീകരിക്കുകയും വിഗ്രഹങ്ങള്‍ നീക്കം ചെയ്യുന്നതിനെതിരെ താല്‍ക്കാലിക ഇഞ്ചങ്ഷന്‍ അനുവദിക്കുകയുമാണ് ചെയ്‌തത്. ജനുവരി 19ന് ഈ ഉത്തരവ് പരിഷ്‌കരിച്ച് വിധിയുണ്ടായെങ്കിലും പള്ളിയില്‍ കടത്തിവെച്ച വിഗ്രഹങ്ങള്‍ക്ക് മുമ്പില്‍ പൂജ നടത്തുവാനും അനുമതി നിലനിര്‍ത്തുകതന്നെയാണ് കോടതി ചെയ്‌തത്. പിന്നീട് 1951 മാര്‍ച്ച് മൂന്നിന് ഈ താല്‍ക്കാലിക ഇഞ്ചങ്ഷന്‍ സ്ഥിരപ്പെടുത്തിക്കൊണ്ട് സിവില്‍ കോടതിയുടെ വിധി ഉണ്ടായതോടെ അനീതികരമായ ഈ പ്രവൃത്തിക്ക് ഔപചാരികമായ സ്ഥിരീകരണവും ലഭിച്ചു.

1955 ഏപ്രില്‍ 26ന് ഹൈക്കോടതി ഈ വിധി ശരിവെച്ചതോടെ ബാബറി മസ്‌ജിദുമായി ബന്ധപ്പെട്ട അനീതികരമായ നീതിനിര്‍വഹണം അതിന്റെ ആദ്യഘട്ടം പിന്നിട്ടു.

ബാബറി മസ്‌ജിദിന്റെ ഉടമാവകാശം തങ്ങള്‍ക്ക് വിട്ടുതരണമെന്നും കോടതിനിയമിച്ച റിസീവറെ പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ടുകൊണ്ടും 1959 'നിര്‍മോഹി അഖാര'യെന്ന ഹിന്ദുമതവിഭാഗവും പള്ളിയും അതിനോട് ചേര്‍ന്നുള്ള ശ്‌മശാനവും തങ്ങളുടേത് ആവുകയാല്‍ അത് തങ്ങള്‍ക്ക് വിട്ടുതരണമെന്നും അതിനകത്ത് നിയമവിരുദ്ധമായി പ്രത്യക്ഷപ്പെട്ടിട്ടുള്ള വിഗ്രഹങ്ങള്‍ നീക്കംചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ട് 1961 ല്‍ സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡും കോടതിയെ സമീപിക്കുകയുണ്ടായി. ഈ കേസുകളെല്ലാം അനന്തമായ വ്യവഹാരപ്രക്രിയകളിലൂടെ തീരുമാനമാകതെ കിടക്കുകയായിരുന്നു.

ബാബറിമസ്‌ജിദിന്റെ ഉടമാവകാശത്തെ സംബന്ധിച്ച് ഏറ്റവും ശ്രദ്ധേയവും അതിന്റെ തകര്‍ച്ചക്ക് വഴിമരുന്നിട്ടതുമായ വിധിയായിരുന്നു 1986 ലേത്. ഉമേഷ്‌ചന്ദ്രപാണ്ഡെ എന്ന അഭിഭാഷകന്‍ 1986 ജനുവരി 25ന് മുന്‍സിഫ് കോടതിയില്‍ ഒരു അപേക്ഷ നല്‍കുന്നു. പള്ളിയില്‍ സ്ഥാപിക്കപ്പെട്ട വിഗ്രഹങ്ങള്‍ക്ക് മുന്നില്‍ പൂജ നടത്തുവാന്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ നീക്കംചെയ്യണമെന്നായിരുന്നു പെറ്റീഷൻ‍. 1961ല്‍ സുന്നി വഖഫ് ബോര്‍ഡ് കൊടുത്ത കേസിന്റെ ഫയലുകള്‍ ഹൈക്കോടതിയില്‍ ആകയാല്‍ ഇതില്‍ വിധി പറയാനാവില്ലെന്ന് പറഞ്ഞ് മുന്‍സിഫ് കോടതി ഹരജി തള്ളുകയുണ്ടായി. തുടര്‍ന്ന് ഫെബ്രുവരി ഒന്നിന് ഫൈസാബാദ് ജില്ലാ കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കപ്പെട്ടു. ക്രമസമാധാന സ്ഥിതിയെ സംബന്ധിച്ച് ജില്ലാ മജിസ്ട്രേട്ടിന്റെയും പൊലീസ് സൂപ്രണ്ടിന്റെയും പ്രസ്‌താവനകള്‍ വാങ്ങിയശേഷം വെറും 40 മിനിറ്റുകൊണ്ട് ജില്ലാ ജഡ്‌ജി കെ എം പാണ്ഡെ വിധി പ്രസ്‌താവിച്ചു. ബാബറിമസ്‌ജിദിന്റെ വാതിലുകള്‍ ഹിന്ദുക്കള്‍ക്ക് ആരാധനക്കായി തുറന്നുകൊടുക്കാന്‍ കല്‍പ്പിച്ച കുപ്രസിദ്ധമായ വിധിയായിരുന്നു പാണ്ഡെയുടേത്. ഒരു മുസ്ളിം മതവിശ്വാസിക്കുപോലും ഇക്കാര്യത്തില്‍ എന്താണ് പറയാനുള്ളതെന്ന് കേള്‍ക്കാന്‍പോലും കോടതി തയാറായില്ല. പള്ളിയുടെ വാതിലുകള്‍ തുറന്നുകൊടുത്താല്‍ സ്വര്‍ഗം ഇടിഞ്ഞുവീഴുകയോ മുസ്ളിങ്ങളുടെ ആരാധനാ സ്വാതന്ത്ര്യത്തെ ഏതെങ്കിലും തരത്തില്‍ ബാധിക്കുകയോ ചെയ്യില്ലെന്ന് കോടതി പറഞ്ഞു. അത്പ്രകാരം ഫെബ്രുവരി രണ്ടിന് മസ്‌ജിദിന്റെ വാതിലുകള്‍ അതിക്രമിച്ച് കടന്നവര്‍ക്കായി തുറന്നുകൊടുത്തു. അന്നത്തെ പ്രധാനമന്ത്രി രാജീവ്ഗാന്ധിയും യുപി മുഖ്യമന്ത്രി എന്‍ ഡി തിവാരിയും രാജ്യത്ത് ഇത്തരമൊരു വിധി സൃഷ്‌ടിക്കുന്ന പ്രത്യാഘാതങ്ങളെ ഗൌരവപൂര്‍വം പരിഗണിക്കാതെ ഹിന്ദുത്വതാല്‍പ്പര്യങ്ങള്‍ക്ക് മുമ്പില്‍ ഉദാസീനത പുലര്‍ത്തി.

വാസ്‌തവത്തില്‍ രാജ്യത്താകെ സംഘപരിവാര്‍ അഴിച്ചുവിട്ട വര്‍ഗീയാന്തരീക്ഷത്തിന്റെ സ്വാധീനഫലം കൂടിയായിരുന്നു ഇത്തരമൊരു വിധി. ഹിന്ദുവര്‍ഗീയവാദികള്‍ നടത്തിയ പ്രചണ്ഡമായ പ്രചാരണഘോഷങ്ങളുടെയും അത് സൃഷ്‌ടിച്ച വര്‍ഗീയാവബോധത്തിന്റെയും ഫലമായിട്ടാണ് ഇത്തരമൊരു വിധി ഉണ്ടാവുന്നത്. രഥയാത്രകളുടെയും വര്‍ഗീയകലാപങ്ങളുടെയും ഉന്മാദത്തിലേക്ക് ഇന്ത്യന്‍ മധ്യവര്‍ഗങ്ങളെയാകെ വലിച്ചടുപ്പിച്ചിരുന്ന പ്രതിലോമപ്രവാഹത്തില്‍ ഇന്ത്യന്‍ ജുഡീഷ്യറിയും പെട്ടുപോയോ എന്ന് ആശങ്കപ്പെടുത്തിയ വിധിയായിരുന്നു ഇത്. ഇന്ത്യന്‍ കോടതികളുടെ ചരിത്രത്തിലെ ഏറ്റവും ഝടുതിയില്‍ തീര്‍പ്പ് കല്‍പ്പിക്കപ്പെട്ട ഈ കോടതിവിധി ബാബറിമസ്‌ജിദിനെ സമ്പൂര്‍ണാര്‍ഥത്തിലുള്ള ക്ഷേത്രമാക്കിമാറ്റാനുള്ള ഹിന്ദുവര്‍ഗീയവാദികളുടെ ശ്രമങ്ങളുടെ വിജയം കൂടിയായിരുന്നല്ലോ. നിയമപരമായ എല്ലാ നടപടിക്രമങ്ങളെയും സാങ്കേതികവശങ്ങളെയും നിരസിക്കുന്ന തരത്തിലാണ് ഈ വിധി പ്രഖ്യാപിക്കപ്പെട്ടത്.

പള്ളിയുടെ വാതില്‍ ഹിന്ദുക്കള്‍ക്ക് തുറന്നുകൊടുത്തുകൊണ്ടുള്ള ഉത്തരവ് അസാധുവാക്കാന്‍ അഭ്യര്‍ഥിച്ചുകൊണ്ട് ഫെബ്രുവരി മൂന്നിന് ഹൈക്കോടതിയുടെ ലക്നൌ ബഞ്ചിന് മുമ്പാകെ ഒരു റിട്ട്പെറ്റീഷന്‍ സമര്‍പ്പിക്കപ്പെട്ടു. മുഹമ്മദ് ഹാഷിം എന്ന പരാതിക്കാരന്റെ ഈ അപേക്ഷ പരിഗണിച്ചുകൊണ്ട് തര്‍ക്കത്തിന് അവസാനപരിഹാരം കാണുന്നതുവരെ കാര്യങ്ങള്‍ പഴയപടി തുടരാന്‍ കോടതി ഉത്തരവ് പുറപ്പെടുവിച്ചു. 1986 മെയ് 12ന് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡും ജില്ലാ ജഡ്‌ജിയുടെ ഫെബ്രുവരി ഒന്നിന്റെ ഉത്തരവ് റദ്ദാക്കാന്‍ പരാതി നല്‍കുകയുണ്ടായി. കോടതിക്കകത്ത് കേസുകളും നൂലാമാലകളും തുടരുമ്പോഴും പുറത്ത് ഹിന്ദുവര്‍ഗീയവാദികളും ഭരണകൂടവും തമ്മിലുള്ള അവിശുദ്ധബാന്ധവം ചരിത്രപ്രസിദ്ധമായ ബാബറി മസ്‌ജിദിന്റെ തകര്‍ച്ചയിലേക്ക് കാര്യങ്ങളെ എത്തിച്ചു. ഇപ്പോള്‍ അയോധ്യാതര്‍ക്കത്തെ സംബന്ധിച്ച് കോടതിവിധികള്‍ എന്തായാലും സമൂഹത്തിന്റെ മതേതരവല്‍ക്കരണവും ഭരണകൂടത്തിന്റെ ജനാധിപത്യനിലപാടുകളും കൊണ്ടു മാത്രമേ ഹിംസയുടെയും വിധ്വംസകപ്രവര്‍ത്തനങ്ങളുടെതുമായ വര്‍ഗീയരാഷ്‌ട്രീയത്തെ പ്രതിരോധിക്കാനാവൂ.

*

കെ ടി കുഞ്ഞിക്കണ്ണന്‍, കടപ്പാട്: ദേശാഭിമാനി വാരിക

സാങ്കേതിക വിദ്യയിലെ പരിണാമങ്ങളും മലയാള ഭാഷയും

സാങ്കേതിക വിദ്യയിലെ മാറ്റങ്ങള്‍ ഭാഷയെയും ബാധിക്കുമോ? വണ്ടി വന്നു, ഇനി വഞ്ചി വേണ്ട എന്ന പാഠത്തിനെ അനുസ്‌മരിപ്പിക്കും വിധം, നമ്മുടെയെല്ലാം ഇച്‌ഛകള്‍ക്കുമപ്പുറം കംപ്യൂട്ടറും, മൊബൈല്‍ ഫോണും, എസ്.എം.എസ്സും, ഫേസ്‌ബുക്കും, ബ്ളോഗും എല്ലാം ഭാഷയെയും സംസ്‌കാരത്തെയും അഗാധമായി സ്വാധീനിച്ചുതുടങ്ങിയിരിക്കുന്നു.

നമ്മില്‍ പലരെയും ഭയപ്പെടുത്തുകയും ആശങ്കാകുലരാക്കുകയും ചെയ്യുന്ന ഈ വസ്‌തുതയോടുള്ള പ്രതികരണമെന്ന നിലയിയില്‍ 'സാങ്കേതിക വിദ്യയോടു പിണക്കം', 'കമ്പ്യൂട്ടറും, മൊബൈല്‍ഫോണും, ഇന്റര്‍നെറ്റും, ഫേസ്‌ബുക്കും അറബിക്കടലിൽ‍' എന്ന മുദ്രാവാക്യം ഇന്ന് തികച്ചും അപ്രായോഗികമാണ്. അതേസമയം സാങ്കേതിക വിദ്യയോട് മറുചോദ്യങ്ങളില്ലാത്ത വണക്കം, അഗാധമായ കീഴടങ്ങല്‍ , അതും ആശാസ്യമല്ല. അതു മലയാള ഭാഷയുടെയും സംസ്‌കാരത്തിന്റെയും അപചയത്തിലേക്കേ നയിക്കൂ.

പിണക്കത്തിനും വണക്കത്തിനും ഇടയില്‍ സാങ്കേതിക വിദ്യകൾ- കംപ്യൂട്ടറും, മൊബൈല്‍ ഫോണും എസ്.എം.എസും എല്ലാം-നമുക്കിനി ഒഴിവാക്കാനാവാത്ത യാഥാര്‍ത്ഥ്യമാണ് എന്ന സത്യം അംഗീകരിച്ചുകൊണ്ട്, ഇത്തരം സാങ്കേതിക വിദ്യകളെ നമ്മുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഇണക്കാനുള്ള പരിശ്രമമാണ് ഇന്നാവശ്യം. കുത്തക സോഫ്റ്റ്​വെയറുകള്‍ ഇത്തരം പ്രാദേശിക ഇടപെടലുകള്‍ക്ക് പഴുത് നല്‍കുന്നില്ല. കുത്തകയോട് അപേക്ഷിക്കല്‍ മാത്രമേ സാധ്യമായിരുന്നുള്ളൂ. എന്നാല്‍ അടുത്ത കാലത്തായി സ്വതന്ത്ര സോഫ്റ്റ്​വെയറുകള്‍ പ്രചാരത്തിലായതോടെ ഇത്തരം ഇടപെടലുകള്‍ സുസാധ്യമായിരിക്കുകയാണ്.

ഈ ലക്ഷ്യം നേടാന്‍ എന്ത് ചെയ്യാന്‍ കഴിയും? "സാങ്കേതിക വിദ്യയിലെ പരിണാമങ്ങളും മലയാളഭാഷയും" എന്ന ശീര്‍ഷകത്തില്‍ സെപ്റ്റംബര്‍ ഇരുപത്തിയെട്ടാം തിയതി ചൊവ്വാഴ്ച രാവിലെ 10 മണിക്ക് മഹാരാജാസ് കോളേജിന്റെ സെമിനാര്‍ ഹാളില്‍ നടന്ന സെമിനാറിന്റെ വിഷയം ഇതായിരുന്നു. കേരള സര്‍വ്വകലാശാലയുടെ മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ബി.ഇക് ബാൽ ആയിരുന്നു വിഷയം അവതരിച്ചത്. പ്രാദേശിക ഭാഷാവികസനത്തിനായി പ്രാദേശിക സമൂഹത്തിന്റെ ഇടപെടലിന് സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ ഉപയോഗത്തിലൂടെ മാത്രമേ കഴിയൂ എന്ന് ഡോ. ഇക് ബാൽ പറഞ്ഞു.

വിജ്ഞാന സ്വാതന്ത്ര്യത്തിനുള്ള ജനാധിപത്യകൂട്ടായ്‌മ ( ഡി എ കെ എഫ്) അംഗവും സോഫ്റ്റ്​വെയര്‍ വിദഗ്ധനുമായ ശ്രീ. കെ.വി.അനില്‍കുമാർ സ്വതന്ത്ര മലയാളം കം‌പ്യൂട്ടിങ്ങ്‌ പ്രസ്ഥാനത്തിന്‍റെ സംഭാവനകളെ പറ്റി പ്രബന്ധം അവതരിപ്പിച്ചു. ബഹുമാന്യനായ പ്രിന്‍സിപ്പാള്‍ പ്രൊഫ: എം.എസ്.വിശ്വംഭരൻ അധ്യക്ഷത വഹിച്ച സെമിനാറിൽ വൈസ് പ്രിന്‍സിപ്പാള്‍ ഡോ:മേരി മെറ്റില്‍ഡ, മലയാളം വകുപ്പുമേധാവി പ്രൊഫ:മാര്‍ഗരറ്റ് ജോർജ്, ഡി എ കെ എഫ് കൺ‌വീനർ ജോസഫ്‌ തോമസ്, അശോകൻ ഞാറയ്‌ക്കൽ എന്നിവർ സംസാരിച്ചു.

എറണാകുളം മഹാരാജാസ് കോളേജ് മലയാളം വിഭാഗവും സ്വാതന്ത്ര്യ വിജ്ഞാന ജനാധിപത്യ സഖ്യവും സംയുക്തമായി സംഘടിപ്പിച്ച സെമിനാറിൽ മലയാളം പി ജി / ബിരുദ വിദ്യാർത്ഥികളെക്കൂടാതെ അധ്യാപകരും പങ്കെടുത്തു. ഭാഷാ കംപ്യൂട്ടിങ്ങിനും സ്വതന്ത്ര സോഫ്റ്റ്‌ വെയര്‍ വ്യാപനത്തിനുമായി കോളേജില്‍ കൂട്ടായ്‌മ രൂപീകരിക്കാൻ തീരുമാനിച്ചു.

മലയാളം പിജി കോഴ്‌സുള്ള മറ്റു കോളേജുകളിലും ഇതേ രീതിയില്‍ സെമിനാറുകള്‍ സംഘടിപ്പിക്കുക വഴി ഭാഷാ വിദ്യാർത്ഥികളേയും അധ്യാപകരേയും സാങ്കേതികവിദ്യാ വിദഗ്ദരേയും ഒരുമിപ്പിച്ച് കൊണ്ടുവന്ന് മലയാളം ഭാഷയെ ഭാവി സമൂഹത്തിന്റെ ആവശ്യങ്ങൾക്കുവേണ്ടി രൂപപ്പെടുത്തനാണ് ഡി എ കെ എഫ് ലക്ഷ്യമിടുന്നത്.

മമതയ്‌ക്ക് മര്യാദ വെറും തൃണം

കഴിഞ്ഞ ബുധനാഴ്‌ചകൊല്‍ക്കത്തയില്‍ അസാധാരണമായി ഒരു പരിപാടി നടന്നു. സാധാരണ നിലയ്‌ക്ക് കണ്ടാല്‍, അത് വളരെ ചെറിയ പരിപാടിയായിരുന്നു. കൊല്‍ക്കത്ത നഗരത്തിന്റെ തെക്ക് കിഴക്കന്‍ ഭാഗത്തെ നടുവിലുള്ള വാണിജ്യകേന്ദ്രവുമായി ബന്ധപ്പെടുത്തുന്ന ഒരു മെട്രോ റെയില്‍പ്പാളത്തിന്റെ ഉദ്ഘാടനമാണ് സംഭവം. പാളത്തിന്റെ നീളം 17 കിലോമീറ്റര്‍ വരില്ല. രണ്ടായിരത്തില്‍പരം രൂപയുടെ ഒരു ചെറുകിട പദ്ധതി. അതിന് വലിയ പരിവേഷം കൊടുത്തത് രാഷ്‌ട്രപതി പ്രതിഭാ പാട്ടീലാണ് ഉദ്ഘാടനം നിര്‍വഹിച്ചത് എന്നതുമാത്രം.

പക്ഷേ, സംഭവം അസാധാരണമായി. നല്ലൊരു കാര്യത്തിന് അനാവശ്യമായ ഒരു കരിനിഴല്‍ ഉണ്ടാക്കാന്‍ റെയില്‍ മന്ത്രിയും തൃണമൂല്‍ കോൺ‌ഗ്രസ് നേതാവുമായ മമതാ ബാനര്‍ജിക്ക്, ഒരു വിലകുറഞ്ഞ മര്‍ക്കടമുഷ്‌ടികാരണം സാധിച്ചു. കൊല്‍ക്കത്തയില്‍ ഇങ്ങനെയൊരു റെയില്‍ ലൈന്‍ തുടങ്ങുമ്പോള്‍ ക്ഷണിക്കപ്പെടേണ്ടവരില്‍ ഒന്നാമന്‍ ആരാണ് ? ഏത് കുട്ടിയും ശരിയായ ഉത്തരം പറയും; സംസ്ഥാനത്തിലെ മുഖ്യമന്ത്രി എന്ന്. പക്ഷേ, റെയില്‍വേ മന്ത്രിയുടെ പേര് മമത എന്നാണെങ്കിലും അവര്‍ക്ക് മമതയില്ലാത്തവരാണ് ബംഗാള്‍ ഇപ്പോള്‍ ഭരിച്ചുവരുന്നത്. മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയും മന്ത്രിസഭാംഗങ്ങളും മാർക്‌സിസ്‌റ്റ് പാര്‍ടിക്കാരായതാണ് ഈ തൊട്ടുകൂടായ്‌മയ്‌ക്കു കാരണം.

സഹമന്ത്രിമാരെ ആരെയും ക്ഷണിച്ചില്ലെന്ന് പറയുന്നത് ശരിയല്ല. മിസ് ബാനര്‍ജി ഒടുവില്‍, ഏതോ മനസ്സാക്ഷിക്കുത്തുകൊണ്ടോ മര്യാദ ലംഘനത്തിന്റെ അതിര്‍ത്തി കടന്നുപോകുമെന്ന് പേടിച്ചോ ബംഗാള്‍ മന്ത്രിസഭയിലെ ഗതാഗതമന്ത്രി രഞ്ജിത് കുണ്ഡുവിനെ ക്ഷണിക്കുകയുണ്ടായി. തീവണ്ടി ഗതാഗതത്തിന്റെ ഒരു പരിപാടി നടക്കുമ്പോള്‍ സംസ്ഥാനത്തെ ഗതാഗതമന്ത്രിയെ ഒഴിവാക്കുന്നത് നീതീകരിക്കാനാവാത്ത തെറ്റാകുമെന്നും മര്യാദലംഘനത്തില്‍ റെക്കോഡുണ്ടാക്കിയ മമതയ്‌ക്ക് തോന്നി? പക്ഷേ, ശ്രീ കുണ്ഡുവിന്റെ രാഷ്‌ട്രീയ സദാചാരം അദ്ദേഹം മമതയുടെ സ്‌കൂളില്‍നിന്നല്ല പഠിച്ചത്. അതുകൊണ്ട് അദ്ദേഹം ആ വഴിക്കേ പോയില്ല. മമതയുടെ സദാചാരമാണ് അദ്ദേഹം പഠിച്ചിരുന്നതെങ്കില്‍ മുഖ്യമന്ത്രിയെ ഒഴിവാക്കിയെങ്കിലും തന്നെ ക്ഷണിച്ചല്ലോ എന്നു കരുതി കുണ്ഡുവിന് രാഷ്‌ട്രപതിയോടൊപ്പം വേദിയില്‍ ഞെളിഞ്ഞിരിക്കാമായിരുന്നു. രാജ്യത്ത് നിലനില്‍ക്കുന്ന രാഷ്‌ട്രീയ സദാചാരം വളരെ മഹനീയമാണെന്ന് കേന്ദ്ര തീവണ്ടി മന്ത്രിക്ക് ബോധ്യപ്പെട്ടിരിക്കണം. (അതും സംശയിക്കണം!)

വേദിയിലിരിക്കാന്‍ വേറെ ഒരുപാട് ആളുകള്‍ ഉണ്ടായിരുന്നു. തൃണമൂല്‍ നേതാക്കള്‍ കുറച്ചൊന്നുമല്ല, എട്ടെണ്ണം. പശ്ചിമ ബംഗാളില്‍നിന്ന് നിയമിക്കപ്പെട്ട കേന്ദ്രമന്ത്രിമാര്‍ ആറെണ്ണം. ഇവരില്‍ ആര്‍ക്കും മുഖ്യമന്ത്രിയുടെ അസാന്നിധ്യം ഒരു പ്രശ്‌നമായിരുന്നില്ല. ഒരക്ഷരം എതിരുപറയാതെ മമത ആജ്ഞാപിച്ചതനുസരിച്ച് എന്തുവൃത്തികേടും ചെയ്യാന്‍ മടിയില്ലാത്ത ഈ അധമ വര്‍ഗത്തെപ്പറ്റി രാഷ്‌ട്രപതിക്ക് എന്ത് തോന്നും എന്ന ചിന്തപോലും അവരെ അലട്ടിയതായി തോന്നുന്നില്ല.
രാഷ്‌ട്രപതിക്ക് ഉള്ളില്‍ എതിര്‍പ്പ് തോന്നിയിട്ടുണ്ടാകാമെങ്കിലും അത് പ്രകടിപ്പിക്കാന്‍ ആ അവസരം പറ്റിയതാണെന്ന് ഈ ലേഖകനും അഭിപ്രായമില്ല. അനൌദ്യോഗികമായി മമതയെ വിളിച്ച് ഉപദേശരൂപത്തില്‍ വല്ലതും അവര്‍ ഇനി പറയുമോ എന്നൊന്നും ഇപ്പോള്‍ പറയാന്‍ വയ്യ. ഗവര്‍ണര്‍ക്കും ഇത്തരം പരാധീനതകള്‍ ഉണ്ടാകാം. പക്ഷേ, സംസ്ഥാനത്തിലെ ഗവര്‍ണര്‍ എന്ന നിലയ്‌ക്ക്, അധികം ഉത്തരവാദിത്തമുള്ള ഒരു പരിപാടിയില്‍, രാഷ്‌ട്രപതി ഉണ്ടായിരിക്കെ, ഒരു ചീത്തത്തം നടക്കുന്നത് തടയാന്‍ ഗവര്‍ണര്‍ക്ക് റെയില്‍വേ മന്ത്രിയെ വ്യക്തിപരമായി വിളിച്ച് അന്വേഷിക്കാമായിരുന്നു.

കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജിയും ഈ സ്ഥിതിവിശേഷം ചോദ്യംചെയ്യാതെ കുമ്പിട്ടു സ്വീകരിച്ചു എന്നുകാണുന്നതില്‍ വ്യസനമുണ്ട്. ഒരു സീനിയര്‍ മന്ത്രി എന്ന നിലയില്‍ ബംഗാളിന് അപമാനം വരുത്തുന്ന ഈ നടപടിയില്‍നിന്ന് പിന്തിരിയണമെന്ന് ഈ വാശിക്കാരിയായ സഹപ്രവര്‍ത്തകയെ ഉപദേശിക്കേണ്ട കടമ അദ്ദേഹത്തിനുണ്ടായിരുന്നു. ആ കുപിത വനിതയെ വീണ്ടും പ്രകോപിപ്പിച്ചാല്‍ തന്റെ രാഷ്‌ട്രീയഭാവിക്ക് അത് അപായം വരുത്തുമോ എന്ന് സംശയിച്ചിരിക്കാം.

ഇവരൊക്കെ എന്തുചെയ്‌തുവെന്നും ഇനി എന്തുചെയ്യും എന്നും അല്‍പ്പം ദിവസംകൂടി കഴിഞ്ഞാല്‍ മാത്രമേ വ്യക്തമായി മനസിലാകുകയുള്ളൂ. രാഷ്‌ട്രപതി നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്‌ട്രവിമാനത്താവളത്തില്‍ ഇറങ്ങിയപ്പോള്‍, മുഖ്യമന്ത്രി അവിടെ അവരെ സ്വീകരിക്കാന്‍ എത്തിയിരുന്നു. റെയില്‍വേ മന്ത്രിക്ക് വ്യോമയാന മന്ത്രിയുടെ അധികാരമില്ലല്ലോ. ശ്രീമതി പാട്ടീലിന് ബുദ്ധദേവിനോട് മമത കാട്ടിയ അനാദരത്തിന്റെ തീവ്രത മനസിലാക്കാന്‍ ഈ സ്വാഗതം സഹായിച്ചിരിക്കണം.

ഏതായാലും സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഇതിന് സമാനമായ ഒരു മര്യാദലംഘനമോ രാഷ്‌ട്രീയ സദാചാര ധ്വംസനമോ നടന്നതിന് വേറെ തെളിവില്ല. അവര്‍ അപമാനിച്ചത് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയെ അല്ല, പശ്ചിമബംഗാളിലെ മുഴുവന്‍ ജനതയേയുമാണ്. വേദിയിലിരിക്കാന്‍ കഴിഞ്ഞത് എന്തോ മഹാഭാഗ്യമായി കരുതിയ തൃണമൂല്‍ നേതാക്കളും കേന്ദ്ര മന്ത്രിമാരും ഒഴികെ സാധാരണ മനുഷ്യര്‍ ഈ നാണംകെട്ട അനീതിയെ അപഹസിക്കാതിരിക്കില്ല. ഈ ദുഷ്‌കര്‍മത്തിന്റെ ഫലം അടുത്ത തെരഞ്ഞെടുപ്പില്‍ ത്തന്നെ ഈ തലതിരിഞ്ഞ സ്‌ത്രീനേതാവിന് അനുഭവപ്പെടാതിരിക്കില്ല.

അറപ്പുളവാക്കുന്ന ഒരു ചിത്തവൃത്തിയാണ് റെയില്‍വേ ഭരണക്കാരി പ്രകടിപ്പിച്ചത്. ഒരു സ്‌ത്രീയും ഇത്ര കടുത്തതും അമാന്യവുമായ പ്രതികാരബുദ്ധി കാണിക്കാന്‍ ഇടയില്ല. സ്‌ത്രീകള്‍ക്ക് സംവരണം വര്‍ധിപ്പിക്കണം എന്ന ചിന്താഗതിക്ക് അനുകൂലമായ ഒരു സംഗതി, പുരുഷന്റേതിലും നന്മ കൂടിയ സ്വഭാവത്തിന്റെ മാതൃക സ്‌ത്രീകള്‍ പ്രദര്‍ശിപ്പിക്കുമെന്ന ഒരു വിശ്വാസമാണ്. അത് അപ്പാടെ ഈ സംഭവം തകര്‍ത്തിരിക്കുന്നു. സ്‌ത്രീവര്‍ഗത്തിനുതന്നെ ലജ്ജയുണ്ടാക്കുന്ന ഒരു ഹീനപ്രവൃത്തിയായിപ്പോയി മമതയുടേത്.

കേന്ദ്രമന്ത്രിസഭയുടെ അധ്യക്ഷനാണല്ലോ പ്രധാനമന്ത്രി. തന്റെ ഒരു സഹപ്രവര്‍ത്തക മന്ത്രിപദവിക്കോ രാഷ്‌ട്രീയ നേതൃസ്ഥാനത്തിനോ ഒന്നിനും നിരക്കാത്തതരം കുത്സിത കര്‍മം ചെയ്‌തത് കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കാമോ പ്രധാനമന്ത്രി? പ്രധാനമന്ത്രിയുടെ പ്രതിഛായക്കുപോലും കോട്ടം തട്ടിക്കുന്ന ഒരു നീചപ്രവൃത്തിയാണ് നിര്‍ഭാഗ്യവശാല്‍ ബംഗാളില്‍ നടന്നത്.

തക്ക സമയത്ത് ഇത്തരം കൊള്ളരുതായ്‌മകള്‍ പറഞ്ഞുവച്ചില്ലെങ്കില്‍ ഇങ്ങനെ പലതുംചെയ്‌ത് പേരെടുക്കാന്‍ ചിലരെങ്കിലും തുനിഞ്ഞെന്നുവരാം. അത് ഇല്ലാതാക്കാന്‍കൂടി പ്രധാനമന്ത്രി ഇക്കാര്യത്തില്‍ ഇടപേടേണ്ടതുണ്ടെന്ന് രാഷ്‌ട്രീയ പ്രവര്‍ത്തകരെല്ലാം ചിന്തിക്കുന്നുണ്ടാകണം. ഒരു സംസ്ഥാനത്തിലെ മുഖ്യമന്ത്രിക്ക് കേന്ദ്രമന്ത്രിമാരെ ഇത്തരത്തില്‍ മാനംകെടുത്താന്‍ എത്രയോ സന്ദര്‍ഭങ്ങള്‍ സുലഭമാണ്. ബുദ്ധദേവ് അങ്ങനെ പകരം വീട്ടുമെന്നല്ല ഇപ്പറഞ്ഞതിന് അര്‍ഥം. ചെറിയ മനുഷ്യര്‍ക്കേ ഇങ്ങനെയൊക്കെ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിയുകയുള്ളൂ. തൃണമൂല്‍ കക്ഷി എന്ന അണുപാര്‍ടിക്ക് ചെയ്യാവുന്നത് മാർക് ‌സിസ്‌റ്റ് പാര്‍ടിക്ക് ചെയ്യാന്‍ പറ്റില്ല. മമതയ്‌ക്ക് ചെയ്യാവുന്നത് ബുദ്ധദേവിന് യോജിക്കുകയില്ല.

എല്ലാറ്റിനുമപ്പുറത്ത് ഇത്തരം ക്ഷുദ്രപ്രവൃത്തികള്‍ നമ്മുടെ ജനാധിപത്യത്തിന്റെ വളര്‍ച്ചയെ തളര്‍ത്തുന്ന സംഭവങ്ങളാണെന്ന് എല്ലാവരും തിരിച്ചറിയുന്നത് നന്നായിരിക്കും. നാം മറ്റുള്ളവരോട് ചെയ്യുന്നത് മറ്റുള്ളവര്‍ നമ്മോട് ചെയ്യണമെന്ന് നാം ആഗ്രഹിക്കുന്ന രീതിയില്‍ ആകണമെന്നില്ലല്ലോ. അങ്ങനെ ചെയ്യുന്നതു മാത്രമേ കീഴ്വഴക്കമാകുകയുള്ളൂ. ഇവിടെ നടന്നത് ചീത്ത വഴക്കമാണ്. തന്റെ കൈയില്‍ സ്വല്‍പ്പം കാലത്തേക്ക് സ്വല്‍പ്പം അധികാരം വന്നിരിക്കുമ്പോള്‍ അത് സമുദായത്തിന് ഗുണകരവും അഭിമാന ജനകവുമായ വിധത്തില്‍ നിറവേറ്റാന്‍ കഴിയാത്തവരെ അത്തരം സ്ഥാനങ്ങളില്‍ എത്തിക്കാന്‍ പാടില്ലാത്തതാണ്.

ഒരു നല്ല രാഷ്‌ട്രീയ പ്രവര്‍ത്തകന് നല്ല മനുഷ്യനാകാതിരിക്കാന്‍ പറ്റില്ല. വഴക്കടിച്ചും ചീത്ത കാര്യങ്ങള്‍ ചെയ്‌തും ധിക്കാരം കാട്ടിയും തന്റെ ക്ഷണികമായ അധികാരകാലം ഉപയോഗിക്കുന്ന വ്യക്തി സമൂഹത്തിന്റെ നിന്ദാപാത്രമായി എന്നേക്കും രാഷ്‌ട്രീയ പാതാളത്തില്‍നിന്ന് പുറത്തുവരാനാവാതെ കഷ്‌ടപ്പെടേണ്ടിവരും.

ഈ സംഭവംകൊണ്ട് ചീത്തയായതും നാണംകെട്ടതും ബുദ്ധദേവല്ല. മമത ബാനര്‍ജിയാണ്. ഈ നിഴല്‍ മേലില്‍ എപ്പോഴും അവരുടെ മുമ്പില്‍ സഞ്ചരിച്ചുകൊണ്ടിരിക്കും. ബുദ്ധദേവ് മമതയെപ്പറ്റി ഒരക്ഷരം പറഞ്ഞില്ലല്ലോ. വലിയവരും ചെറിയവരും തമ്മിലുള്ള വ്യത്യാസം എത്ര വലുതാണെന്ന് നാം ഈ കഥയില്‍നിന്ന് മനസ്സിലാക്കുന്നു.

മാനവികവും ജനാധിപത്യപരവുമായ എല്ലാ മര്യാദകളും സദാചാരങ്ങളും തൃണസമാനമായി കണക്കാക്കുന്ന ഒരു രാഷ്‌ട്രീയ കക്ഷിക്ക് എന്ത് പേരാണോ ഔചിത്യപൂര്‍വം കൊടുക്കാനാവുന്നത് ആ പേര് മമത ബാനര്‍ജി തന്റെ കക്ഷിക്ക് നല്‍കിയത് സത്യത്തിന്റെ നിയോഗംമൂലമാണ്-തൃണമൂല്‍ കോൺ‌ഗ്രസ് ! അവര്‍ക്ക് എല്ലാം തൃണമായിരിക്കും.

*****

സുകുമാര്‍ അഴീക്കോട്, കടപ്പാട് : ദേശാഭിമാനി

Tuesday, September 28, 2010

കശ്‌മീരില്‍ ഇനിയെന്ത്?

ഞാന്‍ ഈ കുറിപ്പ് എഴുതുമ്പോള്‍ കശ്‌മീരില്‍ സൗഹൃദ സന്ദര്‍ശനം നടത്തുന്ന ഇന്ത്യയുടെ ഔദ്യോഗിക സര്‍വ്വകക്ഷി സംഘം തിരിച്ചെത്തിയിട്ടില്ല. തിരിച്ചെത്തുകയേ വേണ്ടൂ! അത് ഓര്‍ത്തു തന്നെയാണ് 'ഇനിയെന്ത് ' എന്ന ചോദ്യത്തെ നിങ്ങളുടെ മുന്നില്‍ വെയ്‌ക്കുന്നത്. കശ്‌മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ സൗഹൃദ പ്രകടനങ്ങള്‍ക്ക് കഴിയില്ലെന്ന് ഇതിനകം എത്രയോ തവണ നാം കണ്ടറിഞ്ഞതാണ്. സംഘത്തിന് എല്ലാവരും ശുഭയാത്ര നേര്‍ന്നത് ടിക്കറ്റെടുത്തവര്‍ക്കൊക്കെ റയില്‍വേ അധികൃതര്‍ 'ശുഭയാത്ര' നേരുന്നതുപോലെ കണക്കാക്കിയാല്‍ മതി.

കശ്‌മീരം എന്നുവെച്ചാല്‍ കുങ്കുമം. ഇന്ത്യയുടെ നെറ്റിത്തടത്തിലെ കുങ്കുമപൊട്ടുപോലെ തന്നെയാണ് വടക്ക് ഏറ്റവും ഉയരത്തില്‍ കശ്‌മീര രാജ്യം തലപൊക്കി നില്‍ക്കുന്നത്. പന്ത്രണ്ടു നൂറ്റാണ്ടു മുമ്പ് ശ്രീനഗറിനടുത്തുള്ള ശാരദാംബികാ ക്ഷേത്രത്തില്‍ ഒറ്റയ്‌ക്കു നടന്നുകയറിച്ചെന്ന് അവിടത്തെ അധൃഷ്യമായ സര്‍വജ്ഞ പീഠം വലിച്ചുവെച്ച് എതിരാളികളെയെല്ലാം വാദത്തില്‍ ശങ്കാതീതമായി തോല്‍പിച്ച് കയറിയിരുന്നു ആചാര്യ ശങ്കരന്‍. അതിനുശേഷം ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ കശ്‌മീരില്‍ സര്‍വ്വാധികാരത്തിന്റെ പീഠം ശങ്കരനെപ്പോലെ വലിച്ചുവെച്ച് കയറിയിരിക്കാന്‍ ഇന്ത്യയ്‌ക്ക് പൂര്‍ണമായി കഴിഞ്ഞില്ല.

ഇന്ത്യയില്‍ എല്ലാ സംസ്ഥാനങ്ങളും കേന്ദ്രത്തിന്റെ കീഴിലാണ്. എന്നാല്‍ ജമ്മു ചേര്‍ന്ന, കശ്‌മീര്‍, സംസ്ഥാനങ്ങള്‍ക്കിടയില്‍ പ്രത്യേകമായ പദവിയുള്ള വ്യത്യസ്‌തമായ സംസ്ഥാനമാണ്. ഇന്ത്യയോട് ചേര്‍ന്നോ ചേര്‍ന്നില്ലയോ എന്ന ചോദ്യങ്ങള്‍ക്ക് ഉറപ്പിച്ച് ഉത്തരം പറയാന്‍ ആര്‍ക്കും കഴിയില്ലെന്നായി. കശ്‌മീരിനു വേണ്ടി അകത്ത് സായുധരായ പാക് അക്രമികളുടെ എതിര്‍പ്പ് നേരിടേണ്ടിവന്ന ഇന്ത്യ വെളിയില്‍ ഐക്യരാഷ്‌ട്രസഭയില്‍ വാക്‌സമരവും നടത്തി. പത്തറുപതു കൊല്ലമായി ഈ രക്തരൂക്ഷിതമായ അനിശ്ചിതത്വം തുടരുന്നു. ഒടുവിലത്തെ നാടകരംഗമാണ് സൗഹൃദ സന്ദര്‍ശനം.

'ഇനിയെന്ത് ' എന്ന ചോദ്യം കശ്‌മീര്‍ വിഷയത്തിലെ ഒരേയൊരു പല്ലവിയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സും ചേര്‍ന്ന് ഭൂരിപക്ഷം നേടി. ഹിതപരിശോധന തന്നെയായിരുന്നൂ അത്. പക്ഷേ ഈ അവസരം കൊടുത്ത ബലം ഉപയോഗിച്ച് ഗവണ്‍മെന്റ് ശക്തമായ നടപടികള്‍ കൈക്കൊണ്ടില്ല. മുഖ്യമന്ത്രി ഷെയ്‌ഖ് അബ്‌ദുള്ളയുടെ പേരമകന്‍ ഒമര്‍ അബ്‌ദുള്ള. വലിയവരുടെ പുത്രപൗത്ര പാരമ്പര്യം തേടുന്ന രാഷ്‌ട്രീയ ബുദ്ധിശൂന്യതയുടെ ദുര്‍ഗതിയാണ് നാം ഈ കൊച്ചു മുഖ്യമന്ത്രിയിലൂടെ കണ്ടുകൊണ്ടിരിക്കുന്നത്.

കശ്‌മീര്‍ക്കുഴപ്പം ഇന്ത്യയുടെ ആദിപാപംപോലെ വിടാതെ പിന്തുടരുകയാണ്. ഇപ്പോഴത്തെ കലങ്ങിയ ചുറ്റുപാടില്‍ സംസ്ഥാനത്ത് രാഷ്‌ട്രീയമായ മാറ്റം ഒട്ടും ആശാസ്യമല്ല. ഉള്ളതുകൊണ്ട് നന്നായി പ്രവര്‍ത്തിക്കുവാനുള്ള ഭാവിയെക്കുറിച്ചുള്ള ബോധവും ഉപരിപ്ലവമായ ധാരണകളെ ഒഴിവാക്കുവാനുള്ള നയതന്ത്രവും ഇന്ത്യ പ്രകടിപ്പിക്കണം. നമ്മെ സോപ്പിട്ടുകൊണ്ട് അത്യുന്നത തലത്തിലുള്ള രാഷ്‌ട്രീയ പടുക്കള്‍, ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ ശക്തിയാണ് എന്നും മറ്റും വായകൊണ്ട് നുരപ്പിച്ചുണ്ടാക്കുന്നത് കേട്ടു സുഖിക്കുന്നവരാണ് മന്‍മോഹന്‍സിംഗ് തൊട്ടുള്ള നമ്മുടെ കേന്ദ്രമന്ത്രിമാരെല്ലാം. മന്‍മോഹന്‍സിംഗാണ് ലോകത്തിലെ മികച്ച രാഷ്‌ട്രതന്ത്രജ്ഞന്‍ എന്നതാണ് ഏറ്റവും പുതിയ സോപ്പ്. നെഹ്‌റുവിന്റെയും പട്ടേലിന്റെയും ആത്മവിശ്വാസവും രാജ്യാഭിമാനവും രാഷ്‌ട്രീയ ലക്ഷ്യബോധവും ഇവര്‍, കാണിക്കേണ്ടതാണ്; പക്ഷേ കാണിക്കുന്നില്ല. ഇനി ഒബാമ താന്‍തന്നെ വരുമ്പോള്‍, ഇന്ത്യയെപ്പറ്റി പറയേണ്ട സുന്ദരവചനങ്ങള്‍ ബാക്കിയുള്ളതും നമുക്ക് കേട്ടാനന്ദിക്കാം.

മധുര വാക്കുകളുടെ വലയില്‍ ഇന്ത്യയെ കെട്ടിയിട്ടിരിക്കുമ്പോള്‍ തന്നെ, പാകിസ്ഥാനുമായി ഇപ്പോള്‍ അമേരിക്ക എത്രമാത്രം അടുത്തിട്ടുണ്ടെന്ന് നമ്മുടെ വിധിപാലകരായ മന്ത്രിമാര്‍ കാണുന്നുണ്ടോ ആവോ? ഭീകരസംഘങ്ങളെ പാകിസ്ഥാന്‍ വളര്‍ത്തുന്നു എന്നൊക്കെ ചുണ്ടിന്റെ ഒരറ്റം കോട്ടി കേള്‍ക്കാതെ അവര്‍ പറഞ്ഞിരുന്നെങ്കിലും അഫ്‌ഗാന്‍ നടപടിക്കുശേഷം പാകിസ്ഥാനുമായി രമ്യതയില്‍ പോകുന്നതാണ് നല്ലതെന്ന് തിരിച്ചറിയാന്‍ കഴിയാത്തവരല്ല അമേരിക്കന്‍ നേതാക്കള്‍. കശ്‌മീര്‍ പ്രശ്‌നം പുകച്ചുനിര്‍ത്തുക എന്നത് ഈ ഘട്ടത്തിലെ താല്‍ക്കാലിക തന്ത്രമായിരിക്കും അമേരിക്കയ്‌ക്ക്.

അതിനാല്‍ നമ്മുടെ നേതാക്കളുടെ സൗഹൃദ സന്ദര്‍ശനം ഒരു 'എസ്‌കര്‍ഷന്‍ യാത്ര' ആയി ശുഭാന്തമായി പര്യവസാനിച്ചാലും കശ്‌മീരിന്റെ ചോരകുങ്കുമ നിറം കുറയാന്‍ സാധ്യതയില്ല. സേവകന് അമര്‍ത്തിമൂളാനല്ലാതെ കടുപ്പിച്ചും ഉറപ്പിച്ചും പറയാനാവില്ല.

ഇതാണ് ഇന്ത്യ അമേരിക്കയോട് നയതന്ത്രം പ്രയോഗിക്കുമ്പോള്‍ ഫലം കാണാതെ പോവുന്നത്. തല്‍ക്കാലം ഇന്ത്യ അവിടെ ചെയ്യാനുള്ളത്, അക്രമവും ഭീകരതയും തീര്‍ത്തും തടഞ്ഞുനിര്‍ത്തി കശ്‌മീരിലെ സാധാരണ ജനങ്ങള്‍ക്ക് സൈ്വര ജീവിതം ഉറപ്പാക്കുക എന്നതാണ്. അതിന് ഒമര്‍ അബ്‌ദുള്ളയുടെ ഭരണകൂടത്തിന് പിന്തുണയും ബലവും കൊടുക്കാന്‍ ഇന്ത്യയ്‌ക്ക് സാധിക്കണം. അമേരിക്കയുടെ പാകിസ്ഥാന്‍ പ്രീണനമെന്ന ഇപ്പോഴത്തെ ചാഞ്ഞിരിപ്പില്‍ മാറ്റം വരുത്താന്‍ ഇന്ത്യ ബുദ്ധിയോടെ കരുക്കള്‍ നീക്കേണ്ടതുണ്ട്. കാരാട്ട് പറഞ്ഞതുപോലെ അല്‍പംകൂടി ബലം പിടിക്കേണ്ട സമയമാണിത്.

അങ്ങനെ ഇരു രാജ്യങ്ങളും അപ്പുറവും ഇപ്പുറവും ഇരുന്ന് ചര്‍ച്ച ചെയ്യുമ്പോള്‍ കടന്നുവരുന്നത് മറ്റൊന്നാവില്ല, ഇപ്പോള്‍ പാര്‍ലമെന്റ് പാസ്സാക്കിയ ആണവ ബാധ്യതാ നിയമം ആയിരിക്കും. അമേരിക്കയ്‌ക്ക് (എന്നുവെച്ചാല്‍ അവിടത്തെ അതിപ്രബലമായ ആണവ റിയാക്‌ടര്‍ നിര്‍മ്മാതാക്കളായ കോര്‍പ്പറേറ്റ് വാണിജ്യാധിപതികള്‍ക്ക്) ഇഷ്‌ടമില്ലാത്ത കുറച്ച് വകുപ്പുകള്‍ പാസ്സായ നിയമത്തില്‍ കടന്നുകൂടിയിട്ടുള്ളത് അവര്‍ക്ക് തൃപ്‌തിയുണ്ടാക്കിയിട്ടില്ല. അവര്‍ക്ക് പ്രിയമുള്ള നിയമം പാര്‍ലമെന്റില്‍ നിന്ന് പുറത്തുവരുന്നതുവരെ അവരുടെ തന്ത്ര പ്രയോഗങ്ങള്‍ ഇന്ത്യയെ വളഞ്ഞിട്ടു പിടികൂടാതിരിക്കില്ല.

അമേരിക്കയുമായി ഇടപാട് നടത്തുമ്പോള്‍ അവര്‍ പുറത്തുപറയുന്നതിനപ്പുറത്ത് പറയാത്ത ചില സത്യങ്ങള്‍ ഇന്ത്യ കാണാന്‍ ശ്രമിച്ചേപറ്റൂ. ആണവ റിയാക്‌ടര്‍ കരാറുണ്ടാക്കുമ്പോള്‍ നാം കരുതുന്നത് അത് റിയാക്‌ടറില്‍ ഒതുങ്ങുമെന്നാണല്ലോ. അങ്ങനെ ഒതുങ്ങില്ല. അമേരിക്കയുടെ ഗുണമാണ് ഏതു കരാറിന്റെയും അന്തിമലക്ഷ്യം. ശത്രുരാജ്യങ്ങളേക്കാള്‍ ഭയപ്പെടേണ്ടത് ഇഷ്‌ടം നടിക്കുന്ന രാജ്യങ്ങളെയാണ് എന്ന് നമ്മുടെ പഞ്ചതന്ത്രം പോലും പഠിപ്പിക്കുന്നു. പാകിസ്ഥാനല്ല, നമുക്ക് തടസ്സം, അമേരിക്കയാണെന്ന് നമ്മുടെ നേതാക്കള്‍ വേര്‍തിരിച്ചറിയുന്ന കാലത്തു മാത്രമേ ഇന്ത്യയുടെ തലവേദനകള്‍ തീരുകയുള്ളൂ.

പാകിസ്ഥാന്റെ ഭീകരതയെ ഫലപ്രദമായി നിരോധിച്ചു കഴിഞ്ഞാല്‍, കശ്‌മീര്‍ ജനതയെ ഇന്ത്യയുമായി അടുപ്പിക്കാന്‍ പല പരിപാടികളും കൊണ്ടുവരാവുന്നതേയുള്ളൂ. കുറച്ചുകൂടി കാരിരുമ്പ് ഉള്ളിലുള്ള നയം വേണ്ടിവരും, പാകിസ്ഥാന്റെ അവിഹിതമായ നുഴഞ്ഞുകയറ്റത്തെ അവസാനിപ്പിക്കുവാന്‍. ഇപ്പോഴത്തെ 'ഗേഹേശുര'രായ നേതാക്കളുടെ 'പച്ചവെള്ളം കടിച്ചുപൊട്ടിക്കുന്ന' വീര്യം പോര ഈ പ്രതിരോധം ഫലപ്രദമാകാന്‍. എത്രയോ കാലമായി പാകിസ്ഥാന്റെ വളവും ചതിയും എല്ലാം കണ്ടറിഞ്ഞ നയതന്ത്രവിശാരദന്‍മാരും മിലിട്ടറിയുടെ ഇടപെടല്‍ കൂടാതെ വേറേ രീതിയില്‍ പാകിസ്ഥാന്റെ നുഴഞ്ഞുകയറ്റം തടയാനുളള തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കുവാന്‍ കഴിവുളളവരും വിദഗ്ദമായ ഉപരോധം നടത്തുവാന്‍ കഴിവുള്ള സൈനിക നിരയും എല്ലാം വിരല്‍ഞൊടിച്ചാല്‍ ചുറ്റും കൂടുന്ന സംവിധാനമുള്ള ഒരു ഭരണകൂടം ഒരു പഞ്ചായത്തു സഭപോലെ പ്രവര്‍ത്തിക്കുന്നത് എന്തുകൊണ്ട് എന്ന് മനസ്സിലാകുന്നില്ല.

നെഹ്‌റുവിനെയും പട്ടേലിനെയും താഴ്ത്തിക്കാണാന്‍ തുനിയുന്ന ഇന്നത്തെ മന്ത്രിപുംഗവന്‍മാര്‍ ഗാന്ധിജി ജീവിച്ചിരിക്കെ, ഗോഖലെ നമ്മെ പിടിച്ചടക്കിയതെങ്ങനെയെന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും. ജുനാഗഢ്, ഹൈദരാബാദ്, തിരുവിതാംകൂര്‍ തുടങ്ങി ഇന്ത്യയോട് ചേരാന്‍ മടിയുണ്ടായിരുന്ന നാട്ടുരാജാക്കന്‍മാരെയെല്ലാം സിംഹാസനത്തില്‍ ഇരുത്തിക്കൊണ്ട് നിര്‍വീര്യമാക്കിയ കലയും പഠനാര്‍ഹമാണ്.

ജനങ്ങള്‍ തമ്മില്‍ ഉള്ളുതുറന്ന് ഇടപെടാന്‍ അവസരങ്ങള്‍ ധാരാളം സൃഷ്‌ടിക്കണം. കശ്‌മീര്‍ വാസികള്‍ക്ക് തങ്ങള്‍ ഒരു തുരുത്തിലാണ് ജീവിക്കുന്നതെന്ന അന്യതാ ബോധം ഉണ്ടാകുവാന്‍ അവസരം കൊടുക്കരുത്. കശ്‌മീരിലും ബാക്കി ഇന്ത്യയിലും ഉള്ള ജനവിഭാഗങ്ങള്‍ തമ്മില്‍ സാമീപ്യവും സഹകരണവും വളര്‍ന്നുവരുമ്പോള്‍ കശ്‌മീരില്‍ വികാരം വളര്‍ന്നുവരാനുളള സാധ്യതകള്‍ ചുരുങ്ങും.

എഴുത്തുകാര്‍, കലാകാരന്‍മാര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, വിദ്യാഭ്യാസ നേതാക്കള്‍, വിദ്യാര്‍ഥികള്‍, സ്‌ത്രീകള്‍, തൊഴിലാളികള്‍ എന്നീ വിഭാഗങ്ങളില്‍പെടുന്നവര്‍ അങ്ങോട്ടുമിങ്ങോട്ടും ഗതാഗതം ആരംഭിക്കുമ്പോള്‍ വലിയ ഫലങ്ങള്‍ സിദ്ധിക്കാതിരിക്കില്ല. ഇപ്പോള്‍ കശ്‌മീരും ഒരു വ്രണമാണ്. അത് ഉണക്കാന്‍ ജനങ്ങളുടെ അന്യോന്യ സൗഹൃദത്തിന് എളുപ്പത്തില്‍ സാധിക്കും.

കശ്‌മീര്‍ നയത്തില്‍ പുതുരക്തം 'ഡയാലിസിസ്' നടത്തി പ്രവേശിപ്പിക്കേണ്ട ഘട്ടമാണിത്. ഇപ്പോള്‍ നടന്ന നേതൃസന്ദര്‍ശനം ഈ വഴിക്കുള്ള ചെറിയൊരു തുടക്കമാണെന്ന് വിലയിരുത്താം. പക്ഷേ ഇനിയും രാഷ്‌ട്രീയ സന്ന്യാസത്തിലേയ്‌ക്കു തിരിച്ചുപോകാനുള്ള ഒരു വേലയായിരുന്നു അതെന്ന് ജനങ്ങളെക്കൊണ്ട് പറയിക്കരുത്.


*****

സുകുമാര്‍ അഴീക്കോട്, കടപ്പാട് : ജനയുഗം

ക്രാന്തദര്‍ശിയായ അര്‍ജുന്‍സെന്‍ ഗുപ്‌ത

അര്‍ജുന്‍സെന്‍ ഗുപ്‌ത ഞായറാഴ്‌ച കഥാവശേഷനായി. അക്കാഡമിഷ്യന്‍, നയതന്ത്രജ്ഞന്‍, പാര്‍ലമെന്റേറിയന്‍ തുടങ്ങി പല വിശേഷണങ്ങളും അദ്ദേഹത്തിനു ഇണങ്ങൂം. അതെക്കുറിച്ചെല്ലാം അദ്ദേഹം സരസമായി എഴുതിയിട്ടമുണ്ട്. അദ്ദേഹത്തെ അടുത്തറിയാന്‍ എനിക്ക് കഴിഞ്ഞത് 2004 മുതലുള്ള ആറ് ഏഴു വര്‍ഷങ്ങളിലാണ്.

അസംഘടിതമേഖലയിലെ സംരംഭങ്ങള്‍ക്കുവേണ്ടി പുതുതായി രൂപീകരിച്ച ദേശീയ കമ്മിഷന്റെ അധ്യക്ഷനായി പ്രധാനമന്ത്രി അദ്ദേഹത്തെ നിയോഗിച്ചു. കമ്മിറ്റിയിലെ ഒരു പൂര്‍ണസമയ അംഗമായി ഗവൺ‌മെന്റ് എന്നെ നാമനിര്‍ദേശം ചെയ്യുകയും 2004 അവസാനത്തോടെ ഞാന്‍ അത് ഏറ്റെടുക്കുകയും ചെയ്‌തു. കമ്മിഷനില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഒരിക്കല്‍ അദ്ദേഹം പ്രമുഖരായ ചില സുഹൃത്തുക്കള്‍ പറഞ്ഞ ഒരു കാര്യം അനുസ്‌മരിക്കുകയുണ്ടായി. 'വേശ്യകളുടെയും യാചകരുടെയും എന്തും വാണിഭം ചെയ്യുന്നവരുടെയും' കാര്യങ്ങള്‍ നോക്കാനുള്ള ഒരു കമ്മിഷന്റെ തലവനായാണ് അവര്‍ തന്നെ വിശേഷിപ്പിച്ചതെന്നായിരുന്നു

അദ്ദേഹം പറഞ്ഞത്. എത്ര ശരി? കാരണം ഇന്ത്യയുടെ 4570 ലക്ഷം വരുന്ന (2005 ല്‍) തൊഴില്‍ശക്തിയുടെ 92 ശതമാനവും ഒരു തരത്തിലുള്ള തൊഴില്‍ സുരക്ഷിതത്വമോ സാമൂഹ്യ സുരക്ഷയോ ഇല്ലാത്ത അനൗപചാരിക തൊഴിലാളികളാണെന്ന് ഞങ്ങള്‍ പിന്നിട് കണ്ടെത്തി. അവരില്‍ 80 ശതമാനവും ദരിദ്രരവും ആലംബഹീനവുമായ കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. ദൈനംദിന ആവശ്യങ്ങള്‍ക്ക് പ്രതിദിനം 20 രൂപയില്‍ കൂടുതല്‍ ലഭിക്കാത്തവരാണിവര്‍. ഈ ഒറ്റ സ്ഥിതിവിവര കണക്കാണ് പൊതുജനങ്ങളുടെ മനസ് പിടിച്ചടക്കിയത്. ഇന്ത്യയുടെ തിളങ്ങുന്ന വളര്‍ച്ചാപാതയുടെ അര്‍ഥത്തെ കുറിച്ച് പാര്‍ലമെന്റിനകത്തും പുറത്തും ഇത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.

ഈ ഒറ്റ സ്ഥിതിവിവര കണക്കിന് പിന്നില്‍ ആം ആദ്മിയുടെയും അവരുടെ ജീവിതസമരങ്ങളുടെയും നിലപാടില്‍ നിന്ന് ഇന്ത്യയുടെ വ്യാപകമായ അനൗപചാരിക സമ്പദ്ഘടനയെ ലോകത്തിനു മുമ്പില്‍ തുറന്നുകാണിക്കാനുള്ള വിശദവും സൂക്ഷ്‌മവുമായ വമ്പിച്ച യത്‌നവുമുണ്ടായിരുന്നു. വിപുലമായ ഈ ജോലിക്ക് അര്‍ജുന്‍സെന്‍ ഗുപ്‌ത മഹത്തായ ബൗദ്ധിക-സംഘടനാ നേതൃത്വം നല്‍കി. കമ്മിഷന്‍ നടത്തിയ പ്രവര്‍ത്തനത്തിന്റെ ഫലമായി പത്തു പ്രധാന റിപ്പോര്‍ട്ടുകള്‍ക്ക് രൂപം നല്‍കി. ''ഇന്ത്യയില്‍ തൊഴിലിന്റെ വെല്ലുവിളി: ഒരു അനൗപചാരിക സമ്പദ്ഘടനാപരിപ്രേഷ്യം'' എന്ന ശീര്‍ഷകത്തിലുള്ള അവസാനത്തെ സംക്ഷിപ്‌ത റിപ്പോര്‍ട്ടും ഇവയില്‍ ഉള്‍പ്പെടും.

അദ്ദേഹത്തോടൊത്ത് ദിവസവും പ്രവര്‍ത്തിക്കുമ്പോള്‍ നിഗമനങ്ങള്‍ അന്തിമമായി അംഗീകരിക്കുന്നതിനു മുമ്പ് ഞങ്ങളുടെ വിശകലനത്തെ ഓരോ ഘട്ടത്തിലും നിശിതമായി ചോദ്യം ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ അക്കാദമിക് പ്രാവീണ്യം പുറത്തുവരുന്നത് എനിക്ക് കാണാന്‍ കഴിഞ്ഞിരുന്നു. ഞങ്ങള്‍ ശരിയായ പാതയിലാണെന്ന് ഉറപ്പുവരുത്തുന്നതിനുവേണ്ടി അദ്ദേഹം പലപ്പോഴും “ചെകുത്താന്റെ വക്കീലാ”വുന്നതും കാണാമായിരുന്നു. നിഗമനങ്ങള്‍ക്ക് അന്തിമരൂപം നല്‍കികഴിഞ്ഞാല്‍, തന്റെ സ്വതസിദ്ധമായ അനുനയശൈലിയില്‍ പരസ്യമായി അവരെ ന്യായീകരിക്കുന്നതിന് അദ്ദേഹത്തിന് ഒട്ടും മടിയുണ്ടായിരുന്നില്ല. എന്നാല്‍ കമ്മിഷനകത്ത് ഒരു അക്കാദമിക്കിന്റെ പങ്കുകൊണ്ട് അദ്ദേഹം തൃപ്‌തിപ്പെട്ടില്ല.

അതുല്യനായ ഒരു നയരൂപീകരണവിദഗ്ധനായിരുന്നു അദ്ദേഹം. റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുന്നതിനായി നയപരമായ പ്രത്യേക നിര്‍േദശങ്ങള്‍ക്കുവേണ്ടി അദ്ദേഹം വാദിക്കും. അതേസമയം, ഞങ്ങള്‍ക്ക് നല്‍കിയ പരിഗണനാ വിഷയങ്ങള്‍ക്കിണങ്ങുന്നവയാണ് നയപരമായ നിര്‍ദേശങ്ങളെന്ന് ഉറപ്പുവരുത്താന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ''ഉദ്ധാരണത്തിന്റെ തന്ത്രം'' എന്ന് ഞങ്ങള്‍ വിശേഷിപ്പിച്ച നയപരമായ ഒരു ചട്ടക്കൂടിന് അങ്ങനെയാണ് ഞങ്ങള്‍ രൂപം നല്‍കിയത്. സാമൂഹ്യ സുരക്ഷ, ദേശീയ മിനിമം വേതനം, തൊഴില്‍ സാഹചര്യങ്ങള്‍ എന്നിവ അടിസ്ഥാനമാക്കി പണിയെടുക്കുന്ന പാവപ്പെട്ടവര്‍ക്കായി ''സാമൂഹ്യ അടിത്തറ'' സൃഷ്‌ടിക്കുന്ന മൗലിക പ്രശ്‌നങ്ങള്‍ ഇത് കൈകാര്യം ചെയ്‌തു. നിലവിലുള്ള വളരെയേറെ വ്യവസായ സംഘങ്ങളെ വികസിപ്പിക്കുകയും പിന്നീട് അവയെ വളര്‍ച്ചയുടെ ധ്രുവങ്ങളാക്കി മാറ്റുകയും ചെയ്യുന്നതില്‍ പ്രത്യേക ശ്രദ്ധ പതിപ്പിച്ചുകൊണ്ട് ചെറുകിട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പ്രശ്‌നങ്ങള്‍ ഇതില്‍ ഉള്‍പ്പെടും.

ചെറുകിട നാമമാത്ര കൃഷിക്കാരുടെ ദുരിത സ്ഥിതിയും കമ്മീഷന്‍ പരിശോധിച്ചു കൃഷിക്കാരില്‍ 84 ശതമാനം വരുന്ന ഈ ജനവിഭാഗത്തില്‍ ശ്രദ്ധ ഊന്നുന്ന പ്രധാന പരിപാടികളോ പദ്ധതികളോ ഇല്ലെന്ന് കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് അത്ഭുതം തോന്നി. കൃഷി ചെയ്യുന്ന ഭൂമിയുടെ ഉടമകളില്‍ പകുതിയോളം ഇവരാണ്. ചെറുകിട ഉല്‍പാദകര്‍ക്ക് വൈദഗ്ധ്യ വികസനത്തിനും സാങ്കേതിക വിദ്യ ലഭ്യമാക്കാനുമുളള ദൗര്‍ലഭ്യതയാണ് കമ്മീഷന്‍ പരിഗണിച്ച മറ്റൊരു വിഷയം. വായ്‌പാ ലഭ്യത കുറവാണ് മറ്റൊരു പ്രശ്‌നം. മൊത്ത ബാങ്ക് വായ്‌പയില്‍ ചെറുകിട മേഖലയ്‌ക്കുള്ള വിഹിതം കുറഞ്ഞുവരുന്നത് വലിയ ഉത്ക്കണ്ഠക്ക് ഇടനല്‍കുന്നുണ്ട്. ഇതെല്ലാം മൂര്‍ത്തമായ നിര്‍ദേശങ്ങള്‍ക്ക് രൂപം നല്‍കാന്‍ സഹായിച്ചു. ദേശീയ മിനിമം സാമൂഹ്യ സുരക്ഷ, അസംഘടിത മേഖലയ്‌ക്കുവേണ്ടിയുള്ള ഒരു ദേശീയ നിധി രൂപീകരിക്കല്‍, വൈദഗ്ധ്യ വികസനത്തിനായുള്ള സമിതി തുടങ്ങിയവ ഈ നിര്‍ദേശങ്ങളില്‍ ചിലവയാണ്.

അര്‍ജുന്‍സെന്‍ ഗുപ്‌തയുടെ സംഭാവനയും നേതൃത്വവും ഊന്നിപറയാനാണ് ഈ കാര്യങ്ങളെല്ലാം പരാമര്‍ശിച്ചത്. ചില ശുപാര്‍ശകള്‍ ഭാഗികമായി നടപ്പാക്കാന്‍ ഏറ്റെടുത്തെങ്കിലും കൂടുതല്‍ തുല്യതയോടും വിശാലാടിസ്ഥാനത്തിലുമുള്ള വളര്‍ച്ചാ പ്രക്രിയകള്‍ക്ക് സംഭാവന നല്‍കുന്ന മൊത്തത്തിലുള്ള യുക്തിസഹവും ഉദ്ഗ്രഥിതവുമായ സമീപനത്തിന്റെ അഭാവം ഞങ്ങളില്‍ പലരേയും എന്നതുപോലെ അദ്ദേഹത്തെയും നിരാശനാക്കി. നമ്മുടെ സമൂഹത്തിന്റെ ഘടനയില്‍ അനൗപചാരിക സമ്പദ്ഘടന നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് സാമൂഹ്യമായ മാനമുണ്ടെന്ന ഒട്ടും സന്തോഷകരമല്ലാത്ത കണ്ടെത്തലുകളിലേക്ക് ഞങ്ങളുടെ പ്രവര്‍ത്തനം നയിച്ചതാണ് ഇതിന്റെ കാരണം.

അര്‍ജുന്‍സെന്‍ ഗുപ്‌ത അദ്ദേഹത്തിന്റെ സേവനത്തിന്റെ നല്ലൊരു പങ്ക് ധനകാര്യം, വ്യാപാരം, വാണിജ്യം, നയതന്ത്രം തുടങ്ങിയവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഗവണ്‍മെന്റിനെ ഉപദേശിക്കാനാണ് ചെലവഴിച്ചത്. എങ്കിലും അവസാനകാലത്തും മനുഷ്യാവകാശങ്ങളുടെ രംഗത്തെ പ്രവര്‍ത്തനമാണ് അദ്ദേഹം തിരഞ്ഞെടുത്തത്. മനുഷ്യാവകാശങ്ങളെ കുറിച്ചുള്ള യു എന്‍ കമ്മീഷന്റെ വിദഗ്ധാംഗം എന്ന നിലയില്‍ അദ്ദേഹം ശ്രദ്ധേയമായ സംഭാവന നല്‍കി. വികസനത്തിനുള്ള അവകാശത്തെക്കുറിച്ചുള്ള ഒട്ടനവധി പ്രബന്ധങ്ങള്‍ പുറത്തുവന്നു. അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അവസാന ദശകത്തില്‍ വികസനത്തിനുള്ള അവകാശത്തിന്റെ വക്താവായിരുന്നു അദ്ദേഹം. വികസനത്തിനുള്ള അവകാശത്തിലുള്ള അദ്ദേഹത്തിന്റെ താല്‍പര്യവും നമ്മുടെ രാജ്യത്തെ അനൗപചാരിക സമ്പദ്ഘടനയുടെ വികസനത്തിനു വേണ്ടിയുളള തന്ത്രം ആവിഷ്‌കരിക്കുന്നതില്‍ കാണിച്ച താല്‍പര്യവും തമ്മില്‍ ഒരു ജൈവ ബന്ധം കാണാം.

വ്യക്തിപരമായ തലത്തില്‍ അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ തികച്ചും ശ്രദ്ധേയമാണ്. പ്രശസ്‌തമായ മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നും അറുപതുകളുടെ ആദ്യത്തില്‍ സാമ്പത്തിക ശാസ്‌ത്രത്തില്‍ ഡോക്‌ടറേറ്റ് നേടിയ അദ്ദേഹം ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സിലും പിന്നീട് 1971 വരെ ഡല്‍ഹി സ്‌കൂള്‍ ഓഫ് എക്കണോമിക്‌സിലും സേവനമനുഷ്‌ടിച്ചു. അവിടെ നിന്നാണ് ഇന്ത്യാ ഗവണ്‍മെന്റിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ പോയത്. പി എന്‍ ഹക്‌സര്‍ തന്നെ പ്രലോഭിപ്പിച്ചുകൊണ്ട് പോവുകയായിരുന്നൂവെന്നാണ് ഒരിക്കല്‍ അദ്ദേഹം എന്നോട് പറഞ്ഞത്. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കീഴില്‍ സാമ്പത്തികോപദേഷ്‌ടാവായി അദ്ദേഹം പ്രവര്‍ത്തിച്ചു. ഐ എം എഫില്‍ ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, യൂറോപ്യന്‍ യൂണിയനിലെ ഇന്ത്യന്‍ അംബാസിഡര്‍, ആസൂത്രണ കമ്മീഷന്‍ മെമ്പര്‍ സെക്രട്ടറി തുടങ്ങിയ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചു. എന്നാല്‍ അക്കാദമിക് താല്‍പര്യം ഇടക്കാലത്ത് ഓക്‌സ്‌ഫോര്‍ഡിലും ഗവണ്‍മെന്റ് സര്‍വീസില്‍ നിന്ന് റിട്ടയര്‍ ചെയ്‌തശേഷം ജെ എന്‍ യുവിലും അധ്യാപകനാകാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു.

2005 ഓഗസ്റ്റില്‍ അദ്ദേഹം രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ''ആം ആദ്‌മി'' എന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയുടെ പണിയെടുക്കുന്ന പാവപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാനും മൂര്‍ത്തമായ നയപരമായ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവയ്‌ക്കാനും താല്‍പര്യം കാണിച്ച ചുരുക്കം ചിലരില്‍ ഒരാളായതുകൊണ്ട് അര്‍ജുന്‍സെന്‍ ഗുപ്‌തയുടെ വേര്‍പാട് വലിയൊരു ശൂന്യതയാണ് എന്നില്‍ സൃഷ്‌ടിച്ചത്. ജയശ്രീയാണ് അദ്ദേഹത്തിന്റെ ഭാര്യ. മിട്ടു മകളും.



ഡോ. അര്‍ജുന്‍സെന്‍ ഗുപ്‌തയുടെ നിര്യാണത്തിൽ വർക്കേഴ്‌സ് ഫോറം അനുശോചനം രേഖപ്പെടുത്തുന്നു.

*****

കെ പി കണ്ണന്‍, കടപ്പാട് : ജനയുഗം

അധിക വായനയ്‌ക്ക് :

1. The humane economist

2. Economist Arjun Sengupta cremated

ഇത്തരമൊരവസ്ഥയില്‍ ഒരമ്മ മകനെ പോറ്റുമ്പോള്‍

വിശന്നു കരയുന്ന കുട്ടി കാണുന്നത് അടുപ്പത്ത് വെന്തുകൊണ്ടിരിക്കുന്ന വറ്റിനൊപ്പം കഞ്ഞിക്കലംകൂടി ബോംബ് വീണ് പൊട്ടിപ്പിളരുന്നതാണ്. ചീളുകളായി ചിതറിപ്പോവുന്ന അനിയന്റെ ഇളംശരീരമാണ്. ആശുപത്രിയിലേക്ക് പോവുന്ന അമ്മയെ വഴിവക്കില്‍ തടഞ്ഞുവയ്ക്കുന്ന പട്ടാളക്കാരന്റെ വൃത്തികെട്ട ചിരിയാണ്. ദിവസങ്ങളായി തുറക്കാനാവാത്ത സ്കൂളിനെപ്പറ്റിയുള്ള ഓര്‍മകളാണ് ഒരുവന്. പിറന്നാളിന് മുന്തിയ കുപ്പായവുമായി വരുന്ന അച്ഛനെ സ്വന്തം നാട്ടില്‍ തടഞ്ഞുവച്ച ഇസ്രയേലി പട്ടാളക്കാരനോടുള്ള പകയാണ് വേറൊരുത്തന്. രാമള്ളയിലെ അറഫാത്തിന്റെ ഔദ്യോഗിക വസതിയുടെ ചുമരുകള്‍ ഓരോന്നോരാന്നായി ബുള്‍ഡോസറുകള്‍ ഇടിച്ചുനിരത്തുമ്പോള്‍ കരച്ചില്‍ തൊണ്ടയില്‍ തടയുന്ന ഒരു ബാലന്‍ അറിയാതെ കല്ല് കൈയിലെടുത്തുപോകുന്നു. ഏത് അമ്മയ്ക്കാണ് അത്തരമൊരവസരത്തില്‍ അവനെ തടയാനാവുക?

അക്രമംകൊണ്ട് പലസ്തീനിലെ അധിനിവേശത്തെ ചെറുത്തു തോല്‍പ്പിക്കാനാവില്ല എന്നറിയാവുന്ന ഒരമ്മ ഇപ്പോള്‍ ലോകത്തോടാകെ അമര്‍ത്തിപറയുകയാണ്:

നിങ്ങളും ഞങ്ങള്‍ക്കൊപ്പം വാ. പൊരുതാനല്ല, പോരടിക്കാനല്ല, തുടര്‍ന്നു പോരുന്ന ആക്രമണങ്ങള്‍ക്ക് ഉത്തരവാദികളായവരുമായി ചങ്ങാത്തമില്ലെന്ന് ഉറക്കെ പ്രഖ്യാപിക്കാന്‍. അവരുടെ ചരക്കുകള്‍ വേണ്ടെന്നുവയ്ക്കാന്‍.

ബുദ്ധിജീവികളോടും സര്‍വകലാശാലകളോടും കലാപ്രവര്‍ത്തകരോടും അവര്‍ പറയുന്നു:

നികൃഷ്ടമായ അതിക്രമങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ അതില്‍ പങ്കാളികളാവുകയോ അല്ലെങ്കില്‍ നിഷ്ക്രിയരായി നിന്ന് അത് തുടരാന്‍ അനുവദിക്കുകയോ ചെയ്യുന്ന ഇസ്രയേലി ബുദ്ധിജീവികളെയും കലാകാരന്മാരെയും സര്‍വകലാശാലകളെയും ബഹിഷ്കരിക്കുക.“

അപ്പാര്‍ത്തീഡിനെതിരെ പൊരുതി വിജയിച്ച ദക്ഷിണാഫ്രിക്കയിലെ വിമോചന പ്രതീകം ഡെസ്മണ്ട് ടുട്ടുവിന്റെ വാചകം അവര്‍ ഉദ്ധരിക്കുന്നു:

ഈ അപ്പാര്‍ത്തീഡ് അവസാനിപ്പിക്കാനായുള്ള സമ്മര്‍ദത്തിന് ബഹിഷ്കരണം തന്നെ പ്രധാനായുധം!

അലയുന്ന പലസ്തീന്‍ ജനതയുടെ പ്രതീകമായി പോരാടിക്കൊണ്ടിരിക്കുന്ന ലിസാതറാക്കി, ഇസ്രയേലി സാംസ്കാരിക പ്രവര്‍ത്തകരെയും സര്‍വകലാശാലകളെയും ബഹിഷ്കരിക്കാനുള്ള സന്ദേശം ലോകമെമ്പാടും എത്തിക്കാനുള്ള പ്രയത്നത്തിന്റെ ഭാഗമായാണ് ഇന്ത്യയിലെത്തിച്ചേര്‍ന്നത്. കോഴിക്കോട്ടെ പരിപാടിക്കിടയില്‍ ഇന്ത്യയെക്കുറിച്ച് പറയാന്‍ തുടങ്ങിയപ്പോള്‍ അവര്‍ തീര്‍ത്തും നിരാശിതയായിരുന്നു. യാസര്‍ അറഫാത്തിന്റെ ഉറ്റസുഹൃത്തായിരുന്ന നെഹ്റുവിന്റെ നാടിന് എങ്ങനെ ഇസ്രയേലുമായി സൌഹൃദം പാലിക്കാനാവും? തങ്ങളുടെ കുഞ്ഞുങ്ങളെയും സഹോദരങ്ങളെയും കൊന്നുകൊണ്ടേയിരിക്കുന്ന ഇസ്രയേലുമായി എങ്ങനെ സൈനികക്കരാര്‍? എങ്ങനെ സാങ്കേതിക വിദ്യാ സഹകരണക്കരാര്‍? (ഇസ്രയേലി വിദേശമന്ത്രാലയത്തിലെ മൃഷ്ടാന്ന ഭോജനമുണ്ട് ഏമ്പക്കമിടുന്ന മുസ്ളിം ലീഗ് നേതാവായ വിദേശ സഹമന്ത്രിയുടെ മുന്നില്‍ കണ്ണീരില്‍ കുതിര്‍ന്ന ഈ രോഷം എത്തിക്കാനായെങ്കില്‍!} എന്നിട്ടും എന്ത് കാര്യം ?

ജന്മംകൊണ്ട് അഫ്ഗാന്‍കാരിയായ ലിസയുടെ അമ്മ അമേരിക്കക്കാരിയാണ്. അമേരിക്കയിലെ പഠനത്തിനിടയില്‍ പരിചയപ്പെട്ട പലസ്തീനി തത്വശാസ്ത്ര പ്രൊഫസറെ വിവാഹം കഴിച്ച ഈ സാമൂഹ്യ ശാസ്ത്ര പ്രൊഫസര്‍ പറയുന്നു:

“എനിക്ക് തോന്നുന്നു ഞാനൊരു മുസ്ളിമായാണ് കരുതപ്പെടുന്നതെന്ന്. പക്ഷേ, മതപരമായ സ്വത്വം എന്നെ സംബന്ധിച്ചിടത്തോളം അപ്രധാനമാണ്. എന്താണ് നിങ്ങള്‍ എന്ന് എന്നോടാരെങ്കിലും ചോദിച്ചാല്‍ ഞാന്‍ പറയുക, ഞാനൊരു മധ്യപൌരസ്ത്യ ദേശക്കാരിയാണെന്നാണ്. അതാണ് എന്റെ സ്വത്വം. മകന്‍ ഫാരിസിനോട് അവര്‍ ഇംഗ്ളീഷിലാണ് സംസാരിക്കുക. അതുകൊണ്ട് അവന്‍ പച്ചവെള്ളംപോലെ ഇംഗ്ളീഷ് സംസാരിക്കും. അവന്റെ അച്ഛനാകട്ടെ അവനോട് അറബിയിലാണ് സംസാരിക്കുക. അതുകൊണ്ട് അവന് അറബിയും നല്ല വശമാണ്. ഒരമേരിക്കക്കാരന്‍ എന്ന നിലയ്ക്ക് അറിയപ്പെടാനായിരുന്നു അവന് ആഗ്രഹം. പക്ഷേ, അമേരിക്ക ലോകത്ത് കാട്ടിക്കൂട്ടുന്നത് ക്രമേണ മനസിലാക്കിത്തുടങ്ങുകയാണ് അവന്‍. തികഞ്ഞ അമേരിക്കന്‍വിരുദ്ധ വികാരമുണ്ട് ഇവിടെ. ചിലപ്പോഴത് കുഞ്ഞിന്റെ ഭാഷയില്‍പോലും നിഴലിക്കുന്നുണ്ട്. പലപ്പോഴുംഅത് വളരെ പരുക്കനാണ്. കുഞ്ഞുങ്ങള്‍ ഇങ്ങനെ പറയാമോ? പക്ഷേ, അവന്‍ പറയുന്നത് മിക്കതും തീര്‍ത്തും ശരിയാണ്. നിങ്ങള്‍ക്ക് അതിനോട് യോജിക്കേണ്ടി വരും. അവന്റെ ഭാഷയോടല്ലെങ്കിലും

സെപ്തംബര്‍ 11 നെക്കുറിച്ച് അവന് കിട്ടിയ വ്യാഖ്യാനം വീട്ടിലൊന്നും സ്കൂളില്‍ മറ്റൊന്നുമായിരുന്നു. അവന് മനസിലാകുന്ന ഭാഷയില്‍ ഞാനവനെ ശരിയായ രീതിയില്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. പക്ഷേ, സ്കൂളില്‍ നടക്കുന്ന കാര്യങ്ങളെ നിയന്ത്രിക്കാന്‍ എനിക്കാവില്ലല്ലോ. ബിന്‍ ലാദനെക്കുറിച്ച് അവര്‍ക്ക് ഏറെ ആദരവാണ്. അമേരിക്ക നടത്തിക്കൊണ്ടിരിക്കുന്ന അനീതിക്കെതിരെ കുട്ടികളില്‍ കടുത്ത രോഷമാണ് വളരുന്നത്. എന്റെ മകന്‍ മതനിരപേക്ഷകനായ ഒരന്താരാഷ്ട്ര വ്യക്തിയാവണമെന്ന് ഞാനാഗ്രഹിക്കുന്നു. ഒരു മതാധിഷ്ഠിത പ്രസ്ഥാനത്താലും അവന്‍ ചൂണ്ടയിടപ്പെടരുതെന്ന് ഞാനാഗ്രഹിക്കുന്നു. ഉള്ളിലേക്ക് നോക്കുന്നതിന് പകരം പുറത്തേക്ക് നോക്കുന്ന ഒരുവനായി അവന്‍ വളരണമെന്ന് ഞാനാഗ്രഹിക്കുന്നു. പക്ഷേ, കാര്യങ്ങള്‍ വിപരീതദിശയിലാണ് നീങ്ങുന്നത്. ചിലപ്പോള്‍ എനിക്ക് തോന്നും ഭാവി വരുന്ന തലമുറയിലാണെന്ന്. ഞാന്‍ വൈകിപ്പോയി.”

ഒരമ്മയുടെ ആത്മസംഘര്‍ഷം ഇങ്ങനെ വെളിവാക്കപ്പെടുമ്പോഴും ലിസാതറാക്കി പൊരുതിക്കൊണ്ടേയിരിക്കുകയാണ്. പലസ്തീനിലെ അവസാന അധിനിവേശവും അവസാനിക്കുംവരെ പോരാട്ടം തുടരാന്‍.

*
എ കെ രമേശ് കടപ്പാട്: ദേശാഭിമാനി 28-09-2010

Monday, September 27, 2010

സംവാദം ഒരു വടംവലി അഥവാ നിങ്ങളുടെ അഭിപ്രായം വ്യക്തമാണ്

'സമ്പന്ന മാധ്യമം, ദരിദ്ര ജനാധിപത്യം' എന്ന സങ്കല്‍പ്പം നമ്മുടെ മാധ്യമവ്യവസ്ഥയെയാകെ തൊലിയുരിച്ചു കാണിക്കുന്നതാണ്. കൊട്ടിഘോഷിക്കപ്പെടുന്ന അവകാശവാദങ്ങള്‍ക്കിടയിലും അത് തീര്‍ത്തും ജനവിരുദ്ധമായിട്ടുണ്ടെന്ന് പറയാതെവയ്യാ. ആധുനികമായ എല്ലാ വ്യാപനങ്ങളും സ്വായത്തമാക്കുന്ന മാധ്യമങ്ങള്‍, എന്നാല്‍, സാധാരണമനുഷ്യരോടുള്ള പരിഗണനയുടെ കാര്യത്തില്‍ ഏറെക്കുറെ തികഞ്ഞ ആന്ധ്യമാണ് പുലര്‍ത്തുന്നത്.

എല്ലാറ്റിനെക്കുറിച്ചും സ്വതന്ത്ര സംവാദങ്ങള്‍ നടത്തുന്നുവെന്ന ടെലിവിഷനുകളുടെയും പത്രങ്ങളുടെയും മേനിനടിപ്പുതന്നെ ശുദ്ധ അസംബന്ധമാണ്. തെരഞ്ഞെടുത്ത മേഖലകളില്‍ പ്രസരിപ്പിക്കുന്ന കുറ്റകരമായ മൌനം അപകടകരമായിത്തീര്‍ന്നിട്ടുമുണ്ട്. മലയാളത്തിലെ ഒട്ടുമിക്ക ചാനലുകളുടെയും വിവിധ ശീര്‍ഷകങ്ങളിലറിയപ്പെടുന്ന ചര്‍ച്ചകളും സംവാദങ്ങളും പ്രശ്‌നങ്ങളുടെ യഥാര്‍ഥ രാഷ്‌ട്രീയം ഒളിപ്പിക്കാനാണ് ഏറെയും വ്യഗ്രതപ്പെടുന്നത്. സ്ഥപനമുടമയ്‌കും അവതാരകനും ഇഷ്‌ടമില്ലാത്ത ഫോണ്‍ പ്രതികരണങ്ങള്‍ ഉടന്‍ തല്ലിത്തീര്‍ത്തുകളയും. പിന്നെ സൌമ്യമായ കൂട്ടിച്ചേര്‍ക്കലും. നിങ്ങളുടെ അഭിപ്രായം വ്യക്തമാണ്. എന്നാല്‍ തങ്ങളാഗ്രഹിക്കുന്ന വാചാടോപങ്ങള്‍ക്ക് അവതാരകര്‍ അനുബന്ധങ്ങളുടെ പൊടിപ്പും തൊങ്ങലും ചാര്‍ത്തിക്കൊടുത്ത് കൊഴുപ്പിക്കും.

ലോട്ടറിയിലെ 'നിഷ്‌പക്ഷത'

ലോട്ടറിവിഷയത്തില്‍ ധനമന്ത്രി തോമസ് ഐസക്കും കോണ്‍ഗ്രസ് നേതാവ് വി ഡി സതീശന്‍ എംഎല്‍എയും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടത്തിയ സംവാദത്തെ ഏഷ്യാനെറ്റ്, ഇന്ത്യാവിഷന്‍, മനോരമ തുടങ്ങിയ 'നിഷ്‌പക്ഷ' ചാനലുകള്‍ കൈകാര്യംചെയ്‌ത രീതി ജനാധിപത്യസമൂഹത്തില്‍ പൊറുപ്പിച്ചുകൂടാത്തതാണ്. വടംവലിമത്സരംപോലെ വിജയിയെ വോട്ടെടുപ്പിലൂടെ പ്രഖ്യാപിക്കുന്ന സാഹസംപോലും കാട്ടുകയായിരുന്നു ഏഷ്യാനെറ്റ്. ഇതേ രീതിയിലാണ് മലയാള മനോരമ പത്രം അടുത്തദിവസം വാര്‍ത്തയ്‌ക്ക് വടം നല്‍കിയത്.

വമ്പന്‍ ജനാധിപത്യം

കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് സോണിയഗാന്ധി തെരഞ്ഞെടുക്കപ്പെട്ടതിന്റെ വാര്‍ത്തയില്‍ ജനാധിപത്യത്തിന്റെ എന്തെല്ലാം പുളകംകൊള്ളലുകളായിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍നിന്നു സമര്‍പ്പിച്ച പത്രികകളുടെ ആധിക്യത്തെക്കുറിച്ചും പുകഴ്ത്തലുകളുണ്ടായി. കേരളനേതാക്കളും മൂന്നു സെറ്റ് നാമനിര്‍ദേശങ്ങള്‍ നല്‍കിയത്രേ! ജനാധിപത്യത്തിന്റെ മാനദണ്ഡങ്ങള്‍ പോയിട്ട് സാമാന്യമര്യാദപോലുമില്ലാത്ത വാഴിക്കലിനെയാണ് മാധ്യമപൈങ്കിളികള്‍ മഹത്തായ വിജയമാക്കിയത്. 'ഞങ്ങള്‍ സോണിയയെ നിയമിച്ചു; അവര്‍ ഇനി ഞങ്ങളെയും' എന്ന അര്‍ഥത്തില്‍ വരച്ച കാര്‍ട്ടൂണാണ് ഓര്‍മയിലെത്തുന്നത്. വിമാനം ഓടിച്ച് നേരെ എഐസിസി ആസ്ഥാനത്ത് ഇറങ്ങിയ ആളായിരുന്നല്ലോ പഴയ ജനാധിപത്യസംരക്ഷകന്‍. ഉദ്യോഗാര്‍ഥികളെ നിയമിക്കുംമട്ടിലുള്ള കുറേ ഒപ്പിക്കലുകളെയാണ് ജനാഭിപ്രായങ്ങളായി മാധ്യമവ്യാകരണക്കാര്‍ എഴുതിവയ്‌ക്കുന്നത്.

തെരഞ്ഞെടുപ്പു വരുന്നു, നുണപ്രളയവും

കഴിഞ്ഞ കുറേനാളായി ത്വരിതഗതിയിലായ ഇടതുപക്ഷവിരുദ്ധത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു പ്രഖ്യാപനത്തോടെ അക്രമാസക്തമായിരിക്കുന്നു. തലക്കെട്ടുകളും കാര്‍ട്ടൂണുകളുംവരെ വിഷത്തില്‍മുക്കി വരയ്‌ക്കുന്നവര്‍ സംസ്ഥാനത്തെ ചെറിയ സാമൂഹ്യസംഘര്‍ഷങ്ങള്‍പോലും വെണ്ടക്കയാക്കി ഒന്നാംപുറത്ത് നിക്ഷേപിക്കുകയാണ്. സ്വാഭാവികമായും നടക്കുന്ന തെരുവുവഴക്കുകള്‍ക്കു പിന്നില്‍പ്പോലും 'ഇടതുപക്ഷ ഗൂഢാലോചന' ആരോപിക്കുന്നുമുണ്ട്. തെരഞ്ഞെടുപ്പു വരുന്നു, ഇതാ നുണപ്രളയം തയ്യാര്‍.

കഴിഞ്ഞ നാലുവര്‍ഷത്തിനുള്ളില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫിന് വമ്പന്‍ മുന്നേറ്റമായിരുന്നത്രേ. എട്ടുകോളത്തില്‍ പ്രസവിച്ചുകിടക്കുന്ന ആ മനോരമ, മാതൃഭൂമി വാര്‍ത്തകളുടെ പതിപ്പ് 2009ല്‍ മലയാളികള്‍ കണ്ടതാണ്. കനത്ത തിരിച്ചടിയേറ്റ യുഡിഎഫിനാണ് മേല്‍ക്കൈ എന്ന മട്ടിലായിരുന്നു അവ. തെരഞ്ഞെടുപ്പുകാലത്ത് പൊട്ടിമുളയ്‌ക്കുന്ന ചില ഖദര്‍വേഷങ്ങളെ ജനനേതാക്കളായി അടയാളപ്പെടുത്താനും ഇക്കൂട്ടര്‍ മറക്കാറില്ല. അഴിമതി, അക്രമം, വിഷക്കള്ള്, മാഫിയ പ്രവര്‍ത്തനങ്ങളൊന്നും യുഡിഎഫിനെ മലിനമാക്കിയിട്ടില്ലെന്ന് ആണയിടുന്നുമുണ്ട്.

ജാതി-മത രാഷ്‌ട്രീയത്തിന്റെ ഉച്ചഭാഷിണി

ജാതി-മത ശക്തികളുടെ കൊലവിളികള്‍ക്ക് ഉച്ചഭാഷിണികളാവുകയെന്ന തരത്തിലും പ്രവര്‍ത്തിക്കുകയാണ് മാധ്യമങ്ങള്‍. യുഡിഎഫ് എന്ന വര്‍ഗീയ കോണ്‍ഫെഡറേഷനെ ഐക്യത്തിന്റെയും ജനാധിപത്യത്തിന്റെയും പൂര്‍ണരൂപത്തിലേ അവ വിലയിരുത്താറുള്ളു. ഘടകകക്ഷികളെപ്പറ്റി പറയുമ്പോള്‍ ജനാധിപത്യപാര്‍ടികള്‍ എന്ന വിശേഷണം എല്ലായ്‌പ്പോഴും പുറത്തെടുക്കാന്‍ മടിയുമില്ലാതായിരിക്കുന്നു. തെരഞ്ഞെടുപ്പുരംഗം സജീവമാകുമ്പോഴിതാ മതനിരപേക്ഷതയ്‌ക്കുനേരെ തികഞ്ഞ അസഹിഷ്‌ണുത തന്നെ പ്രകടിപ്പിക്കുകയുമാണ്. ബ്രിട്ടനില്‍ പര്യടനംനടത്തിയ പോപ്പ് ബെനഡിക്‌ട് പതിനാറാമനെ ആക്രമിക്കാന്‍ പദ്ധതിയിട്ട കേസില്‍ അഞ്ചുപേരെ സ്‌കോ‌ലൻഡ്‌യാര്‍ഡ് പോലീസ് അറസ്‌റ്റ് ചെയ്‌ത വാര്‍ത്ത (2010 സെപ്‌തംബര്‍ 18)യില്‍ മലയാള മനോരമ ഊന്നാന്‍ ശ്രമിച്ച കാര്യം വിനാശകരമായ ഫലമുളവാക്കുന്നതാണ്. മതനിരപേക്ഷതയെക്കുറിച്ചുള്ള ആനുഷംഗിക പരാമര്‍ശത്തെ മുഖ്യസംഭവമാക്കുകയായിരുന്നു ആ പത്രം. പോപ്പിനെതിരായ അക്രമശ്രമ വാര്‍ത്ത പ്രാധാന്യമുള്ളതുതന്നെ. എന്നാല്‍, ദൈവവിശ്വാസികള്‍ മുഴുവന്‍ യുഡിഎഫിനൊപ്പം വരിനില്‍ക്കണമെന്ന ശാഠ്യം അതിരുകടക്കുകയാണ്. കേരളത്തില്‍ പല കലഹങ്ങള്‍ക്കു പിറകിലും വിശ്വാസികള്‍തന്നെയായിരുന്നല്ലോ.

പള്ളിയില്‍പോയി മടങ്ങുകയായിരുന്ന പ്രൊഫ. ടി ജെ ജോസഫിന്റെ കൈപ്പത്തി അറുത്തുമാറ്റിയത് അവിശ്വാസികളോ ദൈവനിഷേധികളോ ആണെന്ന് മനോരമയുടെ കര്‍ത്താവിന് പറയാനാവുമോ. കന്ദമലില്‍ രണ്ടു കന്യാസ്‌ത്രീകളെ സംഘപരിവാര്‍ ചുട്ടുകൊന്നപ്പോള്‍ അവരുടെ തലക്കെട്ട് വെന്തുമരിച്ചു എന്നായിരുന്നത് മറക്കാന്‍ പാടില്ലാത്തതാണ്.

തിരുവിതാംകൂര്‍ഭരണം സ്വദേശാഭിമാനി രാമകൃഷ്‌ണപിള്ളയെ നാടുകടത്തിയതിനോടുള്ള പഴയ പത്രതമ്പുരാന്റെ പ്രതികരണമെന്തായിരുന്നു. ചിതാഭസ്‌മം കൊണ്ടുപോയപ്പോള്‍ അനുധാവനംചെയ്‌തതുകൊണ്ട് കുറ്റബോധമെങ്കിലും ഇല്ലാതായിക്കാണും. സ്വദേശാഭിമാനിയുടെ സ്‌മരണ തുടിക്കുമ്പോള്‍, ജനാഭിപ്രായത്തെയാകെ നാടുകടത്തി രസിക്കുന്ന വഷളന്‍രീതികളെങ്കിലും തുറന്നുകാട്ടേണ്ടിയിരിക്കുന്നു.

*****

അനില്‍കുമാര്‍ എ വി, കടപ്പാട് : ദേശാഭിമാനി വാരാന്തപ്പതിപ്പ്

Ayodhya

True to the appellation, Ayodhya,
Place without war,
Those that live in the town—
Hindus, Muslims, and others--
Wish simply to be left alone.

Even after all the blood has flown
Down the Sarayu,
The Mahants and the Mullahs
Inhabit an intimate zone
Of piety, not known
To the marauders who claim
Ram for their own.
Their conch is blown simultaneous
With the Azaan.
And their cloth is woven by fingers
Conjoint in a weave
Of one wholesome humanist sleeve.
They need neither temple nor mosque
For their social or spiritual task.

Those that seem to worry most
About god and seek a grand
Temple to be built
On desecrated land,
Not only have blood on their hand,
But have more blood on their mind.
If only we remembered how often
The Lord has warned us of their kind.

And those that keep the realm
For now equivocate with crooked
Sophistry, thinking how best
They may remain at the helm.

O poor poor people of India,
Whose lives are never an issue,
How I wish you
Would rise for once from near and far,
And pour dust on those
Who have made of faith and trust
An ocean of tar;
How I wish you made impregnable
Your sentient loves,
And wrought a shield of sanity
That no breach allows.

*
Badri Raina

കഥയിലെ സംവാദസ്ഥലങ്ങള്‍

മലയാളത്തിലെ മുന്‍നിര നോവലിസ്‌റ്റുകളില്‍ ഒരാളാണ് ആനന്ദ്. കഴിഞ്ഞനാലു പതിറ്റാണ്ടായി മലയാളനോവല്‍ രംഗത്തെ ഏറ്റവും ശ്രദ്ധേയമായ സ്വരങ്ങളിലൊന്നായി തുടരുന്ന ആനന്ദ് ചെറുകഥയുടെ മേഖലയിലും ഗണനീയമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ നോവലിസ്‌റ്റ് എന്ന നിലയിലുള്ള പ്രശസ്‌തിയുടെ പ്രഭാപ്രസരത്തില്‍ ആനന്ദിലെ ചെറുകഥാകൃത്ത് മറഞ്ഞു നില്‍ക്കുന്നതുപോലെയുണ്ട്. ആസ്വാദകലോകത്തിന്റെ പൊതുബോധത്തില്‍ ചെറുകഥാകൃത്തായ ആനന്ദ് വേണ്ടത്ര അടയാളപ്പെട്ടുവോ എന്നും സംശയമുണ്ട്. ഇതിന് മറ്റൊരു കാരണം കൂടിയുണ്ട്. ചെറുകഥ എന്ന ഗണത്തില്‍പ്പെടുത്തി ആനന്ദ് പ്രസിദ്ധപ്പെടുത്തിയിട്ടുള്ള രചനകളില്‍ ഏറെയും ആ സാഹിത്യഗണത്തെക്കുറിച്ച് മലയാളത്തില്‍ പുലരുന്ന സാമാന്യധാരണയ്‌ക്ക് അത്ര ഇണങ്ങിയവയുമല്ല. ഏകാഗ്രവും ഭാവാത്മകവുമായ, ലിറിക്കല്‍ സ്‌പര്‍ശമുള്ള കഥാസങ്കല്‍പത്തില്‍നിന്ന് അകലെയാണ് അവയിലേറെയും. ചിലതൊക്കെ സാങ്കേതികാര്‍ഥത്തില്‍ ചെറുകഥ എന്നു വിളിക്കാന്‍ കഴിയാത്തതും നോവലെറ്റിന്റെ ദൈര്‍ഘ്യം പുലര്‍ത്തുന്നതുമാണ്. ചില രചനകളിലാകട്ടെ പ്രബന്ധാത്മകതയാണ് മുന്നിട്ടുനില്‍ക്കുന്നത്.

ചെറുകഥകളെഴുതി അംഗീകാരം നേടിയവര്‍ നോവല്‍ രംഗത്തേക്ക് ചുവടുവയ്‌ക്കുന്നതാണ് മലയാളത്തില്‍ കണ്ടുവരുന്ന പൊതുരീതി. ഇതിന് അപവാദമായി എടുത്തു പറയാവുന്ന എഴുത്തുകാര്‍ വളരെക്കുറച്ചേയുള്ളൂ. അതിനാല്‍ നമ്മുടെ മിക്ക നോവല്‍ രചയിതാക്കളും അവരുടെ ആദ്യനോവലുമായി കടന്നുവരുമ്പോള്‍ സഹൃദയലോകത്തിന് അപരിചിതര്‍ ആയിരിക്കുകയില്ല. ഇതില്‍നിന്ന് വ്യത്യസ്‌തമായിരുന്നു ആനന്ദ് എന്ന നോവലിസ്‌റ്റിന്റെ രംഗപ്രവേശം. 'ആള്‍ക്കൂട്ടം' 1970ല്‍ പുറത്തുവരുമ്പോള്‍ ആനന്ദ് മലയാസാഹിത്യരംഗത്ത് പുതുമുഖം ആയിരുന്നു. രണ്ടുകൊല്ലത്തിനുശേഷം 'മരണസര്‍ട്ടിഫിക്കറ്റ് ' എന്ന നോവലും പ്രസിദ്ധപ്പെടുത്തിക്കഴിഞ്ഞാണ് ആനന്ദിന്റെ ചില കഥകള്‍ ആദ്യമായി ആനുകാലികങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ അവ 1960കളുടെ തുടക്കത്തില്‍ത്തന്നെ എഴുതപ്പെട്ട കഥകളായിരുന്നുവെന്നും എം. ഗോവിന്ദന്റെ താല്‍പര്യമാണ് ആള്‍ക്കൂട്ടത്തിന്റെ പ്രസാധനത്തിലെന്നവണ്ണം കഥകളുടെ പ്രസിദ്ധീകരണത്തിനും പ്രേരണയായിത്തീര്‍ന്നതെന്നും 'ആനന്ദിന്റെ കഥകള്‍' എന്ന സമാഹാരത്തിന്റെ അവതരണലേഖനത്തില്‍ കെ.സി. നാരായണന്‍ വെളിപ്പെടുത്തുന്നുണ്ട്. ആ നിലയിലാണ് ആ പുസ്‌തകത്തില്‍ ചേര്‍ത്തിട്ടുള്ള കഥകളുടെ രചനാകാലം രേഖപ്പെടുത്തിയിട്ടുള്ളതും.

അവയില്‍ ആദ്യത്തേത് 1960ല്‍ എഴുതിയതായി കാണുന്ന 'പൂജ്യം' എന്ന രചനയാണ്. ആശയപ്രധാനമായ ആഖ്യാനമായി ചെറുകഥയെ മാറ്റിയ ആനന്ദിന്റെ രീതി ആ രചനയില്‍ത്തന്നെ രൂപപ്പെടുന്നു. കഥയിലെ ആഖ്യാതാവ് ഗുജറാത്തിലെ കത്തിയവാറില്‍ ജോലി ചെയ്‌തിരുന്ന കാലത്ത് പരിചയപ്പെട്ടിരുന്ന ഒരു സാധാരണ മനുഷ്യനാണ് ജാനിബാപ്പ. ഹിമാലയത്തിന്റെ താഴ്വരയില്‍ കിടക്കുന്ന നഗരത്തിലെ ഓഫീസില്‍ ജോലി ചെയ്യുന്ന ആഖ്യാതാവിനെ ഒരു സ്‌നേഹിതന്‍ ജാനിബാപ്പയുടെ മരണവിവരം ഒരു കത്തിലൂടെ അറിയിക്കുന്നു. ഭൂവിജ്ഞാനീയ ശാസ്‌ത്രജ്ഞനും എണ്ണപര്യവേഷകനുമായ ആഖ്യാതാവില്‍ ആ കത്ത് ഉണര്‍ത്തിയ ഓര്‍മകളെ തുടര്‍ന്നുണ്ടാകുന്ന ചിന്തകളാണ് കഥയുടെ ഉള്ളടക്കം. നൂറ്റാണ്ടുകള്‍ക്കുമുന്‍പ് മരിച്ചു മണ്ണടിഞ്ഞ സസ്യജന്തുജാലങ്ങളും - മനുഷ്യരും - ഒക്കെയാണല്ലോ താനിപ്പോള്‍ കണ്ടെത്തുന്ന എണ്ണയുടെ മൂലഘടകങ്ങള്‍ എന്നയാള്‍ ആലോചിക്കുന്നു. "ലക്ഷക്കണക്കിനു കൊല്ലങ്ങള്‍ക്കു മുന്‍പും നിലനിന്നിരുന്ന കോടാനുകോടി ചെറുജീവികള്‍ ഭൂഗര്‍ഭത്തില്‍ ആയിരക്കണക്കിനു മീറ്റര്‍ താഴെ ശ്വാസംമുട്ടി കിടന്നതിനുശേഷം ഇപ്പോഴാണ് എണ്ണയുടെയും ഗ്യാസിന്റെയും യാഥാര്‍ഥ്യത്തില്‍ക്കൂടി തങ്ങളുടെ മരണത്തെയും അസ്‌തിത്വത്തെയും വെളിവാക്കുന്നത്. ജെങ്കീസ്‌ഖാനും ഹിറ്റ്ലറും വിട്ടേച്ചുപോയ അസ്ഥിക്കഷണങ്ങുടെ കൂമ്പാരത്തില്‍ക്കൂടി ആയിരമായിരം മനുഷ്യര്‍ ചരിത്രത്തില്‍ തങ്ങളുടെ സ്ഥാനം ഉറപ്പിക്കുന്നു. കാക്കയുടെയും കഴുകന്റെയും വിശപ്പില്‍ക്കൂടി ആയിരമായിരം മനുഷ്യര്‍ ചരിത്രത്തില്‍ തങ്ങളുടെ സ്ഥാനം ഉറപ്പിക്കുന്നു. കാക്കയുടെയും കഴുകന്റെയും വിശപ്പില്‍ക്കൂടി ചുമന്ന പട്ടികള്‍ തങ്ങള്‍ക്കു ജീവനുണ്ടായിരുന്നു എന്നു വിളിച്ചു പറയുന്നു. ഇതാ, ജാനിബാപ്പയും കണ്‍ഫര്‍മേറ്ററി ടെസ്‌റ്റും പാസ്സായി താന്‍ ജീവനുള്ള ഒരു വസ്‌തുവായിരുന്നു എന്നു തെളിയിച്ചിരിക്കുന്നു.''

ഈ ആദ്യകഥയില്‍ത്തന്നെ ആനന്ദ് തന്റെ ജീവിതത്തെക്കുറിച്ചുള്ള അവബോധവും കാഴ്‌ചപ്പാടും വ്യക്തമാക്കുന്നുണ്ട്. മനുഷ്യജീവിതത്തിന്റെ നിസ്സഹായമായ അവസ്ഥയെക്കുറിച്ചും പ്രകൃതിയിലെ ജീവജാലങ്ങളും അനന്തമായ നൈരന്തര്യത്തിലെ ഒരു കണ്ണിമാത്രമാണ് അവന്‍/അവള്‍ എന്ന യാഥാര്‍ഥ്യത്തെക്കുറിച്ചും ഈ കഥ ഓര്‍മിപ്പിക്കുന്നു. പ്രാക്‌ ചരിത്രത്തിനുമപ്പുറം നീണ്ടു കിടക്കുന്ന ജീവിതത്തെക്കുറിച്ചുള്ള ഓര്‍മക്കുറിപ്പായി അത് മാറുന്നു.
ചരിത്രവും മനുഷ്യാവസ്ഥയും തമ്മിലുള്ള ബന്ധത്തെ ആനന്ദ് പേര്‍ത്തും പേര്‍ത്തും ആവിഷ്‌കരിക്കുന്നുണ്ട്. അവിടെയും അടിസ്ഥാന സമസ്യ മനുഷ്യന്റെ സ്വത്വവും സ്വാതന്ത്യവും എന്നതുതന്നെ. വ്യക്തിയെ കേന്ദ്രീകരിച്ചുകൊണ്ടുള്ള സമീപനത്തിലൂടെയാണ് ആനന്ദ് ഇത് നിര്‍ധരിക്കുന്നത്. എഴുപതുകളില്‍ എഴുതിയ കഥകളില്‍ അന്നത്തെ സവിശേഷമായ രാഷ്‌ട്രീയാവസ്ഥയുടെ വിങ്ങുന്ന പ്രേരണകൊണ്ടാവാം ഇത് അസ്വാസ്ഥ്യജനകമാംവിധം വളരുന്നുണ്ട്. അവ ചരിത്രത്തിന്റെ ക്രൂരയാഥാര്‍ഥ്യങ്ങളെ കൂടുതല്‍ നിശിതമായി അവതരിപ്പിക്കുന്നവയായിത്തീര്‍ന്നു. ജനാധിപത്യത്തിന്റെ പ്രഛന്നമായ മൂടുപടത്തിനുള്ളില്‍ ദംഷ്‌ട്രകള്‍ വെളിപ്പെടുത്തിത്തുടങ്ങിയ ഏകാധിപത്യം സൃഷ്‌ടിച്ച സംഘര്‍ഷത്തിന്റെ കാലമായിരുന്നു അത്. അടിയന്തരാവസ്ഥാപ്രഖ്യാപനത്തോടെ അത് എല്ലാ ആവരണങ്ങളും അഴിച്ചുകളഞ്ഞ് നഗ്നതാണ്ഡവമാടി. ആ കാലത്തിന്റെ ഭരണകൂടസ്വഭാവത്തെ ഒട്ടൊക്കെ അന്യാപദേശമട്ടില്‍ ആഖ്യാനം ചെയ്യുന്ന ഒരു രചനയാണ് 'ബാദ്ഷാനാ'. കൊള്ളക്കാരനായിത്തുടങ്ങി ക്രമേണ ഭരണാധികാരിയായിത്തീരുന്നവനാണ് ബാദ്ഷാ. ഭരണം തന്നെ ഒരു കൊള്ളയാക്കി മാറ്റുന്ന വര്‍ഗത്തിന്റെ പ്രതിനിധിയാണയാള്‍. ജനങ്ങള്‍ തന്നെയാണ് തന്റെ ശത്രുക്കള്‍ എന്നാണയാളുടെ മനോഭാവം. അത് ആ വര്‍ഗത്തിന്റെ അടിസ്ഥാന സ്വഭാവം തന്നെയാകുന്നു. ആ യാഥാര്‍ഥ്യത്തെ അതീവ മൂര്‍ച്ചയോടും പൌരുഷ്യത്തോടും അവതരിപ്പിക്കുന്ന ഈ കഥ ഏകാധിപത്യത്തിന്റെ മനഃശാസ്‌ത്രത്തിലേക്കും ഉള്‍ക്കാഴ്‌ച നല്‍കുന്നുണ്ട്. 'കുഴി', 'കൊടുമുടി' എന്നീ കഥകളുടെ അന്തര്‍ധാരയും ആ രാഷ്‌ട്രീയാവസ്ഥയോടുള്ള പ്രതികരണാമെന്ന നിലയില്‍ രൂപപ്പെട്ടിട്ടുള്ളതാണ്.

എണ്‍പതുകള്‍ മുതല്‍ ആനന്ദ് എഴുതിയ കഥകളില്‍ ഏറെയും സമൂഹത്തിലെ സാധാരണ മനുഷ്യരെ വെറും ഇരയാക്കി മാറ്റുന്ന നീതിന്യായവ്യവസ്ഥയെക്കുറിച്ചുള്ള അന്വേഷണത്തിന്റെ വ്യത്യസ്‌തമായ മുഖങ്ങളെയാണ് ആവിഷ്‌കരിക്കുന്നത്. എന്താണ് നീതി? യഥാര്‍ഥത്തില്‍ നമ്മുടേതുപോലെയുള്ള ഒരു വ്യവസ്ഥയില്‍ നീതി ലഭിക്കുന്നുണ്ടോ? എന്തുകൊണ്ട് ജനങ്ങള്‍ക്ക് നീതി നിഷേധിക്കപ്പെടുന്നു? ഏത് അധികാരവ്യവസ്ഥയും എന്തുകൊണ്ട് ജനങ്ങളെ ഇരയായിക്കാണുന്നു; നീതി തേടുന്നവനെ പീഡിപ്പിക്കുകയും ഉന്മൂലനം ചെയ്യുകയും ചെയ്യുന്നു? ഇത്തരത്തിലുള്ള നൈതിക സമസ്യകളെയും അവ സൃഷ്‌ടിക്കുന്ന ഉല്‍ക്കണ്‌ഠകളെയും പ്രമേയമാക്കുന്ന രചനകളാണ് 'ആറാമത്തെ വിരല്‍', 'ഹരജി' തുടങ്ങിയ ചെറുകഥകള്‍.

കോടതിവ്യവഹാരം എന്ന രാവണന്‍ കോട്ടയിലേക്കു കടക്കുന്ന, ആ വ്യവസ്ഥയുടെ നൂലാമാലകളെക്കുറിച്ചൊന്നുമറിഞ്ഞുകൂടാത്ത ഒരു വൃദ്ധന്റെയും കുട്ടിയുടെയും ചലനങ്ങളെ പിന്തുടരുന്ന ആഖ്യാനമെന്ന നിലയില്‍ രൂപപ്പെടുത്തിയിട്ടുള്ള കഥയാണ് 'ഹരജി'. ജമീന്ദാര്‍ തട്ടിയെടുത്ത കിടപ്പാടത്തിന്റെ അവകാശം സ്ഥാപിച്ചു കിട്ടാന്‍ ഹരജി കൊടുക്കാനെത്തുന്ന വൃദ്ധന്റെ ദൈന്യവും അനിവാര്യമായി അതിനുണ്ടാകാനിടയുള്ള നിഷ്‌ഫലതയും ആ വ്യവസ്ഥയ്‌ക്കുള്ളില്‍ പെട്ടുകഴിഞ്ഞാല്‍ ഉണ്ടാക്കാവുന്ന നിസ്സഹായതയും ഒക്കെ ആ കഥയില്‍ വ്യഞ്ജിക്കുന്നുണ്ട്. കഥാന്ത്യത്തില്‍ ആ അവസ്ഥയുടെ അവ്യവസ്ഥിതത്വം കഥാകൃത്ത് ഇങ്ങനെ വരച്ചിടുന്നു: "ഏതായാലും നടന്നുപോകുന്ന ആ വൃദ്ധന്റെയും കുട്ടിയുടെയും മുന്‍പിലെ വഴി അറ്റമില്ലാതെ വഴി മാത്രമായി കിടന്നു. അവര്‍ അതിലൂടെ നടന്നുകൊണ്ടിരുന്നു. നൂറ്റാണ്ടുകളും കാലഘട്ടങ്ങളും കടന്നുപോകുമ്പോള്‍ ഉയരുകയും വീണ്ടും അമരുകയും ചെയ്യുന്ന പൊടി ആ വഴിയില്‍ അവരെ വിഴുങ്ങി.

ചക്രവര്‍ത്തിമാര്‍ പണ്ട് ഉയര്‍ത്തിക്കെട്ടിയ ലേല ഗൃഹങ്ങളില്‍ വാങ്ങലുകാര്‍ തമ്മില്‍ പൊരുതിയപ്പോള്‍ ഇപ്പോള്‍ നേതാക്കള്‍ തുറന്നിട്ട ബസാറുകളില്‍ വില്‍പനക്കാര്‍ തമ്മില്‍ മല്‍സരിച്ചു എന്നുമാത്രം. ഒരിടത്തു നിന്നു മറ്റൊരിടത്തേക്കുള്ള പ്രയാണം ഹരജിക്കാര്‍ക്കു മോചനമായില്ല. വ്യവസ്ഥിതികളും തത്വശാസ്‌ത്രങ്ങളും ഘനീഭവിച്ചുണ്ടായ ആലയങ്ങളൊന്നും തന്നെ, സങ്കേതങ്ങളാകാതെ, സത്രങ്ങള്‍ മാത്രമായി, ഇത്തിരി ആശ്വാസമോ പ്രാധാന്യമോ മാത്രം നല്‍കി ഈ വഴിയില്‍ ഉപേക്ഷിക്കപ്പെടാന്‍ വിധിക്കപ്പെട്ടിരിക്കുന്നു. ഹരജിയുടെ യാത്ര തുടരുന്നു. അമരുന്ന പൊടിയില്‍നിന്ന് വീണ്ടും ഉയരുന്നപൊടിയിലേക്ക്, ഉയരുന്നപൊടിയില്‍ നിന്ന്...''

എണ്‍പതുകള്‍ക്കുശേഷം ഇന്ത്യന്‍ യാഥാര്‍ഥ്യത്തിന്റെ ക്രൂരമുഖം ആയിത്തീര്‍ന്ന, പീഡാകരവും ആസുരവുമായ സംഘടിത മതരാഷ്‌ട്രീയത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങളാണ് ആനന്ദിന്റെ ആ കാലയളവിലെ പല കഥകളിലും പ്രമേയമായിത്തീരുന്നത്. അവിടെയും ഇരയായിത്തീരുന്ന സാധാരണക്കാരന്റെ ദൈന്യവും ഭീതിയും സംത്രാസവുമാണ് ആവിഷ്‌കൃതമാകുന്നത്. 'കബാഡി', 'തൃശങ്കു' തുടങ്ങി പല കഥകളിലും ഇതാണ് കാണുന്നത്. പീഡനത്തിന്റെ അശാന്തി പകരുന്ന ചരിത്രത്തെക്കുറിച്ചുള്ള വ്യത്യസ്‌തമായ ഒരന്വേഷണമായി മാറുന്ന കഥയാണ് 'നാലാമത്തെ ആണി' എന്ന ഏറെ ചര്‍ച്ചചെയ്യപ്പെട്ടിട്ടുള്ള രചന.

ആനന്ദിന്റെ കഥകളില്‍ പില്‍ക്കാലത്ത് കൂടുതല്‍ മൂര്‍ത്തത കൈവരിക്കുന്ന ഒരു പ്രമേയമാണ് ഹിംസയെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ വര്‍ത്തമാനചരിത്രത്തില്‍ കൂടുതല്‍ തീക്ഷ്‌ണത കൈവരിക്കുന്ന ഹിംസയുടെ ബഹുമുഖത്വത്തിനു നേരെയുള്ള ധൈഷണിക പ്രതിരോധം ആനന്ദിന്റെ പല ചെറുകഥകളിലുമുണ്ട്. അതിന്റെ അപരഭാഗമായി ഇരയുടെ വേദനയെക്കുറിച്ചുള്ള ഉല്‍ക്കണ്ഠയും കഥകളില്‍ പ്രകടമാണ്.

ഇവയിലൂടെ ഇന്ത്യന്‍ അവസ്ഥയുടെ ആന്തരസ്ഥലികളെ വിശകലനം ചെയ്യുകയാണ് ആനന്ദ്. ചരിത്രത്തിന്റെ അനുഭവരാശികളെ ആ വിശകലനത്തിനുള്ള ഉപാധിയായി പലപ്പോഴും സ്വീകരിക്കുന്നുണ്ട്. ഇങ്ങനെ സമകാലിക യാഥാര്‍ഥ്യത്തെയും അതിന്റെ കുരിശില്‍ പിടയുന്ന മനുഷ്യരെയും അവതരിപ്പിക്കുന്നവയാണ് ആനന്ദിന്റെ കഥകളില്‍ ഏറെയും. എന്നാല്‍ 1960കളില്‍ അദ്ദേഹം എഴുതിയ കഥകളില്‍ പലതിലും (അവ പ്രസിദ്ധീകരിക്കപ്പെട്ടത് എഴുപതുകളുടെ ആദ്യപകുതിയിലാണ്) അക്കാലത്ത് മലയാള കഥാസാഹിത്യത്തില്‍ മെല്ലെ രൂപപ്പെട്ടുവന്ന ആധുനികതാപ്രസ്ഥാനത്തിന്റെ ചില പ്രമേയങ്ങളാണുള്ളത്. ആധുനികതാ പ്രസ്ഥാനത്തില്‍പ്പെട്ട പല രചനകളിലും കാണുന്ന അന്യവല്‍ക്കരണത്തിന്റെയും അസ്‌തിത്വവ്യഥയുടെയും ശൂന്യതാബോധത്തിന്റെയും അനുഭവങ്ങളെ ചിത്രീകരിക്കുന്ന കഥകള്‍ അക്കൂട്ടത്തിലുണ്ട്. 'വാടകവീട് ', 'വിഗ്രഹം', 'ഭ്രമണപഥം' തുടങ്ങിയ കഥകളുടെ അന്തര്‍ധാരയായി ഈ രീതിയിലുള്ള ആശയധാരയില്‍ ഊന്നിയുള്ള അനുഭവാവിഷ്‌കാരം കാണാനാകും. ആ നിലയില്‍ മലയാള ചെറുകഥയില്‍ അക്കാലത്ത് രൂപപ്പെട്ടുവന്ന പ്രസ്‌തുത ഭാവധാരകളുടെ ആദ്യപ്രതിനിധികളില്‍ ചിലതായി ആ കഥകളെ വേണമെങ്കില്‍ അടയാളപ്പെടുത്താം.

മലയാളത്തിലെ കഥാസാഹിത്യം ഗണനീയമായ നിലയില്‍ അതിന്റെ സ്ഥലരാശികളെ കേരളത്തിനു പുറത്തേക്കാനയിച്ചത് 1950 കളോടെയാണ്. കേളത്തിനു പുറത്തുള്ള സ്ഥലപശ്ചാത്തലത്തിലേക്ക് മലയാള കഥയെ അക്കാലത്ത് ആനയിച്ചത് കോവിലന്‍, പാറപ്പുറത്ത്, നന്തനാര്‍ തുടങ്ങിയ പട്ടാളക്കഥാകൃത്തുകളായിരുന്നു. അവയിലെ സ്ഥലരാശികളൊക്കെ എവിടെയായാലും ഒരേസ്വഭാവം പുലര്‍ത്തുന്ന പട്ടാളത്താവളങ്ങളായിരുന്നു. എന്നാല്‍ ആധുനികതാപ്രസ്ഥാനത്തിന്റെ ഘട്ടത്തിലാണ് വ്യത്യസ്‌തമായ ഒരു തലത്തില്‍ കേരളേതരമായ ഭൂപ്രദേശങ്ങള്‍ നമ്മുടെ കഥാസാഹിത്യത്തിന്റെ സ്ഥലമാനം എന്ന നിലയില്‍ പ്രാധാന്യം നേടുന്നത്. അക്കൂട്ടത്തില്‍ ഏറെ പ്രധാനപ്പെട്ട ഒരു സ്ഥാനമാണ് ആനന്ദിന്റെ രചനകള്‍ക്കുള്ളത്. വ്യത്യസ്‌തമായ നിലയില്‍ ഇന്ത്യയുടെ ഭൂപ്രകൃതിയെ അടയാളപ്പെടുത്താനും കേരളീയമായ പ്രകൃതിസാന്നിധ്യത്തിനപ്പുറമുള്ള ജീവിതത്തിലൂടെ മര്‍ത്ത്യാവസ്ഥയുടെ ചില മുഖങ്ങളെ മൂര്‍ത്തീകരിക്കാനും അദ്ദേഹം ആദ്യം മുതലേ ശ്രമിച്ചുപോന്നു. ആദ്യകാല കഥകളില്‍പ്പെടുന്ന 'പൂജ്യം' എന്ന കഥയുടെ സ്ഥലപശ്ചാത്തലം ഗുജറാത്തും ഹിമാലയപ്രാന്തവും ആണ്. 'വാടകവീട്' എന്ന കഥയുടെ പശ്ചാത്തലം ബംഗാള്‍ ആണ്. 'വിഗ്രഹം' ബോംബെ നഗരത്തിന്റെ പശ്ചാത്തലത്തിലുള്ളതാണ്. മറ്റുകഥകള്‍ ഏതാണ്ടെല്ലാം തന്നെ ഉത്തരേന്ത്യന്‍ സ്ഥലവിശാലതയുടെ ചില കോണുകളെ പശ്ചാത്തലമാക്കുന്നു. അങ്ങനെ മലയാളകഥാസാഹിത്യത്തിന് ഒരു പാന്‍ - ഇന്ത്യന്‍ സ്വഭാവം നല്‍കാന്‍ ആനന്ദിനുകഴിഞ്ഞു.

ആനന്ദിന്റെ ചെറുകഥകളെക്കുറിച്ചുള്ള നിരീക്ഷണങ്ങളും ചര്‍ച്ചകളും നടന്നിട്ടുള്ളത് അവയുടെ പ്രമേയപരമായ സംവാദാത്മകതെ ആധാരമാക്കിയാണ്. എന്നാല്‍ ആ കഥകളോരോന്നും സവിശേഷമായ രചനാരീതി പിന്തുടരുന്നവയായിരുന്നു. മലയാള ചെറുകഥയ്‌ക്ക് അപരിചിതമായിരുന്ന പ്രബന്ധാത്മകതയുടെ സങ്കേതമാണ് ആനന്ദിന്റെ ആദ്യകാലത്തെ ചെറുകഥകളില്‍ കണ്ടുവന്നിരുന്നത്. സംവാദാത്മകമായ തുറന്ന ഘടനയാണ് അത്തരം ചെറുകഥകള്‍ മിക്കതിനും ഉണ്ടായിരുന്നത്. എന്നാല്‍ പില്‍ക്കാലത്ത്, കുറെക്കൂടി സാന്ദ്രവും സൂക്ഷ്‌മവുമായ ശില്‍പങ്ങള്‍ കഥയില്‍ വാര്‍ത്തെടുക്കുന്നുണ്ട് ആനന്ദ്. സമീപവര്‍ഷങ്ങളില്‍ കവിതയിലേക്കുകൂടിക്കടന്ന ആനന്ദിന്റെ വാങ്മയ രചനകളുടെ ഘടനാപരിണാമത്തിന്റെ ഭാഗമായിട്ടുകൂടിയാവാം ആ മാറ്റം ഉണ്ടായിട്ടുള്ളത്. കല്ലുകള്‍, കാട്, അവശിഷ്‌ടങ്ങള്‍ തുടങ്ങിയ ചെറുകഥകള്‍ പലതും ഈ പരിണാമത്തിന്റെ സൂചകങ്ങളായ ഭാവാത്മക ലഘുരചനകളാണ്, രൂപതലത്തില്‍. അന്തരീക്ഷ പ്രധാനവും നേര്‍ത്ത ലിറിക്കല്‍ സ്വഭാവം അന്തര്‍ധാരയായി പുലരുന്നതുമായ അത്തരം കഥകള്‍, മറ്റൊരു തലത്തില്‍ നോക്കുമ്പോള്‍, തന്റെ സര്‍ഗാവിഷ്‌കാരത്തിന് മണ്ണില്‍ ചെറുശില്‍പങ്ങള്‍ ചെയ്യുന്ന ആനന്ദിന്റെ ശില്‍പദക്ഷതയുടെ വേറിട്ട മുഖമായി കാണാം.

വാസ്‌തവത്തില്‍, ആനന്ദിന്റെ നോവലുകളും ചെറുകഥകളും ഇതര രചനകളും എല്ലാം ചേരുന്ന ഒരുആശയമണ്ഡലമുണ്ട്. അതിന്റെ പല ഘട്ടങ്ങളെയും പല പ്രകാരങ്ങളെയുമാണ് ആ രചനകള്‍ ഓരോന്നും പ്രതിനിധീകരിക്കുന്നത്. അതിനാല്‍ ചിലപ്പോള്‍ ഒരു കഥയായി വന്ന പ്രമേയം അവിടെ നില്‍ക്കാതെ വികസിത രൂപത്തില്‍ പ്രബന്ധമോ നോവലോ ആയി പിന്നീട് രൂപപ്പെട്ടു എന്നുവരാം. അവയെല്ലാം തന്നെ ആനന്ദ് എന്ന ചിന്താജാഗ്രതയുള്ള എഴുത്തുകാരന്റെ പ്രതികരണങ്ങളുടെ ഓരോ പ്രകാരത്തിലുള്ള ആവിഷ്‌കാരങ്ങളാണ്. എങ്കിലും മലയാള ചെറുകഥയുടെ പൊതു ഭൂമികയില്‍ അവ വ്യതിരിക്തനായ ഒരെഴുത്തുകാരനെ അടയാളപ്പെടുത്തുന്നു എന്നതാണ് പ്രധാനം.

*****

ഡോ. കെ. എസ്. രവികുമാര്‍, കടപ്പാട് : ഗ്രന്ഥാലോകം ആഗസ്‌റ്റ് 2010

അധിക വായനയ്‌ക്ക് :

1. ചരിത്രരഹിതര്‍, ഈ ശരണാര്‍ഥികള്‍
2. മനസ്സാക്ഷിയുടെ താരസ്വരം
3. ആനന്ദിന്റെ നോവല്‍ഭാഷ
4. എഴുത്ത്, ചരിത്രം, സംസ്‌കാരം
5. ആനന്ദ് : എഴുത്തുകളും എഴുത്തുകാരനും
6. ആനന്ദ് എം. ഗോവിന്ദന് അയച്ച കത്തുകള്‍
7. ആനന്ദിന്റെ ആശയപ്രപഞ്ചം
8. എതിര്‍ദിശാസഞ്ചാരം
9. സ്വാതന്ത്ര്യം: മിഥ്യയും യാഥാര്‍ഥ്യവും
10. അപഹരിക്കപ്പെട്ട നീതിശാസ്‌ത്രം
11. ദാര്‍ശനികതയുടെ മൂലകങ്ങള്‍
12. നീതിയും ചരിത്രവും- ആനന്ദിന്റെ അന്വേഷണങ്ങള്‍
13. കഥയിലെ സംവാദസ്ഥലങ്ങള്‍