tag:blogger.com,1999:blog-2128859103258265367.post123932646382900345..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: "തിരുപ്പിറവി"വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-59090726890406285582011-12-07T22:11:12.786+05:302011-12-07T22:11:12.786+05:30ഇന്ദ്രപ്രസ്ഥത്തില്‍ ആഭ്യന്തര അടിയന്തരാവസ്ഥ. എന്തും...ഇന്ദ്രപ്രസ്ഥത്തില്‍ ആഭ്യന്തര അടിയന്തരാവസ്ഥ. എന്തും നേരിടാന്‍ സൈന്യത്തിന് മുന്നറിയിപ്പ് പോയി. കടല്‍ -കര-വായുസേന ജാഗ്രതയില്‍ . പീരങ്കികള്‍ ചുണ്ടു നനച്ചൊരുങ്ങിനിന്നു. സിഗ്നല്‍ കാത്ത് പോര്‍വിമാനങ്ങള്‍ അക്ഷമരായി. പടക്കപ്പലുകള്‍ പടഹമടിച്ചു. പൊലീസ് പെട്രോളിങ് ശക്തം. തലങ്ങും വിലങ്ങും അവ ചീറി. പ്രധാന കേന്ദ്രങ്ങളില്‍ ആംഡ് റിസര്‍വ് നിരന്നു. അവര്‍ക്ക് പിന്നില്‍ അര്‍ധനാരീശ്വര സൈന്യം. ഷൂട്ട് അറ്റ് സൈറ്റ് ഓര് സൈറ്റ് അറ്റ് ഷൂട്ട്. സെറ്റില്‍ ഡൗണ്‍ വിത്തൗട്ട് സെറ്റില്‍മെന്റ്. റെയില്‍വേ സ്റ്റേഷന് , വിമാനത്താവളം എന്നിവിടങ്ങളില്‍ കര്‍ശന പരിശോധന. ഈച്ചയെപ്പോലും ഒഴിവാക്കിയില്ല. മരിച്ചവരെ വരെ മെറ്റല്‍ ഡിറ്റക്ടറിലൂടെ കടത്തിവിട്ടു. അഴിച്ചു പരിശോധനക്കായി അമേരിക്കയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ദുര്യോധനാസില്നിന്നും വിദഗ്ധ പരിശീലനം നേടിയവരെത്തി. രാജസദസ്സില്‍ ദുശ്ശാസനനെപ്പോലെ അവര്‍ കൈനീട്ടി നിന്നു- ദ്രൗപദിമാരെക്കാത്ത്. കട്ടവനെ കിട്ടിയില്ലെങ്കില്‍ കണ്ടവനെ ഉലിയും എന്ന മട്ടിലാണ് അവര്‍ .വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com