tag:blogger.com,1999:blog-2128859103258265367.post1331228253644551516..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: പാളിപ്പോയ രാഷ്ട്രീയ സമവാക്യങ്ങള്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-72737276867084677332011-11-12T10:28:01.481+05:302011-11-12T10:28:01.481+05:301929ലെ ആഗോള സാമ്പത്തികത്തകര്‍ച്ചയെ വെല്ലുന്ന തോതില...1929ലെ ആഗോള സാമ്പത്തികത്തകര്‍ച്ചയെ വെല്ലുന്ന തോതിലേക്ക് 2008ല്‍ ആരംഭിച്ച സാമ്പത്തിക പ്രതിസന്ധി അതിവേഗം വികസിച്ചുവരികയാണ്. ആഗോള മുതലാളിത്തത്തിന്റെ കരിങ്കോട്ടയായി കണക്കാക്കപ്പെടുന്ന ന്യൂയോര്‍ക്കിലെ വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കാനായി സുക്കോട്ടി പാര്‍ക്ക് കേന്ദ്രീകരിച്ച് ജനങ്ങള്‍ ആരംഭിച്ച കലാപത്തിന് രണ്ടുമാസം തികയുകയാണ്. തകരുന്ന ബാങ്കുകള്‍ക്കും വ്യവസായ സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കും 99 ശതമാനം വരുന്ന നികുതിദായകരുടെ പണം വാരിക്കോരികൊടുത്ത് തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാന്‍ ബറാക് ഒബാമ ഭരണകൂടം ശ്രമിച്ചിട്ടും ഫലമൊന്നും കാണുന്നില്ല. മാത്രമല്ല അമേരിക്കന്‍ സാമ്പത്തികക്കുഴപ്പത്തിന്റെ അലകള്‍ യൂറോപ്പ് ഉള്‍പ്പെടെ മറ്റ് ഭൂഖണ്ഡങ്ങളിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഈ പ്രതിസന്ധിയുടെ ഫലമായി തൊഴിലില്ലായ്മയും പിരിച്ചുവിടലും മറ്റു കഷ്ടതകളും അനുഭവിക്കുന്ന സാധാരണ ജനങ്ങള്‍ പ്രക്ഷോഭത്തിലേക്കും കലാപത്തിലേക്കും നീങ്ങിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. ചൈനയില്‍ ഇതിന്റെ പ്രത്യാഘാതം കാണുന്നില്ലെങ്കിലും ഇന്ത്യയില്‍ വളരെ പ്രകടമാണ്. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് വില വര്‍ധിപ്പിച്ച് ജനങ്ങളില്‍ അധികഭാരം കെട്ടിവയ്ക്കുകയാണ് യുപിഎ സര്‍ക്കാര്‍ . അതിന് മീതെ അഭൂതപൂര്‍വമായ അഴിമതിയും കള്ളപ്പണത്തിന്റെ വ്യാപകമായ സ്വാധീനവും ജനജീവിതത്തെ താറുമാറാക്കിക്കൊണ്ടിരിക്കുന്നു. ഈ സാമ്പത്തികത്തകര്‍ച്ച രാഷ്ട്രീയ സമവാക്യങ്ങളെ തിരുത്തിക്കുറിക്കുകയാണ്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com