tag:blogger.com,1999:blog-2128859103258265367.post1420642235763886826..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: കൊച്ചി മെട്രോ: പുതിയ വിവാദങ്ങള്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-80334377295501494402012-01-07T10:47:07.224+05:302012-01-07T10:47:07.224+05:30കൊച്ചി മെട്രോയുടെ തുടര്‍പ്രവര്‍ത്തനങ്ങളില്‍നിന്ന് ...കൊച്ചി മെട്രോയുടെ തുടര്‍പ്രവര്‍ത്തനങ്ങളില്‍നിന്ന് ഇ ശ്രീധരനെയും ഡെല്‍ഹി മെട്രോ കോര്‍പറേഷനെയും (ഡിഎംആര്‍സി) ഒഴിവാക്കുന്നതിനുള്ള കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്റെ തീരുമാനം ദുരൂഹതയുളവാക്കുന്നതാണ്്. മുഖ്യമന്ത്രി ചെയര്‍മാനായ ബോര്‍ഡാണ് ഈ തീരുമാനമെടുത്തതെന്നാണ് കൊച്ചി മെട്രോ മാനേജിങ് ഡയറക്ടര്‍ ടോം ജോസ് പറയുന്നത്. രേഖകളും അതു ശരിവയ്ക്കുന്നുണ്ട്. ഇക്കാര്യം അറിയിച്ചുകൊണ്ട് ടോം ജോസ് ഡല്‍ഹി മെട്രോ കോര്പറേഷന് കത്തയക്കുകയുംചെയ്തു. ഇനിയുള്ള പ്രവര്‍ത്തനങ്ങളില്‍ ഡിഎംആര്‍സിക്ക് അവസരം ലഭിക്കണമെങ്കില്‍ ആഗോളടെന്‍ഡറില്‍ വേണമെങ്കില്‍ പങ്കെടുത്തോളൂ എന്ന "ഔദാര്യം" കാണിക്കാന്‍ കൊച്ചി മെട്രോ റെയില്‍ കോര്പറേഷന് അധികൃതരും മുഖ്യമന്ത്രിയും മറന്നില്ല! ഡല്‍ഹി മെട്രോയെയും ശ്രീധരനെയും പുകച്ചുപുറത്തുചാടിക്കുന്നതിനായി നടത്തിയ ബോധപൂര്‍വമായ പ്രകോപനമായിരുന്നു അത്. ഡിഎംആര്‍സിയും ശ്രീധരനും തുടരുന്നത് നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ക്ക് ഗുണപരമാകില്ലെന്ന തിരിച്ചറിവായിരിക്കണം ഈ ഗൂഢാലോചനയിലേക്ക് ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ നയിച്ചത്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com