tag:blogger.com,1999:blog-2128859103258265367.post1470050800722566059..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: തെരഞ്ഞെടുപ്പ് കമീഷന്റെ പത്രവിമര്ശംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger2125tag:blogger.com,1999:blog-2128859103258265367.post-58887763201519602542011-10-26T23:54:53.758+05:302011-10-26T23:54:53.758+05:30മലയാളത്തിലെ ദൃശ്യ വാര്‍ത്ത മാധ്യമങ്ങള്‍ വാര്ത്താര...മലയാളത്തിലെ ദൃശ്യ വാര്‍ത്ത മാധ്യമങ്ങള്‍ വാര്‍ത്താരംഗത്തെ തന്നെ ഏറ്റവും വലിയ ഫലിതങ്ങള്‍ ആണ്. അക്ഷരാഭ്യാസം പോലുമില്ലാത്ത കുഞ്ഞുങ്ങള്‍ അവിടെ വിരേചിക്കുന്നു. <br /><br />'കാശിന് വാര്‍ത്ത' ഒഴിവാക്കാവുന്നതല്ല. ഡോ. അഴീക്കോട് പോലും വര്‍ത്തമാനം പത്രത്തിന്റെ ചീഫ് എഡിറ്റര്‍ സ്ഥാനത്ത് സ്വന്തം പേര് വയ്ക്കാനുള്ള അനുവാദം കൊടുത്തത് ഈ രംഗത്ത് പണത്തിനുള്ള സ്വാധീനം വെളിവാക്കുന്ന ഒരു മൈനര്‍ സംഭവം മാത്രം.R.Sajanhttps://www.blogger.com/profile/04005294540979396359noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-391507264296378732011-10-26T15:41:09.388+05:302011-10-26T15:41:09.388+05:30പത്രങ്ങളെക്കുറിച്ച് പല കാലങ്ങളില്‍ ഞാന്‍ പ്രസിദ്ധീ...പത്രങ്ങളെക്കുറിച്ച് പല കാലങ്ങളില്‍ ഞാന്‍ പ്രസിദ്ധീകരിച്ച വിജ്ഞാനങ്ങളും പഠനങ്ങളും "ഈ ദൈവവും തോല്‍ക്കുമോ" എന്ന പേരില്‍ കഴിഞ്ഞ കൊല്ലം പ്രസിദ്ധീകരിച്ചിരുന്നു. പത്രം വെറും പീറക്കടലാസ് (rough paper) ആകുമോ എന്ന ഭയം രണ്ടുമൂന്നു വര്‍ഷം മുമ്പുതന്നെ ഞാന്‍ പ്രകടിപ്പിച്ചിരുന്നു. രാമലക്ഷ്മണന്മാര് ശൂര്‍പ്പണഖയോട് പെരുമാറിയതുപോലെയാണ് ഇക്കാലത്തെ റിപ്പോര്‍ട്ടര്‍മാരും പത്രാധിപനും വാര്‍ത്തകളോട് പെരുമാറുന്നത്. പത്രം പുരോഗമിക്കുന്നത് മുദ്രണാദി ജോലികളുടെ സാങ്കേതികരണത്തിലാണ്. പത്രത്തിലെ അക്ഷരങ്ങളും വാക്കുകളും കത്തികൊണ്ട് മുറിച്ച് ചോരയൊലിക്കുന്നവയായി കാണാം. സത്യം ഒന്നാണെങ്കിലും വാര്‍ത്ത പലതായി മാറുന്നു. പത്രങ്ങളില്‍ വരുന്നത് തുടര്‍ക്കഥയാണെന്നും നെല്ലും പതിരും വേര്‍തിരിച്ച് പതിര് പ്രസിദ്ധീകരിക്കുന്നവരാണ് പത്രാധിപര്‍ എന്നും അഡ്ലായ് സ്റ്റീവെന്‍സണ്‍ പ്രസ്താവിച്ചത് എത്രവര്‍ഷം മുമ്പാണ്? തങ്ങളുടെ കീഴോട്ടുള്ള പോക്ക് തടുക്കാനാവാത്ത നിലയില്‍ എത്തുന്നതിനുമുമ്പുതന്നെ പത്രരംഗം ഈ ഭവിഷ്യത്തിന്റെ ഭീകരത മനസിലാക്കി ഉണര്‍ന്നുപ്രവര്‍ത്തിച്ചാല്‍ എല്ലാവര്ക്കും നന്ന്. എല്ലാ പ്രസ്ഥാനങ്ങളിലും സ്വയംനാശത്തിന്റെ വിത്തുകള്‍ ഒളിഞ്ഞുകിടപ്പുണ്ടായിരിക്കും. അവയെ നനച്ച് വളര്ത്തികൊണ്ടുവരരുത്. രാഷ്ട്രീയകക്ഷികളും നീതിന്യായാധിപന്മാരും എല്ലാം വിമര്‍ശിക്കുന്നത് അവര്‍ക്കുവേണ്ടി മാത്രമല്ല, പത്രത്തിന്റെ സംരക്ഷണത്തിനുകൂടിയാണ് എന്ന് കാണാനുള്ള വിശാലമനസ്കത അവരില്‍നിന്ന് ഞങ്ങളെല്ലാം പ്രതീക്ഷിക്കുന്നു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com