tag:blogger.com,1999:blog-2128859103258265367.post1522459376981819066..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ന്യായീകരിക്കാനാകാത്ത എണ്ണവിലവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-30199155305738368912010-12-28T22:42:02.295+05:302010-12-28T22:42:02.295+05:30പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് തോന്നുംപോലെ വില കൂ...പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് തോന്നുംപോലെ വില കൂട്ടുകയാണ്. ഏറ്റവുമൊടുവില്‍ ഒരു ലിറ്റര്‍ പെട്രോളിന് 3.18 രൂപ കൂട്ടി. 2008 ഡിസംബറില്‍ 34.43 രൂപയായിരുന്ന പെട്രോളിന് ഇപ്പോള്‍ 58.98 രൂപയാണ്. രണ്ടു വര്‍ഷത്തിനിടെ 71 ശതമാനം വര്‍ധന. രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം ഒമ്പതു തവണയാണ് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂട്ടിയത്.<br /><br />മൂന്നു പ്രാവശ്യം സര്‍ക്കാര്‍ നേരിട്ടും ഒരു തവണ ബജറ്റിലൂടെയുമായിരുന്നു വര്‍ധന. ഇത്തരമൊരു നടപടി രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായിരുന്നു. വില നിയന്ത്രണാധികാരം എണ്ണക്കമ്പനികളെ ഏല്‍പ്പിച്ചതിനൊപ്പമായിരുന്നു അടുത്ത വര്‍ധന. ഡീസലിനും മണ്ണെണ്ണയ്ക്കും പാചകവാതകത്തിനും വില അപ്പോള്‍ ഉയര്‍ത്തി. ഡീസല്‍ വില നിയന്ത്രണാധികാരം ഇപ്പോഴും സര്‍ക്കാരില്‍ നിക്ഷിപ്തമാണ്. എങ്കിലും വില പിടിച്ചുനിര്‍ത്താന്‍ ഒരു ശ്രമവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ല.<br /><br />പ്രതിമാസം ശരാശരി 200 രൂപയെങ്കിലും അധികം ചെലവാക്കിയാലേ ഇനി സ്കൂട്ടറില്‍ യാത്ര ചെയ്യാന്‍ കഴിയൂ. കാര്‍ യാത്രക്കാരന്റെ കീശയില്‍ നിന്ന് ശരാശരി 450-500 രൂപ ചോരും. എണ്ണവില വര്‍ധന, സര്‍വ അവശ്യസാധനങ്ങളുടെയും വില വര്ധിപ്പിക്കുമെന്നതിനാല് ഒരു കുടുംബത്തിന് ശരാശരി 300 രൂപ അധികം ചെലവിടേണ്ടി വരും. ജനങ്ങളുടെ ഈ അധികഭാരത്തെക്കുറിച്ച് കോണ്‍ഗ്രസോ യുപിഎ സര്‍ക്കാരോ അജ്ഞരല്ല. പിന്നീടെന്തുകൊണ്ട് അവര്‍ വില വര്‍ധിപ്പിക്കുന്നു, വില നിയന്ത്രണാധികാരം എടുത്തുകളയുന്നു എന്നീ ചോദ്യങ്ങള്‍ പ്രസക്തമാണ്. സര്‍ക്കാര്‍ പ്രതിനിധാനം ചെയ്യുന്ന വര്‍ഗ താല്‍പ്പര്യവും ജനങ്ങളുടെ താല്‍പ്പര്യവും രണ്ടാണെന്നതാണ് ഇതിനുള്ള ഉത്തരം. വര്‍ഗ താല്‍പ്പര്യത്തിന് മുന്‍തൂക്കം നല്കുമ്പോള് ജനതാല്‍പ്പര്യം പിന്നോട്ടുതള്ളപ്പെടുന്നു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com