tag:blogger.com,1999:blog-2128859103258265367.post1634541897458753185..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: കടലിലെ അരക്ഷിതാവസ്ഥയ്ക്ക് അറുതിവേണംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-90680526285111863922012-03-03T21:52:37.281+05:302012-03-03T21:52:37.281+05:30മീന്‍പിടിത്ത ബോട്ടില്‍ ചരക്കുകപ്പലിടിച്ച് രണ്ടു മത...മീന്‍പിടിത്ത ബോട്ടില്‍ ചരക്കുകപ്പലിടിച്ച് രണ്ടു മത്സ്യത്തൊഴിലാളികള്‍ ദാരുണമായി കൊലചെയ്യപ്പെടാനും മൂന്നുപേരെ കാണാതാകാനും ഇടയായ സംഭവം അത്യന്തം ദുഃഖകരമാണ്; പ്രതിഷേധാര്‍ഹവുമാണ്. ഏഴുപേരുണ്ടായിരുന്ന ബോട്ടില്‍ നിന്ന് രണ്ടുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ബോട്ടില്‍ ഇടിച്ചത് ഓയില്‍ ടാങ്കറായിരുന്നു എന്നാണ് പറയുന്നത്. ഇടിച്ചയുടന്‍ കപ്പലിലെ വെളിച്ചം കെടുത്തി അതിവേഗം ഇരുട്ടില്‍ മറഞ്ഞു രക്ഷപ്പെടുകയായിരുന്നു. ബോട്ടു തകര്‍ന്ന് വെള്ളത്തില്‍ അകപ്പെട്ട് സഹായത്തിനായി കരഞ്ഞ മത്സ്യത്തൊഴിലാളികളെ അവഗണിച്ചാണ് കപ്പല്‍ ഓടിമറഞ്ഞത്. മനുഷ്യത്വം തൊട്ടുതെറിപ്പിക്കാത്ത പിശാചുക്കളായിരുന്നു കപ്പലില്‍ ഉണ്ടായിരുന്നത് എന്നതിന് ഇതിലധികം തെളിവ് ആവശ്യമില്ല. അപകടം വരുത്തിവച്ച കപ്പല്‍ ഇതേവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com