tag:blogger.com,1999:blog-2128859103258265367.post1667716490920631679..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: മന്മോഹന് സര്‍ക്കാരിന് താക്കീത്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-67124199083224611642012-09-22T20:48:05.750+05:302012-09-22T20:48:05.750+05:30അഴിമതിയും ജനവിരുദ്ധനയങ്ങളുമായി മുന്നോട്ടുപോകുന്ന മ...അഴിമതിയും ജനവിരുദ്ധനയങ്ങളുമായി മുന്നോട്ടുപോകുന്ന മന്‍മോഹന്‍സിങ്ങിന്റെ നേതൃത്വത്തിലുള്ള രണ്ടാം യുപിഎ സര്‍ക്കാരിന് ശക്തമായ താക്കീതാണ് വ്യാഴാഴ്ച രാജ്യവ്യാപകമായി നടന്ന ഹര്‍ത്താലും ബന്ദും. ഹര്‍ത്താലിന് വിവിധ വിഭാഗം ജനങ്ങളില്‍നിന്ന് പൂര്‍ണമനസ്സോടെയുള്ള പിന്തുണയാണ് ലഭിച്ചത്. ഇടതുപക്ഷ മതനിരപേക്ഷ ജനാധിപത്യ പാര്‍ടികളും ബിജെപിയും ആഹ്വാനംചെയ്ത ഹര്‍ത്താല്‍ സ്വതന്ത്ര ഇന്ത്യയില്‍ നടന്ന സമരങ്ങളുടെ ചരിത്രത്തില്‍ പുതിയ അധ്യായമാണ് എഴുതിച്ചേര്‍ത്തത്. ഐക്യപുരോഗമന സഖ്യം- ഐക്യവുമില്ല, പുരോഗമനവുമില്ല, സഖ്യവുമില്ല എന്ന നിലയിലാണ് എത്തിനില്‍ക്കുന്നത്. യുപിഎയില്‍നിന്ന് രണ്ടാമത്തെ വലിയ കക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് പുറത്തുപോയി. ഉറച്ച സഖ്യകക്ഷിയാണെന്നു കരുതിയ ഡിഎംകെ കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള ഹര്‍ത്താലില്‍ പങ്കാളിയാവുകയും ചെയ്തു. യുപിഎ സര്‍ക്കാരിന് പുറമെനിന്ന് പിന്തുണ നല്കുന്ന സമാജ്വാദി പാര്‍ടിയാകട്ടെ ഹര്‍ത്താലില്‍ മുഖ്യപങ്കാളിയായി.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com