tag:blogger.com,1999:blog-2128859103258265367.post1839484604912914876..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ബേബി അഥവാ തിക്കുറിശിയുടെ ജോസ് പ്രകാശ്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-17901732528427126562012-01-05T21:20:07.503+05:302012-01-05T21:20:07.503+05:30മലയാള സിനിമയിലെ വില്ലന്‍ കഥാപാത്രങ്ങള്‍ക്ക് സാര്‍വ...മലയാള സിനിമയിലെ വില്ലന്‍ കഥാപാത്രങ്ങള്‍ക്ക് സാര്‍വലൗകിക മാനവും വിശാലമായ തലങ്ങളും അര്‍ഥവ്യാപ്തിയും നല്കിയ എക്കാലത്തെയും മികച്ച നടനാണ് ജോസ് പ്രകാശ്. ഭാഷയും പശ്ചാത്തലവും മറന്നാല്‍ എവിടെയും മത്സരത്തിനു വയ്ക്കാവുന്ന അഭിനയത്തിന്റെ ലോക മാതൃകകളിലൊന്ന്. വില്ലന്‍ വേഷങ്ങളെ പ്രേക്ഷകര്‍ നിറഞ്ഞ് വെറുക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ സങ്കല്പം. ഈ അകല്‍ച്ചകൂടിയുണ്ടാകുമ്പോഴാണ് നടന് എന്ന നിലയില്‍ വിജയിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. ചുണ്ടില്‍ സദാ പുകയുന്ന പൈപ്പുമായി സന്ദര്‍ഭത്തിന്റെ തീവ്രത അനുഭവവേദ്യമാക്കാന്‍ ഇടക്കിടെ അന്യഭാഷാ സംഭാഷണങ്ങള്‍ തെറിപ്പിച്ച് വിചിത്രവേഷങ്ങളോടെ വെള്ളിത്തിരയില്‍ മിന്നിമറയുന്ന ജോസ് പ്രകാശിന്റെ കഥാപാത്രങ്ങളെ അദ്ദേഹം ശരിക്കും ആഗ്രഹിച്ചതുപോലെ ജനങ്ങള്‍ ആഴത്തില്‍ വെറുത്തു. അതുപോരെ ആ പ്രതിഭയ്ക്കുള്ള അംഗീകാരം.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com