tag:blogger.com,1999:blog-2128859103258265367.post1863834407466559616..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: മോക്ഷം കാത്തുകിടക്കുന്ന വിദ്യാഭ്യാസ ബില്ലുകള്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-746254500843738202012-09-04T21:42:48.072+05:302012-09-04T21:42:48.072+05:30ആഗോളവല്‍ക്കരണനയങ്ങള്‍ നടപ്പാക്കിയിട്ട് രണ്ടു ദശാബ്...ആഗോളവല്‍ക്കരണനയങ്ങള്‍ നടപ്പാക്കിയിട്ട് രണ്ടു ദശാബ്ദത്തിലേറെയായെങ്കിലും രാജ്യത്തെ ഉന്നതവിദ്യാഭ്യാസരംഗത്ത് അവയുടെ പ്രതിഫലനം, തങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ ഉണ്ടാകുന്നില്ലെന്നു കണ്ടിട്ടാണ് രണ്ടുവര്‍ഷംമുമ്പ് ഏതാനും വിദ്യാഭ്യാസ ബില്ലുകള്‍ കേന്ദ്രം പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരം പരിശോധിക്കാനുള്ള അക്രഡിറ്റേഷന് റെഗുലേറ്ററി അതോറിറ്റി ബില്‍, അഴിമതി നിയന്ത്രണബില്‍, പരാതിപരിഹാരത്തിനുള്ള ട്രിബ്യൂണല്‍ ബില്‍, ബിരുദങ്ങളെ സംബന്ധിച്ച അക്കാദമിക് ഡെപ്പോസിറ്ററി ബില്‍, ഉന്നതവിദ്യാഭ്യാസത്തിനും ഗവേഷണത്തിനുമുള്ള ദേശീയ കമീഷന്‍ബില്‍, വിദേശസര്‍വകലാശാലാ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിനുള്ള ബില്‍, ലോകനിലവാരമുള്ള ഗവേഷണത്തിനും ഇന്നൊവേഷനും വേണ്ടിയുള്ള സര്‍വകലാശാലകളെ സംബന്ധിച്ച ബില്‍ എന്നിങ്ങനെ ഏഴ് ബില്ലാണ് പാര്‍ലമെന്റിന്റെ പരിഗണനയിലുള്ളത്. ഈ ബില്ലുകള്‍ പാസാക്കുന്നതിന് രാജ്യത്തെ സ്വകാര്യവിദ്യാഭ്യാസലോബി തടസ്സം നില്ക്കുന്നു എന്ന് അടുത്തകാലത്ത് മാനവശേഷി വികസനമന്ത്രി പരിതപിച്ചുകണ്ടു. അതേസമയം, നിയമനിര്‍മാണം ഇനിയും നീട്ടിക്കൊണ്ടുപോകരുതെന്ന് ഓസ്കാര്‍ ഫെര്‍ണാണ്ടസിന്റെ നേതൃത്വത്തിലുള്ള പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി സര്‍ക്കാരിനോട് നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com