tag:blogger.com,1999:blog-2128859103258265367.post1881808726399220404..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: അധികാരം നിലനിര്‍ത്താനുള്ള കുത്സിത നീക്കംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-92065943690461536962012-05-06T00:35:33.541+05:302012-05-06T00:35:33.541+05:30"ചത്തതു കീചകനെങ്കില്‍ കൊന്നതു ഭീമന്‍തന്നെ&quo..."ചത്തതു കീചകനെങ്കില്‍ കൊന്നതു ഭീമന്‍തന്നെ" എന്ന നിഗമനം ആധുനിക രാഷ്ട്രീയസാഹചര്യങ്ങളില്‍ ശരിയായിക്കൊള്ളണമെന്നില്ല. ഭീമനെ കുടുക്കാനാഗ്രഹിക്കുന്ന ശത്രുക്കള്‍ക്ക് അതുചെയ്യാം. അങ്ങനെ ചെയ്തതിന് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ത്തന്നെ ദൃഷ്ടാന്തങ്ങളുണ്ട്. ഫോര്‍വേഡ് ബ്ലോക്ക് സിപിഐ എമ്മിനെ നിരന്തരം വിമര്‍ശിച്ചുകൊണ്ടിരുന്ന എഴുപതുകളുടെ ആരംഭത്തില്‍ ആ പാര്‍ടിയുടെ ദേശീയനേതാവായിരുന്ന ഹേമന്ത് ബസു കൊല്‍ക്കത്തയില്‍ വധിക്കപ്പെട്ടു. നേതാജി സുഭാഷ് ചന്ദ്രബോസിനൊപ്പം പ്രവര്‍ത്തിച്ച പാരമ്പര്യമുള്ള ആദരണീയനായ നേതാവായിരുന്നു ഹേമന്ത് ബസു. എല്ലാവര്ക്കും ബഹുമാന്യനായ അദ്ദേഹത്തെ വധിച്ചത് സിപിഐ എം ആണെന്നായിരുന്നു പ്രചാരണം. കോണ്‍ഗ്രസ് നേതാക്കള്‍ അഴിച്ചുവിട്ട ആ പ്രചാരണം ബംഗാളിലെ മിക്ക മാധ്യമങ്ങളും ഏറ്റെടുത്തു. സിപിഐ എം നേതൃത്വം സത്യം ബോധ്യപ്പെടുത്താനാകാതെ വിഷമത്തിലായി. എന്നാല്‍, കേസന്വേഷണം പൂര്‍ത്തിയായപ്പോള്‍ പ്രതിപ്പട്ടികയില്‍ വന്നതൊക്കെ കോണ്‍ഗ്രസുകാര്‍. കേസ് വിചാരണ പൂര്‍ത്തിയായപ്പോള്‍ കോടതിയില്‍ ശിക്ഷിക്കപ്പെട്ടത് കോണ്‍ഗ്രസുകാര്‍. ഇരുട്ടിന്റെ മറവില്‍ ഹേമന്ത് ബസുവിനെ വധിച്ചിട്ട് പകല്‍വെളിച്ചത്തില്‍ വന്ന് സിപിഐ എമ്മിനെ "കൊലയാളിപാര്‍ടി" എന്ന് ആക്ഷേപിക്കുകയാണന്ന് കോണ്‍ഗ്രസ് ചെയ്തത്. കാലം സത്യം തെളിയിച്ചു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com