tag:blogger.com,1999:blog-2128859103258265367.post2075582505576617118..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: കിനാലൂരിന്റെ പാഠംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-19849434504585555212010-11-05T10:51:54.953+05:302010-11-05T10:51:54.953+05:30'വിവാദ'ത്തിനാധാരമായ റോഡ് ആരംഭിക്കുന്ന കക്ക...'വിവാദ'ത്തിനാധാരമായ റോഡ് ആരംഭിക്കുന്ന കക്കോടി പഞ്ചായത്തിലും കിനാലൂര്‍ ഉള്‍ക്കൊള്ളുന്ന പനങ്ങാട് പഞ്ചായത്തിലും ജമാഅത്തെ ഇസ്ളാമി, ബിജെപി, യുഡിഎഫ് കക്ഷികള്‍ ഒറ്റക്കെട്ടായാണ് എല്‍ഡിഎഫിനെ നേരിട്ടത്. കിനാലൂര്‍ പ്രശ്നംമാത്രമായിരുന്നു പ്രചാരണം. രണ്ടിടത്തും ഈ അവിശുദ്ധ കൂട്ടുകെട്ട് ദയനീയമായി പരാജയപ്പെട്ടു. വികസനവിരുദ്ധരുടെ കണ്ണുതുറപ്പിക്കുന്നതാണ് കക്കോടിയുടെയും പനങ്ങാടിന്റെയും വിധിയെഴുത്ത്. അഭ്യസ്തവിദ്യരായി വളര്‍ന്നുവരുന്ന തങ്ങളുടെ മക്കള്‍ക്ക് അനുയോജ്യമായ തൊഴില്‍ സംസ്ഥാനത്ത് ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരാണ് ബഹുഭൂരിപക്ഷം ജനങ്ങളും. സൌകര്യപ്രദമായി യാത്രചെയ്യാനുതകുന്ന റോഡും വൈദ്യുതി, കുടിവെള്ളം തുടങ്ങിയ അടിസ്ഥാനസൌകര്യങ്ങളും വികസിക്കണമെന്നും അവര്‍ ആഗ്രഹിക്കുന്നു. പുതിയ വ്യവസായപദ്ധതികള്‍ വരുന്നതിനെയും പ്രതീക്ഷയോടെയാണ് ജനങ്ങള്‍ കാണുന്നത്. ജനങ്ങളുടെ അഭിലാഷത്തെ ഒട്ടും മാനിക്കാത്തവിധത്തിലുള്ളതാണ് 'സോളിഡാരിറ്റി'പോലുള്ള സംഘടനകള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന മുദ്രാവാക്യങ്ങള്‍. പനങ്ങാടിന്റെ ജനവിധിയുടെ വെളിച്ചത്തില്‍ ജനവിരുദ്ധമായ നിലപാടില്‍നിന്ന് അത്തരക്കാര്‍ പിന്തിരിയുമെന്നും യാഥാര്‍ഥ്യം ഉള്‍ക്കൊള്ളുമെന്നും പ്രതീക്ഷിക്കുന്നു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com