tag:blogger.com,1999:blog-2128859103258265367.post2175892081269195446..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: സഫ്ദറിന്റെ വിളിവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-27351161109993428512010-06-22T14:15:30.805+05:302010-06-22T14:15:30.805+05:30ഇരുപത്തഞ്ച് വര്‍ഷം മുമ്പത്തെ ഒരു ഫോണ്‍കോള്‍. ആജ്ഞയ...ഇരുപത്തഞ്ച് വര്‍ഷം മുമ്പത്തെ ഒരു ഫോണ്‍കോള്‍. ആജ്ഞയായിരുന്നോ സ്നേഹമസൃണമായ അഭ്യര്ഥനയായിരുന്നോ? എന്തായാലും കൊടുങ്ങല്ലൂര്ക്കാരന് ടി കെ സോമന്റെ ഡല്‍ഹിജീവിതം മാറ്റിമറിക്കാന്‍ കോള്‍ ധാരാളമായിരുന്നു. 1986ന്റെ തുടക്കത്തില്‍ 'മോട്ടേറാം കാ സത്യഗ്രഹ് ' എന്ന നാടകത്തില്‍ അഭിനയിക്കാന്‍ സഫ്ദര്‍ ഹാശ്മിയുടെ ക്ഷണം സ്വീകരിച്ചിരുന്നില്ലെങ്കില്‍ ഡല്‍ഹിയിലെ മലയാളികളായ നൂറുകണക്കിന് സര്‍ക്കാര്‍ ജീവനക്കാരുടേതുപോലെ അലസവും അരാഷ്ട്രീയവും ആവര്‍ത്തന വിരസവുമാവുമായിരുന്നു തന്റെ ജീവിതവുമെന്ന് സോമന് ഉറച്ചു വിശ്വസിക്കുന്നു. ജനനാട്യമഞ്ചിനൊപ്പം കാല്‍നൂറ്റാണ്ട് പിന്നിടുന്ന ഈ പ്രതിരോധമന്ത്രാലയ ഉദ്യോഗസ്ഥന് ഓരോ വര്‍ഷം 200-300 വരെ തെരുവുകളിലും വേദികളിലും വേഷമിട്ടെന്ന് ഏകദേശ കണക്ക്. ഡല്‍ഹിയില്‍ മാത്രമല്ല, നാടകസ്നേഹികളുള്ള എല്ലായിടത്തും ചമയമണിഞ്ഞിട്ടുണ്ട്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com