tag:blogger.com,1999:blog-2128859103258265367.post2222273700916026674..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: റാംസെ ക്ലര്‍ക്ക് സംസാരിക്കുന്നുവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger3125tag:blogger.com,1999:blog-2128859103258265367.post-36166142540368305632008-02-29T15:25:00.000+05:302008-02-29T15:25:00.000+05:30മാര്‍ക്സ്ഡാം: എന്തുകൊണ്ടാണ് ഇസ്ലാമിനോട് ഇത്ര ഭയം? ...മാര്‍ക്സ്ഡാം: എന്തുകൊണ്ടാണ് ഇസ്ലാമിനോട് ഇത്ര ഭയം? വിമര്‍ശകര്‍ വാദിക്കുന്നത് അമേരിക്കന്‍ സര്‍ക്കാരിന് കാരണമില്ലാതെ മറ്റുള്ളവരെ സംശയിക്കാന്‍ ഇടവരുത്തുന്ന ചിത്തഭ്രമം ബാധിച്ചിരിക്കുന്നു എന്നാണ്. ശീതസമരത്തിന്റെ കാലഘട്ടത്തില്‍ കമ്യൂണിസത്തിന്റെ ഭീഷണിയെക്കുറിച്ചായിരുന്നു സംശയം. ഇപ്പോള്‍ സംശയം ഇസ്ലാമിനെയാണെന്ന് താങ്കള്‍ പറയുന്നു.

റാംസെ ക്ലര്‍ക്ക്: മൂല്യങ്ങളോ ആദര്‍ശങ്ങളോ ഇല്ലാത്ത സാമ്പത്തിക അധികാരത്തിന്റേയും, അത്യാര്‍ത്തിയുടേയും ശക്തിയുടേയും മേല്‍ക്കോയ്മ നിലനിന്നിരുന്ന ഒരു കാലഘട്ടത്തില്‍ മനുഷ്യവര്‍ഗ്ഗത്തിന് നല്ല രീതിയില്‍ സേവനം നല്കിയ ഒരു വിശ്വാസമാണ് ഇസ്ലാം.

അമേരിക്കയില്‍ തെരുവുകളിലെ അക്രമങ്ങളില്‍പ്പെട്ട് വഴിതെറ്റിപ്പോയ തങ്ങളുടെ ജീവിതത്തെ നേര്‍വഴിയ്ക്ക് കൊണ്ടുവരുവാനായി പാടുപെടുകയായിരുന്ന ആഫ്രോ-അമേരിക്കന്‍ വംശജരായ ജനവിഭാഗങ്ങളുടെ ജീവിതത്തെ ഇസ്ലാം ആഴത്തില്‍ സ്പര്‍ശിക്കുകയുണ്ടായി. ഇസ്ലാമില്‍ അവര്‍ ശാന്തിയും അന്തസ്സും തങ്ങള്‍ക്ക് അനുയോജ്യമായ ഒരു വിശ്വാസ പ്രമാണവും കണ്ടെത്തി.

ഇസ്ലാമിനോടുള്ള ഭയം യാഥാര്‍ത്ഥ്യമാണ്. ഉദാരവത്ക്കരണത്തിന്റെ അടിസ്ഥാനമൂല്യം ഭൌതികതയാണ്. അനാവശ്യമായ ആവശ്യങ്ങള്‍ പെരുകിവരുന്ന ഈ കാലഘട്ടത്തില്‍ കൂടുതല്‍ വസ്തുക്കള്‍ സൃഷ്ടിക്കുന്നതിനും, നിര്‍മ്മിക്കുന്നതിനും, വില്‍ക്കുന്നതിനും, കൂടുതല്‍ പണം സമ്പാദിക്കുന്നതിനും ആഗ്രഹിക്കുന്നു. ഇതിന്റെ ഫലമോ, എല്ലാ രാജ്യങ്ങളിലും ഭയാനകമായ രീതിയില്‍ സമ്പന്നന്മാര് കൂടുതല്‍ പുഷ്ടിപ്പെടുകയും പാവപ്പെട്ടവര്‍ കൂടുതല്‍ ദാരിദ്ര്യവത്ക്കരിക്കപ്പെടുകയും ചെയ്യുന്നു. ലോകവ്യാപകമായി ദരിദ്രരുടെ എണ്ണം അതിവേഗം വര്‍ദ്ധിക്കുകയും സമ്പത്തിന്റെ കേന്ദ്രീകരണം കൂടുതല്‍ ശക്തിപ്പെടുകയും ചെയ്യുന്നു. ഇത് ആശാവഹമായ സാഹചര്യമല്ല.

തങ്ങളുടെ ഗൂഢമായ ഉദ്ദേശങ്ങളെ മറച്ചുവയ്ക്കാനും ജനങ്ങളുടെ ദേശസ്നേഹമെന്ന വികാരത്തെ ഇളക്കിവിടാനും വേണ്ടിയാണ് അമേരിക്കയ്ക്ക് ഒരു ശത്രു ആവശ്യമായി വരുന്നതും, അത് പുതിയ ശത്രുക്കളെ തിരയുന്നതും. ഇത് രാജ്യത്തിന്റെ ഐക്യം ശക്തിപ്പെടുത്താനായി പ്രയോഗിക്കപ്പെടുന്ന ഒരു തന്ത്രം കൂടിയാണ്. ദേശസ്നേഹമല്ല, ചൂഷണവും ആധിപത്യവുമാണ് യഥാര്‍ത്ഥ ഉദ്ദേശം. ഇതിനെ ന്യായീകരിക്കുന്നതിനാണ് ഒരു ശത്രുവിനെ അവതരിപ്പിക്കുന്നത്. തുടര്‍ന്ന് ശത്രുവിനെ നേരിടാനെന്നുപറഞ്ഞ് സൈന്യത്തെ കൂടുതല്‍ ശക്തമാക്കാനുള്ള നടപിടകളെടുക്കും. ആയുധങ്ങള്‍ക്കായി ലോകത്തിലെ മറ്റെല്ലാ രാജ്യങ്ങള്‍ക്കും മൊത്തമായി വേണ്ടിവരുന്നതിനേക്കാള്‍ കൂടുതല്‍ തുക അമേരിക്ക ഒറ്റയ്ക്ക് ചിലവാക്കുകയാണ്. അണുവായുധം വികസിപ്പിക്കുന്നതിനായി ശ്രമിക്കുന്ന രാജ്യങ്ങളെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന അമേരിയ്ക്കയാകട്ടെ പുതിയതരം ആണവായുധങ്ങള്‍ നിര്‍മ്മിച്ചുകൂട്ടുകയാണ്. പുതിയ റോക്കറ്റുകള്‍ നിര്‍മ്മിക്കുകയും അത് ഉപയോഗിച്ച് നിമിഷങ്ങള്‍ക്കകം ലോകത്തിന്റെ ഏതു പ്രദേശത്തും ആഘാതം ഏല്‍പ്പിക്കുവാനും അമേരിക്കയ്ക്ക് കഴിയും.

വര്‍ക്കേഴ്സ് ഫോറത്തിന് നന്ദി ഇത്തരം ചില എടുത്തു കാട്ടലുകള്‍ക്ക്.ശെരീഖ് ഹൈദര്‍ വെള്ളറക്കാട്https://www.blogger.com/profile/14805075209759036235noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-69533112652406000982008-02-25T18:57:00.000+05:302008-02-25T18:57:00.000+05:30ഇന്നത്തെ ഉപഭോഗ സംസ്കാരത്തിന്റ കീഴില്‍ നിങ്ങള്‍ തടവ...ഇന്നത്തെ ഉപഭോഗ സംസ്കാരത്തിന്റ കീഴില്‍ നിങ്ങള്‍ തടവുകാരും അവബോധം നഷ്ടപ്പെട്ടവരുമാണ്. തടവുകാരന് തന്റെ ചങ്ങലയെപ്പറ്റി ബോധമില്ലെങ്കില്‍ അത് പരിതാപകരമാണ്. ആഗോളവല്‍ക്കരണ കാലഘട്ടത്തില്‍ നിങ്ങള്‍ പൂര്‍ണ്ണമായും ഭാവനയുടേയും ആഗ്രഹങ്ങളുടേയും പിടിയിലാണ്. ഇതുതന്നെയാണ് ഏറ്റവും വലിയ അപകടവും.
ഇനീയും നല്ല ലേഖനങ്ങള്‍ പ്രതീക്ഷിക്കുന്നു... നന്മകള് നേരുന്നുചിതല്https://www.blogger.com/profile/04948697720740276451noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-47223747420882318462008-02-25T18:25:00.000+05:302008-02-25T18:25:00.000+05:30"എല്ലാറ്റിനുമുപരിയായി എനിക്ക് എല്ലാംവേണം, എനിക്ക് ..."എല്ലാറ്റിനുമുപരിയായി എനിക്ക് എല്ലാംവേണം, എനിക്ക് മുന്തിയ ആഹാരം വേണം, വലിയ വീടുംകാറും വേണം, എന്റെ കുട്ടിക്കുവേണ്ടി ഞാന്‍ ലോകത്തിലെ എല്ലാ കളിപ്പാട്ടങ്ങളും വാങ്ങിക്കൂട്ടണം'' എന്ന ചിന്താഗതി നമ്മെ എവിടെക്കൊണ്ടു ചെന്നെത്തിക്കും?

അമേരിക്കയിലെ മുന്‍ അറ്റോര്‍ണി ജനറല്‍ റാംസെ ക്ലര്‍ക്ക് (Ramsey Clark) ഒരു വിവാദ വ്യക്തിത്വമായാണ് അറിയപ്പെടുന്നത്. ആ രാജ്യത്തെ പൌരാവകാശ പ്രസ്ഥാനങ്ങളുടെ ചരിത്രത്തില്‍ സുപ്രധാന പങ്കുവഹിച്ചിട്ടുള്ള അദ്ദേഹം ഇപ്പോള്‍ പ്രസിഡന്റ് ജോര്‍ജ്ജ് ബുഷിനെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന Vote to Impeach എന്ന സംഘടനയുമായി യോജിച്ചു പ്രവര്‍ത്തിച്ചുവരികയാണ്. 2004ല്‍ Iraqui Special Tribunal -നു മുമ്പാകെ വിചാരണയെ നേരിട്ട സദ്ദാംഹുസൈനുവേണ്ടി വാദിക്കുവാന്‍ സന്നദ്ധരായ നിയമജ്ഞരുടെ പാനലില്‍ അദ്ദേഹവും അംഗമായിരുന്നു. കൊല്‍ക്കൊത്ത സന്ദര്‍ശിച്ച ക്ലര്‍ക്കുമായി മാര്‍ക്സ്ഡാം നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com