tag:blogger.com,1999:blog-2128859103258265367.post2246867149603658400..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ഇത്തിരിവട്ടത്തിലെ വലിയ മനുഷ്യര്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-73747238202225861282012-01-15T09:29:05.339+05:302012-01-15T09:29:05.339+05:30മുറുക്കിവച്ച ഒരു കഥകളിച്ചെണ്ട ബാക്കിയാക്കി, ആട്ടവി...മുറുക്കിവച്ച ഒരു കഥകളിച്ചെണ്ട ബാക്കിയാക്കി, ആട്ടവിളക്കിന്റെ തിരിയണച്ച് മരണം ഞങ്ങളുടെ വര്‍മയെ അരങ്ങില്‍നിന്ന് ബലം പ്രയോഗിച്ച് ഇറക്കിക്കൊണ്ടുപോയി. മേളപ്പെരുക്കത്തിന്റെ കലാശക്കൈകളുയര്ന്നപ്പോള് വലന്തല നിശ്ശബ്ദമായ പോലെ. ഒരു മാസത്തിലേറെയായി മരണം വര്‍മയുടെ പിന്നാലെയുണ്ടായിരുന്നു- പാത്തും പതുങ്ങിയും. തന്റെ പ്രിയപ്പെട്ട തൃപ്പൂണിത്തുറ ഉത്സവം കഴിഞ്ഞ് കോഴിക്കോട്ട് ജോലിക്കെത്തിയ വര്‍മയെ രോഗം മൂര്‍ച്ഛിച്ച് ഡിസംബര്‍ ഒന്നിന് നേരെ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാഷ്വാലിറ്റിയില്‍നിന്ന് ഐസിയുവിലേക്ക്, വെന്റിലേറ്ററിലേക്ക്. ബോധം പോയി, ഓര്മ പോയി. ഭാര്യയെ തിരിച്ചറിഞ്ഞില്ല, മകളെ തിരിച്ചറിഞ്ഞില്ല. കോമയിലായി. മരണം കൈ ചൂണ്ടുന്ന വഴിയിലൂടെ വര്‍മ അനുസരണയോടെ നടന്നു; അങ്ങനെ നടക്കുന്ന പ്രകൃതക്കാരനല്ലെങ്കിലും!വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com