tag:blogger.com,1999:blog-2128859103258265367.post2498083674463453581..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: കേന്ദ്ര ബജറ്റിലെ ചില സത്യങ്ങള്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-76712325052590865352011-03-19T11:53:37.377+05:302011-03-19T11:53:37.377+05:30പ്രസിദ്ധ സാമൂഹ്യ ശാസ്ത്രഗവേഷകനും മാധ്യമ കോളമ്നിസ...പ്രസിദ്ധ സാമൂഹ്യ ശാസ്ത്രഗവേഷകനും മാധ്യമ കോളമ്നിസ്റ്റുമായ പി സായ്നാഥിന്റെ ലേഖനങ്ങള്‍ സത്യങ്ങള്‍ വിളിച്ചുപറയുന്നവയാണ്. ഇന്ത്യയിലെ കര്‍ഷക ആത്മഹത്യകളെക്കുറിച്ചുള്ള ചില സത്യങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ അദ്ദേഹവും മദ്രാസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡവലപ്പ്മെന്റ് സ്റ്റഡീസില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രഫ. നാഗരാജും ശ്രമിച്ചത് ഇന്ത്യാ ഗവണ്മെന്റിന്റെ ക്രൈം ബ്യൂറോ കണക്കുകള്‍ അപഗ്രഥിച്ചുകൊണ്ടാണ്. ഈ ശ്രമങ്ങള്‍ ഒരു കാര്യം വ്യക്തമാക്കുന്നു. ഭരണകൂടത്തിന്റെ ഓരോ നയപ്രഖ്യാപനവും നയപരിപാടികളുടെ നടത്തിപ്പും വിലയിരുത്തി സത്യങ്ങള്‍ കണ്ടെടുക്കണമെങ്കില്‍ അവ സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകള്‍ സൂക്ഷ്മമായി പരിശോധിക്കണം. എന്നാല്‍ മാത്രമേ നാമന്വേഷിക്കുന്ന സത്യങ്ങള്‍ മറനീക്കി നമ്മുടെ മുന്നില്‍ വരികയുള്ളൂ. മാര്‍ച്ച് 7 ലെ ഹിന്ദു ദിനപത്രത്തില്‍ പി സായ്നാഥ് എഴുതിയ ''കോര്‍പ്പറേറ്റ് സോഷ്യലിസം'' എന്ന ലേഖനം ഈയവസരത്തില്‍ ശ്രദ്ധേയമാണ്. സോഷ്യലിസം നടപ്പാക്കുമെന്ന് പ്രഖ്യാപനം നടത്തി കച്ചകെട്ടിയിറങ്ങിയ കേന്ദ്രഭരണകൂടം ''കോര്‍പ്പറേറ്റ് സോഷ്യലിസമാണ്'' ലക്ഷ്യമിട്ടിരിക്കുന്നത് എന്ന് വ്യക്തമാക്കുന്ന ചില കണക്കുകളാണ് സായ്നാഥിന്റെ സത്യാന്വേഷണത്തില്‍ പുറത്തുവന്നിട്ടുള്ളത്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com