tag:blogger.com,1999:blog-2128859103258265367.post2590336131543623590..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: അഴീക്കോട് മാഷും ഇടതുപക്ഷവുംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-48067400263845874302012-01-25T08:38:46.082+05:302012-01-25T08:38:46.082+05:30അഴിക്കോട് മാഷിനെ കുറച്ചുദിവസംമുമ്പ്സന്ദര്ശിച്ചിരു...അഴിക്കോട് മാഷിനെ കുറച്ചുദിവസംമുമ്പ്സന്ദര്‍ശിച്ചിരുന്നു. പരിക്ഷീണനായാണ് കാണപ്പെട്ടതെങ്കിലും ഇത്രവേഗം അദ്ദേഹത്തിന്റെ വിയോഗമുണ്ടാവുമെന്ന് അന്ന് കരുതിയില്ല. പകരംവയ്ക്കാനില്ലാത്ത വ്യക്തിത്വമായിരുന്നു മാഷിന്റേത്. അതുകൊണ്ടുതന്നെ ഈ വിയോഗം ജനാധിപത്യ-സാംസ്കാരിക കേരളത്തെ വല്ലാതെ ദരിദ്രമാക്കുന്നു. മാഷിന്റെ സ്നേഹവാത്സല്യങ്ങള്‍ എന്നും അനുഭവിക്കാനിടയായിട്ടുണ്ട്. ആ നിലയ്ക്ക് വ്യക്തിപരമായി ഈ നഷ്ടം കനത്തതാവുന്നു. പതിറ്റാണ്ടുകളായി നമ്മുടെ സമൂഹത്തില്‍ ഇരുട്ടിനെതിരെ ഉയര്‍ന്നുനിന്ന പ്രകാശഗോപുരമായിരുന്നു മാഷ്. അത്തരമൊരു വ്യക്തിത്വത്തില്നിന്ന് പ്രസരിച്ച ധീരതയുടെ പ്രകാശം സമൂഹത്തിലാകെ തുടര്‍ന്നും നിലനില്‍ക്കുമെന്ന് പ്രത്യാശിക്കാം. മാഷിന്റെ കൃതികളില്‍നിന്നും പ്രഭാഷണങ്ങളില്‍നിന്നും പ്രസരിച്ച വെളിച്ചം സമൂഹത്തിന് പാത കാണിച്ചുതരിക മാത്രമായിരുന്നില്ല, പുരോഗതിക്ക് തടസ്സം നില്ക്കുന്ന ഇരുട്ടിന്റെയും ജീര്‍ണതകളുടെയും ശക്തികളെ പൊളിച്ച് അകറ്റുകകൂടിയായിരുന്നു. ഈ രണ്ട് ധര്‍മങ്ങളും ഒരേസമയം അനുഷ്ഠിക്കുന്ന വ്യക്തികളും കൃതികളും നമുക്ക് അധികമില്ല. അതുകൊണ്ടാണ് മാഷിനും അദ്ദേഹത്തിന്റെ വാക്കുകള്‍ക്കും അപൂര്‍വവും അനിതരസാധാരണവുമായ സവിശേഷ വ്യക്തിത്വമുണ്ട് എന്നു സമൂഹം കണ്ടെത്തുന്നത്. മാഷിന് ഇത്ര വലിയ തോതിലുള്ള സ്വീകാര്യതയുണ്ടായതിന്റെ കാരണവും ഈ വ്യക്തിത്വ സവിശേഷതതന്നെയാണ്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com