tag:blogger.com,1999:blog-2128859103258265367.post2614838711662439712..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ചരിത്രം എന്ന പോരാട്ടംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-52381128532026139552009-10-09T21:22:56.588+05:302009-10-09T21:22:56.588+05:30കേരളത്തിന്റെ സാമൂഹിക അവസ്ഥ ആലോചിക്കുകയാണെങ്കില്‍ ച...കേരളത്തിന്റെ സാമൂഹിക അവസ്ഥ ആലോചിക്കുകയാണെങ്കില്‍ ചരിത്രപരമായി ഒരു ഇടതുപക്ഷ അവബോധം വളര്‍ന്നുവന്ന ഒന്നാണ്. ഇതു നമ്മുടെ സ്വാതന്ത്ര്യസമരകാലം മുതല്‍ കാണാന്‍ കഴിയും. സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിനുള്ളില് ഇടതുപക്ഷചായ്വ് കേരളത്തില്‍ പ്രകടമായിരുന്നു. അത്തരത്തില്‍ ഇടതുപക്ഷ വീക്ഷണം സ്വാതന്ത്ര്യലബ്ധിക്കുശേഷവും നിലനില്ക്കുകയും വളര്‍ന്നുവരികയും ചെയ്തു. അതുകൊണ്ട് കേരളത്തിലെ വ്യവഹാരമണ്ഡലത്തില്‍ ഇടതുപക്ഷ ചായ്വ്, ആശയങ്ങള്‍, പദാവലി എന്നിവ വളര്‍ന്നുവന്നതായി കാണാന്‍ കഴിയും. ഇതു സമൂഹത്തിലാകെ ഉണ്ടായിരുന്ന പ്രത്യേകതയാണ്; ഇടതുപക്ഷ പാര്‍ടികളുടെ ഇടയില്‍ മാത്രമല്ല. പൊതുവില്‍ ഇങ്ങനെയൊരു സ്വാഭാവം ഉണ്ടായിരുന്നു. ഇടതുപക്ഷ ധൈഷണിക വ്യവഹാരത്തിന്റെ സ്വാധീനമാണ് ഇതിനൊരു കാരണമെന്ന് പറയാം. ഇതുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട അംശം ഇടതുപക്ഷ സാംസ്കാരികതയാണ്. നമ്മുടെ സാഹിത്യത്തിലും കലകളിലും സാമൂഹിക ചിന്തയിലും ഒക്കെ ഇടതുപക്ഷസാമൂഹികബോധത്തിന്റെ അംശമുണ്ട്. ഇതു മലയാളിയുടെ സെന്‍സിറ്റീവിറ്റിയെ വളരെ കാര്യമായി സ്വാധീനിച്ച ഒന്നാണ്. ഇതില്‍നിന്ന് വ്യതിയാനം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ന് ഈ വ്യതിയാനം ബോധപൂര്‍വം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ഇടതുപക്ഷ അവബോധത്തേയും സാംസ്കാരികതയേയും പുറംതള്ളാനുള്ള ശ്രമം. ഈ പ്രവണതയ്ക്ക് രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായ മാനങ്ങളുണ്ട്. ഈ മാറ്റം ഇടതുപക്ഷ സാംസ്കാരികതയില്‍നിന്നും സാമൂഹിക അവബോധത്തില്‍നിന്നും വലതുപക്ഷ സാംസ്കാരികതയിലേക്കും സാമൂഹിക ബോധത്തിലേക്കുമുള്ള മാറ്റമാണ്. ഇതു കേരളസമൂഹത്തില്‍ സംഭവിച്ച പരിവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടതാണ്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com