tag:blogger.com,1999:blog-2128859103258265367.post2733551844366861534..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: കടമകള്‍ നിറവേറ്റി കൂടുതല്‍ കരുത്തോടെവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-32204983687065141672012-02-07T08:22:44.135+05:302012-02-07T08:22:44.135+05:30മുതലാളിത്ത പ്രതിസന്ധിയെ കുറിച്ച് മനസിലാക്കുന്നതിന്...മുതലാളിത്ത പ്രതിസന്ധിയെ കുറിച്ച് മനസിലാക്കുന്നതിന് മാര്‍ക്സിന്റെ പുസ്തകങ്ങളിലേക്ക് ലോകത്തിലെ ജനത തിരിയുന്ന നിലയും സംജാതമായിരിക്കുന്നു. ലാറ്റിനമേരിക്ക പോലുള്ള ഇടങ്ങളില്‍ ആഗോളവല്‍ക്കരണനയങ്ങള്‍ക്കെതിരായി വ്യത്യസ്തമായ ബദലുകള്‍ ഉയര്‍ന്നുവന്നുകൊണ്ടിരിക്കുകയാണ്. ചൈനയാവട്ടെ വികസിത മുതലാളിത്ത രാഷ്ട്രങ്ങളില്‍ നിന്നും വ്യത്യസ്തമായ സോഷ്യലിസത്തിന്റെ മുദ്രാവാക്യങ്ങളുമായി മുന്നോട്ടു പോവുകയാണ്. എന്നാല്‍ ഇത്തരം സംഭവങ്ങളില്‍നിന്ന് പാഠം പഠിച്ച് നയങ്ങള്‍ തിരുത്തുന്നതിനു പകരം മുതലാളിത്ത രാജ്യങ്ങളില്‍ വമ്പിച്ച പ്രതിസന്ധി സൃഷ്ടിച്ച നയങ്ങള്‍ അതേപോലെ തുടരുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് ജനങ്ങളുടെ ജീവിതം കൂടുതല്‍ ദുസ്സഹമാക്കി തീര്‍ക്കുന്ന അനുഭവമാണുള്ളത്. ഇത്തരം നയങ്ങള്‍ക്കെതിരായി അഖിലേന്ത്യാതലത്തില്‍ ഉയരുന്ന പ്രക്ഷോഭങ്ങള്‍ക്ക് കരുത്തും ഊര്‍ജ്ജവും നല്‍കുന്നതിനുള്ള പ്രായോഗിക പരിപാടികള്‍ ഈ സമ്മേളനത്തില്‍ മുന്നോട്ട് വെയ്ക്കപ്പെടും.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com