tag:blogger.com,1999:blog-2128859103258265367.post2757047951089889599..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: വാള്‍സ്ട്രീറ്റ് പിടിച്ചെടുത്ത പത്രംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-84110761828705647992011-10-16T07:52:05.886+05:302011-10-16T07:52:05.886+05:30ആഗോളകുത്തകകള്‍ നിയന്ത്രിക്കുന്ന അമേരിക്കന്‍ മാധ്യമ...ആഗോളകുത്തകകള്‍ നിയന്ത്രിക്കുന്ന അമേരിക്കന്‍ മാധ്യമമേഖലയില്‍ "ദി ഒക്യുപൈഡ് വാള്‍സ്ട്രീറ്റ് ജേര്‍ണലിന്റെ" മുന്നേറ്റം ആവേശകരമാണ്. സിഎന്‍ബിസിയും സ്റ്റാര്‍ ന്യൂസും ഫോക്സ് ന്യൂസും എബിസി ചാനലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നത് കോര്‍പറേറ്റുകളുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ വേണ്ടിയാണെന്ന് അമേരിക്കയിലെ സാധാരണക്കാര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. മാന്‍ഹാട്ടനിലെ ദൗത്യം വിജയിച്ചതോടെ വാഷിങ്ടണിലും പത്രത്തിന്റെ പതിപ്പ് ഇറക്കി. ലാറ്റിനമേരിക്കന്‍ കുടിയേറ്റക്കാരുടെ കോളനികളില്‍ സ്പാനിഷ് പതിപ്പിന് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് ലെവിറ്റിന് പറയുന്നു. വംശത്തിനും വര്‍ണത്തിനും അതീതമായ പ്രശ്നങ്ങളാണ് പ്രക്ഷോഭത്തില്‍ ഉയര്‍ത്തുന്നതെങ്കിലും സാധാരണക്കാരുടെ ഭാഷയില്‍ സംസാരിക്കാനാണ് പത്രത്തിന്റെ ചുമതലക്കാര്‍ ശ്രമിക്കുന്നത്. പത്രത്തിന് നല്കിയ പേരുതന്നെ പ്രതീകാത്മകമാണ്. അമേരിക്കന്‍ മുതലാളിത്തത്തിന്റെ അനൗദ്യോഗിക ജിഹ്വയാണ് റുപെര്‍ട്ട് മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള "ദി വാള് സ്ട്രീറ്റ് ജേര്‍ണല്‍". കോര്‍പറേറ്റ് ആര്‍ത്തിക്കും ഇതിന് ഒത്താശചെയ്യുന്ന വാള് സ്ട്രീറ്റിന്റെ കുറ്റകൃത്യങ്ങള്‍ക്കും എതിരായ പ്രക്ഷോഭത്തിന്റെ പ്രചാരണമാധ്യമമെന്ന നിലയില്‍ ഈ സംരഭത്തിന് "ദി ഒക്യുപൈഡ് വാള് സ്ട്രീറ്റ് ജേര്‍ണല്‍" എന്ന പേരിട്ടത് അണിയറപ്രവര്‍ത്തകരുടെ ആശയവ്യക്തത വിളിച്ചറിയിക്കുന്നു. ഈ പേര് കൗതുകത്തിനുവേണ്ടി നല്‍കിയതല്ലെന്നും സ്വാഭാവികമായിത്തന്നെ മനസ്സില്‍ ഉദിച്ചതാണെന്നും പത്രാധിപരില്‍ ഒരാളായ അരുണ്‍ ഗുപ്ത പറയുന്നു. ആദ്യ മുഖപ്രസംഗത്തില്‍ ഇങ്ങനെ എഴുതി: "മുതലാളിത്തത്തിന്റെ ഭദ്രാസനത്തെ രണ്ടാഴ്ചയായി ദരിദ്രജനങ്ങള്‍ സാമ്പത്തികപ്രഭുക്കളില്‍നിന്നും അവരുടെ കിങ്കരന്മാരായ പൊലീസില്‍നിന്നും പിടിച്ചെടുത്തിരിക്കുന്നു". "ദി ഒക്യുപൈഡ് വാള്‍സ്ട്രീറ്റ് ജേര്‍ണലിന്റെ" വിജയത്തില്‍ ആവേശംകൊണ്ട് പ്രക്ഷോഭകര്‍ പറയുന്നു: "പത്രം മരിക്കുമെന്നൊക്കെ ചിലര്‍ പറയുന്നു. എന്നാല്‍ , മഷിയും എഴുത്തും ഒരിക്കലും അവസാനിക്കില്ല. വെബ്സൈറ്റുകള്‍ വന്നുപോകും. അതേസമയം, ജനങ്ങളുടെ പത്രത്തിന്റെ ശക്തി മറ്റൊന്നിനുമില്ല. നൂറു വര്‍ഷം കൂടിയെങ്കിലും പത്രത്തിന്റെ സ്വാധീനം ഇന്നത്തെ നിലയില്‍ തുടരും". അമേരിക്കയിലെ 99 ശതമാനം ജനങ്ങള്‍ക്കുവേണ്ടിയുള്ള പ്രക്ഷോഭത്തിനാണ് തുടക്കമിട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ രാജ്യവ്യാപകമായി "ദി ഒക്യുപൈഡ് വാള്‍സ്ട്രീറ്റ് ജേര്‍ണലിന്റെ" പ്രസിദ്ധീകരണം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറപ്രവര്‍ത്തകര്‍ . തല്ക്കാലം സൗജന്യമായി വിതരണംചെയ്യുന്ന പത്രത്തിന്റെ പ്രസിദ്ധീകരണം നിലനിര്‍ത്താന്‍ ആവശ്യമായ തീരുമാനങ്ങള്‍ ഉടന്‍തന്നെ ഉണ്ടാകുമെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. പത്രത്തിനെതിരെ സംഘടിതമായ ആക്രമണം പ്രതീക്ഷിക്കുന്നതിനാല്‍ അതീവരഹസ്യമായാണ് അണിയറനീക്കങ്ങള്‍ . ആഗോളമാധ്യമങ്ങള്‍ പ്രക്ഷോഭത്തിന് ആദ്യം ഒട്ടുംതന്നെ ചെവികൊടുത്തില്ല. സെപ്തംബര്‍ അവസാനവാരം മൊത്തം വാര്‍ത്താ കവറേജിന്റെ രണ്ടു ശതമാനം മാത്രമായിരുന്നു സമരത്തിന് നല്‍കിയത്. ഒക്ടോബര്‍ ആദ്യമായപ്പോള്‍ ഇത് ഏഴു ശതമാനമായി. ഇവിടെയും ബദല്‍മാധ്യമങ്ങളുടെ സ്വാധീനമുണ്ട്. വാര്‍ത്തകള്‍ പുറത്തുവരാന്‍ തുടങ്ങിയതോടെ കുത്തകമാധ്യമങ്ങള്‍ക്ക് ഇത് അവഗണിക്കാന്‍ കഴിയാതെയായി.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com