tag:blogger.com,1999:blog-2128859103258265367.post3021116040320165769..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: എന്നും സഹോദരതുല്യന്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-27075150292765385422012-01-26T23:25:35.129+05:302012-01-26T23:25:35.129+05:30അമ്പതുകളുടെ തുടക്കത്തില്‍ തൃശൂരില്‍ നടന്ന വിദ്യാഭ്...അമ്പതുകളുടെ തുടക്കത്തില്‍ തൃശൂരില്‍ നടന്ന വിദ്യാഭ്യാസ സമ്മേളനത്തിലാണ് ഞാന്‍ സുകുമാറിനെ ആദ്യം കാണുന്നത്. മെക്കാളെയുടെ വിദ്യാഭ്യാസസമ്പ്രദായത്തെ അടിമുടി വിമര്‍ശിച്ച തായാട്ട് ശങ്കരന് വിദ്യാഭ്യാസമേഖലയില്‍ ഗാന്ധിയന്‍ദര്‍ശനങ്ങള്‍ നടപ്പാക്കേണ്ടതിന്റെ അനിവാര്യതയെപ്പറ്റി സംസാരിച്ചതിനുശേഷമാണ് ഞാന്‍ സംസാരിച്ചത്. മെക്കാളെയുടെ ആശയങ്ങള്‍ക്ക് ചില ഗുണങ്ങളുണ്ടെന്നും സ്വാതന്ത്ര്യസമരത്തിന്റെ നേതൃസ്ഥാനംവഹിച്ച ഗാന്ധി അതിന്റെ ഗുണഭോക്താവാണെന്നും ഞാന്‍ പറഞ്ഞത് സുകുമാറിനെ ചൊടിപ്പിച്ചു. രോഷാകുലനായി സംസാരിച്ച അദ്ദേഹം എന്നെ "ഗര്‍ദഭം" (കഴുത) എന്ന് വരെ പരാമര്‍ശിച്ചു. പക്ഷേ സമ്മേളനത്തിനുശേഷം ഞങ്ങള്‍ ഒന്നിച്ച് കാപ്പികുടിക്കാന്‍ പോയി. "നല്ല ഭക്ഷണം കഴിക്കുന്നതില്‍ ഞങ്ങള്‍ക്ക് എതിര്‍പ്പില്ല"-എന്ന് ഞാന്‍ സുഹൃത്തുക്കളോട് പറഞ്ഞു. തുടര്‍ന്ന് കാലടിയില്‍ നടന്ന സാഹിത്യസമ്മേളനത്തില്‍ സുകുമാറിന്റെ വാദഗതികളെ അനുകൂലിച്ച് ഞാന്‍ സംസാരിച്ചു. പിന്നീട് സാഹിത്യകാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്ന ചില കത്തുകള്‍ അങ്ങോട്ടും ഇങ്ങോട്ടും അയച്ചു. തലശേരിയിലെ സാഹിത്യസമ്മേളനങ്ങള്‍ക്ക് സുകുമാര്‍ എന്നെയും, ആലപ്പുഴയിലും പരിസരങ്ങളിലുമുണ്ടാകുന്ന സമ്മേളനങ്ങള്‍ക്ക് ഞാന്‍ സുകുമാറിനെയും ക്ഷണിക്കുക പതിവായി. മൂത്തകുന്നത്ത് എസ്എന്‍എം ട്രെയിനിങ് കോളേജിന് പ്രിന്‍സിപ്പലിനെ ആവശ്യമുണ്ടെന്ന് ജസ്റ്റിസ് കെ കെ നരേന്ദ്രന് പറഞ്ഞപ്പോള്‍ ഞാന്‍ നിര്‍ദേശിച്ചത് സുകുമാറിന്റെ പേരാണ്. ആ സ്ഥാനം ഏറ്റെടുത്തശേഷം സുകുമാറും ഞാനും സഹോദരന്മാരെപോലെയാണ് കഴിഞ്ഞത്. വെളുപ്പാന്‍കാലം വരെ നീളുന്ന സാഹിത്യചര്‍ച്ചകളും സൗഹൃദസംഭാഷണങ്ങളും പതിവായി.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com