tag:blogger.com,1999:blog-2128859103258265367.post3108299515913472569..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: സാന്ത്വനം ഭീകരതയാവുമ്പോള്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-52484319986710108612010-11-23T13:19:31.873+05:302010-11-23T13:19:31.873+05:30വോട്ടിനേക്കാള്‍ വലുതാണ് നാടെന്ന ചിന്ത അനിവാര്യമായി...വോട്ടിനേക്കാള്‍ വലുതാണ് നാടെന്ന ചിന്ത അനിവാര്യമായിരിക്കുന്ന ഒരു കാലത്തിലൂടെയാണ് നാം കടന്നുപോവുന്നത്. ദേശീയവാദികളെന്നവകാശപ്പെടുന്നവര്പോലും കടുത്ത മതവര്ഗ്ഗീയശക്തികളുമായി തെരഞ്ഞെടുപ്പ്സഖ്യങ്ങള് ഉണ്ടാക്കുകയും അധികാരം പങ്കിടുകയും ചെയ്യുന്നുണ്ട്. സിപിഐ എം വിപ്ളവതീവ്രത കുറഞ്ഞ പാര്‍ട്ടിയായതിനാല്‍ അതില്‍ നിന്ന് പുറത്തുപോയി വിപ്ളവം എന്ന് ലേബലൊട്ടിച്ച ആളുകള്‍ വരെ യാതൊരു ലജ്ജയുമില്ലാതെ വര്‍ഗ്ഗീയശക്തികളുമായി ഐക്യമുണ്ടാക്കുന്നു. ഒഞ്ചിയത്തു പോലും രക്തസാക്ഷികളെ അപമാനിക്കുന്ന ഒരുതരം ദുഷിച്ച രാഷ്ട്രീയകൂട്ടായ്മ വിപ്ളവവാദികളുമായും വലതുപക്ഷവുമായും വര്ഗ്ഗീയവാദികളുമായും ഉണ്ടാക്കപ്പെട്ടിരിക്കുന്നു. ഈ രാഷ്ട്രീയസഖ്യം അസാധാരണമായി ഉരുത്തിരിഞ്ഞുവന്നതൊന്നുമല്ല. ബൂര്‍ഷ്വാസി അധികാരം നിലനിര്‍ത്താന്‍ ഏതു മാര്ഗ്ഗവുമവലംബിക്കും. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ നശിപ്പിക്കാന്‍ വേണ്ടിയാവുമ്പോള്‍ സ്വന്തം നികുംഭിലയിലെ എല്ലാ ആയുധങ്ങളും പ്രയോഗിക്കും. മാധ്യമങ്ങളെ നിരങ്കുശം ഉപയോഗിക്കും. വില്ക്കപ്പെടാന് തയ്യാറുള്ളവരാരെന്ന് അവര്‍ ഓരോ നിമിഷവും നിരീക്ഷിച്ചുകൊണ്ടിരിക്കും. ഇന്തോനേഷ്യയിലും മറ്റും നേരിട്ടുചെയ്ത കാര്യങ്ങള്‍ വിവിധ പക്ഷങ്ങളിലുള്ള മതതീവ്രവാദികളെ ഉപയോഗിച്ച് അവര്‍ ചെയ്തുതീര്‍ക്കും. ഫാസിസവും വര്‍ഗ്ഗീയതയുമെല്ലാം അവര്‍ക്ക് കേവലമായ ആയുധങ്ങളാണ്. ജനാധിപത്യവും ബൂര്‍ഷ്വാസിക്ക് കേവലമായ ഒരായുധമാണ്. നമ്മുടെ ഭരണഘടനയുടെ ആമുഖത്തിലുള്ള പരമാധികാരം, ജനാധിപത്യം, സെക്യുലറിസം, സോഷ്യലിസം എന്നിവയെല്ലാം ബൂര്‍ഷ്വാസിക്ക് അധികാരം നിലനിര്‍ത്തുന്നതിനുള്ള ഉപാധികളാണ്; അധികാരം നിലനിര്‍ത്തുന്നത് ചൂഷണം തുടരാനും ബൂര്‍ഷ്വാ-സാമ്രാജ്യതാല്പര്യങ്ങള് സംരക്ഷിക്കുന്നതിനുംവേണ്ടിയാണ്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com