tag:blogger.com,1999:blog-2128859103258265367.post320259340276731816..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ഫാസിസ്റ്റ് യുദ്ധവിജയത്തിന്റെ ഓര്മ പുതുക്കല്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-3770322075222040462011-05-09T07:15:54.301+05:302011-05-09T07:15:54.301+05:30ഔപചാരികമായി മുതലാളിത്തം പിന്തുടരുന്ന തെരഞ്ഞെടുപ്പ...ഔപചാരികമായി മുതലാളിത്തം പിന്തുടരുന്ന തെരഞ്ഞെടുപ്പ് തുടങ്ങിയ ജനാധിപത്യ പ്രക്രിയകള്‍പോലും ധനമൂലധനത്തിന്റെയും ഇടത്തട്ടുകാര്‍ ഭരിക്കുന്ന രാഷ്ട്രീയ വ്യവസ്ഥയുടെയും കീഴില്‍ നിരര്‍ഥകമാകുന്ന കാഴ്ചയാണ് നമ്മള് ഇന്ത്യയില്‍ കണ്ടുകൊണ്ടിരിക്കുന്നത്. എവിടെയും കടന്നുകയറി കാണാവുന്ന വിഭവങ്ങളെല്ലാം വെട്ടിപ്പിടിക്കുക, പ്രകൃതിയെ നശിപ്പിച്ച് ജനങ്ങളെയും ജന്തുജാലങ്ങളെയും ആട്ടിയിറക്കി വന്‍ വ്യവസായ സ്ഥാപനങ്ങള്‍ സ്ഥാപിച്ച് ഏതുവിധേനയും ലാഭംകൊയ്യുക, ഈ ലാഭം വന്‍തോതില്‍ ഊഹക്കച്ചവടത്തിലിറക്കുക. വികസിത മുതലാളിത്തത്തിന് സഹജമല്ലെന്ന് കരുതിയിരുന്ന ഈ പ്രാകൃത അധിനിവേശരീതി ഫാസിസത്തിലേക്കുള്ള ചൂണ്ടുപലകതന്നെയാണ്. ഊര്‍ജസ്രോതസ്സുകള്‍മാത്രം തേടിയുള്ള സാമ്രാജ്യത്വ യുദ്ധങ്ങളല്ല അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും ലിബിയയിലും സുഡാനിലുമെല്ലാം നടക്കുന്നത്. രാജ്യങ്ങളെതന്നെ ബോംബിട്ട് നശിപ്പിച്ച് അവയുടെ "പുനര്‍നിര്‍മാണ"മെന്ന പേരില്‍ ആഗോള ധനമൂലധനവ്യാപനം സാധ്യമാക്കുക എന്നതാണ് സമകാലിക സാമ്രാജ്യത്വത്തിന്റെ അതിജീവനതന്ത്രം. കഴിഞ്ഞ നൂറ്റാണ്ടില്‍ ഫാസിസം അതിന്റെ പ്രത്യേക ഇരകളായി തെരഞ്ഞെടുത്തത് ജൂതന്മാരെയും തൊഴിലാളി വര്‍ഗത്തെയുമായിരുന്നെങ്കില്‍ ഇന്ന് സാമ്രാജ്യത്വത്തിന്റെ ശത്രുക്കള്‍ എല്ലാ അധിനിവേശവിരുദ്ധ ശക്തികളുമാണ്.

ചരിത്രം ഒരിക്കലും അതുപടി ആവര്‍ത്തിക്കില്ലെന്ന് നമുക്കറിയാം. ഫാസിസവും അതുവഴി എവിടെയും പുനരവതരിക്കില്ല. ഇന്ത്യയില്‍തന്നെ മതനിരപേക്ഷ കക്ഷിയെന്ന് അവകാശപ്പെടുന്ന ഭരണ കോണ്‍ഗ്രസും മുസ്ലിംവിരുദ്ധത മുഖമുദ്രയായ മുഖ്യപ്രതിപക്ഷ കക്ഷിയായ ബിജെപിയും പങ്കിടുന്ന സാമ്രാജ്യത്വാനുകൂല വിദേശ സാമ്പത്തിക നയങ്ങള്‍ നമ്മുടെ ഫാസിസ്റ്റ് വിരുദ്ധ ശക്തികളുടെ മുന്നില്‍ അതിസങ്കീര്‍ണമായ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഇത് നേരിടണമെങ്കില്‍ ഫാസിസമെന്ന മനുഷ്യസംസ്കാരത്തെതന്നെ വിഴുങ്ങാനൊരുങ്ങിയ ഭീകരജന്തുവിന്റെ ജനനവും വളര്‍ച്ചയും പുതിയ തലമുറ അറിഞ്ഞേ മതിയാകൂ. അല്ലാത്തപക്ഷം പഴയ വിപത്ത് പുതിയ രൂപത്തില്‍ അവതരിക്കുമ്പോള്‍ നമുക്ക് അതിനെ തിരിച്ചറിയാന്‍കൂടി കഴിഞ്ഞെന്നുവരില്ല. അറുപത്താറുവര്‍ഷം മുമ്പ് ഫാസിസത്തിനെതിരായ വിജയത്തിന്റെ ഉജ്വല നിമിഷത്തിലും ജര്‍മന്‍ നാടകകൃത്തും കവിയും കമ്യൂണിസ്റ്റ് പോരാളിയുമായ ബ്രഹ്ത് ലോകത്തിന് മുന്നറിയിപ്പ് നല്‍കിയത് ഇത്തരമൊരു രണ്ടാം വരവിനെക്കുറിച്ചായിരുന്നു.

"ഈ വിഷക്കനി വിളഞ്ഞ മണ്ണ് ഇന്നും ഊഷരമാണ്
ഈ ജന്തുവിനെപ്പെറ്റ കൊടിച്ചിപ്പട്ടി
അതേ ഗര്‍ഭപാത്രവും പേറി കാമാര്‍ത്തയായി
ഇണയെ അന്വേഷിച്ച് ഇപ്പോഴും ഇറങ്ങിനടപ്പുണ്ട്."വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com