tag:blogger.com,1999:blog-2128859103258265367.post335515101135311369..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ചരിത്രത്തിന്റെ ഉദ്ഖനനത്തെ ഭയക്കുന്ന ആര്എസ്എസ്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-32857147788465185272012-01-04T21:00:18.586+05:302012-01-04T21:00:18.586+05:30മനുഷ്യോല്പത്തിക്കുശേഷം എത്രയോ കാലം പിന്നിട്ടിട്ടാ...മനുഷ്യോല്പത്തിക്കുശേഷം എത്രയോ കാലം പിന്നിട്ടിട്ടാണ് ഭാഷകളും ലിപികളും ഉണ്ടാകുന്നത്! അതിനും ശേഷമാണല്ലോ ലിഖിത ചരിത്രം ഉണ്ടാകുന്നത്. അലിഖിത കാലത്തെ ചരിത്രം കണ്ടെത്താന്‍ ആധുനിക ചരിത്ര ഗവേഷകന്മാര് പ്രതിജ്ഞാബദ്ധരായി നീങ്ങുന്നുണ്ട്. പുരാതന ചരിത്രം കണ്ടെത്താന്‍ പ്രധാനമായും രണ്ട് മാര്‍ഗങ്ങള്‍ സ്വീകരിച്ച് കാണുന്നു. ഒന്ന് അക്കാലത്തെ സാഹിത്യ രചനകള്‍ -തലമുറകളായി വാഗ്രൂപത്തില്‍ ചുണ്ടോടുചുണ്ടായി കൈമാറിയതാണ്-ലഭ്യമാണെങ്കില്‍ അവയും ശിലാലിഖിതങ്ങളും പ്രതിമകളും മറ്റും. നമ്മുടെ കുട്ടനാട്ടിലെ കരുമാടിക്കുട്ടനും ചില കഥകള്‍ പറയാനുണ്ടായേക്കും. രണ്ടാമത്തെ ഇനം ഉദ്ഖനനം ചെയ്ത് മണ്ണിനടിയില്‍നിന്ന് കണ്ടെത്തുന്ന ചരിത്രാവശിഷ്ടങ്ങള്‍ ശാസ്ത്രീയമായി വിലയിരുത്തി എത്തിച്ചേരുന്ന നിഗമനങ്ങള്‍ . രണ്ടാമതു പറഞ്ഞ രീതിയിലാണ് കേരള കൗണ്‍സില്‍ ഫോര്‍ ഹിസ്റ്ററിക് റിസര്‍ച്ചസ് (കെസിഎച്ച്ആര്‍) കൃതഹസ്തനായ ഡോ. പി ജെ ചെറിയാന്റെ നേതൃത്വത്തില്‍ പറവൂരിലെ പട്ടണത്തില്‍ ഉദ്ഖനനത്തോടെ ആരംഭിച്ച് വിജയകരമായി മുന്നേറുന്നത്. ഈ കേരള പുരാതന ചരിത്രപഠനം കാലുഷ്യങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് ആരോപിക്കാന്‍ ആര്‍എസ്എസ് ധൈര്യപ്പെട്ടിരിക്കുന്നു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com