tag:blogger.com,1999:blog-2128859103258265367.post3487371193460364631..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ജനത്തെ വടിയാക്കുന്ന "അതിരാത്ര"ശാസ്ത്രംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-45229525942791093302011-06-16T23:16:49.491+05:302011-06-16T23:16:49.491+05:30ഏപ്രില്‍ മാസം പാഞ്ഞാള്‍ നടന്ന മാസ് ഹിസ്റ്റീരിയാ പേ...ഏപ്രില്‍ മാസം പാഞ്ഞാള്‍ നടന്ന മാസ് ഹിസ്റ്റീരിയാ പേക്കൂത്തില്‍ നിന്ന് ഇപ്പോള്‍ ശാസ്ത്രീയ "ഗുണ്ടുകള്‍" നിര്‍ത്താതെ പൊഴിയുന്ന കാലമാണല്ലോ. ആദ്യസെറ്റ് "ഗവേഷണക്കണ്ടെത്തലുകള്‍"പത്രങ്ങളിലൂടെ നമ്മുടെ മുന്നില്‍ അവതരിച്ചുകഴിഞ്ഞു, ഇക്കഴിഞ്ഞ ജൂണ്‍ 9-10 തീയതികളില്‍. കിണ്ടി-കുളം-കല്പടവ്-കാവിലമ്മ സംസ്കാരത്തിന്റെ ഫ്യൂഡല്‍ നൊസ്റ്റാള്‍ജിയ്ക്ക് കിട്ടുന്ന സുഖദമായ തലോടല്‍ മാത്രമല്ല, പാതഞ്ജല യോഗം കൊണ്ട് ക്യാന്‍സര്‍ ചികിത്സിക്കാന്‍ നടക്കുന്ന ന്യൂ ഏജ് ആള്‍ദൈവങ്ങളിലൂടെയും സോഫ്റ്റ്വെയര് കോഡെഴുതാന്‍ ലോകത്തേറ്റവും നല്ല ഭാഷ സംസ്കൃതമാണെന്ന് സായിപ്പ് പറഞ്ഞതിന്റെ കുളിര് പ്രസംഗിച്ച് നടക്കുന്ന നിയോബ്രാഹ്മണിക്കല്‍ ഹിന്ദുത്വരിലൂടെയും മധ്യവര്‍ഗ ഭാരതീയന്റെ ഇന്‍ഫീരിയോരി കോംപ്ലക്സിനു കിട്ടുന്ന സമാശ്വാസവും അതിരാത്രക്കൂത്തിനോടുള്ള പത്രലോകത്തിന്റെ അനുഭാവത്തോട് ചേര്‍ത്ത് വായിക്കാവുന്നതാണ്.<br /><br />ഈ സാംസ്കാരികവിജൃംഭനത്തില്‍ ശാസ്ത്രീയതയ്ക്ക് എന്ത് സ്ഥാനം? 3,800 ഡിഗ്രി സെല്‍ഷസ് വരെ യാഗാഗ്നിക്ക് ചൂടുണ്ടായി എന്ന് നമ്പൂരിവര്യന്മാരായ "ശാസ്ത്ര-അജ്ഞര്‍" തട്ടിമൂളിക്കുമ്പോള്‍ "സാറേ, സ്വല്പം വിട്ട് പിടി" എന്ന് പറയാനുള്ള ബോധം പൂര്‍വസൂരികളുടെ "ടെക്നോളജിക്കല്‍ ബ്രില്യന്‍സില്‍" അന്തം വിട്ട് വായപൊളിച്ചിരിക്കുന്ന പത്രപുംഗവര്‍ക്കും ജേര്‍ണലിസ്റ്റ് ട്രെയിനികള്‍ക്കും ഇല്ലെങ്കില്‍ അവരെ കുറ്റം പറയുന്നതെങ്ങനെ ? മഹാത്മാഗാന്ധി സര്‍വകലാശാലയിലെയും കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയിലെയും നമ്പൂരി-നായര്‍-മേനോന് സംഘമാണ് യാഗശാലയുടെ മൂലയ്ക്ക് നട്ട നാലു കുരു "വേഗം വളര്‍ന്ന" അതിപ്രാചീന കാര്‍ഷിക ടെക്നോളജിയുടെ പുനരാവിഷ്കൃത വിജയം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ഓടവെള്ളം തീര്‍ത്ഥമായ് മോന്തുക കൈരളീ...വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com