tag:blogger.com,1999:blog-2128859103258265367.post355864418450034031..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ഇടതുപക്ഷത്തെക്കുറിച്ചുള്ള ചിന്തകൾവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger8125tag:blogger.com,1999:blog-2128859103258265367.post-60729089573017222382009-07-10T19:26:42.554+05:302009-07-10T19:26:42.554+05:30ഈ പോസ്റ്റ് നന്നായി. വിവരവിചാരത്തിന്റെ കമന്റുകളും. ...ഈ പോസ്റ്റ് നന്നായി. വിവരവിചാരത്തിന്റെ കമന്റുകളും. ഇവിടുത്തെ മാധ്യമങ്ങള്‍ ഈ ലേഖനം വായിച്ചപ്പോള്‍ ലാവലിന്‍, പി.ഡി.പി എന്നതില്‍ മാത്രമേ കണ്ണു പിടിച്ചുള്ളൂ. അവര്‍ക്ക് മനസ്സിലായത് അവര്‍ വാര്‍ത്തയും ആക്കി. :)ജനശക്തിhttps://www.blogger.com/profile/00344464799171885906noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-47543456120263433382009-07-10T17:27:51.864+05:302009-07-10T17:27:51.864+05:30അടുത്ത അസംബ്ളി ഇലക് ഷന് കഴിഞ്ഞാല്‍ ഇടതു പക്ഷം ത്...അടുത്ത അസംബ്ളി ഇലക് ഷന് കഴിഞ്ഞാല്‍ ഇടതു പക്ഷം ത്റിപുരയില് മാത്റമായി ചുരുങ്ങും അതിനു മുന്‍പ് പുട്ടടിക്കാനുള്ളതെല്ലം പുട്ടടിച്ചോളു ജയരാജ കൊടിയേരി പീ ശശി പിണറായി കൂട്ടുകാരെ

അല്‍പ്പമെങ്കിലും സീറ്റു തട്ടി എടുത്തു മാനം കാക്കാനായി മുരളീധരന് എന്ന ട്രോജന്‍ കുതിരയെ കൊണ്ഗ്രസിലേക്കു കടത്തി വിടാന്‍ നോക്കുക ചെന്നിത്തല മുഖ്യമന്ത്രി ആകാതെ ശ്രമിക്കുന്ന ഉമ്മന്‍ ചാണ്ടി ആണ്റ്റണി ഇതിനു സഹായിക്കുമെന്നു പ്രാര് ഥിക്കുകAnonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-33562659218266921432009-07-10T13:44:32.216+05:302009-07-10T13:44:32.216+05:30നഗരങ്ങളിലെ മദ്ധ്യവര്‍ഗം മാറിയാലുള്ള ഈ നഷ്ടം യഥാര്...നഗരങ്ങളിലെ മദ്ധ്യവര്‍ഗം മാറിയാലുള്ള ഈ നഷ്ടം യഥാര്‍ത്ഥമാണെങ്കിലും, ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരായ പ്രതിരോധത്തിലൂടെ കര്‍ഷകജനസാമാന്യത്തിന്റെ പിന്തുണ കൂടുതലായി നേടിക്കൊണ്ട് ഇതിനെ മറികടക്കാനാകും എന്നതു് സാധാരണ നിലയില്‍ ശരിയാണു്.

കര്‍ഷക ജന സാമാന്യം നവലിബറല്‍ നയങ്ങളുടെ ഫലമായി കടുത്ത ദുരിതം പേറുന്ന ഇരകളാണിന്നും.
പക്ഷെ, അവരും അവരുടെ രോഷം ഇടതു് പക്ഷത്തിനെതിരെ തന്നെ പ്രയോഗിച്ചതായി വേണമല്ലൊ കരുതാന്‍. ഉദാഹരണം വയനാട്ടിലെ കൃഷിക്കാര്‍ തന്നെ. ആത്മഹത്യ അവസാനിപ്പിക്കുകയും ആശ്വാസം എത്തിക്കുകയും ചെയ്തതു് ഇടതു് പക്ഷം. വലതു് പക്ഷം ആത്മഹത്യ നടന്നതായിപ്പോലും അംഗീകരിക്കാത്തവരായിരുന്നു. ഇന്നും മറ്റു് സംസ്ഥാനങ്ങളില്‍ ആത്മഹത്യ തുടരുന്നു. എന്നിട്ടും ഇടതു് പക്ഷ നയങ്ങള്‍ കാണാനും അംഗീകരിക്കാനും കഴിയാത്തത്ര ഗതികേടിലാണു് കൃഷിക്കാരെ സാമ്രാജ്യത്വ ചുഷണം കൊണ്ടെത്തിച്ചിരിക്കുന്നതു്.

മുതലാളിത്ത ഭരണഘടനയ്ക്കുള്ളില്‍ നിന്നു കൊണ്ടു് ഭരണം നടത്തുന്ന ഇന്നത്തെ ഘട്ടത്തില്‍, യഥാര്‍ത്ഥ ബദലുകള്‍ നടപ്പാക്കാനുള്ള സംവിധാനമില്ലെന്നും സ്ഥായിയായ പ്രശ്ന പരിഹാരം സാധ്യമല്ലെന്നും താല്കാലികാശ്വാസം മാത്രമേ സാദ്ധ്യമാകൂ എന്നുമുള്ള സത്യം കൃഷിക്കാരെ ബോദ്ധ്യപ്പെടുത്തിക്കൊണ്ടേ ഇടതു് പക്ഷത്തിനു് മുന്നേറാനാവൂ. ഒന്നും ചെയ്യാനാവില്ല എന്ന നിരാശാവാദത്തിലേയ്ക്കു് പോകാതെ, നിലവിലുള്ള സാഹചര്യത്തില്‍ സാദ്ധ്യമായ, പരിമിതവും എന്നാല്‍ വളരെ നിര്‍ണ്ണായകവുമായ ആശ്വാസം, മുതലാളിത്ത മാര്‍ഗങ്ങളിലൂടെ തന്നെ, അതിന്റെ ഉപകരണങ്ങളുപയോഗിച്ചു് തന്നെ ജനങ്ങള്‍ക്കെത്തിക്കുക എന്ന കടമയാണു് ഇടതു് പക്ഷം അവരെ അധികാരം ഏല്പിക്കുമ്പോള് ഏറ്റെടുക്കുന്നതു്. എന്നാല്‍, അതിനെ, ഒരേ സമയം പ്രാകൃത ഫ്യൂഡല്‍ പക്ഷത്തു് നിന്നും കടുത്ത ഇടതു് പക്ഷ നിലപാടില്‍ നിന്നും എതിര്‍ത്തു കൊണ്ടും അപലപിച്ചുകൊണ്ടുമാണു് ബംഗാളില്‍ സിങ്ഗൂരും നന്ദിഗ്രാമും സൃഷ്ടിച്ചെടുത്തതു്.

ഇതില്‍ നിന്നു് പഠിക്കുന്ന പാഠം അത്തരം പരിപാടികളേറ്റെടുക്കേണ്ടതില്ലെന്നതായാല് താല്കാലികാശ്വാസം പോലും എത്തിക്കാന്‍ കഴിയാതാകുകയാണു് ഫലം. അതേ സമയം, സ്വകാര്യ ഉടമസ്ഥതയ്ക്കു് പകരം സഹകരണ ഉടമസ്ഥത പരീക്ഷിക്കപ്പെടേണ്ടതായിരുന്നു എന്ന സൂചനയാണു് ലേഖനത്തില്‍ കാണുന്നതു്. വിസ്മയ പാര്‍ക്കിന്റെ അനുഭവം നമുക്കുണ്ടല്ലോ ? അതിനെതിരെ നമ്മുടെ സമൂഹത്തില്‍ നടക്കുന്ന പ്രചരണം കാണാതെ പോകണ്ട. ഈ തെരഞ്ഞെടുപ്പില്‍ അതു് നേരിട്ടൊരു വിഷയമായില്ലെങ്കിലും ഇടതു് പക്ഷം സമ്പത്തു് കയ്യാളുന്നവരായി മാറിയെന്ന പൊതു വികാരം സൃഷ്ടിക്കുന്നതിലേയ്ക്കും അതുപയോഗിച്ചു് ഇടതു് പക്ഷത്തെ അവമതിക്കുന്നതിലേയ്ക്കും കൊണ്ടെത്തിച്ചിട്ടുണ്ടു്.
സഹകരണ സ്ഥാപനമായാല്‍ തൊഴിലാളികളുടെ കൂട്ടുടമസ്ഥതയായാല് അതിനെ അംഗീകരിക്കാന്‍ നമ്മുടെ നഗരങ്ങളിലെ മദ്ധ്യ വര്‍ഗം തയ്യാറാകുമോ ?
സഹകരണ സംഘങ്ങള്ക്കാണു് സ്ഥലം വിട്ടു് കൊടുക്കേണ്ടിയിരുന്നതെങ്കില് മമതയുടെ സമരം ഉണ്ടാകുമായിരുന്നില്ലേ ?
അപ്പോഴും ഇടതു് പക്ഷം ഭരിക്കുന്ന സഹകരണ സംഘമെന്ന ആരോപണം ഉയരാമല്ലോ ?
ഇടതു് പക്ഷ തീവ്ര വാദികളും പരിസ്ഥിതി വാദികളും എതിര്‍പ്പുമായി രംഗത്തു് വരുമായിരുന്നില്ലേ ?

സിങ്ഗൂരും നന്ദിഗ്രാമും തുടങ്ങി ഇങ്ങു് ചെങ്ങറ വരെ ഭൂസമരവും പരിസ്ഥിതി മൌലികവാദവുമായി ഇറങ്ങിയിരിക്കുന്ന അതിവിപ്ളവകാരികളും ഫ്യൂഡല്‍ സോഷ്യലിസ്റ്റുകളും നവലിബറല്‍ ശക്തികളുമായി കൂട്ടുകൂടുന്നതും ഫലത്തില്‍ ഇതേ നവലിബറല്‍ നയങ്ങളുടെ വക്താക്കളായി മാറുന്നതും നാം കാണുന്നുണ്ടല്ലോ ?

ഇവിടെ, പ്രശ്നം സങ്കീര്‍ണ്ണമാണു്. അങ്ങിനെയായതു് സ്വാഭാവികവുമാണു്. സോഷ്യലിസ്റ്റു് നയം നടപ്പാക്കാനുള്ള അധികാരമില്ല. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും ഇന്ത്യയിലെ സ്റ്റേറ്റുകളും തമ്മിലും താരതമ്യം ശരിയല്ല. ഇവിടെ എന്തു് ചെയ്താലും ഏതെങ്കിലും ഭാഗത്തു് നിന്നു് എതിര്‍പ്പുണ്ടാകും. അതു് നേരിട്ടും ജനങ്ങളെ ബോധ്യപ്പെടുത്തിയും മാത്രമേ ഇടതു് പക്ഷത്തിനു് മുന്നേറാനാവുകയുള്ളു. ജനങ്ങളില്‍ കുറെപ്പേര് ഒന്നു് മാറി വോട്ടു് ചെയ്തു് പോയി എന്നതു് കൊണ്ടു് ഉടനെ ആരോപണ പ്രത്യാരോപണങ്ങളുമായി ഇറങ്ങേണ്ട ആവശ്യമൊന്നുമില്ല. പരാജയത്തിനു് കാരണമായി ഇല്ലാത്ത തെറ്റും കണ്ടെത്തി തിരുത്തുമെന്ന ബൂര്‍ഷ്വാ ശൈലിയൊന്നും ഇവിടെ പ്രസക്തവുമല്ല. ഇല്ലാത്ത കുറ്റം കണ്ടെത്തി നടത്തുന്ന പരസ്പരാരോപണങ്ങളാണു് ഇന്നു് ഇടതു് പക്ഷത്തിന്റെ ക്ഷീണത്തിനു് കാരണം.
തെരഞ്ഞെടുപ്പു് പരാജയം ഇടതു് പക്ഷത്തിന്റെ നിലപാടുകളുടെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നതേയുള്ളു എന്ന ആത്മവിശ്വാസത്തോടെ ജനങ്ങളോടൊപ്പം ഒരുമിച്ചു് നില്കുകയാണു് വേണ്ടതു്.

ലാറ്റിനമേരിക്കന്‍ മുന്നേറ്റത്തേക്കാള്‍ വേഗത്തില്‍ ഇവിടെ മുന്നേറ്റമുണ്ടാക്കാന്‍ ഇടതു് പക്ഷത്തിനു് കഴിയണമെങ്കില്‍ ഈ അസ്ഥാനത്തുള്ള വേവലാതി ഒഴിവാക്കുകയാണു് വേണ്ടതു്.Vivara Vicharamhttps://www.blogger.com/profile/08289608330945893481noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-57486031993871601522009-07-10T12:29:56.869+05:302009-07-10T12:29:56.869+05:30നഗരങ്ങളിലെ മദ്ധ്യവര്‍ഗം നവലിബറല്‍ നയങ്ങളോടു് കാട്ട...നഗരങ്ങളിലെ മദ്ധ്യവര്‍ഗം നവലിബറല്‍ നയങ്ങളോടു് കാട്ടുന്ന ആഭിമുഖ്യത്തിലടങ്ങിയിരിക്കുന്ന അഴിമതി അവരിലുണ്ടാക്കുന്ന കുറ്റ ബോധത്തില്‍ നിന്നാണു് മറ്റു് കാര്യങ്ങളിലെല്ലാം അഴിമതി ആരോപിക്കാനും കണ്ടത്താനും അത്തരത്തില്‍ തങ്ങളുടെ അഴിമതിക്കു് മറയിടാനും ഈ വിഭാഗം ശ്രമിക്കുന്നതു്.

അതിന്റെ ഭാഗമായാണു് ലാവ്ലിന് കാര്യത്തില്‍ ഉയര്‍ത്തപ്പെട്ട അഴിമതി ആരോപണത്തോടും ഈ വിഭാഗങ്ങള്‍ക്കു് ഇക്കാര്യത്തില്‍ ഇടതു് പക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ കാലത്തു് അഴിമതി നടന്നിട്ടില്ലെന്നറിയുമെങ്കിലും നവലിബറല്‍ നയങ്ങളുടെ വക്താക്കള്‍ ഉയര്‍ത്തിയ ആരോപണമേറ്റെടുത്തു് അതുമായി താദാത്മ്യം പ്രാപിക്കാന്‍ മദ്ധ്യ വര്‍ഗത്തിനു് കഴിഞ്ഞതു്.

അതുകൊണ്ടാണു് ഇടതു് പക്ഷത്തിന്റെ നിലപാടു് അവര്‍ക്കു് തുകച്ചും വിശ്വാസ്യമാകാതിരുന്നതു്. ഇതെങ്ങനെ ഇടതു് പക്ഷത്തിന്റെ വീഴ്ചയാകും ?

അതേപോലെ തന്നെ, യഥാര്‍ത്ഥ മതേതരവാദികള്ക്കല്ല, മറിച്ചു്, മേല്‍പ്പറഞ്ഞ നവലിബറല്‍ നയങ്ങളുടെ പിറകേ പോയവര്ക്കാണു് ഇടതു് പക്ഷത്തിന്റെ പി ഡി പി യോടുള്ള ബന്ധം സ്വീകാര്യമാകാതിരുന്നതു്.Vivara Vicharamhttps://www.blogger.com/profile/08289608330945893481noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-51438131595465988632009-07-10T12:26:25.664+05:302009-07-10T12:26:25.664+05:30നഗരങ്ങളിലെ മദ്ധ്യ വര്‍ഗം ആഗോളവല്‍ക്കരണത്തിന്റെ തിക...നഗരങ്ങളിലെ മദ്ധ്യ വര്‍ഗം ആഗോളവല്‍ക്കരണത്തിന്റെ തിക്ത ഫലങ്ങള്ക്കിരയായിക്കഴിഞ്ഞിട്ടില്ലാത്തതിനാല് അവര്‍ ഇടതു് പക്ഷത്തോടു് ആഭിമുഖ്യമുള്ളവരായില്ല എന്ന വിലയിരുത്തലാണു് ഈ ലേഖലത്തിന്റെ കേന്ദ്ര ബിന്ദു.
പൂര്‍ണ്ണമായും അതിനോടു് യോജിക്കുന്നു.

നവലിബറല്‍ ആശയങ്ങളോടു് വിട്ടു് വീഴ്ച ചെയ്യണമെന്ന നഗരങ്ങളിലെ മദ്ധ്യ വര്‍ഗത്തിന്റെ നിലപാടു് ഒരു കാരണവശാലും ഇടതു് പക്ഷത്തിനു് സ്വീകാര്യമാവാന്‍ കഴിയില്ലെന്നതാണു് ഈ ലേഖനത്തിന്റെ സന്ദേശങ്ങളിലൊന്നു്.

അതു് തന്നെയാണല്ലൊ ഇവിടെ സംഭവിച്ചതു്, സാമ്രാജ്യത്വ നയങ്ങളെ ശക്തമായെതിര്‍ത്തു. തിരഞ്ഞെടുപ്പില്‍ പിന്നോട്ടടിയുണ്ടായി. അത്ര തന്നെ.സാമ്രാജ്യത്വ പ്രീണന നയങ്ങളുടെ തിക്ത ഫലം അനുഭവ വേദ്യമാകുന്ന മുറയ്ക്കു് അവര്‍ ശരി മനസിലാക്കുകയും നിലപാടു് മാറ്റുകയും ചെയ്തു കൊള്ളും.
അതിനെന്തിനാണു് ഇടതു് പക്ഷത്തിന്റെ വീഴ്ചകളില്‍ ഒഴിവു് കഴിവുകള്‍ കണ്ടെത്താനുള്ള ശ്രമവുമായി പുറപ്പെടുന്നതെന്നാണു് മനസിലാകാത്തതു് ?Vivara Vicharamhttps://www.blogger.com/profile/08289608330945893481noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-15811665540379839202009-07-10T09:48:50.120+05:302009-07-10T09:48:50.120+05:30Left’s stand on the SNC-Lavalin Deal carried littl...Left’s stand on the SNC-Lavalin Deal carried little credibility എന്നാണ് പട്നായ്കിന്റെ ലേഖനത്തില്‍ കണ്ടത്. അതു ‘സ്വതന്ത്ര’മായിട്ടായാലും അല്ലാതെ ആയാലും പരിഭാഷപ്പെടുത്തിയാല്‍ ‘എസ് എൻ സി ലാവ്ലിൻ ഇടപാടിലെ ഇടതുപക്ഷത്തിന്റെ നിലപാട് ഒട്ടും വിശ്വാസ്യത നേടിയില്ല’ എന്ന അര്‍ഥം കിട്ടുന്നതെങ്ങനെയാ സഗാക്കളേ. ഇടത് നിലപാടിന് തെല്ലും വിശ്വാസ്യത ഉണ്ടായിരുന്നില്ല എന്നല്ലേ അതിന്റെ പച്ചമലയാളം. അത്രയെങ്കിലും കൊടുത്തല്ലോ, ദാങ്ക്സ്.mirchy.sandwichhttps://www.blogger.com/profile/00086152502784464828noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-81847620376194305342009-07-10T09:00:02.320+05:302009-07-10T09:00:02.320+05:30Arunachal Pradesh Americayudey bhagam aanennu Amer...Arunachal Pradesh Americayudey bhagam aanennu America paranjathu kondu ADB vaaypa kurachanu Indiakku koduthathu ennu Communistukarey onnu ariyikkaney.വിന്‍സ്https://www.blogger.com/profile/09248419427024103157noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-10517473361311998942009-07-10T08:31:35.175+05:302009-07-10T08:31:35.175+05:30ഇടതുപക്ഷത്തിനേറ്റ തിരിച്ചടിയുടെ കാരണങ്ങള്‍ വിശകലനം...ഇടതുപക്ഷത്തിനേറ്റ തിരിച്ചടിയുടെ കാരണങ്ങള്‍ വിശകലനം ചെയ്യാനും അവര്‍ക്ക് തിരിച്ച് വരാന്‍ വേണ്ട ഉപദേശങ്ങള്‍ നല്‍കാനും മാധ്യമങ്ങള്‍ ധാരാളം സമയവും സ്ഥലവും ചെലവഴിക്കുന്നുണ്ട് . പക്ഷെ ഇതെല്ലാം കേന്ദ്രീകരിക്കുന്നത് ഒരു ബിന്ദുവിലാണ് എന്നത് പറയാതെ വയ്യ. ഇടതുപക്ഷം “സാമ്രാജ്യത്വ”ത്തെക്കുറിച്ചുള്ള “അകാരണമായ ഭീതി” ഉപേക്ഷിക്കണമെന്നാണവരെല്ലാം ആവശ്യപ്പെടുന്നത്. ഇതു പലപ്പോഴും നേരിട്ടും ( ഹിന്ദു പത്രവുമായുള്ള ഇന്റര്‍വ്യൂവില്‍ ലോര്‍ഡ് മേഘനാഥ് ദേശായി പറഞ്ഞപോലെയോ) മറ്റു ചിലപ്പോള്‍ വ്യംഗ്യമായും ആണ് സൂചിപ്പിക്കപ്പെടുന്നത്. ഇടതുപക്ഷം യു പി എ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കരുതായിരുന്നു എന്നു ചിലര്‍ പറയുന്നു. അമേരിക്കന്‍ സാമ്രാജ്യത്വവുമായി ഭാരതം ഏര്‍പ്പെടാന്‍ സാദ്ധ്യതയുള്ള തന്ത്രപരമായ സഖ്യത്തിക്കുറിച്ചുള്ള അഭിപ്രായ ഭിന്നതയെത്തുടര്‍ന്നാണ് ഇടതുപക്ഷം യു പി എ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത് എന്നതിനാല്‍, ഈ വാദം ഉയര്‍ത്തുന്നവര്‍ പറയാതെ പറയുന്നത് ഇടതുപക്ഷം സാമ്രാജ്യത്വ ഭീഷണിയെ പെരുപ്പിച്ചു കാണിക്കുന്നു എന്നു തന്നെയാണ്. മറ്റു ചിലരുടെ വാദമാകട്ടെ, ഈ ജനവിധി “വികസന”ത്തിനു വേണ്ടിയുള്ള ജനവിധി ആണെന്നതാണ്. അവരര്‍ത്ഥമാക്കുന്നത് ഇടതുപക്ഷത്തിനേറ്റ തിരിച്ചടി “വികസനം” ( നവലിബറല്‍ മാതൃകകള്‍ക്കകത്ത് നിന്നുകൊണ്ട് ബഹുരാഷ്ട്രക്കുത്തകകളുടെ നിക്ഷേപത്തിനായി സംസ്ഥാനങ്ങള്‍ തങ്ങളില്‍ തങ്ങളില്‍ മത്സരിച്ച് ) കൊണ്ടുവരുന്നതില്‍ അവര്‍ പരാജയപ്പെട്ടതു മൂലമാണെന്നാണ്. നവ ലിബറല്‍ മാതൃകകളെ ഇടതുപക്ഷം എതിര്‍ക്കുന്നത് ( ഈ എതിര്‍പ്പിന് സാമ്രാജ്യത്വ വിരുദ്ധതയുമായി അഭേദ്യമായ ബന്ധമുണ്ട്) കാലഹരണപ്പെട്ട ആശയങ്ങളുടെ തടവറയിലായതിനാലാണെന്നും അതിനാലാണവര്‍ക്ക് തിരിച്ചടിയുണ്ടായതെന്നുമാണ് ഈ വാദത്തിലൂടെ ചിലര്‍ പറയുവാന്‍ ശ്രമിക്കുന്നത്. മറ്റു ചിലര്‍ ഉയര്‍ത്തുന്ന വാദം കേന്ദ്രത്തില്‍ മതേതരവും സുസ്ഥിരവുമായ ഭരണം ഉണ്ടാകണമെന്ന ആഗ്രഹം മൂലം യു പി എ യ്ക്ക് അനുകൂലമായി ഒരു തരംഗം ഉണ്ടായി എന്നും ബി ജെ പി യുമായി മുമ്പ് സഖ്യമുണ്ടാക്കിയിട്ടുള്ള ചില കക്ഷികളുമായി ചേര്‍ന്ന് മൂന്നാം മുന്നണി കെട്ടിപ്പടുക്കാന്‍ ശ്രമിച്ചതിനാല്‍ അത് ഇടതുപക്ഷത്തെ വളരെ പ്രതികൂലമായി ബാധിച്ചു എന്നുമാണ്. ഇടതുപക്ഷം “മൂന്നാം മുന്നണിയിയിലെ” സഖ്യകക്ഷികളുമായി യാതൊരു തെരെഞ്ഞെടുപ്പ് ധാരണയുമുണ്ടാക്കാതെ ഒറ്റയ്ക്ക് മത്സരിക്കണമായിരുന്നു എന്നാണോ ഇതില്‍ നിന്നും നാം എത്തിച്ചേരേണ്ട നിഗമനം? ചിലര്‍ പറയുന്നത് അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ ഇടതുപക്ഷത്തിന് അതിന്റെ പ്രത്യയശാസ്ത്രധാരണകളിലെങ്കിലും ഉറച്ചു നില്ക്കാമായിരുന്നു എന്നാണ്. (എന്നാല്‍, അങ്ങനെ ചെയ്തിരുന്നുവെങ്കിലും ഇടതുപക്ഷത്തിനേറ്റ തെരെഞ്ഞെടുപ്പ് പരാജയം ഒഴിവാക്കാനാകുമായിരുന്നു എന്നു തോന്നുന്നില്ല). ഇനി അതല്ല, ആര്‍ക്കനുകൂലമായാണോ ഇത്തരം തരംഗങ്ങള്‍ വീശിയടിക്കുന്നത്, അവര്‍ക്കൊപ്പം ഇടതുപക്ഷം എല്ലായ്പ്പോഴും നിലകൊള്ളണം എന്നാണ് ഇതില്‍ നിന്നുമുണ്ടാകുന്ന അനുമാനം എങ്കില്‍ അതിന്റെ അര്‍ത്ഥം യു.പി.എയുടെ സ്ഥിരം സഖ്യകക്ഷിയാകുന്നതിനായി ഇടതുപക്ഷം തങ്ങളുടെ സാമ്രാജ്യത്വ വിരുദ്ധ സ്വഭാവം ഉപേക്ഷിക്കണമെന്നാണ് . ചുരുക്കത്തില്‍ ഇടതുപക്ഷത്തിനു ലഭിക്കുന്ന ഏറ്റവും സര്‍വസാധാരണമായ ഉപദേശം സാമ്രാജ്യത്വത്തെച്ചൊല്ലിയുള്ള അര്‍ത്ഥശൂന്യമായ ബഹളം വെക്കല്‍ നിര്‍ത്തണം എന്നാണ്.

പ്രൊഫസര്‍ പ്രഭാത് പട്നായിക്കിന്റെ പഠനീയമായ ലേഖനംവര്ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com