tag:blogger.com,1999:blog-2128859103258265367.post3591730489448461233..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: അന്റോണിയോ നെഗ്രി എന്തുകൊണ്ട് മാര്‍ക്സിസ്റ്റല്ല?വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-2093749005353692512012-04-23T22:12:57.943+05:302012-04-23T22:12:57.943+05:30നവലിബറലിസത്തിലെ മാര്‍ക്സിയന്‍ പ്രയോഗത്തിന്റെ ദാര്‍...നവലിബറലിസത്തിലെ മാര്‍ക്സിയന്‍ പ്രയോഗത്തിന്റെ ദാര്‍ശനികനായി അന്റോണിയോ നെഗ്രിയെന്ന ഇറ്റാലിയന്‍ എഴുത്തുകാരനെ വാഴ്ത്തിക്കൊണ്ട് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എന്‍ എം പിയേഴ്സണ്‍ ഒരു ലേഖന പരമ്പര എഴുതുകയുണ്ടായി. മാര്‍ക്സിസത്തെ യുക്തിസഹമായി നിരാകരിക്കുന്ന യാതൊരു തത്വചിന്തയും നാളിതുവരെ ഉദയം ചെയ്തിട്ടില്ല. എന്നാല്‍ മുതലാളിത്ത വ്യവസ്ഥയെ താത്വികമായും പ്രായോഗികമായും ചോദ്യം ചെയ്യുകയും ഒരു പുതിയ രാഷ്ട്രീയ വ്യവസ്ഥയെ മുന്നോട്ടുവെക്കുകയും ചെയ്തതാണ് മാര്‍ക്സിസത്തെ ഇന്നും പ്രസക്തമാക്കുന്നത്. മാര്‍ക്സ് പ്രവചിച്ച മുതലാളിത്ത സാമ്പത്തിക പ്രതിസന്ധി 2008 മുതല്‍ വീണ്ടുമെത്തിയത്, മാര്‍ക്സിസത്തെ കൂടുതല്‍ സാധൂകരിക്കുകയും, സോവിയറ്റ് തിരോധാനത്തിനുശേഷമുള്ള രണ്ടു പതിറ്റാണ്ടു പിന്നിടുമ്പോള്‍ പുതിയൊരു കരുത്ത് മാര്‍ക്സിസത്തിന് നല്‍കുകയും ചെയ്യുന്നു. അതിന്റെ ആവേശത്തിലും, പ്രത്യയശാസ്ത്രത്തെളിമയിലും ലോകമാസകലം മാര്‍ക്സിനെ കൂടുതല്‍ അറിയാനും പ്രയോഗിക്കാനും ശ്രമിക്കുമ്പോഴാണ് എന്‍ എം പിയേഴ്സണെപോലുള്ള അരാജകവാദികളുടെ, വികലവാദങ്ങള്‍ മാര്‍ക്സിസത്തിന്റെ ലേബലില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്. പിയേഴ്സണ്‍ ഉള്‍പ്പെടെ, സിപിഐ എമ്മില്‍നിന്നും പുറത്താക്കപ്പെട്ട അരഡസനോളം പേര്, ""സവിശേഷ ബുദ്ധിജീവികളെ""ന്ന താരപരിവേഷത്തോടെ മാധ്യമങ്ങളില്‍ ഇടം പിടിക്കുന്നുണ്ട്. മാര്‍ക്സിസ്റ്റ് പദാവലികളും പാഠങ്ങളും സന്ദര്ഭത്തില്നിന്നും അടര്‍ത്തിയെടുത്തു പ്രയോഗിക്കാനുള്ള വിരുതില്‍ ഇവരുടെ മാര്ക്സിസമൊതുങ്ങുന്നു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com