tag:blogger.com,1999:blog-2128859103258265367.post3670771885012975929..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: കുരിശും കിരീടവുംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-87408353148310069282010-12-23T22:46:55.110+05:302010-12-23T22:46:55.110+05:30കോണ്‍ഗ്രസ് ഐക്കും അതിന്റെ നേതൃത്വത്തിലുള്ള മുന്നണി...കോണ്‍ഗ്രസ് ഐക്കും അതിന്റെ നേതൃത്വത്തിലുള്ള മുന്നണിക്കും ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും എതിരെ പോരാടുന്ന രാഷ്ട്രീയ സംവിധാനമാണ് കേരളത്തിലെ എല്‍ഡിഎഫ്. ഈ അടിസ്ഥാനത്തില്‍ കേരളരാഷ്ട്രീയം കൈകാര്യംചെയ്യുമ്പോള്‍ മതസമൂഹങ്ങളോടും അവയുടെ അനുയായികളോടും ഉണ്ടാകേണ്ട മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് സമീപനം വളരെ മുമ്പേ വ്യക്തമാക്കിയിട്ടുള്ളതാണ്.<br /><br />മാര്‍ക്സിസം-ലെനിനിസത്തിന്റെ ദര്‍ശനം ഭൌതികവാദപരമാണ്. അതുകൊണ്ട് വിവിധ മതങ്ങളുടെ നേതാക്കളും കമ്യൂണിസ്റ്റുകാരുമായുള്ള ആശയപരമായ വൈരുധ്യം നിലനില്ക്കുന്നു. ഇതുപ്രകാരം ആശയവാദത്തിന്റെ ആശയങ്ങള്‍ക്കെതിരെ സദാ പോരാടാനുള്ള കടമ മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റുകള്ക്കുണ്ട്. പക്ഷേ, വൈരുധ്യാധിഷ്ഠിത ഭൌതികവാദത്തിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുക എന്നത് മാത്രമല്ല കമ്യൂണിസ്റുകാരുടെ കടമ. അതിനേക്കാള്‍ പ്രധാനമാണ് സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ മേഖലകളില്‍ നടത്തേണ്ടതും നടത്തുന്നതുമായ പ്രായോഗിക സമരം. അതിന് സഹായകരമായ നിലപാട് മതമേധാവികളില്‍ ഒരു വിഭാഗം എടുത്താല്‍ അവരുമായി സഹകരിക്കുക; ഇങ്ങനെ ആശയതലത്തിലെ സമരം ഉപേക്ഷിക്കാതെതന്നെ പ്രായോഗിക വിഷയങ്ങളില്‍ സഹകരിക്കാന്‍ കഴിയുന്നിടങ്ങളില്‍ സഹകരിക്കുക. ഇതാണ് കമ്യൂണിസ്റ് പ്രസ്ഥാനം നേരത്തെ മുതല്‍ സ്വീകരിച്ച സമീപനം. ഈ നിലപാടിനെ നിരാകരിക്കുന്ന വാദമുഖങ്ങള്‍ പ്രചരിപ്പിക്കാന്‍ സിപിഐ സംസ്ഥാന സെക്രട്ടറി ചന്ദ്രപ്പന്റെ ടിവി-വാരിക അഭിമുഖങ്ങളിലെ ചില പരാമര്‍ശങ്ങള്‍ പിന്തിരിപ്പന് മാധ്യമങ്ങള്‍ ദുരുപയോഗപ്പെടുത്തുന്നുണ്ട്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com