tag:blogger.com,1999:blog-2128859103258265367.post3681253502342826005..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ഇവരെയും മനുഷ്യരായി കാണണംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-52759809572753743872012-03-13T20:57:16.729+05:302012-03-13T20:57:16.729+05:30നിറഞ്ഞ പ്രതീക്ഷയോടെ ആയിരക്കണക്കിന് അന്യസംസ്ഥാന തൊഴ...നിറഞ്ഞ പ്രതീക്ഷയോടെ ആയിരക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികളാണ് കേരളത്തിലേക്ക് ഒഴുകിയെത്തുന്നത്. അവരെ സംബന്ധിച്ചിടത്തോളം കേരളം മിനി ഗള്‍ഫ് തന്നെ. സ്ഥിര ജോലി, മോശമല്ലാത്ത വേതനം, സ്വന്തം നാട്ടില്‍ സ്വപ്നം കാണാന്‍ കഴിയാത്ത ജീവിത ചുറ്റുപാട്- നിത്യവും കൂടുതല്‍ കൂടുതല്‍ ആളുകള്‍ എത്തുന്നതിന് പ്രത്യേക കാരണം ചികയേണ്ടതില്ല. എന്നാല്‍ , സ്വപ്നംകാണുന്നതുപോലുള്ള പളപളപ്പിലേക്കല്ല ബഹുഭൂരിപക്ഷം അന്യസംസ്ഥാന തൊഴിലാളികളും എത്തിപ്പെടുന്നത് എന്നതാണ് യാഥാര്‍ഥ്യം. മഴയെന്നോ രാത്രിയെന്നോ വെയിലെന്നോ നോക്കാതെ പതിനെട്ട് മണിക്കൂര്‍വരെ ജോലി. പ്രാഥമിക ആവശ്യങ്ങള്‍ക്കു പോലും സൗകര്യമില്ലാത്ത വൃത്തിഹീനമായ താമസസൗകര്യം. തൊഴില്‍ ഉടമകളുടെയും ഇടത്തട്ടുകാരുടെയും കൊടുംചൂഷണവും പീഡനവും- അതിദയനീയമാണ് ഇവരുടെ ജീവിതം. സാമൂഹ്യമായി ഏറെ പിന്നിലാണ് ഈ തൊഴിലാളികള്‍ . പ്രത്യേകിച്ച് ഒഡീഷ, ഛത്തീസ്ഗഢ്, ബിഹാര്‍ , യുപി തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ . നിരക്ഷരത, ഭാഷാപരമായ പ്രശ്നങ്ങള്‍ , തൊഴിലാളികളില്‍ അവശ്യംവേണ്ട അവബോധത്തിന്റെ കുറവ്, തൊഴില്‍ നിയമങ്ങളെക്കുറിച്ചുള്ള അജ്ഞത എന്നിവയെല്ലാം പ്രശ്നം കൂടുതല്‍ ദയനീയമാക്കുന്നു. തീര്‍ത്തും അടിമസമാനമായ ജീവിതംനയിക്കാന്‍ വിധിക്കപ്പെട്ടവരാണ് ഇന്ന് കേരളത്തിലുള്ള അന്യസംസ്ഥാന തൊഴിലാളികളില്‍ ഭൂരിഭാഗവും.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com