tag:blogger.com,1999:blog-2128859103258265367.post3742367104030465324..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: തിരുപ്പൂരിലെ ആത്മഹത്യകള്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-65492060349906663632011-01-16T12:50:35.400+05:302011-01-16T12:50:35.400+05:30കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ തമിഴ്നാട്ടിലെ തിര...കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ തമിഴ്നാട്ടിലെ തിരുപ്പൂരില്‍ വസ്ത്രനിര്‍മാണരംഗത്തെ തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളുമായ ആയിരത്തോളം പേര് ആത്മഹത്യ ചെയ്തു. പട്ടിണി, കഠിനാധ്വാനം, ലേ-ഓഫ്, വര്‍ധിച്ചുവരുന്ന കടം, ബ്ലെയ്ഡുകാരുടെ പീഡനം എന്നിവയെല്ലാം ആത്മഹത്യക്ക് കാരണമായി. വ്യാവസായിക രംഗത്ത് ഉയര്‍ന്ന വളര്‍ച്ചാനിരക്ക് നേടിയ ഒരു നഗരമാണ് തിരുപ്പൂര്‍. വസ്ത്രനിര്‍മാണ വ്യവസായത്തില്‍ നിന്നും റവന്യു വരുമാനം 2008 ല്‍ 80 ബില്യന്‍ രൂപയും 2009 ല്‍ 120 ബില്യന്‍ രൂപയും നേടി. എന്നാല്‍ ഈ മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ പരമദയനീയമായ ദിനങ്ങളാണ് തള്ളിനീക്കുന്നത്. മാസംതോറും 40 മുതല്‍ 50 വരെ ആത്മഹത്യകളാണ് നടക്കുന്നത്. 2010 സെപ്തംബറില്‍ അവസാനിച്ച രണ്ടു വര്‍ഷക്കാലയളവില്‍ 910 ആത്മഹത്യകള്‍ നടന്നു. തൊഴിലാളികളും കുടുംബാംഗങ്ങളും കുട്ടികളും ഇതില്‍ ഉള്‍പ്പെടും. 20 നും 40 നും ഇടയില്‍ പ്രായമുള്ളവരാണ് ഏറ്റവും കൂടുതല്‍ ആത്മഹത്യ ചെയ്തത്. 2009 ല്‍ നടന്ന ആത്മഹത്യകള്‍ 495. 2010 ല്‍ ആദ്യ ആറുമാസം 350 പേര് ആത്മഹത്യ ചെയ്തു. 2010 ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെ മാത്രം 250 ആത്മഹത്യകള്‍ നടന്നു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com