tag:blogger.com,1999:blog-2128859103258265367.post387908735389786142..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: വളര്‍ച്ച മുരടിച്ച ഇന്ത്യവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-15357134593011835072010-04-29T22:17:20.286+05:302010-04-29T22:17:20.286+05:30പോഷകാഹാരക്കുറവ്, ഒരു "നിശ്ശബ്ദ'' അത്യ...പോഷകാഹാരക്കുറവ്, ഒരു "നിശ്ശബ്ദ'' അത്യാഹിതം എന്ന നിലയില്‍, ദശലക്ഷക്കണക്കിന് ഇന്ത്യന്‍ കുട്ടികളുടെ ജീവന് അപകടത്തിലാക്കുകയാണ്. ഈ രാജ്യം നേരിടുന്ന പോഷകാഹാര പ്രതിസന്ധിയുടെ വലിപ്പവും തീവ്രതയും വെളിപ്പെടുത്തുന്ന നിരവധി വസ്തുതകളുണ്ട്. 5 വയസ്സ് തികയാത്ത ഏകദേശം ഇരുപത് ലക്ഷം കുട്ടികളാണ് പ്രതിവര്‍ഷം ഇന്ത്യയില്‍ മരിക്കുന്നത്. ഇതില്‍, പത്ത് ലക്ഷത്തില്‍ കൂടുതല്‍ കുട്ടികളും മരിക്കുന്നത് പോഷകാഹാരക്കുറവും പട്ടിണിയും കാരണമാണ്. മഹാരാഷ്ട്രയില്‍ മാത്രം (ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ സംസ്ഥാനമാണിത്) പോഷകാഹാരക്കുറവുമൂലം പ്രതിവര്‍ഷം 45,000 കുഞ്ഞുങ്ങള്‍ മരിക്കുന്നതായാണ് ലഭ്യമായ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പട്ടിണിയും പോഷകാഹാരക്കുറവും മൂലമുള്ള മരണങ്ങളില്‍ ഒരു ചെറിയ ഭാഗം മാത്രമേ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നുള്ളൂ എന്നതാണ് ഖേദകരം. മിക്കവാറും എല്ലാ കാലത്തും ശിശുമരണങ്ങളും പോഷകാഹാര ദാരിദ്ര്യം മൂലമുള്ള ദുരിതങ്ങളും ശ്രദ്ധിക്കപ്പെടാതെ പോവുകയാണ്. ലോകത്തില്‍ ഏറ്റവും അധികം പോഷകാഹാരക്കുറവ് അനുഭവിക്കുന്ന കുട്ടികള്‍ ഉള്ള രാജ്യമാണ് ഇന്ത്യ എന്ന റിപ്പോര്‍ട്ടിനെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് വിശേഷിപ്പിച്ചത് "ദേശീയ നാണക്കേട്'' എന്നാണ്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com