tag:blogger.com,1999:blog-2128859103258265367.post4079893439464341696..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ഭക്ഷ്യസുരക്ഷാ ബില്‍- ആശങ്കകളുയര്‍ത്തുന്ന അപാകതകള്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-35347146642069595142012-03-17T14:22:43.193+05:302012-03-17T14:22:43.193+05:30കേന്ദ്ര യു പി എ ഭരണകൂടം കൊട്ടും കുരവയുമായി പ്രഖ്യാ...കേന്ദ്ര യു പി എ ഭരണകൂടം കൊട്ടും കുരവയുമായി പ്രഖ്യാപിച്ചിരിക്കുന്ന ഭക്ഷ്യസുരക്ഷാ ബില്‍ ഒറ്റനോട്ടത്തില്‍ തന്നെ ഭക്ഷ്യസുരക്ഷ അര്ഹിക്കുന്നവര്ക്കാര്ക്കും അതിന്റെ ഗുണഫലം ലഭിക്കാനിടയില്ലെന്നു തോന്നിക്കുന്ന വിധമാണ്. ഭക്ഷ്യകാര്യ സ്റ്റേറ്റ് മന്ത്രി പ്രൊഫ കെ വി തോമസ് കേരള സന്ദര്‍ശന വേളയിലെല്ലാം ഉയര്‍ത്തിക്കാട്ടിയിരുന്നത് ഈ ബില്‍ ഒരു ചരിത്ര നേട്ടമാണെന്നാണ്. നിര്‍ദ്ദിഷ്ടബില്ലില്‍ ഉള്‍പ്പെടുത്താത്ത ഒന്നും തന്നെയില്ലെന്നതാണ് രസകരമായ വസ്തുത. ദാരിദ്ര്യ രേഖയ്ക്കു താഴെയുളളവര്‍ക്കെല്ലാം ഭക്ഷ്യധാന്യങ്ങള്‍ സപ്ലൈ ചെയ്യുക, ഭക്ഷ്യധാന്യങ്ങള്‍ക്കു നല്‍കേണ്ട വില, പട്ടിണിക്കാര്ക്കുളള ഭക്ഷണ വിതരണം, സംഭരണത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കല്‍, ഭക്ഷ്യോല്പാദന വര്‍ധനവു ലക്ഷ്യമാക്കിയുളള നിക്ഷേപം ഉയര്‍ത്തല്‍ എന്നിങ്ങനെ പോകുന്നു ലിസ്റ്റിലെ വ്യവസ്ഥകള്‍. ഭക്ഷ്യസുരക്ഷ സംബന്ധമായ ആശങ്കകള്‍ക്കെല്ലാം പരിഹാരമാകും എന്ന മിഥ്യാധാരണ പരത്താന്‍ തീര്‍ത്തും പര്യാപ്തമാകുന്ന വ്യവസ്ഥകളെല്ലാം ബില്ലിലുണ്ട്. എന്നാല്‍, ഇതുമാത്രം മതിയാകുമോ?വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com