tag:blogger.com,1999:blog-2128859103258265367.post4096946420205794621..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: അഴിമതി, അഴിമതി, സര്‍വ്വത്ര അഴിമതിവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-84749992881714469922010-12-15T16:12:51.869+05:302010-12-15T16:12:51.869+05:30നവലിബറല്‍ കാലഘട്ടത്തില്‍ അഴിമതിയുടെ അര്‍ത്ഥശാസ്ത്ര...നവലിബറല്‍ കാലഘട്ടത്തില്‍ അഴിമതിയുടെ അര്‍ത്ഥശാസ്ത്രം പുതിയ മാനങ്ങള്‍ കൈവരിച്ചിരിക്കുന്നു. ലൈസന്‍സ് കിട്ടുന്നതിനും ചട്ടങ്ങള്‍ മറികടന്ന് നേട്ടങ്ങളുണ്ടാക്കുന്നതിനും വേണ്ടി മുന്‍പ് വന്‍'ബിസിനസുകാര്‍ ഉന്നത തലത്തിലുള്ളവര്‍ക്ക് കൈക്കൂലി കൊടുക്കുകയായിരുന്നുവെങ്കില്‍ ഇന്ന് വന്‍ ബിസിനസ്സുകാരും കോര്‍പ്പറേറ്റുകളും നയങ്ങള്‍ തീരുമാനിക്കുന്നവരെന്ന സ്ഥിതിയിലേക്ക് മാറിയിരിക്കുന്നു. മന്ത്രി ആരുതന്നെ ആയാലും നയങ്ങള്‍ തന്നെ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്ന സ്ഥിതിയാണുള്ളത്. ടെലികോം വ്യവസായത്തിലായാലും, എണ്ണ-പെട്രോളിയം മേഖലയിലായാലും, ആണവ മേഖലയിലായാലും, പ്രതിരോധത്തിലായാലും കോര്‍പ്പറേറ്റുകളുടെ നേട്ടത്തിനായി ഇരുട്ടിവെളുക്കുംമുമ്പ് നയങ്ങള്‍ മാറ്റാമെന്ന സ്ഥിതിയാണിന്നുള്ളത്. സ്വകാര്യവല്‍ക്കരണവും നിയന്ത്രണം ഒഴിവാക്കലും നയങ്ങള്‍ തീരുമാനിക്കാനുള്ള കോര്‍പ്പറേറ്റുകളുടെ അധികാരത്തെ വന്‍തോതില്‍ വളര്‍ത്തിയിരിക്കുന്നു. എല്ലാ സ്ഥാപനങ്ങളും ഭരണകൂട ഏജന്‍സികളും വന്‍കിട മൂലധനത്തിന് വഴങ്ങിക്കൊടുക്കുകയാണ്. ഉന്നതങ്ങളില്‍ വിലയ്ക്കുവാങ്ങാവുന്ന സ്ഥിതിയും അഴിമതിയും ഉദാരവല്‍ക്കരണ പ്രക്രിയ വന്‍തോതില്‍ വികസിപ്പിച്ചിരിക്കുന്നു.<br /><br />അധികാരത്തിലുണ്ടായിരുന്ന ബി.ജെ.പി നിരവധി അഴിമതികളിലൂടെ ഗവണ്മെന്റും വന്‍ ബിസിനസ്സുകാരുമായുള്ള ഒരു അവിഹിതബന്ധം രൂപപ്പെടുത്തിയിരുന്നു. എന്നാല്‍, രണ്ടാം യു.പി.എ ആ അതിര്‍ത്തികളെയെല്ലാം ഉല്ലംഘിച്ചിരിക്കുന്നു. ഇന്ത്യക്ക് നാണക്കേടുണ്ടാക്കുന്നതില്‍ കോണ്‍ഗ്രസ്സും അതിന്റെ സഖ്യശക്തികളുമെല്ലാം എല്ലാ അതിര്‍ത്തികളും ലംഘിച്ചിരിക്കുന്നു.<br /><br />ഇന്നത്തെ നയങ്ങളുടെ ചട്ടക്കൂടിനകത്താണ് അഴിമതി വളരുകയും ശക്തിയാര്‍ജ്ജിക്കുകയും ചെയ്തതെന്നതിനാല്‍ പൊതുമുതല്‍ കൊള്ളയടിക്കുന്ന ഈ നയങ്ങള്‍ക്കെതിരായി പോരാടുകയും അതിനെ ചെറുക്കുകയും വേണം.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com