tag:blogger.com,1999:blog-2128859103258265367.post4143267092062468099..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: അഴിമതിക്കുവേണ്ടി അഴിമതിക്കാര്‍ നടത്തുന്ന അഴിമതി ഭരണംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-60134626680513834042012-05-19T22:55:44.119+05:302012-05-19T22:55:44.119+05:30അഴിമതി ഭരണനിര്‍വഹണത്തിന്റെ അവിഭാജ്യ ഘടകമാക്കി മാറ്...അഴിമതി ഭരണനിര്‍വഹണത്തിന്റെ അവിഭാജ്യ ഘടകമാക്കി മാറ്റുക. പിടിക്കപ്പെട്ടാല്‍ അന്വേഷണവും കോടതി മുമ്പാകെ വിചാരണയും അട്ടിമറിക്കുക. ഇത് യു ഡി എഫ് ഭരണകൂടം ഒരുകലയായി വികസിപ്പിച്ചെടുത്തിരിക്കുന്നു. ആ കലാരൂപത്തിന്റെ എക്കാലത്തെയും ഏറ്റവും മികച്ച ഉപജ്ഞാതാവാണ് താനെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തെളിയിച്ചിരിക്കുന്നു. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് അഞ്ഞൂറു കോടി രൂപയുടെ സൈന്‍ബോര്‍ഡ് അഴിമതി കേസ് അട്ടിമറിക്കാനുള്ള യു ഡി എഫ് സര്‍ക്കാരിന്റെ നീക്കം. ഉമ്മന്‍ചാണ്ടിക്കെതിരായ സൈന്‍ബോര്‍ഡ് അഴിമതിയാരോപണം പ്രതിപക്ഷത്തിന്റെ സൃഷ്ടിയല്ല. ഉമ്മന്‍ചാണ്ടിയുടേയും അതിനുമുമ്പ് എ കെ ആന്റണിയുടേയും മന്ത്രിസഭകളില്‍ അംഗമായിരുന്ന ടി എം ജേക്കബാണ് 2005 ല്‍ കേരള നിയമസഭയില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. സംസ്ഥാനത്തെ ദേശീയപാതകളിലും ഇതര പ്രധാന പാതകളിലും സൈന്‍ബോര്‍ഡ് സ്ഥാപിക്കുന്നതിനു കരാര്‍ നല്‍കിയതിലാണ് ക്രമക്കേടുകളും അഴിമതിയും നടന്നതായി ജേക്കബ് ആരോപണം ഉന്നയിച്ചത്. ഇപ്പോള്‍ വീണ്ടും അധികാരത്തില്‍ തിരിച്ചെത്തിയ ഉമ്മന്‍ചാണ്ടി ആ കേസ് പിന്‍വലിക്കാന്‍ ശ്രമംനടത്തുന്നു. ഇത് അഴിമതികളെ വെള്ളപൂശാനും നിയമവ്യവസ്ഥയെ അട്ടിമറിക്കാനും യു ഡി എഫും ഉമ്മന്‍ചാണ്ടിയും നടത്തിവരുന്ന പരിശ്രമ പരമ്പരകളുടെ ഏറ്റവും പുതിയ അധ്യായമാണ്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com