tag:blogger.com,1999:blog-2128859103258265367.post4360704568057394096..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: പൊന്നരിവാളമ്പിളിയില്...വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-26484253332806644252012-02-18T12:42:42.292+05:302012-02-18T12:42:42.292+05:30കൊല്ലത്തെ ചവറ തട്ടാശേരി സുദര്‍ശന തിയേറ്റര്‍ വലിയൊര...കൊല്ലത്തെ ചവറ തട്ടാശേരി സുദര്‍ശന തിയേറ്റര്‍ വലിയൊരു ചരിത്രസംഭവത്തിന് അരങ്ങൊരുക്കിയെന്നതിന് ഇന്ന് തെളിവൊന്നുമില്ല. തിയേറ്റര്‍ മാത്രമല്ല, ആ സ്ഥലവും തിരിച്ചറിയാനാവാത്ത വിധം മാറി. ഇപ്പോള്‍ അത് കച്ചവടകേന്ദ്രം. എന്നാല്‍ ഓലമേഞ്ഞ സുദര്‍ശനയില്‍ അറുപതാണ്ടു മുമ്പ് അരങ്ങേറിയ നാടകം കേരളത്തിന്റെ ചരിത്രമുന്നേറ്റത്തിന് സാക്ഷിയും സഹായിയും. 1952 ഡിസംബര്‍ ആറ് രാത്രി ഒമ്പത്. തിയേറ്ററിന്റെ അണിയറയില്‍ മണിമുഴങ്ങി. പിന്നീട് ഘനഗംഭീര ശബ്ദത്തില്‍ അനൗണ്‍സ്മെന്റ്-"നിങ്ങള്‍ ഉല്‍ക്കണ്ഠയോടെ പ്രതീക്ഷിച്ചിരിക്കുന്ന നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി നാടകത്തിന്റെ ഉദ്ഘാടനം ആരംഭിക്കുകയായി." നാടക ചരിത്രത്തിലെ മാത്രമല്ല, കേരളത്തിന്റെ സാമൂഹ്യപുരോഗതിയുടെ പന്ഥാവിലേക്കുള്ള മണിമുഴക്കം കൂടിയായിരുന്നു അത്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com