tag:blogger.com,1999:blog-2128859103258265367.post4402088013255378951..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: "മുരിക്കന്‍ പാഠം" മറ(യ്)ക്കുന്ന ചരിത്രംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger2125tag:blogger.com,1999:blog-2128859103258265367.post-519098381103258482011-07-31T22:35:50.343+05:302011-07-31T22:35:50.343+05:30ഐ.സി.എസ്.ഇ, ഏഴാം ക്ലാസിലെ മലയാള പാഠാവലിയില്‍ നിന്ന...ഐ.സി.എസ്.ഇ, ഏഴാം ക്ലാസിലെ മലയാള പാഠാവലിയില്‍ നിന്നും 'മുരിക്കന്‍' എന്ന ഭാഗം അടിയന്തരമായി മാറ്റണമെന്ന പിണറായി വിജയന്റെ ആവശ്യവും അതിനെ സാധൂകരിക്കാനുള്ള പാഠഭാഗം രചിച്ച ടി.ജെ.എസ്. ജോര്‍ജിന്റെ ശ്രമവും അടിസ്ഥാനരഹിതമാണ്.<br />ഇ.എം.എസിന്റെ ഭൂപരിഷ്ക്കരണ നിയമത്തെയും കമ്യൂണിസ്റ്റുകാരെയും പാഠഭാഗം അധിക്ഷേപിക്കുന്നു എന്നു പറയുന്ന പിണറായി വിജയനും കൂട്ടരും ഭൂപരിഷ്ക്കരണ നിയമത്തില്‍ കുട്ടനാട്ടിലെ പാടശേഖര ഭൂമിയെ ഒഴിവാക്കി എന്ന കാര്യം വിസ്മരിച്ചു. കായല്‍ നിലങ്ങള്‍ കൃഷിയിടമാക്കാമെന്ന മുരിക്കന്റെ ആശയത്തെ ഭൂപരിഷ്ക്കരണ നിയമം അട്ടിമറിച്ചു എന്നു പറയുന്ന ജോര്‍ജും ഇക്കാര്യം തിരിച്ചറിയേണ്ടിയിരിക്കുന്നു. പാഠഭാഗ രചയിതാവ് ജന്മിത്വത്തിന് സ്തുതി പാടുന്നു എന്നു പറയുന്ന കമ്യൂണിസ്റ്റുകാര്‍ 1960 ല്‍ രൂപംകൊണ്ടതും ഒടുവില്‍ 1970 ജനുവരി ഒന്നിന് പാസാക്കിയതുമായ കേരള ലാന്‍ഡ് റിഫോമ്സ് ആക്ട് ഒന്നുകൂടി വായിച്ചു നോക്കണം. വിപ്ലവത്തിന്റെ മേലങ്കി അണിഞ്ഞുകൊണ്ട് ജന്മിത്വത്തിനു സ്തുതി പാടുന്ന ഇത്തരമൊരു നിയമം മറ്റൊരിടത്തും ഉണ്ടായിട്ടില്ല.<br />ജന്മികളെ സഹായിക്കാന്‍ ഭൂമിയെ കൃഷിഭൂമിയെന്നും തോട്ടഭൂമിയെന്നും രണ്ടായി തിരിച്ചതും കുറച്ച് തരിശു ഭൂമി മാത്രം വില വാങ്ങിക്കൊണ്ട് കുടികിടപ്പുകാര്‍ക്ക് നല്കിയതും, അന്ന് വഞ്ചിക്കപ്പെട്ടവരുടെ ഇന്നത്തെ തലമുറ തിരിച്ചറിയുന്നുണ്ട്. ഏഴാം ക്ലാസില്‍ മുരിക്കന്‍ ജയിച്ചപ്പോള്‍ പിണറായി തോറ്റു എന്നാണ് ഇപ്പോഴത്തെ വിവാദം ചൂണ്ടിക്കാട്ടുന്നത്.Anonymoushttps://www.blogger.com/profile/06856398628919551432noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-62128617994564418132011-07-31T21:48:11.753+05:302011-07-31T21:48:11.753+05:30കുട്ടനാടന്‍ കായല്‍പ്പരപ്പും അവിടത്തെ പാവപ്പെട്ട മന...കുട്ടനാടന്‍ കായല്‍പ്പരപ്പും അവിടത്തെ പാവപ്പെട്ട മനുഷ്യരുടെ ജീവിതവും പുറംലോകത്തിന് എന്നും വിസ്മയമാണ്്. ജലസമൃദ്ധിയുടെ അനുഗ്രഹത്തിനൊപ്പം കലിയിളക്കങ്ങളും ജീവിതത്തിന്റെ ഇത്തിരിവട്ടത്തില്‍ ഏറ്റുവാങ്ങേണ്ടിവരുന്ന ജനത. മലയാളിയുടെ കാര്‍ഷികസംസ്കാരത്തിന്റെ പ്രകാശം ചൊരിയുന്ന ഭൂവിഭാഗം. നോക്കെത്താത്ത കായല്‍പ്പരപ്പിനെ പച്ചവിരിപ്പിന്റെ പാടങ്ങളാക്കി മാറ്റിയ മനുഷ്യാധ്വാനത്തിന്റെ തിരുശേഷിപ്പ്. കേരളത്തിന്റെ നെല്ലറയെന്ന അപരാപിധാനംകൊണ്ട് ചരിത്രകാരന്മാര് കുട്ടനാടിന്റെ വിസ്മയത്തെ പാടിപ്പുകഴ്ത്തി. നാടിനെ തീറ്റിപ്പോറ്റിയ കുട്ടനാടിന്റെ ഹരിതസമൃദ്ധി ഇപ്പോള്‍ പക്ഷേ ഓര്‍മകളില്‍ താലോലിക്കാനുള്ള ഗൃഹാതുരത്വമായി മാറുകയാണ്. ഇത്തരമൊരു അന്തരാളഘട്ടത്തില്‍ , അന്യമാകുന്ന കുട്ടനാടന്‍ പച്ചപ്പിനെപ്പറ്റി ആകുലതകള്‍ ഉണ്ടാവുക സ്വാഭാവികം. മലയാളികളൊക്കെ ഹൃദയത്തില്‍ ഏറ്റുവാങ്ങേണ്ടതുമാണ് അത്തരം ആകുലതകള്‍ . ഇവ പങ്കുവയ്ക്കുമ്പോള്‍ ചരിത്രത്തെയും അത് സമ്മാനിച്ച സമ്മോഹനതകളെയും കൊഞ്ഞനം കുത്തിക്കൂടാ. അതിനുവേണ്ടി വിയര്‍പ്പൊഴുക്കിയ മനുഷ്യരെയും ദര്‍ശനങ്ങളെയും പരിഹസിച്ചുകൂടാ. അങ്ങനെ ചെയ്യുമ്പോള്‍ ചരിത്രംതന്നെ പരിഹാസ്യമാകും. ആ പരിഹാസ്യതയുടെ അഴുക്കുചാലില്‍ വീണ് പുതിയ ചരിത്രസൃഷ്ടാക്കളും അന്ധരാകും.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com