tag:blogger.com,1999:blog-2128859103258265367.post4451674784980962208..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: സഹകരണമേഖലയെ സംരക്ഷിക്കണംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-51418863304817692692012-12-05T09:57:21.537+05:302012-12-05T09:57:21.537+05:30തിരുവനന്തപുരത്ത് സഹകരണ രജിസ്ട്രാര്‍ ഓഫീസിനുമുന്നില...തിരുവനന്തപുരത്ത് സഹകരണ രജിസ്ട്രാര്‍ ഓഫീസിനുമുന്നിലും ജില്ലകളില്‍ ജോയിന്റ് രജിസ്ട്രാര്‍ ഓഫീസുകള്‍ക്കുമുന്നിലും നടക്കുന്ന സത്യഗ്രഹസമരം യഥാര്‍ഥത്തില്‍ സഹകരണമേഖലയെ രക്ഷിക്കാനുദ്ദേശിച്ചുള്ളതാണ്. സാധാരണക്കാരായ കര്‍ഷകരെയും മറ്റും വട്ടിപ്പലിശക്കാരുടെയും ബ്ലേഡ് കമ്പനികളുടെയും പിടിയില്‍നിന്ന് മോചിപ്പിച്ച സഹകരണ സ്ഥാപനങ്ങള്‍ കേരളത്തിന്റെ കരുത്താണ്. ആഗോളവല്‍ക്കരണനയങ്ങള്‍ക്ക് നാട്ടിന്‍പുറത്ത് ജനങ്ങള്‍ പടുത്തുയര്‍ത്തുന്ന ബദലാണത്. അവ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അതിനെതിരെ ഉയരുന്ന ഈ സമരമുന്നേറ്റം കേരളജനതയുടെയാകെ ആദരവ് അര്‍ഹിക്കുന്നു. സഹകരണമേഖലയെ തകര്‍ക്കുന്ന സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കുള്ള കരുത്തുറ്റ മറുപടിയായി ഈ സമരമുന്നേറ്റം മാറട്ടെ. ആഗോളവല്‍ക്കരണം കൈവിടുന്ന ജനസാമാന്യത്തിന്റെ രക്ഷയ്ക്കായി ഇടപെടുന്ന സഹകരണ പ്രസ്ഥാനങ്ങളെയും അവയുടെ ബാങ്കിങ് സ്ഥാപനങ്ങളെയും സംരക്ഷിച്ചുനിര്‍ത്തേണ്ടതുണ്ട്. മഹത്തായ ആ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള ഈ പ്രക്ഷോഭം കേരളത്തിന്റെ പൊതുതാല്‍പ്പര്യത്തിലുള്ളതാണ്. അതുകൊണ്ടുതന്നെ മുഴുവന്‍ കേരളീയരും ഏറ്റുവിളിക്കേണ്ട മുദ്രാവാക്യങ്ങളാണ് സഹകരണരംഗത്തുനിന്ന് ഇന്നുയരുന്നത്. ഇത് കേള്‍ക്കാന്‍ സര്‍ക്കാരിന് കാതുകളുണ്ടോ എന്നതാണിനി അറിയേണ്ടത്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com