tag:blogger.com,1999:blog-2128859103258265367.post4770816721499000752..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: അഴിമതിയും മനുഷ്യാവകാശവുംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-12141701849733391822010-12-10T22:46:15.064+05:302010-12-10T22:46:15.064+05:30'വിവേചനം ഇല്ലാതാക്കുക'’എന്ന മുദ്രാവാക്യമാണ...'വിവേചനം ഇല്ലാതാക്കുക'’എന്ന മുദ്രാവാക്യമാണ് ഈ മനുഷ്യാവകാശ ദിനത്തില്‍ ഐക്യരാഷ്ട്രസഭ ഉയര്‍ത്തുന്നത്. ജനാധിപത്യം ശക്തിപ്രാപിക്കുമ്പോഴും അതിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയുന്നില്ലെന്നതാണ് വര്‍ത്തമാനകാല യാഥാര്‍ഥ്യം. സാമ്പത്തികവും സാമൂഹ്യവുമായ അനീതികള്‍ എല്ലാ മേഖലകളെയും കീഴടക്കുകയാണ്. രാജ്യത്തിന്റെ പൊതുസമ്പത്ത് അഴിമതിയിലൂടെ ഒരു വിഭാഗത്തിന്റെ കൈകളില്‍ അമരുകയും ദരിദ്രര്‍ പാര്‍ശ്വവല്‍ക്കരിക്കരിക്കപ്പെടുകയും ശതകോടീശ്വരന്മാരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയും ചെയ്യുന്നു.<br /><br />ഇന്ത്യന്‍ പശ്ചാത്തലത്തില്‍ 1993ലെ മനുഷ്യാവകാശ സംരക്ഷണ നിയമത്തില്‍ (2 (ഡി)‘ മനുഷ്യാവകാശങ്ങള്‍’ എന്നതിന്റെ നിര്‍വചനം‘ജീവന്, സ്വാതന്ത്ര്യം, തുല്യത, വ്യക്തി, അന്തസ്സ് എന്നിവയുമായി ബന്ധപ്പെട്ട് ഭരണഘടനയോ അന്താരാഷ്ട്ര ഉടമ്പടികളോ അംഗീകരിച്ചിട്ടുള്ളതും കോടതികളാല്‍ നടപ്പാക്കാവുന്നതുമായ അവകാശങ്ങള്‍ എന്നാണ്. മനുഷ്യാവകാശം ലംഘിക്കല്‍ അല്ലെങ്കില്‍ അതിന് പ്രേരിപ്പിക്കല്‍, അത്തരം ലംഘനങ്ങള്‍ തടയുന്നതില്‍ ജീവനക്കാര്‍ കാണിക്കുന്ന ഉപേക്ഷ എന്നീ പരാതികള്‍ക്കുമേല്‍ അന്വേഷണം നടത്തുക എന്നതാണ് ഈ സംരക്ഷണ നിയമത്തിന്റെ പ്രഥമ കര്‍ത്തവ്യം.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com