tag:blogger.com,1999:blog-2128859103258265367.post4784273605033525310..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: കീഴ്വെണ്മണി പൊലിയാത്ത രക്തനക്ഷത്രംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-21114541387581847182012-01-14T10:48:47.287+05:302012-01-14T10:48:47.287+05:30കീഴ്വെണ്മണി ഗ്രാമം തമിഴ്നാട്ടിലെ സിപിഐ എമ്മിന്റെ ...കീഴ്വെണ്മണി ഗ്രാമം തമിഴ്നാട്ടിലെ സിപിഐ എമ്മിന്റെ ചരിത്രത്തിലെ പൊലിയാത്ത രക്തനക്ഷത്രമാണ്. പഴയ തഞ്ചാവൂര്‍ (ഇപ്പോള്‍ നാഗപട്ടണം, തിരുവാരൂര്‍ , തഞ്ചാവൂര്‍ ജില്ലകള്‍) ജില്ലയിലാണ് ആ പ്രദേശം. സിപിഐ എം രൂപംകൊണ്ട് നാലുവര്‍ഷം മാത്രമായപ്പോള്‍ പ്രസ്ഥാനത്തിന് ഈ ഗ്രാമത്തില്‍നിന്ന് നഷ്ടമായത് 44 സഖാക്കളെ. 1968 ഡിസംബര്‍ 25നായിരുന്നു നാടിനെ നടുക്കിയ സംഭവം. സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെ ഭൂവുടമകള്‍ തീയിട്ടുകൊന്നു. ജീവനും സ്വത്തും സംരക്ഷിക്കേണ്ട പൊലീസും ഭൂവുടമകളെ സഹായിച്ചു. തഞ്ചാവൂരിലെ കര്‍ഷകത്തൊഴിലാളികളും ചെറുകിട കര്‍ഷകരും ഭൂവുടമകളുടെ അടിമകളായിരുന്നു. 16 മണിക്കൂര്‍ വരെ പണിയെടുക്കണം. വീഴ്ച വരുത്തിയാല്‍ ചാട്ടവാറടി. കൂടിയ ശിക്ഷയായി ചാണകം കലക്കിയ വെള്ളം കുടിപ്പിക്കും. മണ്ണിന്റെ മക്കളെ അവകാശബോധമുള്ളവരാക്കാന്‍ സിപിഐ എം നേതാവ് പി ശ്രീനിവാസറാവു തഞ്ചാവൂര്‍ ജില്ലയിലെങ്ങും സഞ്ചരിച്ചു. പാര്‍ടിയുടെ ഇടപെടലിന്റെ ഫലമായി മന്നാര്‍കുടിയില്‍ ഭൂവുടമകളുമായി കരാറുണ്ടാക്കാനായി. തൊഴിലാളികള്‍ക്ക് ചില അവകാശങ്ങള്‍ അനുവദിച്ചുകിട്ടി.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com