tag:blogger.com,1999:blog-2128859103258265367.post4785277234166378618..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ആ കഴുകന് ജീവിതം കൊത്തിവലിക്കുന്നുവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-88275159250530665872011-01-21T21:11:08.467+05:302011-01-21T21:11:08.467+05:30'ആ കഴുകന് വീണ്ടും ഞങ്ങളുടെ ജീവിതം കൊത്തിവലിക്...'ആ കഴുകന് വീണ്ടും ഞങ്ങളുടെ ജീവിതം കൊത്തിവലിക്കുകയാണ്'. അമേരിക്കന്‍ അധിനിവേശത്തെ തുറന്നുകാണിക്കുന്ന ഈ വാക്കുകള്‍ മെക്സിക്കന്‍ സിനിമാ സംവിധായിക മരിയ നൊവാരോയുടേതാണ്. മെക്സിക്കോയിലെ സമാന്തര സിനിമാപ്രസ്ഥാനത്തില്‍ ഇന്ന് അവഗണിക്കാനാവാത്ത സംവിധായികയാണ് മരിയ. ദയാരഹിതമായ വര്‍ത്തമാനകാലത്ത് തികച്ചും മാനുഷികമുഖം പ്രതിഫലിക്കുന്നതും കുടുംബ ബന്ധത്തിന്റെ തീവ്രത അനുഭവിപ്പിക്കുന്നതുമാണ് മരിയയുടെ സിനിമകള്‍. അനാഥത്വം, യാത്ര, തീവ്രസ്നേഹം, സൌഹൃദം എന്നിവയിലൂടെയാണ് ഈ സിനിമകള്‍ വികസിക്കുന്നത്.<br /><br />മാതൃസ്നേഹത്തിന്റെ ഉദാത്തവികാരം അനുഭവിപ്പിക്കുന്ന ഇവരുടെ ചിത്രങ്ങള്‍ പെണ്പക്ഷസിനിമയുടെ ചതുരക്കൂടില്‍ മാത്രം ഒതുങ്ങുന്നതല്ല. ലാറ്റിനമേരിക്കന്‍ സിനിമയില്‍ കാണുന്ന വിപ്ളവമോ സ്വേച്ഛാധിപത്യത്തിന്റെ ക്രൂരഭാവമോ മരിയയുടെ സിനിമയില്‍ കാണില്ലെങ്കിലും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു ജനതയെ സൃഷ്ടിച്ചെടുത്ത സമൂഹത്തെ മരിയ എതിര്‍ദിശയില്‍ നിര്‍ത്തുന്നു. വിപ്ളവം മാറ്റമാണെങ്കില് അതിന് മുഷ്ടി ചുരുട്ടിയുള്ള മുദ്രാവാക്യങ്ങളും കലാപദൃശ്യങ്ങളും വേണമെന്ന് നിര്‍ബന്ധമില്ലെന്ന് ഈ സംവിധായിക വിശ്വസിക്കുന്നു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com