tag:blogger.com,1999:blog-2128859103258265367.post4845481611327148836..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ചരിത്രത്തെ ഭയക്കുന്നവര്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-70919183963348010412011-05-28T12:00:14.280+05:302011-05-28T12:00:14.280+05:30ദേശീയ കരിക്കുലം നിര്‍ദേശങ്ങളുടെ ഭാഗമായി കേരളത്തില്‍...ദേശീയ കരിക്കുലം നിര്‍ദേശങ്ങളുടെ ഭാഗമായി കേരളത്തില്‍ ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള പാഠ്യപദ്ധതി പരിഷ്ക്കരണം ഈ വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. ദേശീയ കാഴ്ചപ്പാടുകള്‍ ഉള്‍ക്കൊള്ളുകയും കേരളത്തിന്റെ പശ്ചാത്തലം പരിഗണിക്കുകയും ചെയ്തുകൊണ്ട് തയ്യാറാക്കിയ പാഠ്യപദ്ധതി ദേശീയതലത്തില്‍ തന്നെ ഇതിനകം ഖ്യാതി നേടിക്കഴിഞ്ഞു. ഇതനുസരിച്ച് സംസ്ഥാനത്ത് തയ്യാറാക്കിയ പാഠപുസ്തകങ്ങള്‍ കുട്ടികളും അധ്യാപകരും രക്ഷിതാക്കളുമടങ്ങുന്ന സമൂഹം സ്വാഗതം ചെയ്തതായും കാണാം. വിഭിന്ന നിലവാരത്തിലുള്ള കുട്ടികളെ മികവിന്റെ തലങ്ങളിലേയ്ക്കുയര്‍ത്തുവാന്‍ ലക്ഷ്യമിടുന്ന വിദ്യാഭ്യാസ പരിഷ്ക്കാരങ്ങള്‍ക്ക് ചില വിമര്‍ശനങ്ങളുണ്ടായെങ്കിലും വിദ്യാഭ്യാസ പ്രക്രിയയില്‍ ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടാക്കി എന്നതിന് എതിരുകളുണ്ടാവില്ല.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com