tag:blogger.com,1999:blog-2128859103258265367.post4878208946703278606..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: സുവര്‍ണകാലത്തിന്റെ തുടര്ച്ചയ്ക്ക്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-55930819089430297142011-04-11T09:11:15.720+05:302011-04-11T09:11:15.720+05:30ക്ഷേമനടപടികളുടെ കാര്യത്തിലും വികസനപ്രവര്ത്തനങ്ങളു...ക്ഷേമനടപടികളുടെ കാര്യത്തിലും വികസനപ്രവര്‍ത്തനങ്ങളുടെ കാര്യത്തിലും കാര്‍ഷിക- വ്യാവസായികോല്‍പ്പാദനം വര്‍ധിപ്പിക്കുന്ന കാര്യത്തിലും പുതിയ വികസനസംരംഭങ്ങളുടെ കാര്യത്തിലുമെല്ലാം മുമ്പെന്നത്തേക്കാളും വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞു.<br /><br />തൊഴിലില്ലായ്മയ്ക്ക് അറുതിവരുത്തുന്നതിന് ഐടി ഉള്‍പ്പെടെ സംഘടിതമേഖലയില്‍ അഞ്ചുലക്ഷം ഉള്‍പ്പെടെ 25 ലക്ഷം തൊഴിലവസരം സൃഷ്ടിക്കുമെന്ന് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പ്രകടനപത്രികയില്‍ ഉറപ്പുനല്‍കുന്നു. ഇപ്പോള്‍ 400 രൂപയായി ഉയര്‍ത്തിയ ക്ഷേമപെന്ഷന് ആയിരം രൂപയായി വര്‍ധിപ്പിക്കുക, അസംഘടിതമേഖലയിലും മൂന്നുമാസത്തെ ശമ്പളത്തോടെയുള്ള പ്രസവാവധി തുടങ്ങി എല്ലാ കേരളീയരുടെയും ക്ഷേമവും സമഗ്രവികസനവും ഉറപ്പുവരുത്തുന്ന പദ്ധതികളാണ് എല്‍ഡിഎഫ് വിഭാവനം ചെയ്തിട്ടുള്ളത്. ഓരോ നവജാതശിശുവിന്റെയും പേരില്‍ പതിനായിരം രൂപയുടെ സ്ഥിരനിക്ഷേപം നടത്തി ഭാവിസുരക്ഷ ഉറപ്പാക്കുന്നതിന് കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ നിര്‍ദേശിക്കപ്പെട്ട കാര്യവും സ്മരണീയമാണ്.<br /><br />അഞ്ചുവര്‍ഷത്തെ ഭരണനേട്ടം ഉയര്‍ത്തിപ്പിടിച്ച് തികഞ്ഞ അഭിമാനത്തോടെയും ആത്മവിശ്വാസത്തോടെയും ഒറ്റക്കെട്ടായി എല്‍ഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുകയാണ്. എല്‍ഡിഎഫ് വിജയം ആവര്‍ത്തിക്കുന്നതിന് സാഹചര്യങ്ങള്‍ സജ്ജമായിരിക്കുന്നു. നല്ല ഭൂരിപക്ഷത്തോടെ വീണ്ടും എല്‍ഡിഎഫ് അധികാരത്തിലെത്തും. ജനങ്ങള്‍ അതാണ് ആഗ്രഹിക്കുന്നത്. സുവര്‍ണ കാലഘട്ടത്തിന്റെ തുടര്‍ച്ച തടയുന്നതിന് ഡല്‍ഹിയില്‍നിന്ന് പണച്ചാക്കുകള്മാത്രമല്ല വരുന്നത്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് എന്ന പേരില്‍ സോണിയയും മകനും മന്‍മോഹന്‍സിങ്ങും വന്ന് ജനാധിപത്യത്തെ വെല്ലുവിളിക്കുകയും പ്രബുദ്ധ കേരളത്തെ അവരുടെ അജ്ഞതകൊണ്ട് അപഹസിക്കുകയുമാണ്. അത് മനസ്സിലാക്കിയാണ് ഈ ഹൈക്കമാന്ഡന്മാരെ കോണ്‍ഗ്രസ് അണികള്‍തന്നെ ഒറ്റപ്പെടുത്തിയത്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com