tag:blogger.com,1999:blog-2128859103258265367.post4898729384277510782..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ഓഹരി വിപണികളിലെ സൂചിക മുന്നേറ്റത്തിനു പിന്നില്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger2125tag:blogger.com,1999:blog-2128859103258265367.post-39499113346075813772010-10-19T09:22:32.459+05:302010-10-19T09:22:32.459+05:30‘സാധാരണ നിക്ഷേപകർ’ എന്ന തലക്കെട്ടിലുള്ളവർ large ca...‘സാധാരണ നിക്ഷേപകർ’ എന്ന തലക്കെട്ടിലുള്ളവർ large cap stock ൽ ആൺ നിക്ഷേപം നടത്തിയിട്ടുള്ളതെങ്കിൽ FII നടത്തുന്ന റാലിയിൽ നിന്നു നല്ല രീതിലുള്ള ലാഭം കിട്ടാൻ സാധ്യത ഉണ്ട്. കാരണം FII നടത്തുന്ന നിക്ഷേപങ്ങൾ പലപ്പോഴും large cap stock ൽ മാത്രമായി ഒതുങ്ങിപ്പോകാറുണ്ട്.RHoodhttps://www.blogger.com/profile/11967214210367522378noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-7123470373619214312010-10-19T07:39:14.910+05:302010-10-19T07:39:14.910+05:30ഒക്ടോബര്‍ ഒന്നിന് ബോംബെ ഓഹരി വിപണിയിലെ സൂചിക അവസാ...ഒക്ടോബര്‍ ഒന്നിന് ബോംബെ ഓഹരി വിപണിയിലെ സൂചിക അവസാനിച്ചത് 20445 ല്‍ ആയിരുന്നു. പിന്നിട്ട ഒരു മാസക്കാലത്തിനിടയില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിലവാരമായിരുന്നു ഇത്. നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ഇത് 6143 ആയിരുന്നു. അഭൂതപൂര്‍വമായ ഈ ഓഹരി സൂചികാ കുതിച്ചുകയറ്റത്തില്‍ ശുഭാപ്തിവിശ്വാസം അര്‍പ്പിച്ച ഓഹരി വിപണി വിദഗ്ധന്മാര് പ്രവചിച്ചത്, വിപണി സൂചിക വീണ്ടും ഉയര്‍ന്ന് 21,600 കടക്കുമെന്നായിരുന്നു. ഈ പ്രവചനം സാധൂകരിക്കപ്പെടുകയും ചെയ്തു. സമീപകാലത്ത് ഓഹരിവിപണി സൂചികകളില്‍ ഈ തോതിലുള്ള ഉയര്‍ച്ച ഉണ്ടാകുന്നു എന്നത് പരിശോധിക്കേണ്ട സാഹചര്യമാണ് ഇപ്പോള്‍ സമാഗതമായിരിക്കുന്നത്. പല കാരണങ്ങളുണ്ട് ഈ നിഗമനത്തിലെത്താന്‍. ഒന്ന് ഇതിലേയ്ക്കു നയിച്ച ഘടകങ്ങള്‍ ഏതെല്ലാമാണെന്നു പരിശോധിച്ചാല്‍, മാത്രമേ ഇപ്പോള്‍ ദൃശ്യമായിരിക്കുന്ന ഈ മാറ്റം തുടര്‍ന്നും നിലനില്‍ക്കുമോ എന്നനിഗമനത്തിലെത്താന്‍ നമ്മെ സഹായിക്കുകയുള്ളു. ഈ സൂചികാ മുന്നേറ്റം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ കൈവരിച്ച വളര്‍ച്ചയുടെ യഥാര്‍ഥത്തിലുള്ള പ്രതിഫലനമാണോ എന്ന വിലയിരുത്തേണ്ടതുണ്ട്. മൂന്ന്, സെന്‍സെക്സിലും നിഫ്റ്റിയിലും രേഖപ്പെടുത്തിയിരിക്കുന്ന കുതിപ്പ് സാധാരണ നിക്ഷേപകര്‍ക്ക് എന്തെങ്കിലും പ്രയോജനം ചെയ്യുമോ-?വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com