tag:blogger.com,1999:blog-2128859103258265367.post4900463991474612283..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ന്യൂനപക്ഷ പീഡന വാര്‍ത്തകളുടെ തനിമുഖംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-63472152921341538982009-03-20T23:22:00.000+05:302009-03-20T23:22:00.000+05:30ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലനില്പ്, വള...ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലനില്പ്, വളര്‍ച്ച എന്നിവ സംബന്ധിച്ച് എപ്പോഴും വ്യഥിതചിത്തനാണ് റിട്ടയേര്‍ഡ് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പൌവത്തില്. ഇന്റര്‍ ചര്‍ച്ച് കൌണ്‍സില്‍ പ്രസിഡന്റ് എന്ന നിലയില്‍ അദ്ദേഹത്തിന്റെ വിചാരങ്ങള്‍ക്ക് പ്രസക്തി ഏറെയാണുതാനും. 2009 ഫെബ്രുവരി 20 ന് ദീപിക എഡിറ്റ്പേജില്‍ 'ന്യൂനപക്ഷ പീഡനം കേരള മോഡല്‍' എന്നൊരു ലേഖനം അദ്ദേഹത്തിന്റേതായി കാണാനിടയായി. ചരിത്രാരംഭം മുതല്‍ ഇന്നോളം ക്രിസ്ത്യാനികള്‍ അനുഭവിച്ചുപോരുന്ന പീഡനങ്ങളുടെ കേരളീയ മുഖമാണ് പ്രസ്തുത ലേഖനത്തില്‍ അനാവരണംചെയ്യുന്നത്. ക്രൈസ്തവരെ കുറ്റവാളികളെന്നു മുദ്രകുത്തി കാരാഗൃഹത്തിലടയ്ക്കുകയും വധിക്കുകയും ചെയ്ത നീറോ, സ്റ്റാലിന്മാരുടെ തുടര്‍ച്ചക്കാരാണ് കേരളത്തില്‍ ന്യൂനപക്ഷ സംരക്ഷകരെന്ന് മേനി നടിക്കുന്നവര്‍-ഇടതുപക്ഷക്കാര്‍ എന്നതില്‍ അദ്ദേഹത്തിനു സന്ദേഹമില്ല.<BR/><BR/>എന്നാൽ 11-03-09 ലെ മലയാള ദിനപത്രങ്ങളിലെല്ലാം മാര്‍ വിതയത്തിലിന്റെ ആശയഗതികള്‍ അച്ചടിച്ചുവന്നിട്ടുണ്ട്. അദ്ദേഹം കമ്യൂണിസ്റ്റ്പാര്‍ടി സമീപനങ്ങളെ ചിലേടങ്ങളില്‍ കുറ്റപ്പെടുത്തുന്നുണ്ടെങ്കിലും പൊതുവില്‍ അനുകൂല നിലപാടാണ് കൈക്കൊണ്ടിട്ടുള്ളതെന്ന് വ്യക്തം. മനോരമപോലും അങ്ങനെ പറയുന്നു. ഇ എം എസിന്റെ ഭൂപരിഷ്ക്കരണ നിയമം ചൂഷണരഹിതമായ സാമൂഹികാവസ്ഥയ്ക്ക് സഹായകമായി ഭവിച്ചുവെന്നു പറയുന്ന കര്‍ദ്ദിനാള്‍ മെത്രാന്മാരും സഭാധികാരികളും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും രാഷ്ട്രീയത്തിലും നേരിട്ട് ഇടപെടുന്നതു ശരിയല്ല എന്ന് വ്യക്തമാക്കുന്നു. ഇതൊന്നും ദീപിക വാര്‍ത്തയിലില്ല. പൌവത്തില് സിദ്ധാന്താനുസൃതമായി അന്ധമായ കമ്യൂണിസ്റ്റ് വിരോധത്തിന്റെ യൂപത്തിലാണ് വസ്തുതകള്‍ കെട്ടപ്പെട്ടിരിക്കുന്നത്. ബിജു ജനതാദള്‍ ബിജെപി സഖ്യം ഉപേക്ഷിച്ചതിനെപ്പറ്റിയുള്ള ദീപിക വാര്‍ത്തകളും ആര്‍ച്ച് ബിഷപ്പ് പൌവത്തില് വക ഉദീരണങ്ങളും ഒരേ ദിശയില്‍ ഉള്ളവതന്നെ. ആര്‍ച്ച് ബിഷപ് ചീനാത്തും കെസിബിസിയും ഒന്നും അവര്‍ക്കു പ്രശ്നമല്ല. ക്രിസ്തുവിശ്വാസത്തിന്റെ മൊത്ത ചില്ലറ വ്യവഹാരാധിപത്യം ഏറ്റെടുത്തിരിക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും തിരിച്ചറിയാന്‍ സാമാന്യജനത്തിന് വലിയ ക്ലേശമൊന്നും വേണ്ടിവരില്ല; അതാണ് കേരള ചരിത്രം.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com