tag:blogger.com,1999:blog-2128859103258265367.post4907964438955835304..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: സംവാദത്തിലെ പതിരും കതിരുംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-32473886873844666602010-12-23T22:31:38.750+05:302010-12-23T22:31:38.750+05:30നയപരമായ, പ്രായോഗികപ്രസക്തിയുള്ള ചില സൈദ്ധാന്തിക വി...നയപരമായ, പ്രായോഗികപ്രസക്തിയുള്ള ചില സൈദ്ധാന്തിക വിഷയങ്ങളും ചരിത്രപരമായ സംഭവങ്ങളും സമീപസമയത്ത് മാധ്യമചര്‍ച്ചയ്ക്ക് അവസരമായി. സി കെ ചന്ദ്രപ്പന് സിപിഐ സംസ്ഥാന സെക്രട്ടറിയായശേഷം, അദ്ദേഹം പറഞ്ഞതും അദ്ദേഹത്തിന്റെ പേരില്‍ വന്നതുമായ ചില വാര്‍ത്തകളും അഭിമുഖങ്ങളും, അതിന്മേലുള്ള മാധ്യമവ്യാഖ്യാനങ്ങളുമാണ് ചില ആശയസംവാദങ്ങള്‍ സൃഷ്ടിച്ചത്. പി കെ വി, വെളിയം ഭാര്ഗവന് തുടങ്ങിയവരെപ്പോലെയല്ല, ചന്ദ്രപ്പനൊരു കോണ്‍ഗ്രസ് പക്ഷപാതിയാണെന്നും അതിനാല്‍, സിപിഐ-സിപിഐ എം ബന്ധം തകരാന്‍ പോകുകയാണെന്നുമാണ് ഒരുവിഭാഗം മാധ്യമവിശാരദന്മാര് കനവു കണ്ടത്. പക്ഷേ, ആ കിനാവ് ചന്ദ്രപ്പന്‍തന്നെ പിന്നീട് പൊളിച്ചുകൊടുത്തു. കോണ്‍ഗ്രസില്ലാതെ ഇന്ത്യന്‍വിപ്ളവം നടക്കില്ലെന്ന് ചന്ദ്രപ്പന് പറഞ്ഞതായി ഒരു പ്രമുഖവാരികയില്‍ വന്ന അഭിമുഖം സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ ശ്രദ്ധയില്‍ മാധ്യമപ്രവര്‍ത്തകര്‍ കൊണ്ടുവന്നപ്പോള്‍ ചന്ദ്രപ്പന് അങ്ങനെ പറഞ്ഞിരിക്കാനിടയില്ലെന്നായിരുന്നു മറുപടി. ബഹുരാഷ്ട്രകുത്തകകളുടെ സ്വഭാവത്തില്‍ വളരുന്ന വന്‍കിട കുത്തകമുതലാളിവര്‍ഗത്തിന്റെ നേതൃത്വത്തിലുള്ളതും നാടുവാഴിത്തത്തോട് സന്ധിചെയ്തതും സാമ്രാജ്യത്വത്തോടു ചങ്ങാത്തമുള്ളതുമായ ഇന്ത്യന്‍ഭരണകൂടത്തെ മാറ്റി തൊഴിലാളിവര്‍ഗത്തിന് മേല്‍ക്കൈയുള്ള ഭരണകൂടം സ്ഥാപിക്കാനുള്ള പോരാട്ടത്തില്‍ വന്‍കിട-കുത്തക മുതലാളിത്തത്തിന്റെ പാര്‍ടിയായ കോണ്‍ഗ്രസിനെ സഖ്യശക്തിയായി കാണാനാകില്ലെന്നും പിണറായി ചൂണ്ടിക്കാട്ടിയിരുന്നു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com