tag:blogger.com,1999:blog-2128859103258265367.post493956068659474982..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ഏപ്രില്‍ 20ന്റെ ഓര്മവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-17188101799967295422012-04-20T12:55:35.000+05:302012-04-20T12:55:35.000+05:30കേരളത്തില്‍ പുരോഗമനസാഹിത്യപ്രസ്ഥാനം സംഘടനാരൂപം കൈക...കേരളത്തില്‍ പുരോഗമനസാഹിത്യപ്രസ്ഥാനം സംഘടനാരൂപം കൈക്കൊണ്ടിട്ട് ഇന്നേക്ക് മുക്കാല്‍ നൂറ്റാണ്ടാകുന്നു. 1937 ഏപ്രില്‍ 20ന് തൃശൂരില്‍ ചേര്‍ന്ന സമ്മേളനത്തിലാണ് ജീവല്‍സാഹിത്യസംഘടന പിറക്കുന്നത്. വന്‍ ജനക്കൂട്ടം വന്നുചേര്‍ന്നതും ആഘോഷമായിത്തീര്‍ന്നതുമായ സമ്മേളനമായിരുന്നില്ല തൃശൂരിലേത്. എന്നാല്‍, കേരളീയാധുനികതയുടെ ചരിത്രത്തെ കാര്യമായി സ്വാധീനിക്കാന്‍ സമ്മേളനത്തിനും അവിടെയുണ്ടായ തീരുമാനങ്ങള്‍ക്കും കഴിഞ്ഞു. സാഹിത്യം വിപുലമായ അര്‍ഥത്തിലും തോതിലും സമകാലികവും സാമൂഹ്യപ്രതികരണങ്ങള്‍ രേഖപ്പെടുത്തുന്നതുമായി തീരേണ്ടതുണ്ട് എന്ന നിത്യപ്രസക്തമായ നിലപാടിന്റെ വിളംബരമായാണ് ആ ചെറിയ സമ്മേളനം പരിണമിച്ചത്. സംഘടന എന്ന നിലയില്‍ ജീവല്‍സാഹിത്യസംഘടനയ്ക്കും അതിന്റെ തുടര്‍രൂപമായ പുരോഗമനസാഹിത്യസംഘടനയ്ക്കും എപ്പോഴും സജീവമായി നിലനില്ക്കാന് പറ്റിയിട്ടില്ല. പക്ഷേ, ഈ കാഴ്ചപ്പാട് സാഹിത്യനിര്‍മാണത്തിന്റെയും വിശകലനത്തിന്റെയും അടിസ്ഥാനഗതിയെത്തന്നെ സ്വാധീനിക്കുന്നതും അങ്ങനെ കാലത്തോടൊപ്പം സ്വയം വികസിക്കുന്നതുമായ ഒന്നായിത്തീര്‍ന്നു. വിനോദവ്യവസായത്തിന്റെ ഇന്നത്തെ സാഹചര്യത്തില്‍ ഇതിന്റെ പ്രസക്തി കൂടിവരികയാണ്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com