tag:blogger.com,1999:blog-2128859103258265367.post5006166124655293344..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: സാഹിത്യവും പ്രസ്ഥാനവുംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-70342794917153549992012-01-06T22:25:32.005+05:302012-01-06T22:25:32.005+05:30പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ പ്ലാറ്റിനം ജൂബിലി ...പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷഘട്ടമാണിത്. ഈ ഘട്ടത്തില്‍ രണ്ടുചോദ്യങ്ങള്‍ പ്രസക്തമാണ്. സാഹിത്യത്തിന് ഈ പ്രസ്ഥാനം എന്ത് സംഭാവന നല്കി എന്നതാണ് ഒന്ന്. ഇന്ന് ഈ പ്രസ്ഥാനത്തിന് എന്ത് പ്രസക്തിയാണുള്ളത് എന്നതാണ് മറ്റൊന്ന്. ആദ്യത്തെ ചോദ്യത്തിനുള്ള ഉത്തരം ഈ പ്രസ്ഥാനമാണ് ദൈവത്തെയും രാജാവിനെയും കുറിച്ചുള്ള സങ്കീര്‍ത്തനങ്ങളാണ് ഉത്തമസാഹിത്യം എന്ന സങ്കല്‍പ്പം തട്ടിയുടച്ചുകൊണ്ട് അതിനെ മനുഷ്യനെയും അവന്റെ പൊള്ളുന്ന ജീവിതത്തെയുംകുറിച്ചുള്ള പ്രതിപാദനങ്ങള്‍കൊണ്ട് പകരംവച്ചത് എന്നതാണ്. രണ്ടാമത്തേതിന്റെ ഉത്തരം ആധുനിക മുതലാളിത്തത്തിന്റെ കലയിലെ പ്രകടരൂപമായ പോസ്റ്റ്മോഡേണിസം സാഹിത്യത്തില്‍നിന്ന് മനുഷ്യനെയും അവന്റെ ജീവിത യാഥാര്‍ഥ്യങ്ങളെയും നിഷ്കാസനംചെയ്യുന്ന പുതുകാലത്ത് കലയുടെ ജനായത്തവല്‍ക്കരണ പ്രക്രിയയെ മുമ്പോട്ടുകൊണ്ടുപോവാന്‍ തക്കവിധം ഇടപെടാന്‍ ഇതൊന്നുമാത്രമേ ഉള്ളൂ എന്നതാണ്. മറ്റൊരു രൂപത്തില്‍ പറഞ്ഞാല്‍ , മലയാളത്തില്‍ മൗലിക സാഹിത്യമുണ്ടായിത്തുടങ്ങിയത് പുരോഗമന സാഹിത്യപ്രസ്ഥാനവും അതിലൂടെ കടന്നുവന്ന എഴുത്തുകാരും ഉണ്ടായപ്പോഴാണ്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com