tag:blogger.com,1999:blog-2128859103258265367.post5170445043411113116..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: മുട്ടിലിഴയുന്ന റിപ്പബ്ളിക്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-52878569604132896102011-01-26T07:47:55.119+05:302011-01-26T07:47:55.119+05:30ഇന്ത്യ സന്ദര്‍ശിച്ച വേളയില്‍ നവംബര്‍ എട്ടിന് പാര്...ഇന്ത്യ സന്ദര്‍ശിച്ച വേളയില്‍ നവംബര്‍ എട്ടിന് പാര്‍ലമെന്റിനെ അഭിസംബോധനചെയ്ത് സംസാരിക്കവെയാണ് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ യുഎന്‍ രക്ഷാസമിതിയില്‍ ഇന്ത്യക്ക് സ്ഥിരാംഗത്വം നല്‍കുന്നതിനെ ആദ്യമായി പിന്തുണച്ചത്. വന്‍ പ്രാധാന്യത്തോടെയാണ് ഇത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതേരീതിയിലുള്ള വാഗ്ദാനം 2005ല്‍ ജപ്പാനും അമേരിക്ക നല്‍കിയിരുന്നു. പക്ഷേ ജപ്പാന്റെ വഞ്ചി ഇപ്പോഴും തിരുനക്കര തന്നെയാണ്. യുഎന്‍ സ്ഥിരാംഗത്വത്തിന് പിന്തുണ നല്കിയപ്പോള് തന്നെ ഒരു മുന്നറിയിപ്പും ഒബാമ നല്‍കിയിരുന്നു. "വര്‍ധിച്ച ശക്തിക്കൊപ്പം വര്‍ധിച്ച ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനും ഇന്ത്യ തയ്യാറാകണം.'' അതായത് അമേരിക്കന്‍ വിദേശനയത്തെ കണ്ണുമടച്ച് പിന്തുണയ്ക്കണമെന്ന് സാരം. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഒബാമയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജിം ജോസ് ഇന്ത്യ സന്ദര്‍ശിച്ച വേളയില്‍ത്തന്നെ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. 'ഇന്ത്യ എത്രമാത്രം ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കാന്‍ തയ്യാറാകുമെന്ന ഞങ്ങളുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരിക്കും യുഎന്‍ സ്ഥിരാംഗത്വം' എന്ന് പച്ചയായിത്തന്നെ പറയാന്‍ ജിം ജോസ് തയ്യാറായി.<br /><br />ഏതായാലും മന്‍മോഹന്‍സിങ് സര്‍ക്കാര്‍ അമേരിക്കയോട് ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കാന്‍ തയ്യാറായി എന്ന് ഡിസംബറിലെ പ്രവര്‍ത്തനംമാത്രം പരിശോധിച്ചാല്‍ മനസിലാകും. മൂന്ന് ഉദാഹരണങ്ങള്‍മാത്രം ഇവിടെ വിശദീകരിക്കാം.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com