tag:blogger.com,1999:blog-2128859103258265367.post5380748663283013306..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: യാഥാസ്ഥിതിക പ്രതിവിപ്ലവത്തിന്റെ സിദ്ധാന്തവും പ്രയോഗവുംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-36024267750396562842012-08-15T22:19:10.549+05:302012-08-15T22:19:10.549+05:30കമ്യൂണിസം തകരുന്നതോടെ മാനവികതയുടെ അടിസ്ഥാന സങ്കല്...കമ്യൂണിസം തകരുന്നതോടെ മാനവികതയുടെ അടിസ്ഥാന സങ്കല്‍പങ്ങള്‍പോലും തകരുകയും മനുഷ്യരെല്ലാം മുസ്ലിങ്ങളും ക്രിസ്ത്യാനികളും നായന്മാരും ""ദളിതരു""മൊക്കെയായി മാറുകയും ചെയ്യും. മനുഷ്യാവകാശങ്ങളും "മനുഷ്യപക്ഷ"വും എല്ലാം സമുദായാവകാശങ്ങളും സമുദായപക്ഷവുമായി മാറും. വ്യക്തിജീവിതങ്ങളിലെ പ്രണയം, സ്നേഹം, സംതൃപ്തി തുടങ്ങിയവയെല്ലാം പണത്തിന്റെയും സമുദായത്തിന്റെയും ""അധികാര രൂപങ്ങളുടെ"" മുമ്പില്‍ ബലികഴിക്കപ്പെടുകയും അവര്‍ നിര്‍ണയിക്കുന്ന പുതിയ കര്‍തൃത്വങ്ങള്‍ മാത്രം നിലനില്ക്കുകയും ചെയ്യും. സംഘടനകളും പാര്‍ടികളുമില്ലാതാകുന്ന, ""ഐക്യപ്പെടലുകള്‍"" മാത്രം നടക്കുന്ന ആ സുവര്‍ണകാലത്തില്‍ ചെറുത്തുനില്പുകള് ബുദ്ധിജീവികളുടെയും ""സന്നദ്ധ പ്രവര്‍ത്തകരുടെയും"" വെടിവട്ടങ്ങളുടെ വേദികളായി മാത്രം സംഘടിപ്പിക്കപ്പെടുകയും പൗരസമൂഹങ്ങള്‍ തകരുന്നതോടെ അവ വെറും അധരവ്യായാമങ്ങള്‍ മാത്രമായി മാറുകയും ചെയ്യും. ഇത്തരം മാറ്റങ്ങള്‍ പലതും നവലിബറല്‍ - സാമുദായികാധിപത്യം നിലനില്‍ക്കുന്ന രാഷ്ട്രങ്ങളില്‍ ഇപ്പോള്‍തന്നെ അരങ്ങേറുകയാണ്. എല്ലാ ചെറുത്തുനില്പുകളും അവസാനിക്കുന്ന, കര്‍തൃത്വങ്ങളും സമുദായങ്ങളും അരങ്ങുതകര്‍ക്കുന്ന, അല്ലെങ്കില്‍ സ്കിസോഫ്രീനിക്കുകളായി മാറുന്ന ആ മോഹനലോകത്തെ നമുക്ക് ഫാസിസം എന്നും വിളിക്കാം. കമ്യൂണിസത്തിന് യാഥാസ്ഥിതിക പ്രതിവിപ്ലവകാരികള്‍ നിര്‍ദ്ദേശിക്കുന്ന ബദല്‍ ഫാസിസമാണ്. പ്രതിവിപ്ലവം നമ്മെ എത്തിക്കുന്നത് ഫാസിസത്തിലേക്കാണ്. മൂലധനാധിപത്യത്തിന്റെ യഥാര്‍ത്ഥ അന്തിമരൂപവും അതുതന്നെയാകും.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com