tag:blogger.com,1999:blog-2128859103258265367.post5383987244592786247..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ഇനിയില്ല ആ വിഷമഴക്കാലംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-22065823766538723882011-09-30T22:14:12.544+05:302011-09-30T22:14:12.544+05:30അവസാനം എന്‍ഡോസള്‍ഫാന്‍ കീടനാശിനി നിരോധിച്ചു. വന്ക...അവസാനം എന്‍ഡോസള്‍ഫാന്‍ കീടനാശിനി നിരോധിച്ചു. വന്‍കിടകുത്തകകമ്പനിയുടെയും അവരുടെ പിണിയാളുകളുടെയും ഇടപെടലുകള്‍ മറികടന്നാണ് പരമോന്നതനീതിപീഠം രാജ്യത്താകമാനം എന്‍ഡോസള്‍ഫാന്‍ നിരോധിച്ചത്.ഭോപാല്‍ ദുരന്തബാധിതരെ അനുസ്മരിപ്പിക്കുന്ന രൂപഭാവങ്ങളുമായി മരിച്ചു ജീവിക്കുന്ന കാസര്‍കോടന്‍ ഗ്രാമങ്ങളായ എന്മകജെയും പഡ്രെയും സ്വര്‍ഗയും വാണിനഗറുമെല്ലാം ഇപ്പോള്‍ നെടുവീര്‍പ്പിടുകയാവും. ഒരു തലമുറയുടെ സ്വപ്നങ്ങളെല്ലാം തേയിലക്കൂമ്പുപോലെ കരിഞ്ഞുപോയതോര്‍ത്ത്.. വികൃതരൂപികളായും വികലാംഗരായും ജനിച്ച് ഇഴഞ്ഞും വിലപിച്ചും കണ്‍മുന്നില്‍തന്നെയൊടുങ്ങിയ നിരവധി മനുഷ്യജന്മങ്ങളുടെ ശബ്ദമില്ലാത്ത നിലവിളികള്‍ അമര്‍ത്തിയൊടുങ്ങുന്നു. വര്‍ഷങ്ങളായി പ്ലാന്റേഷന് കോര്‍പറേഷന്റെ കശുമാവിന് തോട്ടങ്ങളില്‍ തളിക്കുന്ന എന്‍ഡോസള്‍ഫാന്‍ എന്ന കീടനാശിനി ഇവിടുത്തെ മനുഷ്യ ജീവിതങ്ങള്‍ക്ക് മേലെ കരിനിഴല്‍ പരത്തി.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com